CrimeNEWS

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിച്ചു; 2.44 ലക്ഷം പോയിക്കിട്ടി!

കണ്ണൂര്‍: ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ലഭിച്ച ‘കസ്റ്റമര്‍ കെയര്‍ നമ്പറി’ല്‍ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു. ‘കസ്റ്റമര്‍ കെയറി’ല്‍നിന്ന് നല്‍കിയ വാട്‌സാപ്പ് ലിങ്കില്‍ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാര്‍ഡ് നമ്പറും നല്‍കിയതോടെയാണ് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്.

ഗൂഗിളില്‍ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ക്കായി സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണിലൂടെ ബാങ്കിങ് വിശദാംശങ്ങള്‍ ചോദിച്ചാല്‍ നല്‍കരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാന്‍ ബാങ്കുകളോ സ്ഥാപനങ്ങളോ ആവശ്യപ്പെടുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

Signature-ad

വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടതായും സൈബര്‍ പോലീസില്‍ പരാതി ലഭിച്ചു. ക്രെഡിറ്റ് കാര്‍ഡ് പുതുക്കാനാവശ്യപ്പെട്ട് ഇദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ വന്നു. അവര്‍ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന്റെ അടുത്ത ദിവസം പണം നഷ്ടപ്പെടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പരസ്യംകണ്ട് ഡ്രസ് ഓര്‍ഡര്‍ ചെയ്ത പാനൂര്‍ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് അയച്ചുകൊടുത്തത്. നാളിതുവരെയായിട്ടും ലഭിക്കാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 1930 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കുകയോ ംംം.ര്യയലൃരൃശാല.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയോ വേണമെന്ന് പോലീസ് അറിയിച്ചു.

Back to top button
error: