Crime
-
പ്രായപൂര്‍ത്തിയാകാത്ത കുട്ടി കാര്‍ ഓടിച്ചു; മാതാവിനെതിരെ കേസ്
കാസര്‍േഗാഡ്: പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഓടിക്കാന്‍ കൊടുത്ത മാതാവിനെതിരെ പോലീസ് കേസെടുത്തു. പള്ളിക്കര ഹദാദ്ദ് നഗറിലെ നഫീസത്തി(35) നെതിരെയാണ് ബേക്കല്‍ ഇന്‍സ്പക്ടര്‍ യു.പി. വിപിന്‍ കേസെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആണ് സംഭവം. തച്ചങ്ങാട് ഭാഗത്ത് നിന്നും ബേക്കലിലേക്ക് കുട്ടി കാര്‍ ഓടിച്ചു വരുന്നതിനിടയിലാണ് വാഹന പരിശോധക സംഘത്തിന് മുന്നില്‍ എത്തപ്പെട്ടത്. തുടര്‍ന്ന് രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലേക്ക് അയച്ച ശേഷം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
Read More » -
അടിമാലിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ‘ബിഹാര്‍വാലാ’ ബിരുദവിദ്യാര്‍ഥി അറസ്റ്റില്‍
ഇടുക്കി: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇതരസംസ്ഥാനക്കാരനായ ബിരുദവിദ്യാര്‍ഥി അറസ്റ്റില്‍. പെരുമ്പാവൂര്‍ ഐരാപുരത്ത് വാടകവീട്ടില്‍ താമസിക്കുന്ന മുഹമ്മദ് നബീസ് (20) ആണ് അറസ്റ്റിലായത്. അടിമാലി മേഖലയിലുള്ള പ്ലസ്ടു സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി മുഹമ്മദ് നബീസ് ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മറ്റാരും ഇല്ലാത്ത ദിവസം കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണു വീട്ടുകാര്‍ വിവരം അറിഞ്ഞത്. ബിഹാര്‍ സ്വദേശികളായ മാതാപിതാക്കളുടെ മകനായ ഇയാള്‍ ഐരാപുരം കോളജിലാണു പഠിക്കുന്നത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 21 ലക്ഷം തട്ടി; കമ്മിഷണര്‍ ഓഫീസ് ജീവനക്കാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 21 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ കമ്മിഷണര്‍ ഓഫീസ് ജീവനക്കാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കമ്മീഷണര്‍ ഓഫീസില്‍ പ്യൂണ്‍ ആയി ജോലിചെയ്യുന്ന കക്കോടി സ്വദേശി പുതുക്കുടി വീട്ടില്‍ പി. ബിപിന്‍, കക്കോടി സ്വദേശിയായ മീരാലയം വീട്ടില്‍ മിഥുന്‍, കക്കോടി സ്വദേശി മലയില്‍ വീട്ടില്‍ രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണപണയം ടേക്ക് ഓവര്‍ ചെയ്യാനെന്ന വ്യാജേന ബിപിന്‍ പാളയത്തെ സ്വകാര്യ ബാങ്കില്‍നിന്ന് പണം വാങ്ങി മുങ്ങുകയായിരുന്നു. ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കസബ പോലീസ് ആണ് ഇയാളെ പിടികൂടിയത്. 2023 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പാളയം ഭാഗത്തുള്ള ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് സ്വര്‍ണപണയം ടേക്ക് ഓവര്‍ ചെയ്യാനെന്ന വ്യാജേന അനുബന്ധ രേഖകള്‍ നല്‍കി 21 ലക്ഷത്തോളം രൂപ വാങ്ങി ബാങ്കിനെ കബളിപ്പിച്ചു മുങ്ങുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ബിപിന്‍ അടക്കം മൂന്നുപേരടങ്ങുന്ന സംഘമാണ് തട്ടിപ്പിനു പിന്നിലെന്നും പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലടക്കം ഇവര്‍ക്കെതിരേ വഞ്ചനാ കേസുകള്‍…
Read More » -
ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്തു; ഏഴര പവനുമായി ‘ഏട്ട്് അയ്യ’ അറസ്റ്റില്‍
ചെന്നൈ: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. തട്ടിയെടുത്ത ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ പക്കല്‍ നിന്നു കണ്ടെടുത്തു.ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ പൊള്ളാച്ചി ഓഫിസിലേക്കു മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അവധിയിലായിരുന്ന ശബരിഗിരിയാണു (41) പിടിയിലായത്. മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ 4 പവന്‍ മാല, കോലാര്‍പട്ടി ചുങ്കത്തിലെ ഹംസവേണിയുടെ 2 പവന്‍ മാല തുടങ്ങിയവ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അന്‍പതോളം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ശാന്തി തിയറ്ററിനു പിന്‍വശത്ത് ഓയില്‍ കാനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍. ആനമല ഡിഎസ്പി ഓഫിസില്‍ പൊലീസ് ഉദ്യോഗസ്ഥയാണ് ഇയാളുടെ ഭാര്യ.
Read More » -
ഇതരജാതിക്കാരനൊപ്പം ഒളിച്ചോടി, തിരിച്ചെത്തിയിട്ടും ബന്ധം തുടര്‍ന്നു; 17-കാരി മാതാപിതാക്കള്‍ കൊലപ്പെടുത്തി
മുംബൈ: ഇതരജാതിക്കാരനെ പ്രണയിച്ചതിന് 17-കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിനിയായ അങ്കിത പവാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളായ രാമറാവു പവാര്‍, പഞ്ചഫുലഭായ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ദുരഭിമാനക്കൊലയാണെന്നും ഇതരജാതിക്കാരനെ പ്രണയിച്ചതും മാതാപിതാക്കള്‍ ആവശ്യപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് അങ്കിതയെ തലയ്ക്ക് പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കും മുന്‍പേ പെണ്‍കുട്ടി മരിച്ചിരുന്നു. ഡോക്ടര്‍മാര്‍ തിരക്കിയപ്പോള്‍ പെണ്‍കുട്ടി സ്വയം മുറിവേല്‍പ്പിച്ചതാണെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഇതോടെ പോലീസ് സംഘം മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു. സംഭവസമയം പെണ്‍കുട്ടിയും മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദമ്പതിമാരുടെ നാല് പെണ്‍മക്കളില്‍ ഇളയകുട്ടിയാണ് കൊല്ലപ്പെട്ട അങ്കിത. മൂത്ത മൂന്നുമക്കളും വിവാഹിതരാണ്. എന്നാല്‍, അങ്കിതയും ഇതരജാതിക്കാരനായ യുവാവും തമ്മില്‍ അടുപ്പത്തിലായത് മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നു. ഇതിനിടെ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുകയും ചെയ്തു. തുടര്‍ന്ന് പോലീസാണ് പെണ്‍കുട്ടിയെ…
Read More » -
ഒരു മാസം മുന്‍പ് ‘അപ്രത്യക്ഷനായ’യാള്‍ വീട്ടില്‍ മരിച്ച നിലയില്‍; സംഭവം കോന്നിയില്‍
പത്തനംതിട്ട: മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. വെള്ളപ്പാറ സ്വദേശി ജയപ്രസാദാണ് (52) മരിച്ചത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്നാണ് അനുമാനം. ഒരു മാസത്തോളമായി ജയപ്രസാദിനെ കാണാനില്ലെന്നു വ്യക്തമാക്കി ഭാര്യ കോന്നി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ജയപ്രസാദും ഭാര്യയും കുറച്ചു നാളായി അകന്നാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ, ജയപ്രസാദ് താമസിച്ചിരുന്ന വീട്ടില്‍ ഭാര്യ എത്തിയപ്പോഴാണ് അകത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അവര്‍ ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി വീടു തുറന്നു നോക്കിയപ്പോഴാണ് ജയപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖബാധിതനായ ജയപ്രസാദ് ഒരു മാസം മുന്‍പ് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിരുന്നു. അന്നു കൂടെ നില്‍ക്കാന്‍ ആളു വേണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഭാര്യയെ വിളിച്ചിരുന്നു. അതിനു ശേഷമാണ് ജയപ്രസാദിനെ കാണാതായത്. യാതൊരു വിവരവും ലഭിക്കാതായതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ മരണ കാരണം…
Read More » -
ഏഴുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി; ചന്ദന മോഷണക്കേസില്‍ വനംവകുപ്പിന്റെ പിടിയില്‍
കൊല്ലം: തമിഴ്നാട്ടില്‍ ഏഴുപേരെ കൊലപ്പെടുത്തിയ കേസിലടക്കം 19 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചന്ദനത്തടി മോഷ്ടാവിനെ ആര്യങ്കാവ് വനംവകുപ്പ് അധികൃതര്‍ സാഹസികമായി പിടികൂടി. തമിഴ്നാട് തെങ്കാശി സ്വദേശി നവാസ്ഖാനാ(30)ണ് വനംവകുപ്പിന്റെ പിടിയിലായത്. ആര്യങ്കാവ് കടമാന്‍പാറ ചന്ദനമരം സംരക്ഷണമേഖലയില്‍നിന്ന് 11 ചന്ദനമരങ്ങള്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ തെങ്കാശിയില്‍നിന്ന് വനംവകുപ്പ്സംഘം വെള്ളിയാഴ്ച പിടികൂടിയത്. ചന്ദനം മുറിച്ചുകടത്തുന്നതിനിടെ തടയാനെത്തിയ വനംവകുപ്പ് വാച്ചര്‍മാരെ വടിവാളുമായി ആക്രമിക്കാന്‍ ശ്രമിക്കുകയും വാച്ചര്‍ ഷെഡ് വെട്ടിപ്പൊളിക്കുകയും ചെയ്തിരുന്നു. കൂടാതെ ജീവനക്കാരെ തോക്കുചൂണ്ടി അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 2018 സെപ്റ്റംബര്‍ രണ്ടിന് കോട്ടവാസല്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപമുള്ള ചന്ദനക്കാട്ടില്‍നിന്ന് മരങ്ങള്‍ മോഷ്ടിച്ചുകടത്തുകയും സംഘത്തിലൊരാള്‍ വാച്ചര്‍മാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിയുടെ പേരില്‍ തമിഴ്‌നാട് പുളിയറ, ചെങ്കോട്ട, ശങ്കരന്‍കോവില്‍, ഉറപ്പുമലൈ, പാവൂര്‍സത്രം, സാംബവര്‍വടകര അടക്കമുള്ള സ്റ്റേഷനുകളിലാണ് കേസുള്ളത്. തെങ്കാശി പാവൂര്‍സത്രം സബ് ഇന്‍സ്പെക്ടറെ വധിക്കാന്‍ ശ്രമിച്ച കേസിലും വിചാരണ നേരിടുന്നുണ്ട്്. ഗുണ്ടാ ആക്ടും കാപ അടക്കമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്.
Read More » -
അമ്മയുടെ പരിചരണത്തില്‍ അതൃപ്തി; 40-കാരിയെ 17-കാരനായ മകന്‍ തലയ്ക്കടിച്ച് കൊന്നു
ബംഗളൂരു: തന്നെ നന്നായിനോക്കുന്നില്ലെന്നും മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ആരോപിച്ച് അമ്മയെ ഇരുമ്പുവടികൊണ്ടടിച്ചുകൊന്ന് മകന്‍. ബംഗളൂരു കെ.ആര്‍. പുരയിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം സ്വകാര്യകോളേജിലെ രണ്ടാംവര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയായ 17-കാരന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ 7.30-ഓടെ കോളേജിലേക്ക് പോകാനിറങ്ങുന്നതിനിടെ മകനുംനേത്രയുംതമ്മില്‍ വഴക്കുണ്ടായി. ഇതിനിടെയാണ് സമീപത്തുണ്ടായിരുന്ന ഇരുമ്പുവടിയെടുത്ത് മകന്‍ നേത്രയുടെ തലയ്ക്കടിച്ചത്. അമ്മ മരിച്ചെന്ന് ഉറപ്പായതോടെ മകന്‍ കെ.ആര്‍. പുരം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തനിക്ക് വീട്ടില്‍ ഒരു പരിഗണനയും ലഭിക്കാത്തതില്‍ അമ്മയോട് ദേഷ്യമുണ്ടായിരുന്നതായാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. അമ്മ നന്നായി നോക്കിയിരുന്നില്ലെന്നും ഭക്ഷണംപോലും നല്‍കിയിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്.
Read More » -
അഞ്ചാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്ന് അമ്മാവന്‍; വീട് തകര്‍ത്ത് നാട്ടുകാര്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അഞ്ചാം ക്ലാസുകാരിയെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു. പശ്ചിമബംഗാളിലെ മാല്‍ഡയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. രണ്ട് ദിവസമായി കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബംഗാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുടെ പിതാവിനോട് പ്രതിക്കുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം പ്രതിയുടെ വീട് അടിച്ചു തകര്‍ത്തു. ജനുവരി 29 മുതല്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കുടുംബം മാല്‍ഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെതുടര്‍ന്ന് മാല്‍ഡ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മധ്യവയസ്‌കനായ ഒരാള്‍ ബൈക്കിലെത്തി പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പരിസരവാസികളുടെ സഹായത്തോടെ ബൈക്ക് ഓടിച്ച ആളെ പൊലീസ് തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധു കൂടെയായ പ്രതിയെ അടുത്ത ദിവസം തന്നെ പൊലീസ് പിടികൂടി. ചോദ്യം…
Read More » -
കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പെന്ന് പരാതി
കോട്ടയം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പെന്ന് പരാതി. കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് ആക്ഷേപം. നിക്ഷേപകരുടെ പരാതിയില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡന്റും റിട്ട. പൊലീസുദ്യോഗസ്ഥനുമായ ടി.എം ഹനീഫ സെക്രട്ടറിയും മുന്‍ പഞ്ചായത്തംഗം സൈമണ്‍ പ്രസിഡന്റുമായ സൊസൈറ്റിയുമായി ബന്ധപ്പെട്ടാണ് പരാതി. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് നിക്ഷേപകനായ എബി ജോണ്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പല തവണകളായി 29,25,000 രൂപ എബി നിക്ഷേപിച്ചു. ഇടയ്ക്ക് ഒന്നര ലക്ഷത്തോളം രൂപ പലിശയിനത്തില്‍ തിരികെ നല്‍കി. പിന്നീട് പക്ഷേ പലിശ ലഭിക്കുന്നത് മുടങ്ങി. ഇതോടെയാണ് എബി അടച്ച തുക മുഴുവനായി തിരികെ ആവശ്യപ്പെട്ടു. പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടിയിലേക്ക് കടന്നത്. കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരി ഷിബിനയെ ഒന്നാം പ്രതിയും കോണ്‍ഗ്രസ് നേതാക്കളായ സൈമണ്‍, ഹനീഫ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. സംഭവത്തില്‍ സഹകരണ രജിസ്ട്രാറോട് പൊലീസ്…
Read More »