Crime

  • പറവൂരില്‍ അമ്മായിയപ്പന്‍ കൊലപ്പെടുത്തിയ യുവതിയുടെ നെറ്റിയില്‍ വെടിയേറ്റ മുറിവ്; വീട്ടില്‍നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി

    എറണാകുളം: പറവൂരില്‍ ഭര്‍തൃപിതാവ് കൊലപ്പെടുത്തിയ ഷാനുവിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ പാടും. നെറ്റിയില്‍ വെടികൊണ്ട് മുറിവേറ്റതിന്റെ പാടുണ്ട്. ഈ പെല്ലറ്റുകള്‍ ഷാനുവിന്റെ മൃതദേഹത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്നു പൊലീസ് എയര്‍ പിസ്റ്റളും കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളില്‍ സെബാസ്റ്റ്യനാണ് (66) മകന്‍ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ഷാനുവിനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഇതിനു മുന്‍പ് വെടിവച്ചതാകാം എന്നാണ് കരുതുന്നത്. അല്ലെങ്കില്‍ വെടിവച്ചിട്ടും മരിക്കാതിരുന്നതിനാല്‍ കഴുത്തു മുറിച്ചതുമാകാം. വീട്ടിലെ അടുക്കളയില്‍ നിന്നാണ് എയര്‍ പിസ്റ്റള്‍ കണ്ടെടുത്തത്. ആര്‍ക്കും വാങ്ങാന്‍ കഴിയുന്ന ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ എറണാകുളത്തെ കടയില്‍ നിന്നാണു സെബാസ്റ്റ്യന്‍ വാങ്ങിയതെന്നു വ്യക്തമായി. എയര്‍ പിസ്റ്റളിലെ 2 പെല്ലറ്റ് ഉപയോഗിച്ചിട്ടുണ്ട്. അനുവദനീയമായതിലും കൂടുതല്‍ ശേഷി വര്‍ധിപ്പിച്ച എയര്‍ പിസ്റ്റളാണോ ഇതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന കോടതിയുടെ അനുവാദത്തോടെ നടത്തുമെന്നു പൊലീസ് പറഞ്ഞു.

    Read More »
  • സിദ്ധാര്‍ഥനെ എസ്എഫ്‌ഐ നേതാക്കളടക്കം പീഡിപ്പിച്ചത് 8 മാസം; ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട് പുറത്ത്

    വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥനെ എസ്എഫ്‌ഐ നേതാക്കളടക്കമുള്ളവര്‍ 8 മാസം തുടര്‍ച്ചയായി റാഗ് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. ഹോസ്റ്റലില്‍ താമസം തുടങ്ങിയ അന്നുമുതല്‍ എല്ലാ ദിവസവും കോളജ് യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സിദ്ധാര്‍ഥനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിര്‍ദേശം. മുറിയില്‍വച്ചു നഗ്‌നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാര്‍ഥന്‍ തന്നെ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിനു മൊഴി നല്‍കി. പിറന്നാള്‍ ദിനം രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ട് തൂണിനു ചുറ്റും പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു സിദ്ധാര്‍ഥനെ ഭീഷണിപ്പെടുത്തിയിരുന്നു. ക്യാംപസില്‍ വളരെ സജീവമായിനിന്ന സിദ്ധാര്‍ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയന്‍ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ധാര്‍ഥന്‍ താമസിച്ചിരുന്ന ഹോസ്റ്റലിലെ കുക്ക് സംഭവങ്ങള്‍ക്കുശേഷം ജോലി രാജിവച്ചൊഴിഞ്ഞു. സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ചിലര്‍ സ്‌ക്വാഡിനു മൊഴി നല്‍കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എസ്എഫ്‌ഐ…

    Read More »
  • രണ്ടുലക്ഷത്തിന്റെ 400 കിലോ കുരുമുളക് കവര്‍ന്നു; നാല് യുവാക്കള്‍ പിടിയില്‍

    വയനാട്: 400 കിലോയോളം ഉണക്ക കുരുമുളക് മോഷ്ടിച്ച യുവാക്കളെ അമ്പലവയല്‍ പോലീസ് പിടികൂടി. ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ്(18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍(22), പഴപ്പത്തൂര്‍ ആനയംകുണ്ട് വീട്ടില്‍ എ.ആര്‍. നവീന്‍രാജ്(20), ബീനാച്ചി അമ്പലക്കുന്ന് വീട്ടില്‍ എം.എ. അമല്‍(19) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 15 ന് രാത്രിയാണ് സംഭവം. മഞ്ഞപ്പാറയില്‍ അമ്പലവയല്‍ സ്വദേശി ലീസിന് എടുത്ത വീട്ടില്‍ കയറിയാണ് ഇവര്‍ മോഷണം നടത്തിയത്. വില്‍പ്പനക്ക് പാകമായ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ഉണക്ക കുരുമുളകാണ് കവര്‍ന്നത്. എസ്.എച്ച്.ഒ. കെ.പി. പ്രവീണ്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ കെ.എ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.സി.പി.ഒ വി.കെ. രവി, സി.പി.ഒമാരായ കെ.ബി. പ്രശാന്ത്, ജോജി, വി.എസ്. സന്തോഷ്, ഹോം ഗാര്‍ഡ് രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

    Read More »
  • ഓംലെറ്റ് വൈകിയതിനെ തുടര്‍ന്ന് ദോശക്കട തല്ലിത്തകര്‍ത്ത സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍

    കൊല്ലം: കരുനാഗപ്പള്ളിയില്‍ ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ദോശക്കട തല്ലിത്തകര്‍ത്ത് ഭക്ഷണം കഴിക്കാനെത്തിയവരെ മര്‍ദിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഒളിവിലുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ട കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ എന്ന മുഹമ്മദ് സലീം, പ്രഭാത് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശകടയില്‍ ആക്രമണം നടത്തിയത്. തൊടിയൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയായിരുന്നു സംഘം ചേര്‍ന്നുള്ള ആക്രമണം. ഒളിവില്‍ പോയ പ്രതികളില്‍ സലീമിനെ വിതുരയില്‍ നിന്ന് കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി. മദ്യലഹരിയില്‍ ഇരുമ്പു വടിയും കോണ്‍ക്രീറ്റ് കട്ടയും കൊണ്ട് ഭക്ഷണം കഴിക്കാനെത്തിയവരെ യാതൊരു പ്രകോപനവുമില്ലാതെ തല്ലിച്ചതച്ചു. കട തല്ലിത്തകര്‍ത്തു. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Read More »
  • പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 61 വര്‍ഷം കഠിനതടവ്

    മലപ്പുറം: പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അധ്യാപകന് 61 വര്‍ഷവും മൂന്നുമാസവും കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പിവീട്ടില്‍ മുഹമ്മദ് ആഷിക്കിനെ(40)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടുവകുപ്പുകള്‍ പ്രകാരം 55 വര്‍ഷവും മൂന്നുമാസവും കഠിനതടവും ഒരുലക്ഷം രൂപ പിഴയുമുണ്ട്. കൂടാതെ പോക്‌സോ നിയമത്തിലെ വകുപ്പുപ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവര്‍ഷം കഠിനതടവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും മൂന്നുമാസവും അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ അതിജീവിതയ്ക്ക് ഒരുലക്ഷം രൂപ നല്‍കാനും ഉത്തരവായി. കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍നിന്ന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും നിര്‍ദേശിച്ചു. 2022-ല്‍ പെരിന്തല്‍മണ്ണ പോലീസാണ് കേസെടുത്തത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു

    Read More »
  • വ്യവസായിയില്‍നിന്ന് മരുമകന്‍ 107 കോടി തട്ടിയ കേസ്; അന്വേഷണം കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക്?

    കൊച്ചി: കാസര്‍കോട്ടെ വ്യവസായി മുഹമ്മദ് ഹാഫിസ് 107 കോടി തട്ടിയെടുത്തെന്ന കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം കര്‍ണാടക രാഷ്ട്രീയബന്ധങ്ങളിലേക്ക്. മുഹമ്മദ് ഹാഫിസും കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ. എന്‍.എ. ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് നാലപ്പാടും അടുത്തസുഹൃത്തുക്കളാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഹാരിസിന്റെ എം.എല്‍.എ. സ്റ്റിക്കര്‍ പതിച്ച വാഹനത്തിലായിരുന്നു ഹാഫിസിന്റെ സഞ്ചാരം. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നാഫി മുഹമ്മദ് നാസര്‍ എന്ന വ്യക്തിയുടെ പേരിലാണ്. ഇയാള്‍ കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പിന്നണിയില്‍നിന്നു ചരടുവലിക്കുന്ന പ്രധാനികളിലൊരാളാണ്. ഹാരിസിന്റെ രാഷ്ട്രീയസഹായിയുമാണ്. തട്ടിയെടുത്ത പണം കര്‍ണാടക രാഷ്ട്രീയത്തിലേക്ക് ഒഴുക്കിയിട്ടുണ്ടോയെന്ന സംശയവും അന്വേഷണസംഘം ഉന്നയിക്കുന്നു. ദുബായില്‍ വ്യവസായിയായ ആലുവ തൈനോത്തില്‍ റോഡില്‍ അബ്ദുള്‍ ലാഹിര്‍ ഹസനില്‍നിന്ന്, മരുമകനായ മുഹമ്മദ് ഹാഫിസ് പലപ്പോഴായി 107 കോടിയോളം രൂപ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിലും ഗോവ-കര്‍ണാടക ചുമതലയുള്ള ആദായനികുതി ചീഫ് കമ്മിഷണറുടെ വ്യാജ ലെറ്റര്‍ഹെഡ് നിര്‍മിച്ച് പണം തട്ടിയ കേസിലുമാണ് അന്വേഷണം. കഴിഞ്ഞയാഴ്ച ബംഗളൂരു, ഗോവ, കാസര്‍കോട് എന്നിവിടങ്ങളില്‍നടന്ന റെയ്ഡില്‍ മുഹമ്മദ് ഹാഫിസിന്റെയും കൂട്ടരുടെയും 4.53…

    Read More »
  • നരേന്ദ്രമോദി പവർഫുള്‍ നേതാവാണെന്ന് എതിരാളികള്‍ പോലും അംഗീകരിച്ചു: സലീം കുമാർ

    കൊച്ചി: നരേന്ദ്രമോദി പവർഫുള്‍ നേതാവാണെന്ന് എതിരാളികള്‍ പോലും അംഗീകരിച്ചു കഴിഞ്ഞ കാര്യമാണെന്ന് നടൻ സലിംകുമാർ.  അഴിമതി ആരോപണങ്ങള്‍ ചിലതൊക്കെ അങ്ങിങ്ങ് കേള്‍ക്കുന്നതല്ലാതെ മോദിക്കെതിരെ  വ്യക്തമായ ഒരു ആരോപണവും ഉയർന്നിട്ടില്ല. പ്രധാന കാര്യം അതൊന്നുമല്ല, രാഹുല്‍ ഗാന്ധിയെ മോദിക്ക് ബദലായി ഉയർത്തിക്കാട്ടാൻ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് പാർട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. ആകെ ഡി.എം.കെ മാത്രമാണ് രാഹുലിനെ ഉയർത്തിക്കാട്ടുന്നത്.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാൻ കോണ്‍ഗ്രസിനു വേണ്ടി വോട്ടു ചോദിച്ച്‌ പ്രസംഗിച്ചു നടന്നിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ പോലും ഞാൻ എടുക്കാറില്ലെന്നും സലീംകുമാർ കൂട്ടിച്ചേർത്തു.

    Read More »
  • ആര്‍.എസ്.എസ്. നേതാവിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍; ലഹരിസംഘം ആക്രമണം നടത്തിയത് നൃത്തം വിലക്കിയതിന്റെ വൈരാഗ്യത്തില്‍

    തിരുവനന്തപുരം: കാട്ടാക്കട കീഴാറൂരില്‍ ഉത്സവ പരിപാടിക്കിടെയുള്ള നൃത്തം വിലക്കിയതിന്റെ വൈരാഗ്യത്തില്‍ ലഹരിസംഘം ആര്‍.എസ്.എസ്. നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തിന്‍കാല ലൈനിന്‍ ജങ്ഷന്‍ കുന്നുവിള സുരേഷ് ഭവനില്‍ നിവിന്‍ എസ്.സാബു(29), കാട്ടാക്കട അമ്പലത്തിന്‍കാല തോട്ടരികത്ത് വീട്ടില്‍ കിരണ്‍കുമാര്‍(22), അമ്പലത്തിന്‍കാല സുജിത് ഭവനില്‍ വിശാഖ്(32) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആര്‍.എസ്.എസ്. പ്ലാവൂര്‍ മണ്ഡലം കാര്യവാഹക് പ്ലാവൂര്‍ തലയ്‌ക്കോണം വെട്ടുവിള പുത്തന്‍വീട്ടില്‍ വിഷ്ണു(25) വിനെയാണ് ചൊവ്വാഴ്ച രാത്രി 10.30-ഓടെ പ്രതി ഉള്‍പ്പെടുന്ന സംഘം ആക്രമിച്ചത്. കീഴാറൂര്‍ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്ര ഘോഷയാത്രയ്ക്ക് അമ്പലത്തിന്‍കാലയില്‍ നല്‍കിയ വരവേല്‍പ്പിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിന്‍കാല ക്ഷേത്രത്തിന് മുന്നില്‍ വെച്ച് പ്രതികള്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും തറയോടിന്റെ കഷണം കൊണ്ട് കുത്തുകയുമായിരുന്നു. നെറ്റിയിലും, മുതുകിലും കുത്തേറ്റ വിഷ്ണു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷ്ണുവിന്റെ മുതുകിലാകെ തറയോട് കഷണം…

    Read More »
  • 14കാരനെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് ഏഴുവര്‍ഷം കഠിനതടവ്

    മലപ്പുറം: പതിനാലുകാരനെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞയിടത്തുവെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ യുവാവിന് ഏഴുവര്‍ഷം കഠിനതടവും 31,000 രൂപ പിഴയും ശിക്ഷ. മങ്കട ഇരുമ്പിളിയം പാലക്കാത്തടം പാറക്കല്‍ ബാബുരാജി (33)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം നാല് വര്‍ഷം കഠിനതടവും 26,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി. പിഴ അടയ്ക്കുന്നപക്ഷം 25,000 രൂപ നല്‍കാനും ഉത്തരവായി. 2021-ല്‍ മങ്കട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ഇന്‍സ്പെക്ടറായിരുന്ന യു. ഷാജഹാന്‍, എസ്.ഐ. വിജയരാജന്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

    Read More »
  • രക്തംവാര്‍ന്ന് നിലവിളിച്ചോടി യുവതി; പറവൂരില്‍ മരുമകളെ കഴുത്തറത്ത് കൊന്ന് അമ്മായിയപ്പന്‍ ജീവനൊടുക്കി

    എറണാകുളം: പറവൂരില്‍ മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരന്‍ തൂങ്ങിമരിച്ചു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യന്‍ (67) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വീടിനകത്തെ മുറിയില്‍വച്ചാണ് സെബാസ്റ്റ്യന്‍ മരുമകളുടെ കഴുത്തറത്തത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിളിച്ചോടി അയല്‍പക്കത്തെ വീട്ടിലെത്തി രക്തംവാര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിനിടെ, വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അടച്ചിട്ട വാതില്‍ ചവിട്ടിപ്പൊളിച്ച് വീടിന്റെ അകത്തുകടന്നതോടെയാണ് സെബാസ്റ്റ്യനെ ജനലില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. കൊല്ലപ്പെട്ട ഷാനുവിന് അഞ്ചുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. കൊലപാതകത്തിനുപിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. വടക്കേക്കര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
Back to top button
error: