Crime
-
പോര്‍ഷെ അപകടം: 17 കാരന്റെ രക്തസാമ്പിളുകളില്‍ കൃത്രിമം നടത്തി; മദ്യപിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍
പൂനെ: രണ്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരുടെ മരണത്തിനിടയാക്കിയ പൂനെ പോര്‍ഷെ കാര്‍ അപകടത്തില്‍ വീണ്ടും വഴിത്തിരിവ്. കേസില്‍ പ്രതിയായ പതിനേഴുകാരന്റെ രക്ത പരിശോധനയില്‍ കൃത്രിമം കാണിച്ച രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റിലായി. സസൂണ്‍ ഹോസ്പിറ്റലിലെ ഡോ. അജയ് തവാഡെ, ഡോ.ഹരി ഹാര്‍നോര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൂനെയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഫോറന്‍സിക് ലാബിന്റെ തലവനാണ് ഡോ തവാഡെ.സംഭവദിവസം ഡോ. തവാഡെയും പ്രതിയുടെ പിതാവും ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റിലായ രണ്ടുഡോക്ടര്‍മാരുടെയും ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അപകടം നടന്നതിന് പിന്നാലെ പ്രതിയായ പതിനേഴുകാരന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. എന്നാല്‍ അന്നുരാത്രി കൂട്ടുകാരോടൊപ്പം രണ്ട് പബ്ബില്‍ നിന്ന് പ്രതി മദ്യപിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ആദ്യ രക്തസാമ്പിളില്‍ മദ്യത്തിന്റെ അംശം ഇല്ലായിരുന്നുവെങ്കിലും രണ്ടാമത്തെ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് സംശയത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് ഡിഎന്‍എ പരിശോധന നടത്തി. ഡിഎന്‍എ പരിശോധനയില്‍ രക്ത…
Read More » -
നിലമ്പൂരില്‍ മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി
മലപ്പുറം: മമ്പാട് പുള്ളിപ്പാടത്ത് മക്കളുടെ കണ്‍മുന്നില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പുള്ളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടില്‍ പരേതനായ ജോസഫിന്റെയും ഷീബയുടെയും മകള്‍ നിഷാമോള്‍ (32) ആണ് വാടക ക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ടത്. സംഭവശേഷം ഭര്‍ത്താവ് ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജി (43) സ്റ്റേഷനില്‍ കീഴടങ്ങി. വിദ്യാര്‍ഥികളായ മക്കള്‍ ഷാന്‍ഷാജി, നേഹ, ഹെനന്‍, ഹെന്ന എന്നിവരുടെ മുന്നില്‍ വൈകിട്ട് 6.30നാണ് കൊലപാതകം നടന്നത്. ടാപ്പിങ് തൊഴിലാളിയാണ് ഷാജി. കുടുംബ കലഹത്തെത്തുടര്‍ന്ന് നിഷാമോള്‍ മക്കളുമൊത്ത് 2 മാസം മുമ്പ് കറുകമണ്ണയില്‍ അമ്മയുടെ അടുത്തേക്ക് പോന്നു. 2 ആഴ്ച മുമ്പാണ് ക്വാര്‍ട്ടേഴ്സിലേക്ക് മാറിയത്. ഒപ്പമുണ്ടായിരുന്ന അമ്മ ഇന്നലെ സ്ഥലത്തില്ലായിരുന്നു. മൂത്ത കുട്ടിയെ 10-ാം ക്ലാസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് 6 മണിയോടെ ഷാജി ക്വാര്‍ട്ടേഴ്സിലെത്തി. വാക്കേറ്റത്തിനിടെ കുപിതനായി കത്തി കൊണ്ട് വെട്ടിയെന്ന് പൊലീസില്‍ ഷാജി മൊഴി നല്‍കിയത്. തലയ്ക്ക് പിന്നിലും മുഖത്തും മുറിവുകളുണ്ട്. മുഖം വികൃതമായ നിലയിലാണ്. ബഹളവും കുട്ടികളുടെ നിലവിളിയും കേട്ടെത്തിയ നാട്ടുകാര്‍ നിഷാമോളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More » -
കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍; അടിച്ചുമാറ്റിയത് 28 ലക്ഷം
തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലര്‍ക്ക് ദിലീപ് ഡി. ദിനേഷ് ആണ് സര്‍ക്കാര്‍ ഫണ്ട് അടിച്ചുമാറ്റിയത് എന്നാണ് പരാതി. 28 ലക്ഷത്തോളം രൂപയാണ് ഇയാള്‍ പലതവണയായി വ്യാജരേഖ ചമച്ച് സ്വന്തം കീശയിലാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം. ഉച്ചഭക്ഷണ പദ്ധതിയുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ നിന്നും 2022 മാര്‍ച്ച് മുതല്‍ 2023 ഡിസംബര്‍ വരെ 27,76,241 രൂപ ഇയാള്‍ വ്യാജരേഖ ചമച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. കാനറാ ബാങ്കിന്റെ സി.എസ്.എസ്. പോര്‍ട്ടലില്‍ വ്യാജ രേഖപ്പെടുത്തലുകള്‍ നടത്തി പ്രിന്റ് പേയ്‌മെന്റ് അഡൈ്വസ് ക്രിയേറ്റ് ചെയ്താണിത്. ഇതിനുപുറമെ 2024 ഫെബ്രുവരി 23-ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ വ്യാജ ഒപ്പിട്ട് എസ്.ബി.ഐ. ജഗതി ശാഖയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ അക്കൗണ്ടില്‍ നിന്ന് 42,300 രൂപയും ഇയാള്‍ കവര്‍ന്നു. പണം ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.…
Read More » -
ആലുവയിലെ 12 വയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകന്‍; പോക്സോ ചുമത്തി കേസെടുക്കും
കൊച്ചി: ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകളെ അങ്കമാലിയില്‍ കണ്ടെത്തുമ്പോള്‍, ഒപ്പമുണ്ടായിരുന്ന യുവാവ് കാമുകനെന്നു പൊലീസ്. മുര്‍ഷിദാബാദ് സ്വദേശിയായ ഇയാളുമായി പെണ്‍കുട്ടി രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കാമുകനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. രാത്രി ഒന്‍പതു മണിയോടെയാണ് അങ്കമാലിയില്‍നിന്ന് കാമുകനും മറ്റൊരാള്‍ക്കും ഒപ്പം കണ്ടെത്തുകയായിരുന്നു. അങ്കമാലിയില്‍ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്നിടത്തു നിന്നാണ് കുട്ടിയെ കണ്ടുകിട്ടിയത്. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കടയില്‍ സാധനം വാങ്ങാനായി പോയ പെണ്‍കുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കള്‍ പരിസരങ്ങളില്‍ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍നിന്ന് പെണ്‍കുട്ടി നടന്നു പോകുന്നതിന്റെയും രണ്ടുപേര്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ബംഗാള്‍ സ്വദേശികളുടെ മകളാണ്.
Read More » -
പോലീസ് അക്കാഡമിയില്‍ വനിതാ പോലീസിനെ പീഡിപ്പിക്കാന്‍ ശ്രമം; ആരോപണവിധേയനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി
തൃശ്ശൂര്‍: രാമവര്‍മപുരത്തെ പോലീസ് അക്കാദമിയില്‍ പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം. ഉദ്യോഗസ്ഥ പോലീസ് അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കി. പരാതി ഇതുവരെ ലോക്കല്‍ പോലീസിന് കൈമാറുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. വനിതകളുടെ നേതൃത്വത്തിലുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് പരാതി കൈമാറിയതായാണ് അറിയുന്നത്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തത്കാലികമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി. അക്കാദമിയിലെ സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയാണ് പരാതി. പലതവണ അതിക്രമം നടന്നതായി പരാതിയില്‍ പറയുന്നു. അതിക്രമത്തിന് ഇരയായ ഉദ്യോഗസ്ഥ അവധിയെടുത്തു. ഒരാഴ്ചമുമ്പാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്കു പോയ ഉദ്യോഗസ്ഥയെ വൈകിട്ട് ആറിന് വിളിച്ചുവരുത്തിയാണ് ആദ്യതവണ അതിക്രമം നടത്തിയത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടും ഇതുപോലുള്ള പെരുമാറ്റം ഉണ്ടായി. ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം പരാതികള്‍ ലോക്കല്‍ പോലീസിന് കൈമാറുകയാണ് ചെയ്യുന്നത്. ഗൗരവം കുറഞ്ഞ പരാതികള്‍ ആഭ്യന്തര അന്വേഷണത്തിനുശേഷമാണ് ലോക്കല്‍ പോലീസിനു കൈമാറുക. ഗുരുതരമായ പരാതികളാണെങ്കില്‍ ഇന്റേണല്‍ കമ്മിറ്റി അന്വേഷണത്തോടൊപ്പംതന്നെ പോലീസ് അന്വേഷണവും…
Read More » -
9കാരിയെ പീഡിപ്പിച്ച ശേഷം കമ്മലെടുത്ത് 6500 രൂപയ്ക്ക് വിറ്റു; സഹായിച്ചത് പ്രതിയുടെ സഹോദരി
കാസര്‍ഗോഡ്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്‍പതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി പി.എ.സലീമിന്റെ സഹോദരിയെയും പ്രതിപ്പട്ടികയിലുള്‍പ്പെടുത്തും. പീഡിപ്പിച്ച ശേഷം കുട്ടിയുടെ കാതിലില്‍നിന്ന് അഴിച്ചെടുത്ത സ്വര്‍ണക്കമ്മല്‍ വില്ക്കാന്‍ സലീമിനെ സഹായിച്ചത് കൂത്തുപറമ്പിലുള്ള ഇയാളുടെ സഹോദരിയാണ്. 6,500 രൂപയ്ക്കാണിത് വിറ്റത്. ഇതിന്റെ സ്ലിപ്പ് കൂത്തുപറമ്പിലെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയെ തിരഞ്ഞ് പോലീസ് കൂത്തുപറമ്പിലെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് സഹോദരി കുടകില്‍ പോയിരുന്നു. കുടകിലെത്തിയ മറ്റൊരു പോലീസ് സംഘം സഹോദരിയോട് സലീമിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം വിറ്റ കാര്യം സഹോദരി മറച്ചുവച്ചു. കുട്ടിയെ പീഡിപ്പിച്ചശേഷം സലീം നേരേ പോയത് കൂത്തുപറമ്പിലേക്കാണ്. 11 മണിയോടെ സഹോദരിയെയും കൂട്ടി ജൂവലറിയില്‍ പോയി. സ്വര്‍ണം വിറ്റ കാശുമായി നേരേ മൈസൂരുവിലേക്കും തുടര്‍ന്ന് ബെംഗളൂരു, മുംബൈ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുമെത്തി. പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ കൈയില്‍ കാശൊന്നുമുണ്ടായിരുന്നില്ലെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ടിക്കറ്റെടുക്കാതെയാണ് ഈ സ്ഥലങ്ങളിലെല്ലാം തീവണ്ടിയാത്ര ചെയ്തതെന്ന് സലീം പറഞ്ഞിരുന്നു. ഒന്‍പതുദിവസവും ഒരേവസ്ത്രമാണ് ധരിച്ചത്. അതുകൊണ്ടുതന്നെ ഇത്രയും പണം…
Read More » -
പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തു; കണ്ണൂരില്‍ അയല്‍ക്കാരനെ അടിച്ചുകൊന്നു
കണ്ണൂര്‍: പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തയാളെ അയല്‍വാസികള്‍ അടിച്ചുകൊന്നു. പള്ളിക്കുന്ന് ഇടശേരിയില്‍ അജയകുമാര്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരനായ ദേവദാസിനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയും കസ്റ്റഡിയിലാണ്. ഇന്നലെ വൈകിട്ട് ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. രാത്രി എട്ടു മണിയോടെ ഇവര്‍ തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ദേവദാസും മക്കളുമെത്തി വീടിനു മുന്നിലെ റോഡില്‍ വച്ച് ഹെല്‍മറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച പ്രവീണ്‍കുമാര്‍ എന്നയാള്‍ക്കും പരുക്കേറ്റു. അജയകുമാറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
ചങ്ങനാശേരി നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം; നാട്ടുകാര്‍ക്ക് നേരെ മുളകുസ്പ്രേ പ്രയോഗിച്ച് അക്രമിസംഘം
കോട്ടയം: ചങ്ങനാശേരിയില്‍ രാത്രി മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ നഗരമധ്യത്തില്‍ യുവാവിന്റെ അതിക്രമം. തടയാന്‍ ശ്രമിച്ച വ്യാപാരികള്‍ക്കും ഓട്ടോക്കാര്‍ക്കും നേരെ യുവാവിന്റെ സുഹൃത്തുക്കള്‍ മുളകുസ്പ്രേ പ്രയോഗിച്ചു. സ്്രേപ പ്രയോഗിച്ചവരെ നാട്ടുകാര്‍ പിന്നീടു കീഴ്പ്പെടുത്തി പൊലീസിനു കൈമാറി. പെണ്‍കുട്ടിയെ ആക്രമിച്ച യുവാവിനെ പിടികൂടാനായില്ല. ഇന്നലെ രാത്രി 9.15നു ചങ്ങനാശേരി നഗരമധ്യത്തില്‍ മുനിസിപ്പല്‍ ആര്‍ക്കേഡിനു മുന്നിലാണു സംഭവം. പ്രധാന റോഡിലൂടെ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്നുപോയ പെണ്‍കുട്ടിയെയാണ് യുവാവ് ആക്രമിച്ചത്. സമീപത്തെ വ്യാപാരികളും ഓട്ടോഡ്രൈവര്‍മാരും യുവാവിനെ തടഞ്ഞുവച്ച് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. എന്നാല്‍, ഈ സമയം റോഡിലൂടെ നടന്നുവന്ന രണ്ടു യുവാക്കള്‍ ആള്‍ക്കൂട്ടത്തിനു നേരെ മുളകുസ്പ്രേ പ്രയോഗിച്ചു. ഈ തക്കത്തിന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
Read More » -
അവയവക്കച്ചവടത്തിന് നെടുമ്പാശേരി വഴിയും മനുഷ്യക്കടത്ത്; മുഖ്യ സൂത്രധാരന്മാര്‍ കൊച്ചി കേന്ദ്രീകരിച്ച്
കൊച്ചി: അവയവക്കച്ചവടത്തിനായി നെടുമ്പാശേരി വിമാനത്താവളം വഴിയും മനുഷ്യക്കടത്ത് നടനെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിലെ മുഖ്യ സൂത്രധാരന്മാര്‍ കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസ് കണ്ടെത്തി. സംഘത്തെ സഹായിച്ച കൂടുതല്‍ പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഹൈദരാബാദ്, ബംഗ്ലൂരു, ഡല്‍ഹി വിമാനത്താവളങ്ങള്‍ വഴിയാണ് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തിന് പിന്നാലെയാണ് നെടുമ്പാശേരി വഴിയും മനുഷ്യക്കടത്ത് നടന്നുവെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. കേസിലെ മുഖ്യസൂത്രധാരന്മാരായ സജിത്ത് ശ്യാം, മധു എന്നിവര്‍ അടക്കം കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ കൊച്ചിയിലെ ആശുപത്രികളില്‍ നിന്ന് ഉള്‍പ്പെടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. സംഘത്തെ സഹായിച്ച കൂടുതല്‍ ആളുകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വൈകാതെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. 20 പേരെ ഇറാനില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് മുഖ്യപ്രതിയായ സാബിത്ത് നാസര്‍ നല്‍കിയ മൊഴി. എന്നാല്‍ കൂടുതല്‍ ആളുകള്‍ അവയവ കച്ചവടത്തിന് ഇരകളാക്കപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ മറ്റൊരു കണ്ടെത്തല്‍. വൃക്ക ദാതാക്കളെ…
Read More » -
രാഹുലിന്റെ ‘സ്‌നേഹക്കട’യില്‍ അടിയുടെ ആദായവില്‍പ്പന; കെഎസ്യു നേതൃക്യാമ്പിലെ കൂട്ടത്തല്ലില്‍ നിരവധിപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെഎസ്യുവിന്റെ ദക്ഷിണമേഖല ക്യാമ്പില്‍ കൂട്ടയടി. പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു നിയോജക മണ്ഡലം പ്രസിഡന്റിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പിനിടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നേതാക്കള്‍ ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചു. സംഘര്‍ഷത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തു വന്നിട്ടില്ല. പരിപാടിയിലേക്ക് പുറത്തു നിന്നാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും, ക്യാമ്പ് നല്ല രീതിയില്‍ നടന്നു പോകുന്നതില്‍ ചില ആളുകള്‍ക്കുള്ള പ്രയാസമാണ് സംഘര്‍ഷത്തിന് കാരണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
Read More »