CrimeNEWS

ലൈംഗിക ബന്ധത്തിന് തയ്യാറായില്ല; കൂട്ടുകാരനെ ഇരുപതുകാരന്‍ തലയ്ക്കടിച്ചുകൊന്നു

ന്യൂഡല്‍ഹി: പ്രകൃതിവിരുദ്ധ ലൈംഗികത നിരസിച്ച ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ജാലോണ്‍ ജില്ലയിലെ രുദ്രപുര സ്വദേശിയായ പ്രമോദ്കുമാര്‍ ശുക്ലയെ ദാരുണമായി കൊലപ്പെടുത്തിയ സുഹൃത്തായ രാജേഷാണ് അറസ്റ്റിലായത്. ഈ മാസം 17ന് നടന്ന കൊലപാതകത്തിന്റെ വിശദവിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഡല്‍ഹിയിലെ ഖോയാ മാണ്ഡിയിലെ രാകേഷ് തോമര്‍ എന്ന വ്യവസായിയുടെ കടയിലാണ് പ്രമോദ് കുമാര്‍ ജോലി ചെയ്തിരുന്നത്. കടയ്ക്കടുത്തുളള ഒരു വാടക മുറിയിലായിരുന്നു പ്രമോദിന്റെ താമസം. ബീഹാറില്‍ നിന്നും ജോലി അന്വേഷിച്ചെത്തിയ രാജേഷ്, പ്രമോദിന്റെ മുറിയിലായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരെയും കാണാനില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Signature-ad

അതിനിടെയാണ് മോറി ഗേറ്റിന് സമീപത്തുളള ഡിഡിഎ പാര്‍ക്കില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വിശദമായ പരിശോധനകള്‍ക്കൊടുവിലാണ് മൃതദേഹം പ്രമോദിന്റേതാണെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്നും മുഖം പൂര്‍ണമായും തല്ലിച്ചതച്ച നിലയിലായിരുന്നുവെന്നും പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രമോദിന്റെ മുഖത്തും ശരീരത്തുമായി ആഴത്തിലുളള മുറിവുകള്‍ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

പ്രമോദിന്റെ ഫോണിലേക്ക് വന്ന കോളുകളുടെയും മോറി ഗേറ്റിന് സമീപത്തായുളള അന്‍പതോളം സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടര്‍ന്നത്. ഒരു നമ്പറില്‍ നിന്നും നിരന്തരമായി പ്രമോദിന്റെ ഫോണിലേക്ക് കോള്‍ വന്നിരുന്നുവെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രമോദിനെ വിളിച്ചത് രാജേഷാണെന്ന് സ്ഥിരീകരിച്ചത്. വിശദമായ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പലപ്പോഴായി പ്രതി പ്രമോദിനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, പ്രമോദ് വിസമ്മതിച്ചതോടെ രാജേഷ് വഴക്കിട്ട് വാടകമുറിയില്‍ നിന്നും താമസം മാറുകയായിരുന്നു. തുടര്‍ന്ന് രാജേഷ് ഈ മാസം 17ന് പ്രമോദിനെ ഫോണില്‍ ബന്ധപ്പെടുകയും പ്രശ്‌നം പരിഹരിക്കാനായി ഡിഡിഎ പാര്‍ക്കില്‍ എത്താനും ആവശ്യപ്പെടുകയായിരുന്നു. ഇരുവരും വീണ്ടും സൗഹൃദത്തിലാവുകയും പാര്‍ക്കില്‍ വച്ച് ബീയര്‍ കുടിക്കുകയും ചെയ്തിരുന്നു. അതിനിടെ വീണ്ടും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് കൊല നടന്നതെന്നും രാജേഷിനെ ചോദ്യം ചെയ്തതിലൂടെ പൊലീസ് സ്ഥിരീകരിച്ചു.

 

 

Back to top button
error: