Crime
-
എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഒരാണ്ട്; ദുരൂഹതകള്‍ ഇനിയും ബാക്കി
കോഴിക്കോട്: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഇന്നേക്ക് ഒരുവര്‍ഷം. എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ഏക പ്രതി ഷാറൂഖ് സെയ്ഫി വിചാരണ കാത്ത് ജയിലിലാണ്. ട്രെയിനിന് തീവെച്ചത് തീവ്രവാദ ലക്ഷ്യത്തോടെയാണെന്നാണ് എന്‍ഐഎ കുറ്റപത്രമെങ്കിലും ദുരൂഹത ബാക്കിയാണ്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി 9:17. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനും കടന്ന് കണ്ണൂരിലേക്ക് യാത്ര തുടരുകയാണ്. എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടതോടെ തീവണ്ടിയിലെ ഡിവണ്‍ ബോഗിയിലെ അന്തരീക്ഷം പൊടുന്നനെ മാറി.ഡി2 ബോഗിയില്‍ നിന്ന് വന്ന ഒരാള്‍ യാത്രക്കാര്‍ക്ക് മേല്‍ പെട്രോള്‍ കുടഞ്ഞ് തീകൊളുത്തുന്നു. ശാന്തമായിരുന്ന ഡി വണ്‍ ബോഗി പൊടുന്നനെ തീഗോളമായി മാറി. പരിഭ്രാന്തരായ യാത്രക്കാര്‍ ബോഗിക്കുള്ളില്‍ ചിതറിയോടി. യാത്രക്കാര്‍ തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പൊള്ളലേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇതോടകം തന്നെ അക്രമി കാണാമറയത്തേക്ക് രക്ഷപ്പെട്ടു. അതിനിടെയാണ് എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് അര്‍ധരാത്രി രണ്ടര വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ…
Read More » -
ഉപ്പളയില്‍ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് കവര്‍ച്ച; സംഘം ബെംഗളൂരുവിലും മോഷണം നടത്തി
കാസര്‍കോട്: ഉപ്പളയില്‍ എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിച്ച സ്വകാര്യ ഏജന്‍സിയുടെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് അരക്കോടി രൂപ കവര്‍ന്ന സംഘം വീണ്ടും ബെംഗളൂരുവില്‍ കവര്‍ച്ച നടത്തി. എലഹങ്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാറിന്റെ ചില്ല് തകര്‍ത്ത് സംഘം ലാപ്‌ടോപ്പ് കവരുന്ന സി.സി.ടി.വി. ദൃശ്യത്തില്‍നിന്ന് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. കര്‍ണാടക പോലീസിനൊപ്പം ചേര്‍ന്ന് അന്വേഷണം വ്യാപിപ്പിക്കാന്‍ ബെംഗളൂരുവിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് കേരളാ പോലീസ്. മൂന്ന് പേരാണ് ബെംഗളൂരുവിലും കവര്‍ച്ചയില്‍ ഒത്തുചേര്‍ന്നത്. മംഗളൂരുവില്‍ മാര്‍ച്ച് 27-ന് രാവിലെ കാറിന്റെ ചില്ല് പൊട്ടിച്ച് ലാപ്‌ടോപ്പ് കവര്‍ന്ന അതേ രീതിയിലാണ് ബെംഗളൂരുവിലും പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്. മംഗളൂരുവില്‍ നിന്ന് ബസില്‍ ഉപ്പളയില്‍ വന്നിറങ്ങിയാണ് സംഘം എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്നത്. ഉപ്പളയിലെ കവര്‍ച്ചയ്ക്കു ശേഷം ഓട്ടോയിലാണ് മൂവരും കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ വരെ എത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, അവര്‍ എങ്ങോട്ടേക്കുള്ള ടിക്കെറ്റെടുത്തെന്നും ഏത് തീവണ്ടി കയറിയെന്നും കണ്ടെത്താനായില്ല. ഒരിടത്ത് സ്ഥിരമായി തമ്പടിക്കാതെ കവര്‍ച്ച…
Read More » -
കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറത്ത് സഹോദരങ്ങള്‍ പരസ്പരം കുത്തി
മലപ്പുറം: കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് കുത്തേറ്റു. കീരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സഹോദരങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പാലക്കാട് സ്വദേശികളായ അറുമുഖന്‍, മണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. പൈപ്പില്‍ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. സഹോദരങ്ങളായ അറുമുഖനും മണിയും രണ്ട് ക്വാര്‍ട്ടേഴ്സുകളിലായാണ് താമസിച്ചിരുന്നത്. രാവിലെ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്ക് പിന്നീട് കുടുംബാംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കത്തി കൊണ്ട് ഇവര്‍ പരസ്പരം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരാളുടെ കൈക്കും മറ്റേയാളുടെ തോളിനും പരിക്കേറ്റിട്ടുണ്ട്. ഒരാളെ വളാഞ്ചേരിയിലെ ആശുപത്രിയിലും മറ്റേയാളെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
അടങ്ങാത്ത സ്ത്രീധനം മോഹം; ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: കൂടുതല്‍ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് തല്ലിക്കൊന്നു. ടൊയോട്ട ഫോര്‍ച്യൂണറും 21 ലക്ഷം രൂപയുമാണ് സ്തീധനമായി ചോദിച്ചിരുന്നത്. എന്നാല്‍, അത് നല്‍കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഗ്രേറ്റര്‍ നോയിഡ സ്വദേശിനി കരിഷ്മയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്ന് മര്‍ദിച്ചതായി സഹോദരി വിളിച്ച് അറിയിച്ചതായി കരിഷ്മയുടെ സഹോദരന്‍ ദീപക് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് കരിഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022 ഡിസംബറിലാണ് വികാസിനെ കരിഷ്മ വിവാഹം കഴിക്കുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ ഇക്കോടെക്-3-ലെ ഖേദ ചൗഗന്‍പൂര്‍ ഗ്രാമത്തില്‍ വികാസിന്റെ കുടുംബത്തോടൊപ്പമാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. വിവാഹസമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വര്‍ണവും എസ്.യു.വിയും കരിഷ്മയുടെ വീട്ടുകാര്‍ നല്‍കിയതായി ദീപക് പറഞ്ഞു. എന്നാല്‍ വികാസിന്റെ കുടുംബം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. ശാരീരികമായും മാനസികമായും ഇവര്‍ കരിഷ്മയെ പീഡിപ്പിച്ചതായും ദീപക് വ്യക്തമാക്കി. ”അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം പീഡനം…
Read More » -
പിതാവിനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊന്നു, മകൻ പൊലീസ് കസ്റ്റഡിയിൽ
കാസർക്കോട് ജില്ലയിലെ പള്ളിക്കരയിൽ കമ്പിപ്പാരകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പള്ളിക്കര പെരിയ റോഡിലെ പഴയ സിനിമ തിയേറ്ററിന് സമീപത്തെ അപ്പക്കുഞ്ഞി (67) യാണ് മരിച്ചത്. സംഭവത്തില്‍ അപ്പക്കുഞ്ഞിയുടെ മകന്‍ പ്രമോദ് (35) ബേക്കല്‍ പൊലീസ് പിടിയിലായി. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രമോദ് കമ്പിപ്പാര ഉപയോഗിച്ച് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ അപ്പക്കുഞ്ഞി നിലത്തുവീണു. ഈ സമയത്ത് അപ്പക്കുഞ്ഞിയുടെ ഭാര്യ സുജാത മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരും ബന്ധുക്കളും അപ്പക്കുഞ്ഞിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രിയോടെയാണു മരിച്ചത്. വീട്ടിൽ പിതാവും മകനും തമ്മില്‍ ബഹളവും കയ്യേറ്റവും പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഞായാറാഴ്ചയും സമാനമായ രീതിയിൽ പ്രമോദ് പിതാവിനെ മർദ്ദിച്ചിരുന്നു. അടുക്കളയിൽ വച്ചു പിടിച്ചു തള്ളിയതിനെ തുടർന്ന് അപ്പക്കുഞ്ഞി തലയടിച്ചു നിലത്തു വീണിരുന്നു. തുടർന്നു ദേഹത്ത് കയറിയിരുന്നു ഹാമർ കൊണ്ടും ഹാമറിന്റെ പിടി കൊണ്ടു അടിച്ചു…
Read More » -
ഷാഹുല്‍ കത്തിയുമായി ചാടി വീണു, സിംനയുടെ കഴുത്ത് മുറിച്ചു; രണ്ടാഴ്ച മുന്‍പ് ഭീഷണിയെന്ന് ബന്ധുക്കള്‍
എറണാകുളം: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പട്ടാപ്പകല്‍ മകളുടെ മുന്നില്‍ വീട്ടമ്മയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ് നടുക്കം വിട്ടുമാറാതെ നാട്ടുകാരും വീട്ടുകാരും. മൂവാറ്റുപുഴ നിരപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം കോട്ടക്കുടിത്താഴത്ത് സിംന ഷക്കീര്‍ (37) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ വെസ്റ്റ് പുന്നമറ്റം തോപ്പില്‍ ഷാഹുല്‍ അലിയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൊലപാതകം. ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് ഹസൈനാര്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ മകള്‍ക്കൊപ്പം ഉച്ചയോടെയാണു സിംന ആശുപത്രിയില്‍ എത്തിയത്. പതിനൊന്നാം വാര്‍ഡില്‍ പിതാവിനു ഭക്ഷണം നല്‍കിയ ശേഷം മകള്‍ക്കൊപ്പം പ്രസവ വാര്‍ഡിനു മുന്നില്‍ എത്തിയപ്പോള്‍ പൊടുന്നനെ ഷാഹുല്‍ ഇവര്‍ക്കു മുന്നിലേക്കു കത്തിയുമായി ചാടി വീണു. സിംനയെ പിടിച്ചുനിര്‍ത്തി കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. താഴെ വീണ യുവതിയുടെ ശരീരത്തിലും പലവട്ടം കുത്തി. പരിസരത്ത് ഉണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും ഓടി എത്തിയതോടെ ഷാഹുല്‍ ബൈക്കില്‍ പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടെ ബൈക്ക് വച്ച് ഇറങ്ങിയ ഉടന്‍ ഷര്‍ട്ടില്‍ ഉള്‍പ്പെടെ…
Read More » -
മാധ്യമപ്രവര്‍ത്തകനെയും ദമ്പതികളെയും മര്‍ദിച്ച മന്ത്രിപുത്രനെതിരെ കേസ്; നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
ഭോപ്പാല്‍: വാഹനാപകടത്തെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകനെയും ദമ്പതികളെയും മര്‍ദിച്ച മന്ത്രിയുടെ മകനെതിരെ കേസെടുത്ത നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഭോപ്പാലിലെ ഷാഹ്പുര മേഖലയിലാണ് സംഭവം നടന്നത്. മധ്യപ്രദേശ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ എജ്യുക്കേഷന്‍ സഹമന്ത്രി നരേന്ദ്ര ശിവാജി പട്ടേലിന്റെ മകന്‍ അഭിഗ്യനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച രാത്രി മന്ത്രിയുടെ മകനും സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകനെയും റെസ്റ്റോറന്റ് ഉടമകളായ ദമ്പതികളെയും അവരുടെ ജീവനക്കാരെയും മര്‍ദിച്ചതായാണ് പരാതി. സ്ഥലത്തെത്തിയ പൊലീസ് അഭിഗ്യനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് രാത്രി തന്നെ മന്ത്രിയും പരിവാരങ്ങളും ഷാപുര പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍, പൊലീസുകാര്‍ തങ്ങളെ മര്‍ദിച്ചതായി അഭിഗ്യനും സുഹൃത്തുക്കളും ആരോപിച്ചു. തുടര്‍ന്നാണ് നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുന്നതായും മന്ത്രി അറിയിച്ചത്. മാധ്യമപ്രവര്‍ത്തകനായ വിവേക് സിങ്ങിന്റെ ബൈക്കില്‍ കാര്‍ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് റെസ്റ്റോറന്റ് ഉടമായായ അലിഷ സക്‌സേന നല്‍കിയ പരാതിയില്‍ പറയുന്നു. കാര്‍ ഡ്രൈവറോട് വിവേക് സിങ് കയര്‍ത്തു. ഈ സമയം അഭിഗ്യനും സുഹൃത്തുക്കളും കാറില്‍ നിന്ന്…
Read More » -
കുടുംബത്തിന്റെ മുന്നില്‍ സഹോദരിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി; വീഡിയോ ചിത്രീകരിച്ച സഹോദരനും പിടിയില്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പിതാവിന്റെ മുന്നില്‍ വച്ച് യുവാവ് സഹോദരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച മറ്റൊരു സഹോദരനും അറസ്റ്റില്‍. ഇക്കഴിഞ്ഞ 17 നു പഞ്ചാബ് പ്രവിശ്യയിലെ തോബാടേക്ക് സിങ്ങിലായിരുന്നു ദാരുണമായ കൊലപാതകം. 22 വയസുകാരിയായ മറിയ ബീബിയെയാണ് സഹോദരന്‍ മുഹമ്മദ് ഫൈസല്‍ കൊലപ്പെടുത്തിയത്. പിതാവ് അബ്ദുല്‍ സത്താറിന്റെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. യുവതിയുടെ മറ്റൊരു സഹോദരനായ ഷെഹ്ബാസ് ചിത്രീകരിച്ച വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുടുംബ വീട്ടില്‍ വച്ചാണ് ഫൈസല്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നത്. കൊലപാതകം നടത്തിയശേഷം ഇയാള്‍ പിതാവ് നല്‍കിയ വെള്ളം വാങ്ങിക്കുടിച്ച് ക്ഷീണം മാറ്റുന്നതും വീഡിയോയില്‍ കാണാം. പെണ്‍കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് മാര്‍ച്ച് 24നാണ് പൊലീസ് കണ്ടെത്തിയത്. സത്താറിനെയും ഫൈസലിനെയും ഉടന്‍ അറസ്റ്റ് ചെയ്തു. ഷെഹ്ബാസിനെ ശനിയാഴ്ച വൈകുന്നേരമാണ് അറസ്റ്റു ചെയ്തത്. വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഷെഹ്ബാസിന്റെ ഭാര്യയും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അജ്ഞാതനായ ഒരാളുമായി സഹോദരി പലതവണ വീഡിയോ കോളില്‍ സംസാരിക്കുന്നത് ഫൈസല്‍ പിടികൂടിയിരുന്നുവെന്ന്…
Read More » -
വോട്ട് ചോദിച്ച് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു; മദ്യപന്‍ അറസ്റ്റില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരീനിവാസില്‍ ബിജു (53)ന്റെ ദേഹത്താണ് കഞ്ഞിയൊഴിച്ചത്. കഴുത്തിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടില്‍ സജി (46)യെ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വി. ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ബിജു, സജിയുടെ വീട്ടിലെത്തിയത്. മദ്യലഹരിയിലായിരുന്ന സജി, ബിജുവിനെ അസഭ്യം പറഞ്ഞു. മദ്യപിച്ച് ശല്യമുണ്ടാക്കരുതെന്ന് താക്കീത് ചെയ്തു മടങ്ങുമ്പോള്‍ ബിജുവിന്റെ ദേഹത്തേക്ക് സജി തിളച്ച കഞ്ഞിക്കലം വലിച്ചെറിയുകയായിരുന്നു. സജിക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഇയാളുമായി തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്നും ബിജു പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസും പറഞ്ഞു.
Read More » -
റീല്‍സിട്ട് സൗഹൃദത്തിലാവും, വിവാഹവാഗ്ദാനം നല്‍കി പീഡനം; ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയ വിരുതന്‍ അറസ്റ്റില്‍
ആലപ്പുഴ: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി കൊക്കയാര്‍ വെംബ്ലി വടക്കേമല തുണ്ടിയില്‍ അജിത്ത് ബിജു (28) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദത്തിലായതിനു ശേഷമായിരുന്നു പീഡനം. ആലപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ വീഡിയോകള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയുമായിരുന്നു. രണ്ട് വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ചതോടെയാണ് യുവതി പരാതി നല്‍കിയത്. യുവതികളുമായി ചങ്ങാത്തത്തിലാകുന്ന പ്രതി ഇവരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. അജിത്ത് ബി.കൃഷ്ണ നായര്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ പോസ്റ്റ് ചെയ്യുന്ന റീല്‍സിലൂടെയാണ് ഇയാള്‍ യുവതികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പ്രതിക്കെതിരെ മലപ്പുറം കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചതാണ്. ഈ കേസില്‍ ജാമ്യമെടുത്ത് പലയിടത്തായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടയിലും ഇയാള്‍…
Read More »