Crime
-
ഒഴിവാക്കാന്‍ ശ്രമിച്ചത് പകയായി; പുനെയില്‍ ഐ.ടി ജീവനക്കാരിയെ സുഹൃത്ത് വെടിവച്ചുകൊന്നു
മുംബൈ: പുനെയില്‍ ഐ.ടി. ജീവനക്കാരിയെ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ഐ.ടി. സ്ഥാപനത്തിലെ ജീവനക്കാരി വന്ദന ദ്വിവേദി (26) യാണ് കൊല്ലപ്പെട്ടത്. പിംപ്രി ചിഞ്ച്വാഡിലെ ഹിഞ്ചാവാഡി പ്രദേശത്തെ ലോഡ്ജില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. യുവതിയെ കൊലപ്പെടുത്തിയ ഋഷഭ് നിഗമിനെ മുംബൈയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. യുവതിയും യുവാവും ഉത്തര്‍പ്രദേശ് സ്വദേശികളാണ്. 2013 മുതല്‍ ഇരുവരും പ്രണയബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഋഷഭിനെ അടുത്തിടെ വന്ദന ഒഴിവാക്കാന്‍ തുടങ്ങിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു. രണ്ട് കൊല്ലം മുമ്പ് ഋഷഭിന് സ്വന്തം നാട്ടില്‍വെച്ച് മര്‍ദനമേറ്റിരുന്നു. ഇതിനുപിന്നില്‍ വന്ദനയാണെന്ന് ഋഷഭിന് സംശയമുണ്ടായിരുന്നതായി ഡെപ്യൂട്ടി കമ്മിഷണര്‍ ബാപു ബംഗാര്‍ പറഞ്ഞു. ജനുവരി 25നാണ് ഋഷഭ് ഉത്തര്‍പ്രദേശില്‍നിന്ന് ഹിഞ്ചാവാഡിയിലെത്തി ലോഡ്ജില്‍ മുറിയെടുത്തത്. അടുത്ത ദിവസം വന്ദനയും ഇവിടെയെത്തി. ശനിയാഴ്ച രാത്രി ഋഷഭ് ലോഡ്ജില്‍നിന്ന് പോകുന്നതിന്റെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുംബൈയില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ യഥാര്‍ഥകാരണം വ്യക്തമായിട്ടില്ലെന്നും കേസില്‍…
Read More » -
സോറി ഇന്ന് ലേശം തിരക്കാണ്, മറ്റൊരിക്കലാവാം! ‘ജീവന്‍രക്ഷാ’ േകസില്‍ ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കില്ലെന്ന് ‘മുഖ്യ’ഗണ്‍മാന്‍
ആലപ്പുഴ: നവകേരള സദസിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിച്ചതച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിനായി ഹാജരാകില്ല. ഇന്ന് അവധിയിലായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ജോലിത്തിരക്കില്ലാത്ത ദിവസം ഹാജരാകാമെന്നും ഗണ്‍മാന്‍ അനിലും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപും ആലപ്പുഴയിലെ സൗത്ത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജ്യുവല്‍ കുര്യാക്കോസിനെയും തല്ലിച്ചതച്ച കേസിലാണ് ഇരുവര്‍ക്കുമെതിരെ പരാതി ഉയര്‍ന്നത്. വിശദമായ ചോദ്യം ചെയ്യലിന് അനിലും സന്ദീപും ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നായിരുന്നു മുന്‍പ് ലഭിച്ച വിവരം. അനിലും സന്ദീപുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി നിര്‍ദേശാനുസരണം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 16ന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോള്‍ ജനറല്‍ ആശുപത്രി ജംഗ്ഷനിലായിരുന്നു സംഭവം. ലാത്തിയടിയില്‍ തോമസിന്റെ തല പൊട്ടുകയും…
Read More » -
മണ്ണ് മാഫിയയില്‍ നിന്ന് മാസപ്പടി; പോത്തന്‍കോട് SHO-യ്ക്കും ASI-യ്ക്കും സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മണ്ണ് മാഫിയയില്‍നിന്നു പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ എസ്.എച്ച്.ഒയ്ക്കും എ.എസ്.ഐയ്ക്കും സസ്‌പെന്‍ഷന്‍. എസ്.എച്ച്.ഒ. ഇതിഹാസ് താഹ, എ.എസ്.ഐ. വിനോദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മണ്ണ്, ഭൂമാഫിയ സംഘത്തില്‍നിന്ന് പോത്തന്‍കോട് എസ്.എച്ച്.ഒ.യും എ.എസ്.ഐ.യും പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. അമ്മിണിക്കുട്ടനായിരുന്നു അന്വേഷണച്ചുമതല. റേഞ്ച് ഐ.ജി. നിശാന്തിനിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിനു പിന്നാലെയാണ് ആരോപണവിധേയരായ എസ്.എച്ച്.ഒ., എ.എസ്.ഐ. എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണും ഫോണ്‍കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും വീഡിയോകോളുകളും അന്വേഷണസംഘം പരിശോധിച്ചിരുന്നു. പോത്തന്‍കോട് എസ്.എച്ച്.ഒ.യ്ക്കും എ.എസ്.ഐ.യ്ക്കും എതിരേയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. മണ്ണ്, മണല്‍ മാഫിയയില്‍നിന്നു പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ കഴിഞ്ഞദിവസം രണ്ടുപേര്‍ക്കുമെതിരേ അന്വേഷണം നടത്തിയിരുന്നു. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെത്തിയ അന്വേഷണസംഘം പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥര്‍ക്കു പണം നല്‍കിയതിനെപ്പറ്റിയുള്ള സംഘത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണവിധേയനായ എ.എസ്.ഐയെ മുന്‍പും ആരോപണത്തിന്റെ പേരില്‍ സ്ഥലംമാറ്റിയിരുന്നു.…
Read More » -
കൈക്കൂലിപ്പണം ഒളിപ്പിച്ചത് ചാക്കിനുള്ളില്‍; കോഴിക്കോട് അറസ്റ്റിലായ എംവിഐ ‘പുപ്പുലി’
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ (എംവിഐ) ക്കെതിരേ മുമ്പും നിരവധി പരാതികള്‍. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എംവിഐ അബ്ദുള്‍ ജലീല്‍ ആണ് ഇന്നലെ അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചാക്കില്‍നിന്നു പതിനായിരം രൂപ കണ്ടെടുത്തു. ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രം നടത്തിപ്പുകാരന്റെ പരാതിയിലാണ് നടപടി. പരിശോധനയ്ക്ക് എത്തിയപ്പോള്‍ കടയുടമ ഉണ്ടായിരുന്നില്ലെന്ന കാരണം പറഞ്ഞ്, ലോഗിന്‍ ഐഡി അബ്ദുള്‍ ജലീല്‍ ബ്ലോക്ക് ചെയ്തിരുന്നു. ഐഡി തിരികെ നല്‍കാന്‍ പതിനായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ചു. അവധി ദിവസമായതിനാല്‍ പണം വീട്ടില്‍ കൊണ്ടു വന്നു നല്‍കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ പണം, കടയുടമ അബ്ദുള്‍ ജലീലിന് വീട്ടിലെത്തി കൈമാറി. പരാതിക്കാരന്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിജിലന്‍സ് സംഘം വീട്ടിനകത്തെത്തി എംവിഐയെ പിടികൂടുകയായിരുന്നു. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരെ കണ്ട് സംശയം തോന്നിയ അബ്ദുള്‍ ജലീല്‍ അതിനിടെ കൈക്കൂലി പണം വീട്ടിലെ അടുക്കളയില്‍…
Read More » -
‘കൂടത്തായി’ കേസിനെക്കുറിച്ചുളള നെറ്റ്ഫ്‌ളിക്‌സ് സീരീസിന്റെ പ്രദര്‍ശനം കോടതി ഇന്ന് തടയുമോ…? കേസിൻ്റെ നാൾ വഴികളിലൂടെ ഒരന്വേഷണം
കേരളത്തെ ഞെട്ടിച്ച ‘കൂടത്തായി’ കൊലപാതക പരമ്പരയെ ആസ്പദമാക്കി കഴിഞ്ഞ ഡിസംബർ 22 ന് നെറ്റ്ഫ്ളിക്സ് പ്രദർശിപ്പിച്ച ഡോക്യു സീരീസിൻ്റെ തുടർപ്രദർശനം തടയണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതി എംഎസ് മാത്യു സമർപ്പിച്ച ഹർജി ഇന്ന് കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. കേസിലെ യഥാർത്ഥ ദൃശ്യങ്ങളും അഭിമുഖങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് ‘കറി ആൻഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് ‘ എന്ന സീരീസ് തയ്യാറാക്കിയത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ സ്ട്രീമിംഗ് നടത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നതിനിടെയാണ് ഇതിനെതിരെ ഹർജിയുമായി രംഗത്തെത്തിയത്. കേസിലെ രണ്ടാംപ്രതിയാണ് എം.എസ് മാത്യു. കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടത്തായി കൊലപാതകങ്ങളെ കുറിച്ചുള്ള കേസിന്റെ വിചാരണ നടക്കുന്ന കോഴിക്കോട്ടെ പ്രത്യേക കോടതിയില്‍ ഈ മാസം 19നാണ് പരമ്പരക്കെതിരെ ഹര്‍ജി നല്‍കിയത്. തനിക്കും കുടുംബത്തിനും…
Read More » -
ഡോക്ടറുടെ വീട്ടില്‍ നിന്നും 90 പവനും പണവും അടിച്ചുമാറ്റി; പഞ്ചാബിലെ ഭാര്യവീട്ടില്‍നിന്ന് മലയാളിയെ പൊക്കി
ചെന്നൈ: നാഗര്‍കോവിലിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും പണവുമായി കടന്ന മലയാളി പഞ്ചാബില്‍ പിടിയില്‍. ബാലരാമപുരം, നരുവാമൂട്, വലിയറത്തല സ്വദേശി ആദിത് ഗോപനാണ് (30) അറസ്റ്റിലായത്. തിരുനെല്‍വേലി മെഡിക്കല്‍ കോളജിലെ ഡോ. കലൈകുമാറിന്റെ നാഗര്‍കോവില്‍ പ്ലസന്റ് നഗറിലെ വീട്ടില്‍ കഴിഞ്ഞ ഏഴിനാണ് മോഷണം നടന്നത്. പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ പ്രതി പഞ്ചാബിലുണ്ടെന്ന് വിവരം കിട്ടി. ഇയാളില്‍ നിന്ന് മുഴുവന്‍ സ്വര്‍ണവും പണവും പിടിച്ചെടുത്തു. ആദിത് ഗോപന്റെ ഭാര്യ പഞ്ചാബ് സ്വദേശിനിയാണ്. ഓഹരി വിപണിയില്‍ വന്‍തുക നഷ്ടമായതിനെ തുടര്‍ന്നാണ് ഇയാള്‍ മോഷണം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. കന്യാകുമാരി ജില്ലയില്‍ മറ്റ് നാല് കവര്‍ച്ചക്കേസുകളില്‍ കൂടി ആദിത് പ്രതിയാെണന്നും പൊലീസ് പറഞ്ഞു.
Read More » -
ഉണ്ണി വ്‌ളോഗ്‌സിനെ ജാതീയമായി അധിക്ഷേപിച്ചു, വധഭീഷണി മുഴക്കി: സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ കേസ്
കൊച്ചി: യൂട്യൂബര്‍ ഉണ്ണി വ്‌ളോഗിനെ ജാതിപരമായി അധിക്ഷേപിച്ച കേസില്‍ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ കേസ്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെക്കുറിച്ചുള്ള റിവ്യൂ ചെയ്തതിന്റെ പേരില്‍ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തത്. രാസ്ത സിനിമയേക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു എന്നാരോപിച്ച് സംവിധായകന്‍ ‘ഉണ്ണി വ്‌ളോഗ്‌സ്’ എന്ന് അറിയപ്പെടുന്ന ഉണ്ണികൃഷ്ണനെ ഫോണില്‍ വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട് എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അന്വേഷണത്തിനു ഉത്തരവിട്ടതിനു പിന്നാലെയാണ് അനീഷ് അന്‍വര്‍ക്കെതിരെ കേസ് എടുത്തത്. ജനുവരിയിലാണ് രാസ്ത റിലീസ് ചെയ്തത്. റിലീസ് ചെയ്ത അന്നു തന്നെ ഉണ്ണി വ്‌ലോഗ്‌സ് റിവ്യൂ ചെയ്തു. പിറ്റേദിവസം അനീഷ് അന്‍വര്‍ തന്നെ വിളിച്ച ഫോണ്‍കോള്‍ റെക്കോര്‍ഡ് ഉണ്ണി പുറത്തുവിടുകയായിരുന്നു. സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത…
Read More » -
കോഴിക്കോട്ട് കൈക്കൂലി വാങ്ങുന്നതിനിടെ എം.വി.ഐ പിടിയില്‍
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ പിടിയില്‍. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എം.വി.ഐ: വി.എ അബ്ദുല്‍ ജലീല്‍ ആണ് വിജിലന്‍സ് പിടിയിലായത്.അബ്ദുല്‍ ജലീലിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുകയാണ്. ഫറോക്കില്‍ പുക പരിശോധനാകേന്ദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട പരാതിയാണ് എം.വി.ഐയെ കുടുക്കിയത്. പുക പരിശോധനാകേന്ദ്രം നടത്തിപ്പുകാരനില്‍ നിന്ന് 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ പരാതിക്കാരന്‍ പണം കൈമാറി. ഇയാള്‍ക്കൊപ്പമുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് ഉദ്യോഗസ്ഥരെത്തിയെന്ന് മനസിലാക്കിയ അബ്ദുല്‍ ജലീല്‍ പണം ചാക്കില്‍ക്കെട്ടി വീടിന് പിന്നിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഉദ്യോഗസ്ഥര്‍ പണം കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ നേരത്തെയും കൈക്കൂലി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Read More » -
അമ്മയെ കെട്ടിയിട്ട് കത്തിച്ചു കൊന്ന സംഭവം: പ്രതി ലഹരിക്കടിമ, സ്ഥിരം പ്രശ്നക്കാരന്‍
തിരുവനന്തപുരം: വെള്ളറടയില്‍ അമ്മയെ കെട്ടിയിട്ട് തീയിട്ട് കൊന്ന ആനപ്പാറ കാറ്റാടി എലിവാലന്‍കോണം സ്വദേശി മോസസ് ബിബിന്‍ ലഹരിക്കടിമയാണെന്നും സ്ഥിരം പ്രശ്‌നക്കാരനാണെന്നും ബന്ധുക്കളും നാട്ടുകാരും. രണ്ടുവര്‍ഷം മുമ്പ് മരിച്ചുപോയ അച്ഛന്റെ കല്ലറ മദ്യലഹരിയില്‍ ഇയാള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിന് വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇടയ്ക്ക് പീഡനക്കേസില്‍ ജയില്‍വാസത്തിനുശേഷം കൊല്ലം പാരിപ്പള്ളിയില്‍ ഇയാള്‍ ടാപ്പിങ് പണിക്ക് പോയി. കുറെ മാസങ്ങള്‍ക്കുശേഷം അവിടെയും പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വീടിന്റെ ജനാലകളും വാതിലുകളും ഫര്‍ണിച്ചറുമെല്ലാം ഇയാള്‍ പലപ്പോഴായി നശിപ്പിച്ചിരുന്നു. ജനാലയില്‍നിന്ന് പൊളിച്ചെടുത്ത കമ്പികള്‍ മുഴുവന്‍ ആക്രിക്കടയില്‍ വില്‍ക്കും. വിറ്റുകിട്ടുന്ന തുകയ്ക്ക് ഇയാള്‍ മദ്യപിച്ചിരുന്നതായും പരിസരവാസികള്‍ പറയുന്നു. ഇടയ്ക്കിടെ അമ്മ നളിനിയെ ബിബിന്‍ മര്‍ദിക്കാറുണ്ടെന്നും നിലവിളികേട്ട് അവിടെ എത്തുന്നവരെ അയാള്‍ അസഭ്യം പറയാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Read More » -
ഉറങ്ങിക്കിടന്ന മനോരോഗിയായ ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭര്‍ത്താവ് പിടിയില്‍
പാലക്കാട്: കോട്ടായിയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വിറകു കൊള്ളി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് കുന്നത്തു വീട്ടില്‍ വേശുക്കുട്ടി (65)ആണ് മരിച്ചത്. ഭര്‍ത്താവ് വേലായുധനെ (72) കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള വേശുക്കുട്ടിയെ കിടപ്പുമുറിയില്‍ വച്ച് വിറകുകൊള്ളി ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചാണു കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. സംഭവത്തിനു ശേഷം വീട്ടിലും റോഡിലുമായി സമയം ചെലവഴിച്ച പ്രതി രാവിലെ ഏഴോടെയാണ് സഹോദരന്റെ അടുത്തെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് പരിശോധനയില്‍ വേശുക്കുട്ടിയുടെ തലയില്‍ അടിക്കാന്‍ ഉപയോഗിച്ച വിറകുകൊള്ളി കണ്ടെടുത്തു. മുറ്റത്ത് രക്തക്കറ ഉണ്ടായിരുന്നു. ഇവരുടെ രണ്ടു മക്കളും തൊട്ടടുത്തു തന്നെയാണു താമസം. വേലായുധനും വേശുക്കുട്ടിയും തമ്മില്‍ വഴക്കിടുക പതിവാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Read More »