Crime

  • ഹോട്ടല്‍മുറിയില്‍ എത്തിച്ച് യുവതിക്കൊപ്പം നഗ്‌നചിത്രം പകര്‍ത്തി, ഗൃഹനാഥന്റെ 5 ലക്ഷം തട്ടി; കാസര്‍കോട് ദമ്പതികള്‍ ഉള്‍പ്പെട്ട ഹണിട്രാപ് സംഘം അറസ്റ്റില്‍

    കാസര്‍കോട്: അന്‍പത്തൊന്‍പതുകാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ് സംഘം കാസര്‍കോട് അറസ്റ്റില്‍. മംഗളൂരുവില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മാങ്ങാട് സ്വദേശിയില്‍നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ ഏഴു പേരെയാണ് മലാപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപ നല്‍കിയെന്നും വീണ്ടും ഭീഷണി തുടര്‍ന്നപ്പോള്‍ പൊലീസ് പരാതി നല്‍കുകയായിരുന്നെന്നും പരാതിക്കാരന്‍ അറിയിച്ചു. ദില്‍ഷാദ്, സിദ്ദിഖ്, ലുബ്‌ന, ഫൈസല്‍ എന്നിവരും മറ്റു മൂന്നു പേരുമാണ് അറസ്റ്റിലായത്. പരാതിക്കാരനുമായി ഫോണില്‍ വിളിച്ച് ബന്ധം സ്ഥാപിച്ച ലുബ്‌ന ജനുവരി 25ന് ലാപ്‌ടോപ് വാങ്ങാന്‍ എന്ന വ്യാജേന ഇയാളെ മംഗലാപുരത്തേക്ക് കൊണ്ടുപോയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തുടര്‍ന്ന് ഒരു ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ലുബ്‌നയ്‌ക്കൊപ്പമുള്ള നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഈ നഗ്‌നചിത്രങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. മാത്രമല്ല പടന്നക്കാടുള്ള ഒരു വീട്ടില്‍ എത്തിച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നും ലുബ്‌ന ഭീഷണിപ്പെടുത്തിയതായി…

    Read More »
  • ലൈംഗിക ബന്ധത്തിന് തയ്യാറായില്ല; കൂട്ടുകാരനെ ഇരുപതുകാരന്‍ തലയ്ക്കടിച്ചുകൊന്നു

    ന്യൂഡല്‍ഹി: പ്രകൃതിവിരുദ്ധ ലൈംഗികത നിരസിച്ച ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ജാലോണ്‍ ജില്ലയിലെ രുദ്രപുര സ്വദേശിയായ പ്രമോദ്കുമാര്‍ ശുക്ലയെ ദാരുണമായി കൊലപ്പെടുത്തിയ സുഹൃത്തായ രാജേഷാണ് അറസ്റ്റിലായത്. ഈ മാസം 17ന് നടന്ന കൊലപാതകത്തിന്റെ വിശദവിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഡല്‍ഹിയിലെ ഖോയാ മാണ്ഡിയിലെ രാകേഷ് തോമര്‍ എന്ന വ്യവസായിയുടെ കടയിലാണ് പ്രമോദ് കുമാര്‍ ജോലി ചെയ്തിരുന്നത്. കടയ്ക്കടുത്തുളള ഒരു വാടക മുറിയിലായിരുന്നു പ്രമോദിന്റെ താമസം. ബീഹാറില്‍ നിന്നും ജോലി അന്വേഷിച്ചെത്തിയ രാജേഷ്, പ്രമോദിന്റെ മുറിയിലായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരെയും കാണാനില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അതിനിടെയാണ് മോറി ഗേറ്റിന് സമീപത്തുളള ഡിഡിഎ പാര്‍ക്കില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വിശദമായ പരിശോധനകള്‍ക്കൊടുവിലാണ് മൃതദേഹം പ്രമോദിന്റേതാണെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്നും മുഖം പൂര്‍ണമായും തല്ലിച്ചതച്ച നിലയിലായിരുന്നുവെന്നും പൊലീസ് മാദ്ധ്യമങ്ങളോട്…

    Read More »
  • ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ചു; മകളുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

    പാലക്കാട്: കോട്ടായില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. 37 കാരിയായ ബിന്‍സിയാണ് മരിച്ചത്. മകള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തുദിവസം മുന്‍പാണ് ഭര്‍തൃവീട്ടില്‍ വച്ച് ബിന്‍സി ആത്മഹത്യക്ക് ശ്രമിച്ചത്. ഭര്‍ത്താവ് സുരേഷ് പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യാശ്രമം. വൈകിട്ട് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ബിന്‍സിയെയും കുഞ്ഞിനെയും മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പതിനൊന്ന് വര്‍ഷം മുന്‍പായിരുന്നു സുരേഷിന്റെയും ബിന്‍സിയുടെയും വിവാഹം. ഉടന്‍ തന്നെ ഇവരെ സുരേഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് ബിന്‍സി മരിച്ചത്. കുഞ്ഞ് അപകടനില തരണം ചെയ്തതായും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പതിനൊന്ന് വര്‍ഷം മുന്‍പായിരുന്നു സുരേഷിന്റെയും ബിന്‍സിയുടെയും വിവാഹം. എന്തിനാണ് ജീവനൊടുക്കിയതെന്ന കാരണം വ്യക്തമല്ല. കുടുംബപ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.  

    Read More »
  • പകല്‍ കാറില്‍ സഞ്ചരിച്ച് നിരീക്ഷണം, അടച്ചിട്ട വീടുകള്‍ കണ്ടെത്തി മോഷണം; മുഖ്യപ്രതികള്‍ പിടിയില്‍

    പാലക്കാട്: ചുവട്ടുപാടത്തും അണയ്ക്കപ്പാറയിലും ദേശീയപാതയോരത്തെ അടച്ചിട്ട വീടുകളില്‍ നടന്ന മോഷണങ്ങളിലെ മുഖ്യപ്രതികളെ വടക്കഞ്ചേരി പോലീസ് പിടികൂടി. മലപ്പുറം തേഞ്ഞിപ്പലം കിഴക്കേകോട്ടായി പാലക്കാട്ടുവീട്ടില്‍ സൈനുദ്ദീന്‍ (42), മലപ്പുറം വലിയപറമ്പ് ചിറകര വീട്ടില്‍ മുസ്താക്ക് (38) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രധാന കണ്ണിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് സിനാനെ (21) വടക്കഞ്ചേരി പോലീസ് ഈ മാസം 14-ന് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളെ പിടികൂടിയത്. പകല്‍ കാറില്‍ സഞ്ചരിച്ച് നിരീക്ഷണം നടത്തി അടച്ചിട്ട വീടുകള്‍ കണ്ടെത്തി മോഷണം ആസൂത്രണംചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുവട്ടുപാടത്ത് പുതിയിടത്ത് വീട്ടില്‍ ജോജി എബ്രഹാമിന്റെ വീട്ടില്‍നിന്ന് 20,000 രൂപയും പത്തുപവനുമാണ് പ്രതികള്‍ കവര്‍ന്നത്. അണയ്ക്കപ്പാറയില്‍ സുരേഷ്‌കുമാറിന്റെ വീട്ടില്‍നിന്ന് ഒന്നരപ്പവനും ആറായിരം രൂപയും കവര്‍ന്നു. പ്രതികളെ വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വര്‍ണം കണ്ടെടുക്കാനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 964 സി.സി.ടി.വി. ക്യാമറകളാണ് പരിശോധിച്ചത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി സൈനുദ്ദീന്റെ പേരില്‍ അറുപതോളം…

    Read More »
  • രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികള്‍ക്കും വധശിക്ഷ, ചരിത്രത്തില്‍ ആദ്യം

    ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചകൊണ്ട് കോടതി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം എന്ന സലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍, അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്‌ശേരി ചിറയില്‍ വീട്ടില്‍ ജസീബ് രാജ, മുല്ലക്കല്‍ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, മണ്ണഞ്ചേരി നോര്‍ത്ത് ആര്യാട് കണ്ണറുകാട് നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, തെക്കേ വെളിയില്‍ ഷാജി എന്ന പൂവത്തില്‍ ഷാജി, മുല്ലക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍…

    Read More »
  • ക്രിക്കറ്റ്കിറ്റിനുള്ളില്‍ ഗുജറാത്തിലേക്ക് മദ്യം കടത്താന്‍ ശ്രമം; താരങ്ങള്‍ക്കെതിരെ അന്വേഷണം

    ഗാന്ധിനഗര്‍: ക്രിക്കറ്റ് മത്സരം കഴിഞ്ഞ് ചണ്ഡീഗഡ് വിമാനത്താവളത്തിലേക്കു പുറപ്പെട്ട അണ്ടര്‍ 23 ക്രിക്കറ്റ് താരങ്ങളുടെ ബാഗുകളില്‍നിന്ന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. സി.കെ. നായിഡു ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കാനായി ചണ്ഡീഗഡിലേക്കു പോയ സൗരാഷ്ട്രയുടെ യുവതാരങ്ങളാണ് തിരിച്ചുവരവില്‍ മദ്യക്കുപ്പികളും കടത്താന്‍ ശ്രമിച്ചത്. ചണ്ഡീഗഡ് വിമാനത്താവളത്തില്‍ ഇവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം തുടങ്ങി. താരങ്ങള്‍ക്കെതിരെ നടപടി വന്നേക്കും. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണു ഗുജറാത്ത്. ജനുവരി 25ന് ചണ്ഡീഗഡിനെ തോല്‍പിച്ച ശേഷമാണ് സൗരാഷ്ട്ര ടീം ഗുജറാത്തിലേക്കു മടങ്ങിയത്. വിമാനത്താവളത്തില്‍വച്ച് താരങ്ങളുടെ ബാഗുകള്‍ തുറന്നുപരിശോധിച്ചതോടെ മദ്യം കണ്ടെത്തി. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ”ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണു സംഭവിച്ചിരിക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അച്ചടക്കസമിതിയും അപെക്‌സ് കൗണ്‍സിലും വിഷയം ചര്‍ച്ച ചെയ്ത ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കും.” ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. പ്രഷാം രാജ്‌ദേവ്, സമര്‍ഥ് ഗജ്ജര്‍, രക്ഷിത് മേത്ത, പര്‍ഷ്വരാജ്…

    Read More »
  • റോഡരികില്‍ ഉറങ്ങിയ 82-കാരിയെ പീഡിപ്പിച്ചുകൊന്ന 17-കാരന്‍ അറസ്റ്റില്‍; കുടുക്കിയത് സി.സി. ടിവി ദൃശ്യങ്ങള്‍

    ചെന്നൈ: റോഡരികില്‍ ഉറങ്ങിക്കിടന്ന 82-കാരിയെ പീഡിപ്പിച്ചുകൊന്ന 17-കാരന്‍ പിടിയില്‍. ചെന്നൈ എന്നൂരില്‍ റോഡരികില്‍ താമസിച്ചിരുന്ന വയോധികയെയാണ് ലൈംഗികമായി പീഡിപ്പിച്ചുകൊന്നത്. കഴിഞ്ഞദിവസമാണ് ഒരു കടയ്ക്കുമുന്നില്‍ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ പീഡനം നടന്നെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമീപവാസികളാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. റോഡരികില്‍ കിടന്ന ഇവരെ ഒരു ചെറുപ്പക്കാരന്‍ വലിച്ചുകൊണ്ടുപോകുന്നത് സി.സി. ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംശയകരമായ സാഹചര്യത്തില്‍ അലഞ്ഞുനടന്ന ചെറുപ്പക്കാരനെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. മെഡിക്കല്‍ പരിശോധനയില്‍ 17-കാരനാണ് പീഡനം നടത്തിയതെന്ന് വ്യക്തമായി.

    Read More »
  • യു.എസില്‍ യാചകന്റെ ചുറ്റിക ആക്രമണം; ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

    അറ്റ്‌ലാന്റ(ജോര്‍ജിയ): യു.എസില്‍ യാചകന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ബിടെക് പൂര്‍ത്തിയാക്കാനായി യുഎസിലെത്തിയ വിവേക് സെയ്‌നി എന്ന ഇന്ത്യന്‍ യുവാവാണ് കൊല്ലപ്പെട്ടത്. ജനുവരി 16 നാണ് സംഭവം. യുഎസിലെ ജോര്‍ജിയയില്‍ ഒരു കടയില്‍ വിവേക് പാര്‍ട് ടൈം ജോലി ചെയ്തിരുന്നു. ഇവിടെ സ്ഥിരമായി എത്തിയിരുന്ന യാചകനാണ് കടയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായി വിവേകിനെ ചുറ്റിക കൊണ്ട് ആക്രമിച്ചത്. വിവേകിന്റെ തലയിലും മുഖത്തും ചുറ്റിക ഉപയോഗിച്ച് അമ്പതോളം തവണ അയാള്‍ ആഞ്ഞടിക്കുകയായിരുന്നു. വിവേക് തല്‍ക്ഷണം മരണപ്പെട്ടു. വിവേക് ജോലി ചെയ്തിരുന്ന ഫുഡ് മാര്‍ട്ടിലെ ജീവനക്കാരാണ് അക്രമിക്ക് ഭക്ഷണവും താമസ സൗകര്യവും നല്‍കിയിരുന്നത്. ”അയാള്‍ ഞങ്ങളോട് ചിപ്‌സും കോക്കും ഉണ്ടോയെന്ന് ആരാഞ്ഞു. ഞങ്ങള്‍ അയാള്‍ക്ക് വെള്ളമുള്‍പ്പടെ എല്ലാം നല്‍കി. പിന്നീട് അയാള്‍ പുതപ്പുണ്ടോ എന്ന് ചോദിച്ചു. എന്റെ കൈയില്‍ പുതപ്പില്ലാത്തതിനാല്‍ ജാക്കറ്റ് ആണ് നല്‍കിയത്. പുറത്ത് തണുപ്പായതിനാല്‍ അയാള്‍ അകത്തേക്ക് കയറി. പുറത്തേക്കിറങ്ങാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടുമില്ല.” വിവേക് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റൊരു…

    Read More »
  • ഭാര്യയെപ്പേടിച്ച് എട്ടു വര്‍ഷത്തെ പ്രണയത്തിന് സുല്ലിട്ടു; 51 കാരനെതിരേ 40 കാരി കാമുകിയുടെ ആസിഡ് ആക്രമണം

    അഹമ്മദാബാദ്: ഭാര്യ അറിഞ്ഞതോടെ പ്രണയ ബന്ധം പിരിഞ്ഞതിനു പിന്നാലെ 51 കാരനായ കാമുകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച നാല്‍പ്പതുകാരിയായ കാമുകി അറസ്റ്റില്‍. രണ്ടു കുട്ടികളുടെ അമ്മയും ജുഹാന്‍പുര സ്വദേശിനിയുമായ മെഹ്‌സാബിന്‍ ചുവാരയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ (എഎംടിഎസ്) ജീവനക്കാരനായ രാകേഷ് ബ്രഹംഭട്ടന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. എട്ടു വര്‍ഷം നീണ്ട പ്രണയ ബന്ധത്തില്‍നിന്ന് രാകേഷ് പിന്‍മാറിയതാണ് ആസിഡ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് വെളിപ്പെടുത്തി. മുന്‍പ് രാകേഷ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു മെഹ്‌സാബിന്‍. യാത്രയ്ക്കിടെയുള്ള പരിചയം വളര്‍ന്ന് പ്രണയത്തിലെത്തുകയായിരുന്നു. ഈ ബന്ധം എട്ടു വര്‍ഷത്തോളം നീണ്ടു. ഇവരുടെ രഹസ്യബന്ധത്തെക്കുറിച്ച് രാകേഷിന്റെ ഭാര്യ അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതോടെ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ രാകേഷ് തീരുമാനിച്ചു. ഇതില്‍ കുപിതയായ മെഹ്‌സാബിന്‍ രാകേഷിന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് രാകേഷ് ജോലിസ്ഥലത്ത് ഒറ്റയ്ക്കായിരിക്കുന്ന സമയത്ത് മെഹ്‌സാബിന്‍ അവിടെയെത്തി. ബന്ധം പിരിയാനുള്ള രാകേഷിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മെഹ്‌സാബിന്‍ അവിടെവച്ച് വഴക്കിട്ടു.…

    Read More »
  • ‘കൈവിട്ടാല്‍’ പിതാവിനെ കൊല്ലുമെന്ന് ഭീഷണി; കാസര്‍കോട്ട് വിഷം കഴിച്ച 16കാരി മരിച്ചു

    കാസര്‍കോട്: യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പതിനാറുകാരി മരിച്ചു. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഭീഷണിപ്പെടുത്തിയ മൊഗ്രാല്‍ സ്വദേശി അന്‍വര്‍ നേരത്തേ അറസ്റ്റിലായിരുന്നു. അന്‍വറും ബദിയടുക്ക സ്വദേശിയായ പതിനാറുകാരിയും തമ്മില്‍ സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ഇക്കാര്യം അറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍പ്പ് ഉന്നയിച്ചതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്‍മാറി. കഴിഞ്ഞ ദിവസം സ്‌കൂള്‍വിട്ടു വരുന്ന വഴി പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തിയ അന്‍വര്‍, ബന്ധത്തില്‍നിന്ന് പിന്‍മാറിയാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ പെണ്‍കുട്ടി വീട്ടിലെത്തിയതിനു പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെയും ബെംഗളൂരുവിലെയും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. ഇന്നു രാവിലെയാണ് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ മൃതദേഹം നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്‍വറിന്റെ കൂട്ടാളികളായ രണ്ടു പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

    Read More »
Back to top button
error: