CrimeNEWS

225 കിലോ കഞ്ചാവ് പിടികൂടി; ഒന്നാംപ്രതിക്ക് 36 വര്‍ഷം കഠിനതടവ്, രണ്ടാംപ്രതിയായ യുവതിക്ക് 12 വര്‍ഷം

എറണാകുളം: അങ്കമാലിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒന്നാം പ്രതിക്ക് 36 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരക്കുടിയില്‍ അനസി (41) നെതിരേയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് ജില്ലാ കോടതിയുടെ വിധി.

രണ്ടും മൂന്നും പ്രതികളായ ചേലാമറ്റം കുന്നക്കാട്ടുമല പഠിപ്പുരക്കല്‍ വീട്ടില്‍ ഫൈസല്‍ (35), ശംഖുമുഖം പുതുവല്‍ പുത്തന്‍ വീട്ടില്‍ വര്‍ഷ (22) എന്നിവര്‍ക്ക് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

Signature-ad

ആലപ്പുഴ കൊട്ടകാട്ടുശേരി മുനിര്‍ മന്‍സിലില്‍ മുനീര്‍ (30), അടൂര്‍ വടക്കേടത്തുകാവ് ഷമീര്‍ മന്‍സിലില്‍ ഷമീര്‍ (31), വെങ്ങോല കണ്ടന്തറ പുളിക്കക്കുടി അബു താഹിര്‍ (31), ആന്ധ്രപ്രദേശ് ഹുക്കുംപേട്ട സ്വദേശി ബലോര്‍ദ ബോഞ്ചു ബാബു (34), പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ചെന്താരയില്‍ മുഹമ്മദ് ഫറൂക്ക് (25) എന്നിവരെ 12 വര്‍ഷത്തേക്കും ശിക്ഷിച്ചു.

രണ്ട് കാറുകളിലായാണ് കഞ്ചാവ് കടത്തിയത്. ഒരു വാഹനത്തില്‍ ഇരുപത്തിയഞ്ച് കിലോയും അടുത്ത വാഹനത്തില്‍ 100 പൊതികളിലായി 200 കിലോ കഞ്ചാവുമാണ് ഉണ്ടായിരുന്നത്.

റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമും അങ്കമാലി പോലീസും ചേര്‍ന്ന് 2021 നവംബര്‍ എട്ടിന് അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍നിന്നാണ് വാഹനം സാഹസികമായി പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി പിടികൂടിയത്.

 

Back to top button
error: