CrimeNEWS

ഓട്ടോ ഡ്രൈവറുടെ ഭാര്യയുടെ കുത്തേറ്റ് യുവാവ് മരണവക്കിൽ, പാർക്കിങ്ങിനെച്ചൊല്ലി രാത്രിയിലുണ്ടായ തർക്കമാണ് ചോരക്കളിയിൽ കലാശിച്ചത്

മൂന്നാറിലെ സെവൻമല എസ്റ്റേറ്റിൽ വീടിനു സമീപം ഓട്ടോ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനു കുത്തേറ്റു. സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. സെവൻമല എസ്റ്റേറ്റിൽ പഴയ മൂന്നാർ ഡിവിഷനിൽ എ.ഗണേശ് മൂർത്തിക്കാണ് (42) നെഞ്ചിൽ കുത്തേറ്റത്. ഇയാൾ ഗുരുതരാവസ്ഥയിൽ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവർ ദാസ് (38), ഭാര്യ മഹാലക്ഷ്മി (34), ബന്ധുവായ മണി (40) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

ഞായർ രാത്രി 10.30 നാണ് സംഭവം. ഗണേശ് മൂർത്തിയുടെ വീടിനു സമീപം അയൽവാസിയായ ദാസ് ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായി. ഇതിനിടെ ദാസിന്റെ ഭാര്യ മഹാലക്ഷ്മിയും ബന്ധുവായ മണിയും ആയുധവുമായെത്തി ഗണേശിനെ കുത്തുകയായിരുന്നു.

Signature-ad

എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ പുലർച്ചെയാണ് പ്രതികളെ പിടികൂടിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.

Back to top button
error: