CrimeNEWS

കൊച്ചി വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍. ഇന്‍ഡിഗോ വിമാനത്തില്‍ പൂനെയിലേക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിംഗാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് സ്‌ക്രീന്‍ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ വെടിയുണ്ട പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒന്നേമുക്കാല്‍ കോടിയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ കന്യാകുമാരി സ്വദേശി ഖാദര്‍ മൊയ്ദീനെയാണ് അറസ്റ്റ് ചെയ്തത്.

Signature-ad

ജീന്‍സിനകത്ത് അറയുണ്ടാക്കിയാണ് 2333ഗ്രാം 24 കാരറ്റ് തങ്കക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ 1,74,63,340രൂപ വിലവരും. ഗ്രീന്‍ചാനല്‍വഴി പുറത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ ഇയാളെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നാണ് സൂചന. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.

 

Back to top button
error: