CrimeNEWS

പാര്‍ട്ടിപ്പത്രത്തിന്റെ വരിസംഖ്യ നല്‍കിയില്ല; ബ്രാഞ്ച് അംഗത്തെ മര്‍ദിച്ച് ബ്രാഞ്ച് സെക്രട്ടറി

തൃശ്ശൂര്‍: പാര്‍ട്ടിപ്പത്രത്തിന്റെ വരിസംഖ്യ നല്‍കിയില്ലെന്ന പേരില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ബ്രാഞ്ചംഗത്തെ മര്‍ദിച്ചു. മര്‍ദനത്തില്‍ നെല്ലങ്കര നോര്‍ത്ത് ബ്രാഞ്ച് അംഗമായ അഞ്ജിത് കെ. ദാസിന്റെ വാരിയെല്ല് പൊട്ടി.

സംഭവത്തില്‍ നെല്ലങ്കര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയും ഒല്ലൂക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ റോബിന്‍സണ്‍ ജോസഫിന്റെ പേരില്‍ മണ്ണുത്തി പോലീസ് കേസെടുത്തു.

Signature-ad

തിങ്കളാഴ്ച രാത്രി നെല്ലങ്കര സെന്ററിലായിരുന്നു സംഭവം. അഞ്ജിത് കെ. ദാസ് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് സഹകരണ ആശുപത്രിയിലും ചികിത്സ തേടി. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ മണ്ണുത്തി പോലീസ് ബുധനാഴ്ചയാണ് കേസെടുത്തത്. ജാമ്യംകിട്ടുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

 

 

 

 

 

Back to top button
error: