CrimeNEWS

ഭര്‍ത്താവിന്റെ സഹോദര പുത്രിയെ ‘വിവാഹം കഴിച്ച്’ പീഡനം; യുവതി അറസ്റ്റില്‍

ഭോപ്പാല്‍: ഭര്‍ത്താവിന്റെ സഹോദര പുത്രിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. മധ്യപ്രദേശിലെ ഖാര്‍ഗോണിലാണു സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 24 കാരി തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

കഴിഞ്ഞ ഫെബ്രുവരി 27നാണ് 16 കാരിയെ യുവതി തട്ടിക്കൊണ്ടുപോയത്. കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരെ ബറൂഡ് പൊലീസ് സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണു ലൈംഗികമായി ചൂഷണം ചെയ്തെന്ന വെളിപ്പെടുത്തലുണ്ടായത്.

Signature-ad

ഒരു വര്‍ഷംമുന്‍പായിരുന്നു മധ്യപ്രദേശിലെ ഉമര്‍ഖാലി സ്വദേശിയുമായി യുവതിയുടെ വിവാഹം. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ഭര്‍തൃസഹോദര പുത്രിയുമായി ശാരീരികബന്ധം ആരംഭിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തങ്ങള്‍ ലെസ്ബിയന്‍ പങ്കാളികളാണെന്നാണ് യുവതി പൊലീസിനോട് അവകാശപ്പെട്ടത്. ധംനോഡ്, ഇന്‍ഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയി പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഭര്‍ത്താവും ഭാര്യയും പോലെയാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.

ഐ.പി.സി 377 വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്.

Back to top button
error: