Crime

  • പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; ഓഫീസര്‍ കമാന്‍ഡന്റിനെതിരേ കേസ്, സസ്പെന്‍ഷന്‍

    തൃശൂര്‍: ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് അക്കാദമി ഓഫീസര്‍ക്കെതിരെ കേസ്. തൃശൂര്‍ പൊലീസ് അക്കാദമി ഓഫീസര്‍ കമാന്‍ഡന്റ് പ്രേമന്‍ കടന്നപ്പള്ളിക്കെതിരെയാണ് വീയൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അക്കാദമിയിലെ തന്നെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഉദ്യോഗസ്ഥയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ പ്രേമനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്ത് ഡയറക്ടര്‍ ഉത്തരവിറക്കി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തുടരന്വേഷണത്തിനും ഉത്തരവുണ്ട്. പലതവണ അതിക്രമം നടന്നതായി പരാതിയില്‍ പറയുന്നു. അതിക്രമത്തിന് ഇരയായ ഉദ്യോഗസ്ഥ അവധിയിലാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്കു പോയ ഉദ്യോഗസ്ഥയെ സംഭവ ദിവസം വൈകിട്ട് ആറിന് വിളിച്ചുവരുത്തിയാണ് ആദ്യതവണ അതിക്രമം നടത്തിയത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടും ഇതുപോലുള്ള പെരുമാറ്റം ഉണ്ടായെന്നും പരാതിക്കാരി പറയുന്നു. പോലീസ് അക്കാഡമിയില്‍ വനിതാ പോലീസിനെ പീഡിപ്പിക്കാന്‍ ശ്രമം; ആരോപണവിധേയനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി  

    Read More »
  • കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടില്‍നിന്ന് പൊക്കി

    കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ അടുത്ത വീട്ടിലെ പട്ടിക്കൂട്ടില്‍നിന്ന് പിടികൂടി. കാപ്പ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശി മനീഷ് (29) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വൈദ്യപരിശോധനയ്ക്കായി കൈവിലങ്ങ് അണിയിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കാണ് മനീഷിനെ പരിശോധനയ്ക്ക് കൊണ്ടുപോയത്. അതിനിടെ രക്ഷപ്പെട്ട പ്രതി കരുവേലിപ്പടി മൈത്രി നഗറിലെ രണ്ട് വീടുകളില്‍ കയറി. വീട്ടുകാര്‍ ചെറുത്തതോടെ സമീപത്തെ ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടില്‍ ഒളിക്കുകയായിരുന്നു. മനീഷിനെ പൊലീസ് പിന്നീട് പിടികൂടി. സംസ്ഥാനത്തെ വിവിധി സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, ഭവനഭേദനം, ലഹരി വില്‍പ്പന, ഉള്‍പ്പടെ 12 കേസുകളില്‍ പ്രതിയാണ് മനീഷ്. ഇയാളെ കാപ്പ ചുമത്തി ജയിലിലടയ്ക്കാന്‍ ഉത്തരവായിരുന്നു.ബം?ഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പള്ളുരുത്തി പൊലീസാണ് പിടികൂടിയത്.  

    Read More »
  • സ്വര്‍ണക്കടത്ത്: തരൂരിന്റെ പി.എ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയുടെ പി.എ. അറസ്റ്റില്‍. 500 ഗ്രാം സ്വര്‍ണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാര്‍ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്നെത്തിയ ആളുടെ പക്കല്‍നിന്ന് സ്വര്‍ണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായില്‍നിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാനാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എയര്‍ഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ചതെന്ന് കസ്റ്റംസ് പറഞ്ഞതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ കയറിയ ഇയാള്‍ യാത്രക്കാരനില്‍നിന്ന് പാക്കറ്റ് സ്വീകരിക്കുകയായിരുന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.

    Read More »
  • തൃശൂരില്‍ പ്രവാസിയുടെ വീടിന് നേരെ ആക്രമണം; ബൈക്കിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

    തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ പ്രവാസിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കരുവാന്‍കുളം ഗുരുജി റോഡില്‍ നായരുപറമ്പില്‍ ബിജുവിന്റെ വീടിനു നേരെയായിരുന്നു സ്ഫോടക വസ്തുഎറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഈ സമയം ബിജുവിന്റെ ഭാര്യ സംഗീതയും 4 പെണ്‍മക്കളും, അമ്മ തങ്കയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബിജു വിദേശത്താണ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കുടുംബം പറയുന്നു. വീടിന്റെ ചുമരിലേക്കാണ് എറിഞ്ഞത്. സ്ഫോടക വസ്തു ഉണ്ടാക്കാനായി ഉപയോഗിച്ച ചരടുകളും മറ്റും സംഭവ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. എറിഞ്ഞത് നാടന്‍ ബോംബാണെന്നാണ് സൂചന. സ്‌ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. സ്ഥലത്ത് ലഹരി സംഘങ്ങളുടെ ശല്യം ഉള്ളതായി നാട്ടുകാര്‍ ആരോപിച്ചു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • എട്ടുദിവസം മുന്‍പ് വിവാഹം; ഭാര്യയും അമ്മയുമടക്കം എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി

    ഭോപ്പാല്‍: അമ്മയെയും ഭാര്യയെയുമടക്കം കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂട്ടക്കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ കോടാലികൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചിന്ദ്വാരയില്‍ നിന്ന് 145 കിലോമീറ്റര്‍ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദല്‍ കച്ചാറില്‍ ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പുലര്‍ച്ചെ 2.30ന് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഭുര എന്ന ദിനേശ് ഗോണ്ട് അക്രമം അഴിച്ചുവിടുകയായിരുന്നു. അമ്മ സിയാബായി (55), ഭാര്യ വര്‍ഷ (23), സഹോദരന്‍ ശ്രാവണ്‍ കുമാര്‍ (35), ശ്രാവണിന്റെ ഭാര്യ ബാരതോബായി (30), സഹോദരി പാര്‍വതി( 16 ) അഞ്ചുവയസ്സുള്ള അനന്തരവന്‍ കൃഷ്ണ, മരുമക്കള്‍ സെവന്തി (4) ,ദീപ (1).എന്നിവരാണ് കൊല്ലപ്പെട്ടത്.എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തില്‍കുളിച്ചു കിടക്കുന്ന കുടുംബാംഗങ്ങളെ കണ്ടത്. നാട്ടുകാരെ കണ്ടതും പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീടാണ് വീടിന് 100 മീറ്റര്‍ അകലെ ഇയാളെ നിലയില്‍ കണ്ടെത്തിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. എട്ടുദിവസം മുന്‍പാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്.…

    Read More »
  • ലിവ് ഇന്‍ പങ്കാളിയെ ഭയപ്പെടുത്താന്‍ റെയില്‍വേട്രാക്കിലിറങ്ങി; ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം

    ന്യൂഡല്‍ഹി: ആത്മഹത്യാഭീഷണി മുഴക്കി റെയില്‍വേട്രാക്കിലിറങ്ങിയ യുവതി ട്രെയിന്‍ തട്ടി മരിച്ചു. ആഗ്ര സ്വദേശിനിയായ റാണി(38)യാണ് മരിച്ചത്. ആഗ്രയിലെ രാജാ കി മണ്ഡി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ലിവ് ഇന്‍ പങ്കാളിയായ കിഷോറുമായി വഴക്കിട്ടാണ് യുവതി റെയില്‍വേ സ്റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പങ്കാളിയെ ഭയപ്പെടുത്താനായി ആത്മഹത്യാഭീഷണി മുഴക്കി റെയില്‍വേട്രാക്കിലിറങ്ങുകയായിരുന്നു. ഈ സമയത്താണ് കേരള എക്സ്പ്രസ് ട്രെയിന്‍ ട്രാക്കിലൂടെ വന്നത്. തുടര്‍ന്ന് യുവതി തിരികെ പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും കുതിച്ചെത്തിയ ട്രെയിന്‍ ഇവരെ ഇടിക്കുകയും യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി ട്രാക്കിലേക്ക് വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ട്രെയിനിനടിയില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. റാണിയും ലിവ് ഇന്‍ പങ്കാളിയായ കിഷോറും ഒരുവര്‍ഷമായി ഒരുമിച്ചാണ് താമസമെന്ന് പോലീസ് പറഞ്ഞു. കിഷോറിന്റെ മദ്യപാനത്തെച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായിരുന്നു. സംഭവദിവസവും കിഷോര്‍ മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും ജീവനൊടുക്കാന്‍ പോവുകയാണെന്ന് ഭീഷണിപ്പെടുത്തി യുവതി വീട് വിട്ടിറങ്ങുകയുംചെയ്തു. വീട്ടില്‍നിന്ന് റെയില്‍വേ…

    Read More »
  • യുവതിയില്‍നിന്ന് ഫോണ്‍പേയിലൂടെ പണം സ്വീകരിച്ചു, പിന്നാലെ അക്കൗണ്ട് മുംബയ് പൊലീസ് മരവിപ്പിച്ചു; പരാതിയുമായി കടയുടമ

    ആലപ്പുഴ: സാധനങ്ങള്‍ വാങ്ങിയ കസ്റ്റമര്‍ ഫോണ്‍പേ വഴി പണം നല്‍കിയതിന് പിന്നാലെ കടയുടമയുടെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ആലപ്പുഴ തലവടി പുത്തന്‍പുരയ്ക്കല്‍ പി എസ് സിന്ധുവിന്റെ അക്കൗണ്ട് മുംബയ് പൊലീസാണ് മരവിപ്പിച്ചത്. തലവടി സ്വദേശിനിയായ യുവതിയാണ് ഫോണ്‍പേ വഴി സിന്ധുവിന് പണം നല്‍കിയത്. കഴിഞ്ഞമാസം 24നാണ് സാധനങ്ങള്‍ വാങ്ങിയതിനുശേഷം യുവതി സിന്ധുവിന് 1000 രൂപ ഫോണ്‍പേയിലൂടെ കൈമാറിയത്. സ്വകാര്യബാങ്കിന്റെ തലവടി ശാഖയിലാണ് സിന്ധുവിന് അക്കൗണ്ടുള്ളത്. മേയ് രണ്ടിനാണ് സിന്ധുവിന് ബാങ്കില്‍ നിന്ന് ആദ്യ നോട്ടീസ് ലഭിക്കുന്നത്. ഫോണ്‍പേയിലൂടെ സ്വീകരിച്ച 1000 രൂപ പിന്‍വലിക്കാനാകില്ലെന്നായിരുന്നു നോട്ടീസില്‍ അറിയിച്ചിരുന്നത്. മേയ് ആറിന് വീണ്ടും നോട്ടീസ് ലഭിച്ചതിന് പിന്നാലെ പണം നല്‍കിയ യുവതിയുമായി സിന്ധു ബാങ്കിലെത്തി. അപ്പോഴാണ് യുവതിയുടെ അക്കൗണ്ടും പൊലീസ് മരവിപ്പിച്ചിരിക്കുന്നതായി അറിയുന്നത്. കഴിഞ്ഞ 22ന് ബാങ്കില്‍ നിന്ന് സിന്ധുവിന് മറ്റൊരു നോട്ടീസ് കൂടി ലഭിച്ചു. അക്കൗണ്ട് പൂര്‍ണമായും മരവിപ്പിച്ചതായാണ് നോട്ടീസിലുണ്ടായിരുന്നത്. മുംബയ് പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് ബാങ്ക് അധികൃതര്‍…

    Read More »
  • 17 കാരന്‍ ഓടിച്ച ബിഎംഡബ്ല്യുവിന്റെ ബോണറ്റിലിരുന്ന് യാത്ര; പിതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍

    മുംബൈ: പൂനയില്‍ പതിനേഴുകാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ടു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അപകടം തേച്ചുമായ്ച്ചുകളയാന്‍ പ്രതിയായ കൗമാരക്കാരന്റെ കുടുംബം നടത്തിയ ഇടപെടലുകളും ഇതിനോടകം തന്നെ വന്‍വിവാദത്തിലേക്ക് നയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മുംബൈയില്‍ പതിനേഴുകാരന്‍ ഓടിച്ച ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിലിരുന്ന് മറ്റുള്ളവര്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ കൗമാരക്കാരന്റെ പിതാവും ബോണറ്റില്‍ യാത്ര ചെയ്തയാളും അറസ്റ്റിലായി. മുംബൈയിലെ കല്യാണിലെ ശിവാജി ചൗക്ക് ഏരിയയിലെ തിരക്കേറിയ റോഡുകളിലാണ് കൗമാരക്കാരന്‍ കാറോടിച്ചത്. ഇതിന്റെ ബോണറ്റില്‍ സുഭം മതാലിയ എന്നയാള്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം. അപകടരമായ യാത്ര കണ്ട് കാല്‍നടക്കാരും മറ്റ് വാഹനത്തിലെ ഡ്രൈവര്‍മാരും അമ്പരന്ന് നില്‍കുന്നതും വീഡിയോയിലുണ്ട്. റോഡിലുണ്ടായിരുന്നവരാണ് ഈ അപകട യാത്ര ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. കൗമാരക്കാരന്റെ പിതാവിന്റെ പേരിലാണ് ബിഎംഡബ്ല്യു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെയും ബോണറ്റില്‍ യാത്ര ചെയ്ത 21 കാരനായ മതാലിയെയും അറസ്റ്റ് ചെയ്തതായി കല്യാണ് പൊലീസ്…

    Read More »
  • തായ്ലന്റില്‍ മലയാളികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കി; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍

    മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്ലന്റിലെത്തിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ യുവാക്കളെ സായുധ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. യുവാക്കള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് വിവരം. സംഭവത്തില്‍ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിലുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 27നാണ് മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീര്‍ എന്നിവര്‍ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്. പിന്നീട് തായ്ലന്റ് ആസ്ഥാനമായ കമ്പനിയിയില്‍ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷ നല്‍കി. ഓണ്‍ലൈന്‍ അഭിമുഖത്തിനു ശേഷം ജോലി ലഭിച്ചതായുളള അറിയിപ്പിനൊപ്പം തായ്ലന്റിലേക്കുള്ള വിമാനടിക്കറ്റും ലഭിച്ചു. ഈ മാസം 22നാണ് തായ് ലാന്റിലെ സുവര്‍ണഭൂമി വിമാനത്താവളത്തിലെത്തിയത്. പുറത്തിറങ്ങിയ ഇവരെ ഏജന്റ് വാഹനത്തില്‍ കയറ്റി സായുധ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇടയ്ക്ക് ഫോണില്‍ ബന്ധപ്പെട്ട ഇരുവരും പറഞ്ഞാണ് ഇക്കാര്യം കുടുംബം അറിഞ്ഞത്. മലയാളികളുള്‍പ്പെടെ നിരവധി പേര്‍ കെണിയില്‍ പെട്ടിട്ടുണ്ടെന്ന് യുവാക്കള്‍ അറിയിച്ചത്. ഇരുവരുടേയും മോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിട്ട.…

    Read More »
  • വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

    എറണാകുളം: വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അല്‍ഷിഫാഫ് ആണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവസമയത്ത് അല്‍ഷിഫാഫിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.

    Read More »
Back to top button
error: