Crime

  • സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; ഒമര്‍ ലുലുവിനെതിരേ യുവനടിയുടെ പരാതി

    കൊച്ചി: സിനിമ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ യുവ നടിയുടെ പരാതിയില്‍ ബലാത്സംഗ കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമര്‍ ലുലു പറഞ്ഞു. യുവതിയുമായി വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ട്. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമര്‍…

    Read More »
  • ഇരിക്കൂ, മൂര്‍ഖന്‍ അകത്തുണ്ട്! ബാങ്കില്‍ ഒരുമണിക്കൂര്‍ ഇടപാട് തടസ്സപ്പെട്ടു

    കണ്ണൂര്‍: മൂര്‍ഖന്‍ പാമ്പിനെ ബാങ്കിനകത്ത് കണ്ടത് ജീവനക്കാരെയും ഇടപാടുകാരെയും പരിഭ്രാന്തരാക്കി. ബാങ്കിടപാടുകള്‍ ഒരുമണിക്കൂര്‍ തടസ്സപ്പെട്ടു. ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിയിലാണ് പാമ്പിനെ കണ്ടത്. തിങ്കളാഴ്ച രാവിലെ 10.45-നാണ് സംഭവം. ബാങ്കിലേക്ക് വന്ന ഇടപാടുകാരനാണ് ഇതാദ്യം കണ്ടത്. മുറിയിലെ മൂലയില്‍ ചുരുണ്ടുകിടക്കുകയായിരുന്നു. ഇടയ്ക്ക് പത്തി വിടര്‍ത്തി. ഇതോടെ സമീപത്തെ കച്ചവടക്കാരും ചുമട്ടുതൊഴിലാളികളുമുള്‍പ്പെടെ സ്ഥലത്തെത്തി. മാര്‍ക്ക് പ്രവര്‍ത്തകന്‍ ഫൈസല്‍ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടിച്ചു. മഴ പെയ്തതോടെ പൊത്തിനുള്ളിലുള്ള പാമ്പുകള്‍ ഇറങ്ങുന്ന സമയമാണെന്നും ഒരു മാസത്തിനിടയില്‍ വിവിധതരത്തിലുള്ള നൂറോളം പാമ്പുകളെ പിടിച്ചതായും വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരന്‍ കൂടിയായ ഫൈസല്‍ വിളക്കോട് പറഞ്ഞു.

    Read More »
  • നിരന്തരമായ ലൈംഗിക ഉപദ്രവം; വീഡിയോ പകര്‍ത്തി ഭീഷണി, 50-കാരനെ 15-കാരന്‍ കൊലപ്പെടുത്തി

    ലഖ്നൗ: ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ 15-കാരന്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. പതിനഞ്ചുകാരനെ നിരന്തരമായി പീഡിപ്പിച്ചിരുന്ന 50-കാരനാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കുന്നതിനിടെ 15-കാരന്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് 50-കാരനെ ആക്രമിക്കുകയായിരുന്നു. തലയിലും കഴുത്തിലുമാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഇയാള്‍ മരിച്ചതോടെ കുട്ടി മൃതദേഹം വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ എത്തിയതോടെയാണ് 50-കാരനെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ 15-കാരനാണെന്ന് വ്യക്തമായത്. ശനിയാഴ്ച പ്രതിയായ ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആഴ്ചകള്‍ക്ക് മുമ്പാണ് 50-കാരന്‍ ആണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവം തുടര്‍ന്നു. സംഭവദിവസവും ഇങ്ങനെ ഭീഷണിപ്പെടുത്തിയാണ് 15-കാരനെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഉപദ്രവിക്കുന്നതിനിടെയാണ് 15-കാരന്‍ ഇയാളെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതിയായ 15-കാരനെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

    Read More »
  • മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം; 52 കാരന്‍ പിടിയില്‍, ജാമ്യത്തില്‍വിട്ടു

    കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരന്‍ പിടിയില്‍. വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ ബസ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 4.15നാണ് സംഭവം. പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് ലൈംഗികാതിക്രമത്തിനു കേസെടുത്ത് കസബ പൊലീസ് വിട്ടയച്ചത്. തിരുവനന്തപുരത്തുനിന്നു ഞായറാഴ്ച കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഇന്നലെ പുലര്‍ച്ചെ 2.30നാണ് ഷംസുദീന്‍ ഗുരുവായൂരില്‍നിന്നു കയറിയത്. കോഴിക്കോട്ടേക്കു ടിക്കറ്റെടുത്ത ഇയാള്‍ ഒഴിവുള്ള സീറ്റില്‍ ഇരുന്നു. പിന്നീട് വിദ്യാര്‍ഥിനിയുടെ സമീപത്തായി ഇരുന്നു സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ വിദ്യാര്‍ഥിനി കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്ടറുടെ നിര്‍ദേശപ്രകാരം ബസ് കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു കൊണ്ടുപോയി. പുലര്‍ച്ചെ 4.15നാണ് ബസ് സിറ്റി കണ്‍ട്രോള്‍ റൂമിനു മുന്നിലെത്തിയത്. ട്രാഫിക് പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്നു കസബ പൊലീസ് എത്തി വിദ്യാര്‍ഥിനിയില്‍നിന്നു പരാതി എഴുതി വാങ്ങി. പ്രതി ബസില്‍നിന്നു നടത്തിയ പ്രവൃത്തി…

    Read More »
  • 15കാരിയെ പ്രണയം നടിച്ച് കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ച് പീഡനം; കൊല്ലത്ത് 20കാരന്‍ പിടിയില്‍

    കൊല്ലം: ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. കടന്നൂര്‍ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ശ്രീരാജ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം യുവാവ് ഫോണ്‍ വഴി ബന്ധം തുടര്‍ന്നു. പിന്നാലെ ശ്രീരാജിന്റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ പെണ്‍കുട്ടിയെ ശ്രീരാജ് സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്താവുന്നത്. അന്വേഷണത്തില്‍ യുവാവിനെ ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കടന്നൂരിലുള്ള കുന്നിന്‍ മുകളില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.  

    Read More »
  • ഡിവൈഎസ്പി കൊണ്ടുപോയത് സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞ്; ഫെയ്‌സല്‍ സിനിമയിലും അഭിനയിച്ചു

    ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്‌സലിന്റെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ മലക്കംമറിഞ്ഞ് ഡിവൈഎസ്പിയും പൊലീസുകാരും. സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞാണ് ഡിവൈഎസ്പി തങ്ങളെ കൊണ്ടുപോയതെന്നു ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവിന് ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ പറഞ്ഞു. ഈയിടെ റിലീസായ സിനിമയില്‍ ഫെയ്‌സല്‍ അഭിനയിച്ചിരുന്നു. എന്നാല്‍, ഫെയ്‌സലിനെ കാണണമെന്ന പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി മേലധികാരികളോടു വിശദീകരിച്ചത്. സംഭവത്തില്‍ ഡിവൈഎസ്പിയെയും പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സാബുവും പൊലീസുകാരും കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്‌സലിന്റെ (എം.ജെ.ഫെയ്‌സല്‍46) അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ കുടുങ്ങിയത്. യാത്രയയപ്പിന്റെ ഭാഗമായി മസിനഗുഡി ടൂര്‍ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞായറാഴ്ച വൈകിട്ട് ഡിവൈഎസ്പിയും സംഘവും ഫെയ്‌സലിന്റെ വീട്ടിലെത്തിയത്. അല്‍പസമയത്തിനകം യൂണിഫോമിലുള്ള പൊലീസ് സംഘം വരുന്നതുകണ്ട് ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. ഫെയ്‌സലിനെ പൊലീസുകാര്‍ക്കു മുന്‍പരിചയമില്ലായിരുന്നുവെന്ന് ഏതാണ്ടു ബോധ്യമായിട്ടുണ്ട്. ഡിവൈഎസ്പി സാബു മുന്‍പ് എറണാകുളം റൂറലില്‍ ജോലി ചെയ്തിട്ടുണ്ട്. എസ്‌ഐക്കു ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കാന്‍ അധികാരമില്ലെന്നു പറഞ്ഞ്…

    Read More »
  • ഓട്ടോ ഡ്രൈവറുടെ ഭാര്യയുടെ കുത്തേറ്റ് യുവാവ് മരണവക്കിൽ, പാർക്കിങ്ങിനെച്ചൊല്ലി രാത്രിയിലുണ്ടായ തർക്കമാണ് ചോരക്കളിയിൽ കലാശിച്ചത്

    മൂന്നാറിലെ സെവൻമല എസ്റ്റേറ്റിൽ വീടിനു സമീപം ഓട്ടോ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനു കുത്തേറ്റു. സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. സെവൻമല എസ്റ്റേറ്റിൽ പഴയ മൂന്നാർ ഡിവിഷനിൽ എ.ഗണേശ് മൂർത്തിക്കാണ് (42) നെഞ്ചിൽ കുത്തേറ്റത്. ഇയാൾ ഗുരുതരാവസ്ഥയിൽ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവർ ദാസ് (38), ഭാര്യ മഹാലക്ഷ്മി (34), ബന്ധുവായ മണി (40) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഞായർ രാത്രി 10.30 നാണ് സംഭവം. ഗണേശ് മൂർത്തിയുടെ വീടിനു സമീപം അയൽവാസിയായ ദാസ് ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായി. ഇതിനിടെ ദാസിന്റെ ഭാര്യ മഹാലക്ഷ്മിയും ബന്ധുവായ മണിയും ആയുധവുമായെത്തി ഗണേശിനെ കുത്തുകയായിരുന്നു. എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ പുലർച്ചെയാണ് പ്രതികളെ പിടികൂടിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.

    Read More »
  • പോലീസുകാര്‍ക്ക് ഗുണ്ടകളുടെ വിരുന്ന്; DySP-യെ ഗുണ്ടാനേതാവിന്റെ വീട്ടില്‍ കണ്ടെത്തിയിരുന്നില്ലെന്ന് SP

    കൊച്ചി: അങ്കമാലിയില്‍ ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നുണ്ണാന്‍ പോയ ഡിവൈ.എസ്.പിക്കും മൂന്ന് പോലീസുകാര്‍ക്കുമെതിരെ ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ആലുവ റൂറല്‍ എസ്.പി വൈഭവ് സക്‌സേന. അതേസമയം, ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബുവിനെ വിരുന്നില്‍ കണ്ടെത്തിയിരുന്നില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ റൂറല്‍ എസ്.പി. പറഞ്ഞു. പോലീസുകാരെ ഇവിടെ എത്തിച്ചത് ഡി.വൈ.എസ്.പി. ആണെന്നാണ് വിവരം. അങ്കമാലി പോലീസ് എത്തുന്നതിനു മുമ്പേ ഡി.വൈ.എസ്.പി. പോയതായാണ് പിടിയിലായ പോലീസുകാരുടെ മൊഴി. എന്നാല്‍, ഇദ്ദേഹം തമ്മനം ഫൈസലിന്റെ വീട്ടില്‍ത്തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്നും സൂചനയുണ്ട്. ഡി.വൈ.എസ്.പിക്കും മറ്റു മൂന്ന് പോലീസുകാര്‍ക്കുമെതിരെയാണ് റൂറല്‍ എസ്.പി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വീട്ടില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. ഇതില്‍ പോലീസുകാരല്ലാത്ത രണ്ടുപേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തുന്നുണ്ട്. നേരത്തേ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന വീടാണിതെന്നും റൂറല്‍ എസ്.പി വൈഭവ് സക്‌സേന പറഞ്ഞു. വിരുന്നില്‍ കണ്ടെത്തിയ പോലീസുകാരില്‍ ഒരാള്‍ ഡിവൈഎസ്പിയുടെ ഡ്രൈവറും മറ്റൊരാള്‍ ക്രൈം ബ്രാഞ്ച് ഓഫീസിലെ പോലീസുകാരനുമാണ്. വിജിലന്‍സ് ഉദ്യോഗസ്ഥനാണ് മറ്റൊരാള്‍.…

    Read More »
  • മങ്കിക്യാപ് ധരിച്ച്, പൂട്ടുതകര്‍ത്ത് കോട്ടയത്ത് ആറോളം കടകളില്‍ മോഷണം

    കോട്ടയം: നഗരമധ്യത്തില്‍ ചന്തക്കവലയിലെ നിരവധി കടകളില്‍ മോഷണം നടത്തിയ മോഷ്ടാവിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. കോട്ടയത്തെ മാര്‍ക്കറ്റ് ജംഗ്ഷനിലെ കെ.കെ. റോഡിന്റെ വശത്തുള്ള ആറോളം കടകളിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. രാത്രി ഒരുമണിയോടെ മങ്കി ക്യാപ്പ് ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ് കടകളിലെ നിരീക്ഷണ ക്യാമറകളില്‍ നിന്ന് വ്യക്തമാകുന്നത്. ഓരോ കടകളില്‍ നിന്നും 3000 മുതല്‍ 5000 രൂപ വരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഫാക്ടറി സെയില്‍, ഫാഷന്‍ പാര്‍ക്ക്, ഷെയ്ക്ക് മാജിക്, കൃഷ്ണ മെഡിക്കല്‍സ്, പെറ്റല്‍സ്, ഇ.എം. ബ്രോയ്ഡറി വര്‍ക്ക്സ് എന്നീ കടകളിലാണ് മോഷണം നടന്നത്. കടകളുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. മോഷണം നടത്തുക മാത്രമല്ല കടകളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട ശേഷമാണ് മോഷ്ടാവ് സ്ഥലം വിട്ടിരിക്കുന്നത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് വിരലടയാള വിദഗ്ധരുടെ സഹായം തേടുമെന്ന് പോലീസ് അറിയിച്ചു.  

    Read More »
  • കൊച്ചിയില്‍ ഗുണ്ടയുടെ സല്‍ക്കാരവിരുന്നില്‍ ഡിവൈഎസ്പി; എസ്ഐയെ കണ്ടതോടെ ശുചിമുറിയില്‍ ഒളിച്ചു; 2 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

    കൊച്ചി: കുപ്രസിദ്ധഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടില്‍ റെയ്ഡിനായി പൊലീസ് എത്തിപ്പോള്‍ സല്‍ക്കാരമുറിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. എസ്ഐയെ കണ്ടതിന് പിന്നാലെ ശുചിമുറിയില്‍ ഡിവൈഎസ്പി ഓടിയൊളിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. ഡിവൈഎസ്പിയെ കൂടാതെ രണ്ട് പൊലീസുകാരും വിരുന്നില്‍ പങ്കെടുത്തു. ഇവരെ സസ്പെന്റ് ചെയ്തു അങ്കമാലിയിലെ പുളിയനത്തെ വീട്ടിലാണ് ഉന്നത പൊലീസ് ഉദ്യേഗസ്ഥനുള്‍പ്പടെ തമ്മനം ഫൈസല്‍ വിരുന്ന് ഒരുക്കിയത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എംജി സാബുവും രണ്ട് പൊലീസുകാരുമാണ് വിരുന്നില്‍ പങ്കെടുത്തത്. ഏറെ നാളായി ഫൈസലിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ച് എത്തിയപ്പോഴാണ് അവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം കണ്ടെത്തിയത്. എസ്ഐയെ കണ്ടപ്പോള്‍ ഡിവൈഎസ്പി ഉള്‍പ്പെട വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒടുവില്‍ എസ്‌ഐയെ വിരട്ടിയാണ് ഡിവൈഎസ്പി രക്ഷപ്പെട്ടത്. തന്നെ പിടിക്കാന്‍ എസ്‌ഐക്ക് അധികാരമില്ലെന്ന് ഡിവൈഎസ്പി ക്ഷോഭിച്ചു. കൂടെയുള്ളത് തന്റെ സുഹൃത്തുക്കളാണെന്നും ഡിവൈഎസ്പി പറഞ്ഞു. പൊലീസുകാരാണ് കൂടെയുള്ളതെന്ന വിവരം ഡിവൈഎസ്പി മറച്ചുവെച്ചു. എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ ചെയ്‌തോളാന്‍ പറഞ്ഞാണ് ഡിവൈഎസ്പി ഗുണ്ടയുടെ വീട്ടില്‍…

    Read More »
Back to top button
error: