CrimeNEWS

വിമാനം വൈകിയതില്‍ പ്രതിഷേധം; കരിപ്പൂരില്‍ 2 സ്ത്രീകള്‍ അറസ്റ്റില്‍

മലപ്പുറം: വിമാനം പുറപ്പെടാന്‍ വൈകിയതിനെത്തുടര്‍ന്നു കരിപ്പുര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ച രണ്ടു വനിതാ യാത്രക്കാര്‍ അറസ്റ്റില്‍. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു കരിപ്പൂര്‍ പൊലീസിനു കൈമാറിയ ഇവരെ പിന്നീടു ജാമ്യത്തില്‍ വിട്ടു. രാവിലെ 8.10നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്കു പുറപ്പെടാന്‍ എത്തിയ കണ്ണൂര്‍ സ്വദേശിനി സൗദ (54), കോഴിക്കോട് ഒഞ്ചിയം കണ്ണൂക്കര ഖദീജ (57) എന്നിവരെയാണ് സിഐഎസ്എഫ് കരിപ്പൂര്‍ പൊലീസിനു കൈമാറിയത്.

രാവിലെ സാങ്കേതിക പ്രശ്‌നംമൂലം യാത്ര വൈകുമെന്ന അറിയിപ്പിനെത്തുടര്‍ന്ന്, യാത്രക്കാര്‍ വിമാനത്തില്‍ കാത്തിരിക്കുന്നതിനിടെ ഇന്‍ഡിഗോയുടെ തന്നെ ബെംഗളൂരുവിലേക്കുള്ള മറ്റൊരു വിമാനം 10.40നു പുറപ്പെട്ടു. യാത്ര അത്യാവശ്യമാണെന്നും ഈ വിമാനത്തില്‍ കൊണ്ടുപോകണമെന്നും സൗദയും ഖദീജയും ആവശ്യപ്പെട്ടു.

Signature-ad

ബഹളം വച്ച് ഇവര്‍ മറ്റു യാത്രക്കാരെ തടഞ്ഞതായും സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിന്റെ ജോലി തടസ്സപ്പെടുത്തിയതായും സിഐഎസ്എഫ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസിനു കൈമാറുകയായിരുന്നു.

 

Back to top button
error: