Crime
-
സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന സന്ദേശം; യുവതിയ്ക്ക് നഷ്ടമായത് 15.25 ലക്ഷം
കോഴിക്കോട്: അമേരിക്കയില്‍നിന്ന് അയക്കുന്ന സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന വ്യാജസന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ പരാതിയില്‍ താമരശ്ശേരി പോലീസ് ഐ.ടി. ആക്ട് 66 ഡി വകുപ്പുപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു. യുവതിയുടെ അമേരിക്കയിലുള്ള സ്ത്രീസുഹൃത്തിന്റെ ബന്ധുവിന് നല്‍കാനായി പാക്കേജ് കൈപ്പറ്റണമെന്നാവശ്യപ്പെട്ടാണ് 2023 ഡിസംബര്‍ 26-ന് ഫോണില്‍ വാട്സാപ്പ് സന്ദേശമെത്തിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒപ്പം ജോലിചെയ്ത സുഹൃത്താണെന്നുപറഞ്ഞായിരുന്നു വാട്സാപ്പ് വഴി ബന്ധപ്പെട്ടത്. ബന്ധു നാട്ടിലില്ലാത്തതിനാല്‍ ഈങ്ങാപ്പുഴസ്വദേശിനിയുടെ മേല്‍വിലാസത്തില്‍ പാക്കേജ് അയക്കുമെന്നും ബന്ധു നാട്ടില്‍വന്നാല്‍ നല്‍കണമെന്നുമായിരുന്നു അറിയിച്ചത്. പാക്കേജ് അയച്ചുകഴിഞ്ഞതായും അതില്‍ സ്വര്‍ണവും അറുപതിനായിരം യു.എസ്. ഡോളറും വെച്ചിട്ടുണ്ടെന്നും അത് പുറത്തറിയിക്കരുതെന്നും പറഞ്ഞ് പിന്നീട് വാട്സാപ്പ് കോളെത്തി. പാക്കേജിന്റെ ഫോട്ടോയും അയച്ചുനല്‍കി. പിന്നീട് ഡല്‍ഹിയിലെ കൂറിയര്‍ കമ്പനിയില്‍നിന്ന് വിളിക്കുകയാണെന്നുപറഞ്ഞ് ആദ്യം മുപ്പതിനായിരം രൂപയും പിന്നീട് അറുപതിനായിരം രൂപയും കൂറിയര്‍ ചാര്‍ജായി അടപ്പിച്ചു. പാക്കേജില്‍ സ്വര്‍ണവും പണവുമാണെന്ന് വ്യക്തമായതായും കസ്റ്റംസ് ക്ലിയറന്‍സിനും നികുതിയിനത്തിലും…
Read More » -
പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണം; സിപിഎം കൗണ്‍സിലര്‍ക്കെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന നിലപാടില്‍ പൊലീസ്
കോട്ടയം: പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണത്തില്‍ സിപിഎം കൗണ്‍സിലര്‍ക്കെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന നിലപാടില്‍ പൊലീസ്. മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രം ആവശ്യമെങ്കില്‍ കേസ് എടുക്കുമെന്നാണ് പൊലീസ് നിലപാട്. അതേസമയം വിഷയം മാണി ഗ്രൂപ്പ് വഷളാക്കിയതില്‍ സിപിഎം നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ക്ഷമ വേണം സമയമെടുക്കുമെന്നാണ് സിപിഎം കൗണ്‍സിലര്‍ക്കെതിരെ പരാതി നല്‍കിയ മാണി ഗ്രൂപ്പ് കൗണ്‍സിലറോട് ഇതാണ് പാലാ പൊലീസ് പറയുന്നത്. മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരങ്കുഴിയുടെ എയര്‍പോഡ് മോഷണം പോയത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. അപ്പോള്‍ തന്നെ ചീരങ്കുഴി പൊലീസില്‍ പരാതി നല്കിയിരുന്നെങ്കിലും ആദ്യ പരാതിയില്‍ സിപിഎം നേതാവ് ബിനു പുളിക്കക്കണ്ടത്തിന്റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നല്‍കിയ രണ്ടാമത്തെ പരാതിയിലാണ് സിപിഎം നേതാവിന്റെ പേരുള്ളത്. ഈ വൈരുധ്യത്തെ കുറിച്ചാണ് പ്രധാനമായും പൊലീസിന്റെ പ്രാഥമിക അന്വേഷണം. എന്നാല്‍ തെളിവുകള്‍ സമാഹരിക്കാനാണ് ആദ്യ പരാതിയില്‍ സിപിഎം നേതാവിന്റെ പേര് പറയാതിരുന്നതെന്നാണ് മാണി ഗ്രൂപ്പ് കൗണ്‍സിലറുടെ വിശദീകരണം. വിഷയത്തില്‍…
Read More » -
തര്‍ക്കം പരിഹരിക്കാനെത്തി പൊലീസ് സ്റ്റേഷനിലെത്തി; ശിവസേനാ നേതാവിനെ വെടിവച്ച് ബിജെപി എംഎല്‍എ
മുംബൈ: ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തിനിടെ പൊലീസ് സ്റ്റേഷനില്‍വച്ച് ശിവസേന (ഷിന്‍ഡെ വിഭാഗം) നേതാവിനുനേരെ വെടിയുതിര്‍ത്ത് ബിജെപി എംഎല്‍എ. കല്യാണ്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ഗണപത് ഗയ്ക്വാദ് സംഭവത്തേത്തുടര്‍ന്ന് അറസ്റ്റിലായി. ശിവസേനാ നേതാവ് മഹേഷ് ഗയ്ക്വാദിനും മറ്റൊരാള്‍ക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഉല്‍ഹാസ്‌നഗര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. വെടിയേറ്റ മഹേഷ് ഗയ്ക്വാദിന്റെ ശരീരത്തില്‍നിന്ന് അഞ്ച് ബുള്ളറ്റുകള്‍ പുറത്തെടുത്തതായാണു വിവരം. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം, വെടിയുതിര്‍ത്തത് സ്വയരക്ഷയ്ക്കാണെന്നും മകനെ ആക്രമിക്കാന്‍ മഹേഷ് ശ്രമിച്ചെന്നും അറസ്റ്റിലായ ഗണപത് ഗയ്ക്വാദ് പറഞ്ഞു. മഹേഷ് ഗയ്ക്വാദ് ഭൂമി അനധികൃതമായി പിടിച്ചെടുക്കുകയാണെന്നു കാണിച്ചാണ് ബിജെപി എംഎല്‍എ ഗണപത് ഗയ്ക്വാദ് പരാതിയുമായെത്തിയത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെയാണ് ഗണപത് നിറയൊഴിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന പ്രതികരിച്ചു. ഭരണകക്ഷികളായ രണ്ടു വിഭാഗക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നും സര്‍ക്കാരിന്റെ ‘ഇരട്ട എന്‍ജിന്‍’ തകരാറായെന്നും ഉദ്ധവ് വിഭാഗം പറഞ്ഞു. കല്യാണ്‍…
Read More » -
പൂനത്തിന്റെ മരണം സത്യമോ മിഥ്യയോ; കുടുംബാംഗങ്ങളും അപ്രത്യക്ഷര്‍!
മുംബൈ: സിനിമാ-മോഡലിങ് രംഗത്തുള്ളവര്‍ വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നത് പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്ത കേട്ടാണ്. എന്നാല്‍, പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാന്‍കഴിഞ്ഞില്ല. 32 വയസ്സുള്ള പൂനത്തിന്റെ വിയോഗമറിയിക്കുന്ന പോസ്റ്റ് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന്, ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം വാര്‍ത്തയാക്കി. ഭൂരിഭാഗം മാധ്യമങ്ങളുടെയും വാര്‍ത്തയ്ക്ക് അടിസ്ഥാനം ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ്. പൂനത്തിന്റെ വിയോഗവാര്‍ത്ത, അവരുടെ മാനേജര്‍ നികിത ശര്‍മ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബോളിവുഡിലെ താരങ്ങളായ കങ്കണ റണൗട്ട് മുതല്‍ ചെറുതും വലുതുമായ ഒട്ടേറെപ്പേര്‍ വിയോഗത്തില്‍ അനുശോചിച്ചു. രാത്രി വൈകി പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും അവര്‍ ആടിയ നാടകമാണിതെന്നുമുള്ള വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളില്‍ വന്നു. വാര്‍ത്താ ഏജന്‍സികളും ഇവര്‍ മരിച്ചെന്ന വാര്‍ത്ത നല്‍കിയിരുന്നു. ഗര്‍ഭാശയമുഖത്തെ അര്‍ബുദമാണ് മരണകാരണമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ഈ രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനുവരി 29 വരെ പോസ്റ്റ്‌ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂര്‍ണ ആരോഗ്യവതിയായാണ്…
Read More » -
പാര്‍ട്ടിപ്പത്രത്തിന്റെ വരിസംഖ്യ നല്‍കിയില്ല; ബ്രാഞ്ച് അംഗത്തെ മര്‍ദിച്ച് ബ്രാഞ്ച് സെക്രട്ടറി
തൃശ്ശൂര്‍: പാര്‍ട്ടിപ്പത്രത്തിന്റെ വരിസംഖ്യ നല്‍കിയില്ലെന്ന പേരില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ബ്രാഞ്ചംഗത്തെ മര്‍ദിച്ചു. മര്‍ദനത്തില്‍ നെല്ലങ്കര നോര്‍ത്ത് ബ്രാഞ്ച് അംഗമായ അഞ്ജിത് കെ. ദാസിന്റെ വാരിയെല്ല് പൊട്ടി. സംഭവത്തില്‍ നെല്ലങ്കര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയും ഒല്ലൂക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ റോബിന്‍സണ്‍ ജോസഫിന്റെ പേരില്‍ മണ്ണുത്തി പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി നെല്ലങ്കര സെന്ററിലായിരുന്നു സംഭവം. അഞ്ജിത് കെ. ദാസ് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് സഹകരണ ആശുപത്രിയിലും ചികിത്സ തേടി. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ മണ്ണുത്തി പോലീസ് ബുധനാഴ്ചയാണ് കേസെടുത്തത്. ജാമ്യംകിട്ടുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
Read More » -
പത്തുവര്‍ഷമായി ഹൈക്കോടതിയിലെ അഭിഭാഷകന്‍; പ്രാക്ടീസ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്
കൊച്ചി: ഹൈക്കോടതിയിലെ അഭിഭാഷകന്‍ പത്തുവര്‍ഷമായി പ്രാക്ടീസ് ചെയ്യുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. ബിഹാറിലെ മഗ്ധ സര്‍വകലാശാലയുടേത് എന്ന പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വഞ്ചിയൂര്‍ സ്വദേശിയായ മനു ജി രാജന്‍, ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്‍ട്രോള്‍ ചെയ്തതിന്റെ തെളിവുകളാണ് പുറത്തുവന്നത്. വ്യാജരേഖ ചമച്ചതിന് മനു ജി രാജനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയായ മനു ജി രാജന്‍ 2013ലാണ് ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തത്. ബിഹാറിലെ മഗധ് സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി ബിരുദം ലഭിച്ചിട്ടുണ്ടെന്ന് കാട്ടിയുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു ഇത്. പിന്നീട് പ്രാക്ടീസ് കാലയളവില്‍ 53 പേരുടെ വക്കാലത്തും ഏറ്റെടുത്തു. ഇതിനിടയിലാണ് തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശിയായ സച്ചിന്റെ സ്വത്തു തര്‍ക്കം സംബന്ധിച്ച കേസും വാദിക്കാമെന്ന് ഏറ്റത്. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വക്കാലത്ത് ഏറ്റെടുത്തില്ല. ഇതോടെ വിവരാവകാശ രേഖകളുടെ സഹായത്തോടെ സച്ചിന്‍ നടത്തിയ അന്വേഷണത്തില്‍ മനു ജി രാജന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആണെന്ന് കണ്ടെത്തി. പിന്നാലെയാണ്…
Read More » -
അശ്ലീല വീഡിയോകള്‍ക്ക് അടിമയായ മകന്‍ സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യും; വിഷം കൊടുത്തു കൊന്ന് പിതാവ്
മുംബൈ: ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുകയും സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്തിരുന്ന മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സോലാപുരില്‍ ജനുവരി 13ന് നടന്ന സംഭവത്തില്‍ വിജയ് ഭാട്ടു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 13ന് ഒരു കുട്ടിയെ കാണാനില്ലെന്നു കാട്ടി സോലാപുരിലെ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പരാതിക്കാരെ അറിയിച്ചു. മൃതദേഹം കാണാതായ തങ്ങളുടെ മകന്‍ വിശാലിന്റേതാണെന്ന് വീട്ടുകാര്‍ തിരിച്ചറിയുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. വിഷം ഉള്ളില്‍ചെന്നാണു കുട്ടി മരിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് വിശാലിന്റെ വീട്ടുകാരെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലിനിടെ കുട്ടിയുടെ പിതാവായ വിജയ് പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. വിശാല്‍ പഠനത്തില്‍ വളരെ പിന്നോട്ടായിരുന്നു. മാത്രമല്ല ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുകയും സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. തെറ്റുകള്‍ തിരുത്തി…
Read More » -
225 കിലോ കഞ്ചാവ് പിടികൂടി; ഒന്നാംപ്രതിക്ക് 36 വര്‍ഷം കഠിനതടവ്, രണ്ടാംപ്രതിയായ യുവതിക്ക് 12 വര്‍ഷം
എറണാകുളം: അങ്കമാലിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒന്നാം പ്രതിക്ക് 36 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരക്കുടിയില്‍ അനസി (41) നെതിരേയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് ജില്ലാ കോടതിയുടെ വിധി. രണ്ടും മൂന്നും പ്രതികളായ ചേലാമറ്റം കുന്നക്കാട്ടുമല പഠിപ്പുരക്കല്‍ വീട്ടില്‍ ഫൈസല്‍ (35), ശംഖുമുഖം പുതുവല്‍ പുത്തന്‍ വീട്ടില്‍ വര്‍ഷ (22) എന്നിവര്‍ക്ക് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ കൊട്ടകാട്ടുശേരി മുനിര്‍ മന്‍സിലില്‍ മുനീര്‍ (30), അടൂര്‍ വടക്കേടത്തുകാവ് ഷമീര്‍ മന്‍സിലില്‍ ഷമീര്‍ (31), വെങ്ങോല കണ്ടന്തറ പുളിക്കക്കുടി അബു താഹിര്‍ (31), ആന്ധ്രപ്രദേശ് ഹുക്കുംപേട്ട സ്വദേശി ബലോര്‍ദ ബോഞ്ചു ബാബു (34), പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ചെന്താരയില്‍ മുഹമ്മദ് ഫറൂക്ക് (25) എന്നിവരെ 12 വര്‍ഷത്തേക്കും ശിക്ഷിച്ചു. രണ്ട് കാറുകളിലായാണ് കഞ്ചാവ് കടത്തിയത്. ഒരു വാഹനത്തില്‍ ഇരുപത്തിയഞ്ച് കിലോയും അടുത്ത വാഹനത്തില്‍…
Read More » -
രാത്രിയിരുന്നാല്‍ 10,000 വരെ സമ്പാദിക്കാം, ജോലി വിദേശ മലയാളികളുമായി ഡേറ്റിംഗ്; വീട്ടമ്മമാരെ ലക്ഷ്യമിട്ട് തട്ടിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീട്ടമ്മമാരുടെ സ്വകാര്യ വിവരങ്ങള്‍ അടക്കം ചോര്‍ത്തി ഡേറ്റിംഗ് ആപ്പുകളുടെ പേരില്‍ തട്ടിപ്പ്. പൊതുസ്ഥലത്ത് ജോലിക്ക് ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വിളിക്കുന്ന യുവതികളാണ് തട്ടിപ്പിന് ഇരയാകുന്നത്. തട്ടിപ്പ് സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവതികള്‍ പുരുഷന്മാരോട് വീഡിയോ കോളില്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. സ്വകാര്യ വിവരങ്ങള്‍ അടക്കം ചോര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പല യുവതികളെയും കൊണ്ട് സംഘം ഈ ജോലി ചെയ്യിപ്പിക്കുന്നത്. കൂടുതലും ജോലി അന്വേഷിക്കുന്ന വീട്ടമ്മമാരാണ് ഈ തട്ടിപ്പിന് ഇരയാകുന്നത്. പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന നമ്പറില്‍ വിളിച്ചാല്‍ വര്‍ക്ക് ഫ്രം ഹോം ആണെന്നാണ് സംഘം പറയുന്നത്. വീഡിയോ കോളിലൂടെ പുരുഷന്മാരുമായി കാഷ്വല്‍ സംസാരമാണ് ജോലി. അഞ്ച് മണിക്കൂര്‍ ജോലി ചെയ്താല്‍ 3000 രൂപ വരെ ദിവസം സമ്പാദിക്കാമെന്നാണ് സംഘത്തിന്റെ വാഗ്ദാനം. നിരവധി സ്ത്രീകള്‍ ഈ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ, ജോലി വാഗ്ദാനം ചെയ്ത് പതിച്ച പോസ്റ്ററിലുള്ള നമ്പറില്‍ വിളിച്ചപ്പോഴുള്ള ഓഡിയോ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ”ദിവസേന അഞ്ച് മണിക്കൂര്‍…
Read More » -
ആള്‍ക്കൂട്ടത്തിനു മുന്നില്‍ കീഴുദ്യോഗസ്ഥനു മര്‍ദനം; വൈത്തിരി ഇന്‍സ്പെക്ടറെ സ്ഥലംമാറ്റി
വയനാട്: വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തില്‍വച്ച് കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് സ്ഥലംമാറ്റം. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണു തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കു മാറ്റിയത്. ജനുവരി 19ന് ബോബി കീഴുദ്യോഗസ്ഥനെ തല്ലിയതു വിവാദമായിരുന്നു. ഭരണപരമായ സൗകര്യവും പൊതുജന താല്‍പര്യവും മുന്‍നിര്‍ത്തി എന്ന് സൂചിപ്പിച്ച് പുറത്തിറക്കിയ ഉത്തരവിലാണു സ്ഥലംമാറ്റം. വൈത്തിരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ റഫീഖിനെയാണു പൊതുജനമധ്യത്തില്‍ അവഹേളിച്ചതും മര്‍ദിച്ചതും. ഒരാള്‍ പെണ്‍കുട്ടിയോടു മോശമായി പെരുമാറിയെന്ന വിവരം കിട്ടി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ആള്‍ക്കൂട്ടവുമായി ഏറെനേരം തര്‍ക്കമുണ്ടായിട്ടും, യൂണിഫോമില്‍ അല്ലാതിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ജീപ്പില്‍നിന്ന് ഇറങ്ങാത്തത് ഇന്‍സ്‌പെക്ടറെ ക്ഷുഭിതനാക്കി. പൊലീസുകാരനോടു വാഹനത്തില്‍നിന്ന് ഇറങ്ങിപ്പോവാന്‍ പറയുന്നതിനിടെ ഇന്‍സ്പെക്ടര്‍ കയ്യില്‍ തല്ലുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്‍സ്‌പെക്ടറുടെ ഭാഗത്തു വീഴ്ചയുണ്ടായതായി രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കി.
Read More »