CrimeNEWS

ഗുണ്ടാ സംഘങ്ങൾ നടുറോഡിൽ തുറന്ന യുദ്ധം: കാറുകൾ ഇടിപ്പിച്ചും വെട്ടുകത്തി വീശിയും ഉഗ്രൻ പോര്…! 2 യുവാക്കൾ അറസ്റ്റിൽ

മംഗലാപുരം ഉഡുപി – മണിപ്പാൽ ദേശീയപാതയിൽ രണ്ട് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. വെള്ളയും കറുപ്പും നിറങ്ങളിലുള്ള കാറുകളിലെത്തിയ സംഘങ്ങൾ നടുറോഡിൽ വച്ച് വാക്കേറ്റത്തിലേർപ്പെട്ടു.  ഈ ബഹളത്തിനിടെ ഒരു സംഘം കാർ കൊണ്ട് മറ്റേ കാറിന് ഇടിക്കുകയും ചെയ്തു. എതിർ സംഘത്തിലെ ഒരാൾ മറ്റൊരു സംഘത്തെ പിന്നീട് ആക്രമിക്കുകയായിരുന്നു.

ഇയാൾ എറിഞ്ഞ വെട്ടുകത്തി കാറിന് മുകളിൽ വീഴുകയും കാറിൻ്റെ ചില്ല് തകരുകയും ചെയ്തു. ഈ സമയം രോഷാകുലരായ സംഘം കാർ മുന്നോട്ട് ഓടിക്കുകയും തിരികെ വന്ന് എതിർ സംഘത്തിൻ്റെ കാർ വീണ്ടും ഇടിക്കുകയും ചെയ്തു. അതിനുപുറമെ, കാർ അതിവേഗത്തിൽ ഓടിച്ചിട്ട് എതിർ സംഘത്തിലെ ഒരാളെ ഇടിക്കുകയും അയാൾ ബോധരഹിതനായി വീഴുകയും ചെയ്തു. ഏറെ നേരം നീണ്ടു നിന്നു
അർദ്ധരാത്രിയിലെ പരസ്യ യുദ്ധം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റു ചെയ്തു. ആശിഖ്, റാകിബ് എന്നിവരാണ് പിടിയിലായത്. മറ്റുള്ള പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്. രണ്ട് സ്വിഫ്റ്റ് കാറുകൾ, രണ്ട് ബൈക്കുകൾ, വാൾ, കഠാര എന്നിവയൊക്കെ സംഭവവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തതായി ഉഡുപി എസ്പി ഡോ. കെ അരുൺ അറിയിച്ചു.

Signature-ad

ഇരു സംഘങ്ങളിലെയും യുവാക്കൾ കൗപ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ളവരാണ്. കാർ വിൽപനയുമായി ബന്ധപ്പെട്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം.
മെയ് 18 ന് രാത്രിയാണ് രണ്ട് സംഘങ്ങൾ സിനിമാ സ്റ്റൈലിൽ ഏറ്റുമുട്ടിയത്.

പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Back to top button
error: