CrimeNEWS

സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സൈനികന്‍ ജീവനൊടുക്കി; വെടിയേറ്റത് ആറുപേര്‍ക്ക്

ഇംഫാല്‍: മണിപ്പൂരില്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു. ആറ് സൈനികര്‍ക്കാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റത്. പരിക്കേറ്റവരെ ഇംഫാലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, വെടിയേറ്റവര്‍ മണിപ്പൂര്‍ സ്വദേശികളെല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. വെടിവെയ്പ്പിനു പിന്നിലെ കാരണം വ്യക്തമല്ല.

ഇന്ന് രാവിലെയാണ് സംഭവം. ആസാം റൈഫിള്‍സ് ക്യാമ്പിലാണ് സംഭവമുണ്ടായത്. സൈനികന്‍ തന്റെ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

Signature-ad

മണിപ്പൂര്‍ കലാപവുമായി സംഭവത്തിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കലാപവുമായി ഇതിന് പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അക്രമത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

 

Back to top button
error: