Crime
-
എങ്കിലുമെന്റെ ഷമീറേ! യുവതി ശരീരത്തിലൊളിപ്പിച്ച ഒന്നരക്കിലോ സ്വര്‍ണം കണ്ടുപിടിക്കാന്‍ അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങള്‍ക്കുപോലും ആയില്ല
മലപ്പുറം: ശരീരത്തില്‍ സ്വര്‍ണമൊളിപ്പിച്ച് എയര്‍പ്പോര്‍ട്ടിലെ അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെ മറികടന്ന് എത്തിയ യാത്രക്കാരിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് അറസ്റ്റുചെയ്തു. കുന്നമംഗലം സ്വദേശിനിയായ ഷമീറ(45) ആണ് പിടിയിലായത്. 1.34 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഷമീറയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ എത്തിയ കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായ കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീര്‍ (35) എന്നിവരെയും പിടികൂടിയിട്ടുണ്ട്. അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യയുടെ വിമാനത്തിലാണ് ഷമീറ എത്തിയത്. സ്വര്‍ണം വാങ്ങാന്‍ എയര്‍പ്പോര്‍ട്ടിന് പുറത്ത് കാത്തുനിന്ന റിഷാദിനെയും ജംഷീറിനെയുമാണ് ആദ്യം പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് ഷമീറയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ ദേഹപരിശോധനയില്‍ വസ്ത്രത്തില്‍ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണമടങ്ങിയ മൂന്നുപാക്കറ്റുകള്‍ കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ എണ്‍പത് ലക്ഷത്തിലധികം രൂപ വിലവരും എന്നാണ് പൊലീസ് പറയുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് പിടികൂടിയശേഷം സംസ്ഥാനത്തേക്കുള്ള സ്വര്‍ണക്കടത്തില്‍ കുറവുണ്ടായിരുന്നെങ്കിലും അടുത്തിടെ വന്‍തോതില്‍ കൂടിയിട്ടുണ്ട്. നേരത്തേ മലദ്വാരത്തിലും മറ്റും ഒളിപ്പിച്ചായിരുന്നു കടത്ത്. എന്നാലിപ്പോള്‍ എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ അതിവിദഗ്ദ്ധമായാണ്…
Read More » -
സര്‍ക്കാര്‍ ഹോസ്റ്റല്‍ അന്തേവാസികളോട് വാര്‍ഡന്റെ ക്രൂരത; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു
ഇടുക്കി: തൊടുപുഴയില്‍ സര്‍ക്കാര്‍ ഹോസ്റ്റലിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ പീഡിപ്പിച്ച വാര്‍ഡന്‍ അറസ്റ്റില്‍. കരുനാഗപള്ളി സ്വദേശി രാജീവിനെയാണ് അഞ്ച് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. കൂടുതല്‍ കുട്ടികള്‍ വാര്‍ഡന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. വിശദമായ അന്വേഷണത്തിനായി പൊലീസ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായം തേടും. ഹോസ്റ്റലിലെത്തിയ പട്ടികവര്‍ഗ്ഗ വകുപ്പുദ്യോഗസ്ഥരെയാണ് പീഡന വിവരം ആദ്യം കുട്ടികളറിയിക്കുന്നത് . സ്ഥിരീകരിക്കാന്‍ വകുപ്പ് പ്രത്യേക കൗണ്‍സിലിംഗ് നടത്തി. ഇതിനുശേഷമാണ് തോടുപുഴ പൊലീസില്‍ പരാതി നല്‍കുന്നത്. ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ ആളില്ലാത്ത സമയത്ത് വാര്‍ഡന്‍ കരുനാഗപ്പള്ളി സ്വദേശിയായ രാജീവ് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പൊലീസ് ഹോസ്റ്റലിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടികളുടെ മൊഴിയെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി.തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേര്‌റുമുന്പാകെ കുട്ടികളുടെ രഹസ്യമൊഴിയും രേഖപെടുത്തി. തുടര്‍ന്നാണ് വാര്‍ഡന്‍ രാജീവിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. കൂടുതല്‍ പേരെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി ഹോസ്റ്റലിലെ എല്ലാവരെയും കൗണ്‍സിലിംഗിന്…
Read More » -
പിതാവിന്റെ തലയറുത്ത ശേഷം വീഡിയോ യുട്യൂബിലിട്ടു; യുവാവ് അറസ്റ്റില്‍
വാഷിംഗ്ടണ്‍: പിതാവിന്റെ തലയറുത്ത ശേഷം യുട്യൂബില്‍ ഭയാനകമായ വീഡിയോ പങ്കുവച്ച യുവാവ് അറസ്റ്റില്‍. പെന്‍സില്‍വാനിയ സ്വദേശി ജസ്റ്റിന്‍ മോണ്‍(33) ആണ് പിതാവ് മൈക്കല്‍ മോണിനെ(68)അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ തലയില്ലാത്ത മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ഭാര്യയാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവദിവസം താന്‍ ഉച്ചക്ക് രണ്ടുമണി വരെ വീട്ടിലുണ്ടായിരുന്നുവെന്നും പുറത്തുപോയി വന്നപ്പോള്‍ ഭര്‍ത്താവിന്റെ കാര്‍ അവിടെയുണ്ടായിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൈക്കിളിന്റെ മൃതദേഹം ബാത്‌റൂമില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസെത്തുന്നതിനു മുന്‍പെ ദമ്പതികളുടെ മൂത്ത മകനായ ജസ്റ്റിന്‍ പിതാവിന്റെ വാഹനത്തില്‍ സ്ഥലം വിടുകയായിരുന്നു. ബാത് ടബ്ബില്‍ നിന്നും വെട്ടുകത്തിയും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും കണ്ടെത്തി. ബാത്ത്‌റൂമിനോട് ചേര്‍ന്നുള്ള ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ പാചകം ചെയ്യുന്ന പാത്രത്തിനുള്ളില്‍ ഒരു പ്ലാസ്റ്റിക് ബാഗിനുള്ളില്‍ പിന്നീട് മൈക്കിളിന്റെ തലയും പൊലീസ് കണ്ടെത്തി. ഒന്നാം നിലയിലെ കിടപ്പുമുറിയിലും മേശക്കരികിലും ചവറ്റുകുട്ടയിലുമായി രക്തം കലര്‍ന്ന റബ്ബര്‍ കയ്യുറകളും ഉണ്ടായിരുന്നു. കൊലപാതകം നടത്തിയ ശേഷം ജസ്റ്റിന്‍ സംഭവത്തിന്റെ വീഡിയോ യുട്യൂബില്‍…
Read More » -
എയ്ഡ്‌സ് പരത്തുക ലക്ഷ്യമിട്ട് പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ
കൊല്ലം: എയ്ഡ്സ് പരത്തണമെന്ന ഉദ്ദേശത്തോടെ പുനലൂരില്‍ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ. ഇതിനു പുറമേ, പ്രതിക്ക് 1,05,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. പുനലൂര്‍ ഇടമണ്ണില്‍ 2020 ലാണ് സംഭവം. എച്ച്ഐവി ബാധിതനായി ചികിത്സയിലിരിക്കെ, 49 കാരനായ പ്രതി 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 9 മാസം കൂടി കഠിനതടവും വിധിച്ചിട്ടുണ്ട്. ഇരയായ കുട്ടിക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി 1,00,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇരയായ അഞ്ചാം ക്ലാസ്സുകാരന്റെ ബന്ധുക്കളും മാതാപിതാക്കളുമായി പ്രതിക്ക് അടുത്ത പരിചയം ഉണ്ട്. ഈ അടുപ്പം മുതലാക്കിയാണ് പ്രതി കുട്ടിയെ നിരന്തരം ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയിരുന്നത്. 2013 മുതല്‍ പ്രതി എയിഡ്സ് രോഗ ചികിത്സയിലാണ്. രാജ്യത്ത്…
Read More » -
രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ് വിധി: ജഡ്ജിക്കെതിരെ ഭീഷണി; മൂന്ന് പേര്‍ അറസ്റ്റില്‍
ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന് വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തില്‍ 3 പേര്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയുമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും. മാവേലിക്കര അഡീ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപം. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാര്‍ട്ടേഴ്സില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവില്‍ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്. അതേസമയം, രണ്‍ജിത് ശ്രീനിവാസ് വധക്കേസില്‍ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും. ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികള്‍ക്കും കോടതി ഇന്നലെ വധശിക്ഷ വിധിച്ചിരുന്നു.…
Read More » -
ആത്മീയ വാട്‌സാപ് ഗ്രൂപ്പ് വഴി വീട്ടമ്മമാരെ പരിചയപ്പെടും; ചിത്രം മോര്‍ഫ് ചെയ്ത് ലൈംഗിക ചൂഷണം
മലപ്പുറം: ഫോട്ടോകളും വീഡിയോകളും മോര്‍ഫ് ചെയ്ത് വീട്ടമ്മമാരെ ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണം നടത്തിവരുന്ന യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി അമയൂര്‍ സ്വദേശി മുഹമ്മദ് യാസിം (19) നെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. ആത്മീയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇയാള്‍ വീട്ടമ്മമാരെ പരിചയപ്പെടുന്നത്. പെരിന്തല്‍മണ്ണ സ്വദേശിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാട്സ് ആപ്പിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതി. കൂടുതല്‍ ഇരകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More » -
അതിജീവിതയെ പീഡിപ്പിച്ച കേസ്; സര്‍ക്കാര്‍ മുന്‍ പ്‌ളീഡര്‍ കീഴടങ്ങി
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ കേരള ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനു പൊലീസില്‍ കീഴടങ്ങി. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസില്‍ അതിരാവിലെ എത്തിയാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങല്‍. പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. കീഴടങ്ങിയതിനുശേഷം അഭിഭാഷകനെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണമെന്നും അതേദിവസം തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. പി ജി മനുവിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമായിരിക്കും അഭിഭാഷകനെ കോടതിയില്‍ ഹാജരാക്കുക. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മുന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ കേസ്. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടില്‍വച്ചും പീഡിപ്പിച്ചതായാണ് പരാതി. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റര്‍…
Read More » -
മാലദ്വീപ് പ്രോസിക്യൂട്ടര്‍ ജനറലിനെ അജ്ഞാതസംഘം കുത്തിപ്പരിക്കേല്‍പിച്ചു
മാലെ: മാലദ്വീപിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിനെ അജ്ഞാത അക്രമിസംഘം കുത്തിപ്പരിക്കേല്‍പിച്ചു. നൂര്‍ മോസ്‌കിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നതിനിടെ സംഭവം. ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ ഹുസൈന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ മുറിവേറ്റിട്ടുമുണ്ട്. അതേസമയം, മൂര്‍ച്ചയേറിയ ആയുധം കൊണ്ടായിരുന്നില്ല ആക്രമണം എന്നാണ് പോലീസ് പറയുന്നത്. നവംബര്‍ വരെ അധികാരത്തിലിരുന്ന, നിലവില്‍ പ്രതിപക്ഷമായ എം.ഡി.പി. (മാലിദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) ആണ് ഹുസൈനെ പ്രോസിക്യൂട്ടര്‍ ജനറലായി നിയമിച്ചത്. ആക്രമണം നടന്ന സമയത്ത് സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. നിലവില്‍ എ.ഡി.കെ. ആശുപത്രിയില്‍ ചികിത്സയിലാണ് ഹുസൈന്‍. മാലെദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ-ചൈനീസ് അനുകൂല നിലപാടുകളാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് ഇപ്പോള്‍ വഴിതെളിച്ചിരിക്കുന്നത്. അതേസമയം, മുയിസുവിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നതിന് മുന്നോടിയായുള്ള അവിശ്വാസ പ്രമേയത്തിന് ആവശ്യമായുള്ള പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് എം.ഡി.പി. അറിയിച്ചു.
Read More » -
രണ്‍ജിത്ത് വധക്കേസില്‍ ചരിത്ര വിധി; എങ്ങുമെത്താതെ ഷാന്‍ വധക്കേസ്
ആലപ്പുഴ: രണ്‍ജിത് ശ്രീനിവാസന് വധക്കേസില്‍ ചരിത്രം സൃഷ്ടിച്ച വിധി വരുമ്പോള്‍ തങ്ങള്‍ക്ക് നീതി എവിടെ എന്ന് ചോദിക്കുകയാണ് തൊട്ടു തലേന്ന് കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വി.എസ് ഷാന്റെ കുടുംബം. കേസിന്റെ വിചാരണ അട്ടിമറിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി ഷാനിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പിന്‍മാറ്റത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഷാന്റെ കൊല നടന്ന് 82 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയിട്ടും കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ആലപ്പുഴ ജില്ലയില്‍ തുടര്‍ച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒടുവിലത്തേതായിരുന്നു രണ്‍ജീത് ശ്രീനിവാസിന്റെ കൊലപാതകം. ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരമായി 2021 ഡിസംബര്‍ 18 ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയും വധിക്കുന്നു. മണിക്കൂറൂകള്‍ക്കം ബിജെപി ഒബിസി മോര്‍ച്ച നേതാവ് രണ്‍ജിത് ശ്രീനിവാസനെയും കൊലപ്പെടുത്തി. മ നുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകങ്ങളായിരുന്നു ഇത്. എന്നാലിതില്‍ രണ്‍ജിത് ശ്രീനിവാസന്റെ വിചാരണ പൂര്‍ത്തിയായി. പ്രതികള്‍ക്കുള്ള…
Read More » -
ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിച്ചു കൊലപാതകം: ഡി.വൈ.എഫ്.ഐ. നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: തോട്ടപ്പള്ളിയില്‍ ഹെല്‍മെറ്റുകൊണ്ട് യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍ ഡി.വൈ.എഫ്.ഐ. മേഖലാപ്രസിഡന്റടക്കം അഞ്ചുപ്രതികളും അറസ്റ്റില്‍. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ തോട്ടപ്പള്ളി സ്വദേശികളായ ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് ശിവകൃപയില്‍ ജഗത് സൂര്യന്‍ (22), ശാന്തിഭവനത്തില്‍ സജിന്‍ (27), സഹോദരന്‍ സജിത്ത് (21), വൈപ്പില്‍ പുതുവല്‍ വീട്ടില്‍ അര്‍ജുന്‍ (21), പുതുവല്‍ വീട്ടില്‍ ഇന്ദ്രജിത്ത് (23) എന്നിവരെയാണ് അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. തോട്ടപ്പള്ളി ആനന്ദഭവനത്തില്‍ ശിവാനന്ദന്റെ മകന്‍ നന്ദു ശിവാനന്ദാണു(27)കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നന്ദുവിന്റെ കൂട്ടുകാരനായ സജിത്തും രണ്ടാംപ്രതി സജിനുമായി സമീപത്തെ ക്ഷേത്രത്തിലെ പകല്‍പ്പൂരത്തിനിടെ അടിപിടിയുണ്ടായി. അതിനുശേഷം രാത്രി 8.30-നു സജിത്തും നന്ദുവും മറ്റുകൂട്ടുകാരുമായി തോട്ടപ്പള്ളി മാത്തേരി ജങ്ഷനുസമീപം നില്‍ക്കുമ്പോള്‍ പ്രതികള്‍ സജിത്തിനെ തടഞ്ഞുനിര്‍ത്തി പുറകില്‍നിന്ന് ഹെല്‍മെറ്റുകൊണ്ട് അടിക്കാന്‍ ശ്രമിച്ചു. അതിനിടെ തടസ്സംപിടിക്കാന്‍ ശ്രമിച്ച നന്ദുവിന്റെ തലയ്ക്ക് ഹെല്‍മെറ്റുകൊണ്ട് പലതവണ അടിയേറ്റു. താഴെവീണ നന്ദുവിനെ പ്രതികള്‍ചേര്‍ന്ന് നിലത്തിട്ടു ചവിട്ടിയതായും പോലീസ് പറയുന്നു. ബോധരഹിതനായ നന്ദുവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ്…
Read More »