Crime

  • കുട്ടനാട്ടില്‍ റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം; സുഹൃത്തായ അസം സ്വദേശി പിടിയില്‍

    ആലപ്പുഴ: കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ അസം സ്വദേശിനിയായ ശുചീകരണത്തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ അസംസ്വദേശി അറസ്റ്റില്‍. നെടുമുടി പഞ്ചായത്ത് 12-ാം വാര്‍ഡ് വൈശ്യംഭാഗത്തെ റിസോര്‍ട്ടില്‍ ജീവനക്കാരിയായ ഹസീറ കാത്തൂണ്‍ (43) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തായ സാഹ അലിയാണ് പിടിയിലായത്. സംഭവത്തിനുശേഷം മുങ്ങിയ പ്രതിക്കായി നെടുമുടി പോലീസ് വൈകിട്ടോടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാത്രിയോടെയാണ് ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടിയിലായത്. ബുധനാഴ്ച രാവിലെ ഏഴോടെ റിസോര്‍ട്ട് ഉടമയുടെ അച്ഛനാണ് ഹസീറ താമസിക്കുന്ന മുറിയുടെ പുറത്ത് മൃതദേഹം ആദ്യം കണ്ടത്. പര്‍ദധരിച്ച മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്തു ചുറ്റിയിരുന്നു. തോര്‍ത്ത് വലിച്ചുമുറുക്കിയതിന്റെ പാടുകളുമുണ്ടായിരുന്നു. രണ്ടുകാതിലും കാലുകളിലും മുറിവുണ്ട്. കമ്മല്‍ നഷ്ടപ്പെട്ടതായി പറയുന്നു. വസ്ത്രങ്ങള്‍ രണ്ടു സഞ്ചികളിലായി നിറച്ചുവെച്ചിരുന്നു. നാലുമാസമായി ഇവര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഭര്‍ത്താവും മകനുമെന്നു പരിചയപ്പെടുത്തിയ രണ്ടുപേര്‍ ഹസീറയെ കാണാന്‍വരാറുണ്ട്. ഇവരെ പോലീസ് ഫോണില്‍ വിളിച്ചപ്പോള്‍ സ്ത്രീയുമായി ബന്ധമില്ലെന്ന മറുപടിയാണു കിട്ടിയതെന്ന് റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ഹസീറയ്ക്കു മറ്റൊരാളുമായും ബന്ധമുണ്ടെന്നു പോലീസിനു…

    Read More »
  • തൃശ്ശൂരില്‍ 3 കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പത്തുവയസ്സുകാരന്‍; സിസി ടിവിയില്‍ വാഹനം, അന്വേഷണം

    തൃശ്ശൂര്‍: മൂന്ന് ആണ്‍കുട്ടികളെ വാനില്‍ തട്ടിക്കൊണ്ടുപോയതായി പത്തുവയസ്സുകാരന്റെ മൊഴി. പട്ടിക്കാട് ആല്‍പ്പാറ കനാലുംപുറത്തുനിന്ന് ഓംമ്നി വാനിലാണ് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പത്തുവയസ്സുകാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ എ.സി.പി.യുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ഒമ്പതുമണിയോടെയാണ് സംഭവമുണ്ടായതെന്നാണ് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ പത്തുവയസ്സുകാരന്‍ പറയുന്നത്. മൂന്ന് കുട്ടികളെ മര്‍ദിച്ചശേഷം തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഓംമ്നി വാനില്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വിദ്യാര്‍ഥിയുടെ മൊഴി. രാവിലെ സൈക്കിളില്‍ പള്ളിയില്‍നിന്ന് മടങ്ങിവരുന്നതിനിടെയാണ് സംഭവം കണ്ടതെന്ന് പത്തുവയസ്സുകാരന്‍ പറയുന്നു. തന്നെക്കാള്‍ പ്രായമുള്ള മൂന്ന് കുട്ടികളെയാണ് വാനില്‍ മര്‍ദിച്ച് കയറ്റിക്കൊണ്ടുപോയതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവസമയത്ത് ഒരു ഓംമ്നി വാന്‍ പ്രദേശത്തുകൂടെ കടന്നുപോയതായി സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വാന്‍ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. അതേസമയം, കുട്ടിയുടെ മൊഴിയുടെ വിശ്വാസ്യത സംബന്ധിച്ചും പോലീസിന് സംശയമുണ്ട്. കുട്ടികളെ കാണാനില്ലെന്ന് ഇതുവരെ പ്രദേശത്തെ പോലീസ് സ്റ്റേഷനുകളിലൊന്നും പരാതി ലഭിച്ചിട്ടില്ല. സമീപ സ്റ്റേഷനുകളിലും ഇത്തരമൊരു പരാതി കിട്ടിയിട്ടില്ല. അതിനാല്‍ പത്തുവയസ്സുകാരന്‍…

    Read More »
  • അരുണാചലില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

    തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവീന്‍ ദേവി ദമ്പതികളുടെയും സുഹൃത്തായ ആര്യയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയ്ക്ക് 12.20 ഓടെയാണ് മൃതദേഹങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി എംബാം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ആര്യയുടെയും ദേവിയുടെയു മൃതദേഹം തിരുവനന്തപുരത്തെ വീടുകളില്‍ എത്തിച്ചു. ആര്യയുടെ മൃതദേഹം വൈകിട്ട് നാലരയ്ക്കും ദേവിയുടേത് അഞ്ചരയ്ക്കും ശാന്തികവാടത്തില്‍ സംസ്‌കരിക്കും. നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്കു കൊണ്ടുപോകും. വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി.നായര്‍ (29), ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41) എന്നിവരെ ചൊവ്വാഴ്ചയാണ് അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യ ശ്രീകാര്യത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്. ദേവി മുന്‍പ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാര്‍ച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ…

    Read More »
  • വാതിലടച്ച് വീട്ടിലെ രണ്ടു പാചകവാതക സിലിണ്ടറും തുറന്നുവിട്ടു; മൂവാറ്റുപുഴയില്‍ യുവാവ് തുങ്ങി മരിച്ചനിലയില്‍

    എറണാകുളം: പാചകവാതക സിലിണ്ടര്‍ തുറന്നു വിട്ട ശേഷം യുവാവു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സണ്‍ (36) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണു ജോണ്‍സനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ വാതിലടച്ചു വീടിനുള്ളിലുണ്ടായിരുന്ന രണ്ടു പാചകവാതക സിലിണ്ടറും തുറന്നു വിട്ട ശേഷം ജോണ്‍സണ്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലൂര്‍ക്കാട് നിന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. കട്ടിലില്‍ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ കുരുക്കുണ്ടായിരുന്നു.  

    Read More »
  • മണ്ണന്തല സ്‌ഫോടനം; ബോംബ് നിര്‍മ്മിച്ചത് പൊലീസിനെ ആക്രമിക്കാനെന്ന് സൂചന

    തിരുവനന്തപുരം: പൊലീസിനെ ആക്രമിക്കാന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയിലാണ് മണ്ണന്തലയില്‍ സ്‌ഫോടനമുണ്ടായതെന്ന് സൂചന. ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഇന്നലെയുണ്ടായ സ്?ഫോടനത്തില്‍ പതിനേഴുകാരന്റെ കൈപ്പത്തി അറ്റുപോവുകയും മറ്റൊരാള്‍ക്ക് കാലിനും ഇടുപ്പിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിലെ പ്രതികളാണ് ഇവര്‍. മണ്ണന്തലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വച്ചായിരുന്നു ബോംബ് നിര്‍മ്മാണം. കടയില്‍നിന്ന് സ്‌ഫോടക വസ്തു വാങ്ങിയ ശേഷം ബോംബിന് വീര്യം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 17കാരനായ യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റു. 22കാരനായ അഖിലേഷിനും പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ സുഹൃത്തുക്കളായ കിരണ്‍, ശരത് എന്നിവരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ മോഷണം, കഞ്ചാവ് വില്‍പ്പന, പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം അടക്കമുള്ള കേസുകള്‍ ഉണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീട്ടില്‍ കഴിഞ്ഞദിവസം പോലീസ് എത്തിയിരുന്നു. പോലീസിനെ ആക്രമിക്കാനാണ് പ്രതികള്‍ ബോംബ് നിര്‍മ്മിച്ചതെന്നാണ് പ്രാഥമിക…

    Read More »
  • കുട്ടനാട്ടില്‍ ഹോംസ്റ്റേ ജീവനക്കാരിയായ അസം സ്വദേശിനി മരിച്ചനിലയില്‍

    ആലപ്പുഴ: കുട്ടനാട് വൈശ്യംഭാഗത്ത് ഹോംസ്റ്റേ ജീവനക്കാരിയായ അസം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖാസിറ കൗദും (44) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നു സംശയം. കഴുത്തില്‍ ഷാള്‍ മുറുക്കിയനിലയില്‍ ആയിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന മുറിക്കു പുറത്താണു മൃതദേഹം കണ്ടത്. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു.  

    Read More »
  • വിമാനം വൈകിയതില്‍ പ്രതിഷേധം; കരിപ്പൂരില്‍ 2 സ്ത്രീകള്‍ അറസ്റ്റില്‍

    മലപ്പുറം: വിമാനം പുറപ്പെടാന്‍ വൈകിയതിനെത്തുടര്‍ന്നു കരിപ്പുര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ച രണ്ടു വനിതാ യാത്രക്കാര്‍ അറസ്റ്റില്‍. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു കരിപ്പൂര്‍ പൊലീസിനു കൈമാറിയ ഇവരെ പിന്നീടു ജാമ്യത്തില്‍ വിട്ടു. രാവിലെ 8.10നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്കു പുറപ്പെടാന്‍ എത്തിയ കണ്ണൂര്‍ സ്വദേശിനി സൗദ (54), കോഴിക്കോട് ഒഞ്ചിയം കണ്ണൂക്കര ഖദീജ (57) എന്നിവരെയാണ് സിഐഎസ്എഫ് കരിപ്പൂര്‍ പൊലീസിനു കൈമാറിയത്. രാവിലെ സാങ്കേതിക പ്രശ്‌നംമൂലം യാത്ര വൈകുമെന്ന അറിയിപ്പിനെത്തുടര്‍ന്ന്, യാത്രക്കാര്‍ വിമാനത്തില്‍ കാത്തിരിക്കുന്നതിനിടെ ഇന്‍ഡിഗോയുടെ തന്നെ ബെംഗളൂരുവിലേക്കുള്ള മറ്റൊരു വിമാനം 10.40നു പുറപ്പെട്ടു. യാത്ര അത്യാവശ്യമാണെന്നും ഈ വിമാനത്തില്‍ കൊണ്ടുപോകണമെന്നും സൗദയും ഖദീജയും ആവശ്യപ്പെട്ടു. ബഹളം വച്ച് ഇവര്‍ മറ്റു യാത്രക്കാരെ തടഞ്ഞതായും സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിന്റെ ജോലി തടസ്സപ്പെടുത്തിയതായും സിഐഎസ്എഫ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസിനു കൈമാറുകയായിരുന്നു.  

    Read More »
  • ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിച്ചു; 2.44 ലക്ഷം പോയിക്കിട്ടി!

    കണ്ണൂര്‍: ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ലഭിച്ച ‘കസ്റ്റമര്‍ കെയര്‍ നമ്പറി’ല്‍ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു. ‘കസ്റ്റമര്‍ കെയറി’ല്‍നിന്ന് നല്‍കിയ വാട്‌സാപ്പ് ലിങ്കില്‍ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാര്‍ഡ് നമ്പറും നല്‍കിയതോടെയാണ് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്. ഗൂഗിളില്‍ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ക്കായി സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണിലൂടെ ബാങ്കിങ് വിശദാംശങ്ങള്‍ ചോദിച്ചാല്‍ നല്‍കരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാന്‍ ബാങ്കുകളോ സ്ഥാപനങ്ങളോ ആവശ്യപ്പെടുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടതായും സൈബര്‍ പോലീസില്‍ പരാതി ലഭിച്ചു. ക്രെഡിറ്റ് കാര്‍ഡ് പുതുക്കാനാവശ്യപ്പെട്ട് ഇദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ വന്നു. അവര്‍ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന്റെ അടുത്ത ദിവസം പണം നഷ്ടപ്പെടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പരസ്യംകണ്ട് ഡ്രസ് ഓര്‍ഡര്‍ ചെയ്ത പാനൂര്‍ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് അയച്ചുകൊടുത്തത്. നാളിതുവരെയായിട്ടും…

    Read More »
  • മലപ്പുറം വേങ്ങരയിലെ അബ്ദുറഹ്മാന്റെ മരണം കൊലപാതകം, മകൻ അറസ്റ്റിൽ

        മലപ്പുറം: വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്തീൻ മകൻ അബ്ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന്  പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 18 ചൊവ്വാഴ്ചയാണ് വീട്ടുവളപ്പിലെ കുളത്തിൽ അബ്ദുറഹ്‌മാനെ  മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകളും രക്തക്കറകളും കണ്ടതാണ് പൊലീസിന് മരണത്തിൽ ദുരൂഹത തോന്നാൻ കാരണം. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ചെരിപ്പുകളും കുളത്തിൽനിന്ന് കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് 50 മീറ്റര്‍ ദൂരത്തിലുള്ള കുളത്തിൽ ആറ് മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. നാട്ടുകാരെത്തിയാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് മരണപ്പെട്ടത് എന്ന്  കണ്ടെത്തി. അതോടെ അസ്വഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി. ഇയാൾക്ക് ഭൂമികച്ചവടവും മറ്റു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതിനാൽ ആ വഴിക്കും അന്വേഷണം നടത്തി. അബ്ദുറഹിമാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചിലരെ  പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു.…

    Read More »
  • ഭര്‍ത്താവിന്റെ സഹോദര പുത്രിയെ ‘വിവാഹം കഴിച്ച്’ പീഡനം; യുവതി അറസ്റ്റില്‍

    ഭോപ്പാല്‍: ഭര്‍ത്താവിന്റെ സഹോദര പുത്രിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. മധ്യപ്രദേശിലെ ഖാര്‍ഗോണിലാണു സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 24 കാരി തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി 27നാണ് 16 കാരിയെ യുവതി തട്ടിക്കൊണ്ടുപോയത്. കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരെ ബറൂഡ് പൊലീസ് സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണു ലൈംഗികമായി ചൂഷണം ചെയ്തെന്ന വെളിപ്പെടുത്തലുണ്ടായത്. ഒരു വര്‍ഷംമുന്‍പായിരുന്നു മധ്യപ്രദേശിലെ ഉമര്‍ഖാലി സ്വദേശിയുമായി യുവതിയുടെ വിവാഹം. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ഭര്‍തൃസഹോദര പുത്രിയുമായി ശാരീരികബന്ധം ആരംഭിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തങ്ങള്‍ ലെസ്ബിയന്‍ പങ്കാളികളാണെന്നാണ് യുവതി പൊലീസിനോട് അവകാശപ്പെട്ടത്. ധംനോഡ്, ഇന്‍ഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയി പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഭര്‍ത്താവും ഭാര്യയും പോലെയാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു. ഐ.പി.സി 377 വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്.

    Read More »
Back to top button
error: