Crime
-
വില്ലേജ് ഓഫീസറുടെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദം; ആര്‍ഡിഒയുടെ അന്വേഷണ റിപ്പോര്‍ട്ട്
പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് റവന്യൂ വകുപ്പിന്റെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അടൂര്‍ ആര്‍ഡിഒ ജില്ലാ കലക്ടര്‍ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭരണകക്ഷിയായ ഇടതു നേതാക്കളുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ മനോജ് ജീവനൊടുക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പരിചയക്കാര്‍ എന്നിവരില്‍ നിന്നെല്ലാം ആര്‍ഡിഒ വിശദമായ മൊഴിയെടുത്തിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു മനോജ്. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്തിനൊടുവില്‍ മനോജ് ജീവനൊടുക്കി എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഭരണകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും ആരുടേയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ ഉടന്‍ സര്‍ക്കാരിന് കൈമാറും. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനോജിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മനോജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ 12 ഓളം വില്ലേജ് ഓഫീസര്‍മാര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
Read More » -
”ആര്‍ഷോ ചേട്ടന്‍ ഹോസ്റ്റലില്‍ വരാറുണ്ടെന്ന് മകന്‍ പറഞ്ഞിട്ടുണ്ട്; മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു”
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കുന്നത് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ആരോപണവുമായി പിതാവ് ജയപ്രകാശ്. ആഭ്യന്തര സെക്രട്ടറിയാണ് വീഴ്ച വരുത്തിയതെന്നും വീഴ്ചയില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഹോസ്റ്റലില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വരാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ഥന്‍ പറഞ്ഞിരുന്നതായും പിതാവ് അറിയിച്ചു. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍. ”പൊലീസ് അന്വേഷണം എങ്ങും എത്തിയില്ല. എല്ലാ സമ്മര്‍ദ്ദത്തിലും അടിമപ്പെട്ട് അന്വേഷണം അട്ടിമറിക്കപ്പെട്ടു. രണ്ടാമത് മുഖ്യമന്ത്രി എന്ന നിലയില്‍ സിബിഐ അന്വേഷണം ഇപ്പോ തരാം എന്നു പറഞ്ഞ് പറ്റിച്ചു. വീണ്ടും സിബിഐ അന്വേഷണത്തിനായുള്ള റിപ്പോര്‍ട്ട് ഡല്‍ഹിക്ക് കൊടുക്കാനുള്ളത് കൊച്ചിക്ക് കൊടുത്തെന്നും പറഞ്ഞ് വീണ്ടും പറ്റിച്ചു. എന്നെ ഈ ആഭ്യന്തര മന്ത്രാലയം മുഴുവന്‍ പറ്റിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ മകനെ ചതിച്ചു കൊന്ന പെണ്‍കുട്ടികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആന്റി റാഗിങ് സ്‌ക്വാഡ് പെണ്‍കുട്ടികള്‍ക്കെതിരെ ഉള്‍പ്പെടെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. കോളജ് അധികൃതര്‍…
Read More » -
കുണ്ടറയില്‍ ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം
കൊല്ലം: കുണ്ടറ ഇടവട്ടത്ത് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷയും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ. മണ്‍ട്രോതുരുത്ത് പെരുങ്ങാലം സ്വദേശി അജി എന്ന എഡ്വേര്‍ഡ്‌സിനെയാണ് കൊല്ലം നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2021 മേയ് 11ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടില്‍ വച്ച് ഭാര്യ വര്‍ഷ , മക്കളായ 2 വയസുള്ള അലന്‍ , മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെ കൊലപെടുത്തിയ കേസിലാണ് ശിക്ഷിച്ചത്. വര്‍ഷയുടെ ഭര്‍ത്താവ് എഡ്വേര്‍ഡ് വിഷം കുത്തിവച്ചാണ് കൊലപാതകം നടത്തിയത് എന്ന് കണ്ടെത്തി. വിധിച്ച മൂന്ന് ജീവപര്യന്തം ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഒരു കേസില്‍ രണ്ട് ലക്ഷം രൂപ വച്ച് ആറ് ലക്ഷം രൂപയും പിഴയായി നല്‍കണം. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. അഞ്ച് വയസുണ്ടായിരുന്ന മൂത്തമകള്‍ക്ക് മരുന്ന് കുത്തിവച്ചിരുന്നില്ല. കൊലപാതകം നേരില്‍ കണ്ട മകളുടെ മൊഴി കേസില്‍ നിര്‍ണായകമായി. 28 തൊണ്ടി…
Read More » -
ശുചിമുറിയില്‍ ചാരായം വാറ്റി വില്‍പ്പന; യുവാവ് അറസ്റ്റില്‍
ഇടുക്കി: കമ്പംമേട്ടില്‍ ശുചിമുറിയില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്ന ആള്‍ പിടിയില്‍. അച്ചക്കട മന്ത്രക്കൊടിയില്‍ ദിലീപ് കുമാര്‍ ആണ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തതായി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ വിനോദ് അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പന്‍ചോല എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കമ്പംമേട്ടില്‍ അനധികൃതമായി വാറ്റുകേന്ദ്രം പ്രവര്‍ത്തിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വാറ്റുകേന്ദ്രം തേടിയിറങ്ങിയ ഉദ്യോഗസ്ഥരെത്തിയത് ദിലീപിന്റെ ശുചിമുറിയിലാണ്. അവിടെ നിന്നും അനധികൃതമായി സൂക്ഷിച്ച അഞ്ചു ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
”ക്ഷമിക്കണം ചേച്ചീ, ഞാന്‍ പോകുന്നു”… പീഡനവിവരം വീട്ടിലറിയിച്ച പെണ്‍കുട്ടി ജീവനൊടുക്കി
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നു കുടുംബത്തെ അറിയിച്ച പതിനേഴുകാരിയായ വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി. മരിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി കുടുംബത്തെ തനിക്കുണ്ടായ ദുരനുഭവം അറിയിച്ചിരുന്നു. കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നും പീഡിപ്പിച്ചവര്‍ ഫോട്ടോ എടുത്തുവെന്നും പെണ്‍കുട്ടി അറിയിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കോളജ് അധികൃതര്‍ക്കോ പൊലീസിനോ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കോളജില്‍ മറ്റു പെണ്‍കുട്ടികളും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു സഹോദരിക്കുള്ള സന്ദേശത്തില്‍ പെണ്‍കുട്ടി വ്യക്തമാക്കി. ‘ക്ഷമിക്കണം ചേച്ചി, എനിക്കു പോകണം’ എന്നു സന്ദേശം അവസാനിപ്പിച്ച ശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. വിശാഖപട്ടണത്തെ പോളിടെക്നിക്കിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു കോളജില്‍നിന്ന് വ്യാഴാഴ്ച രാത്രി 10 മണിക്കു വീട്ടില്‍ അറിയിച്ചു. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.50ന് കുടുംബത്തോടു പ്രതികരിച്ച പെണ്‍കുട്ടി ആരും വിഷമിക്കേണ്ടെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് ഞാന്‍ പോകുന്നതെന്നു പറയാന്‍ കഴിയില്ല. പറഞ്ഞാലും നിങ്ങള്‍ക്കു മനസിലാകില്ല. എന്നെക്കുറിച്ചു മറന്നേക്കൂ.…
Read More » -
”ഇറങ്ങിവാടീ”!!! കാര്‍ കുറുകെയിട്ട് ആക്രോശിച്ച് ഹാഷിം, പകച്ച് അനുജ; കാര്‍ പാഞ്ഞത് അമിതവേഗത്തില്‍
പത്തനംതിട്ട: പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് മനഃപൂര്‍വം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച് മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്. കാര്‍ അമിത വേഗത്തിലായിരുന്നു എന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ലോറിയില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയര്‍ അപകടത്തിന്റെ ആഘാതം കൂട്ടി. അമിത വേഗത്തിലെത്തിയ കാര്‍ തെറ്റായ ദിശയിലാണ് ഇടിച്ചു കയറ്റിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറും. കെപി റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം(31) എന്നിവര്‍ മരിച്ചത്. അപകടം മനഃപൂര്‍വം സൃഷ്ടിച്ചതാണോയെന്ന സംശയത്തിനാണ് ആര്‍ടിഒ റിപ്പോര്‍ട്ടോടെ കൃത്യത വന്നിരിക്കുന്നത്. അനുജ ഉള്‍പ്പെടെ അധ്യാപകര്‍ സ്‌കൂളില്‍നിന്നു തിരുവനന്തപുരത്തേക്കു വിനോദയാത്രയ്ക്കു പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടില്‍ താമസിച്ചാണ്…
Read More » -
ഓട്ടിസം ബാധിച്ച 16 കാരന് ക്രൂരമര്‍ദനം; വെള്ളറട സ്പെഷല്‍ സ്‌കൂളിനെതിരെ പരാതി
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പതിനാറുകാരന് സ്പെഷല്‍ സ്‌കൂളില്‍ ക്രൂരമര്‍ദനം. തിരുവനന്തപുരം വെള്ളറട സ്നേഹഭവന്‍ സ്പെഷല്‍ സ്‌കൂളിനെതിരെയാണ് പരാതി. പതിനാറുകാരന്റെ ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. പൊലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കി. ജൂണ്‍ 23 നാണ് ഈ കുട്ടിയെ വെള്ളറടയിലെ സ്‌പെഷല്‍ സ്‌കൂളില്‍ താമസിപ്പിച്ചത്. മാര്‍ച്ച് 7 ആം തിയതി വീണ്ടും മര്‍ദനമേറ്റതായി കുട്ടിയുടെ അമ്മ പറയുന്നു. ആദ്യം ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ഗള്‍ഫിലുള്ള പിതാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. പത്തനംതിട്ടയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. നേരത്തെ കുട്ടി സ്‌കൂളില്‍ നിന്ന് ഇറങ്ങിപ്പോയെന്നും കള്ളനാണെന്ന് ധരിച്ച് മര്‍ദനമേറ്റെന്നും സ്‌കൂള്‍ അധികൃതര്‍ വിളിച്ചു പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. പിന്നീടാണ് മാര്‍ച്ച് മാസത്തില്‍ വീണ്ടും മര്‍ദനമേറ്റത് ശ്രദ്ധയില്‍പ്പെടുന്നത്. സ്‌കൂളില്‍ വിളിച്ചപ്പോള്‍ മൂന്ന് പേര്‍ വന്ന് വീട്ടില്‍ വന്ന് സംഭവിച്ചതിന് മാപ്പ് പറഞ്ഞെന്നും മാതാവ് പറയുന്നു. ഇതേത്തുടര്‍ന്നാണ് പരാതി നല്‍കിയത്.
Read More » -
സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; രാഷ്ട്രീയം ഇല്ല, ഒഴിച്ചത് ശീതള പാനീയം
കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബീച്ചില്‍ കുപ്പി പെറുക്കുന്ന ചാല പടിഞ്ഞാറേക്കര ഷാജി അണയാട്ടാണ് അറസ്റ്റിലായത്. ഇയാള്‍ ബീച്ചില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ്. ഒഴിച്ചത് രാസ വസ്തുവല്ലെന്നും ശീതള പാനീയമാണ് ഒഴിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത ഷാജിയെ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെറുക്കിയെടുത്ത കുപ്പികളില്‍ ബാക്കിയുണ്ടായിരുന്ന ശീതള പാനീയമാണ് ഇയാള്‍ സ്മൃതി കുടീരത്തില്‍ ഒഴിച്ചത്. പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലുമാണ് ശീതള പാനീയം ഒഴിച്ച് വികൃതമാക്കിയത്. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോ, മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍, മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിരുന്നു.
Read More » -
മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നു; ഗൃഹനാഥന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. അവിണിശ്ശേരി മാമ്പിള്ളിവീട്ടില്‍ ജിതീഷി(47)നെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ് ശിക്ഷിച്ചത്. 2017 മെയ് മൂന്നിന് രാത്രി 11.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി മദ്യപിച്ചെത്തിയ ജിതീഷ് ഭാര്യ സന്ധ്യയെ മര്‍ദിക്കുകയും ടോര്‍ച്ച് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. പിന്നാലെ മക്കളുടെ മുന്നില്‍വെച്ച് ഭാര്യയുടെ നെഞ്ചിലും വയറിലും കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ സന്ധ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിക്കെതിരെ മെഗാഫോണിലൂടെ അസഭ്യം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ മെഗാ ഫോണ്‍ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിനു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തു. സഹോദരന്‍ കസ്റ്റഡില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന വ്യക്തിയാണ് ശ്രീജിത്ത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇരിക്കുന്ന കെട്ടിടത്തിലേക്ക് നോക്കിയായിരുന്നു ശ്രീജിത്തിന്റെ അസഭ്യവര്‍ഷം. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയായിരുന്നു ശ്രീജിത്ത് ഉപയോഗിച്ചത്. സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്നവരെയും മാധ്യമപ്രവര്‍ത്തകരെയും സാധാരണ ശ്രീജിത്ത് അസഭ്യം പറയാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ശ്രീജിത്ത് മൈക്രോഫോണില്‍ സ്ഥിരമായി സര്‍ക്കാരിനെയും പൊലീസിനെയും ഉദ്യോഗസ്ഥരെയുമൊക്കെ അധിക്ഷേപിക്കുന്നത് നിത്യസംഭവമാണ്. എന്നാല്‍ മുഖ്യമന്ത്രിയെ അസഭ്യം പറയുന്നത് കേട്ടു നിന്നവര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് തെളിവായെടുത്താണ് കേസെടുത്തത്. ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പൊലീസ് ആരോപിക്കുന്നു. സഹോദരന്‍ ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിത്ത്. പിന്തുണ അറിയിച്ചെന്നല്ലാതെ നടപടിയുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചതത്രേ. പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട…
Read More »