Crime

  • ഭര്‍ത്താവ് തീകൊളുത്തി ആത്മഹത്യചെയ്ത സംഭവം; പൊള്ളലേറ്റ വീട്ടമ്മയും മകനും മരിച്ചു

    തിരുവനന്തപുരം: ഭര്‍ത്താവ് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മകനും മരിച്ചു. ചെമ്മരുതി ആശാന്‍മുക്കിനു സമീപം കുന്നത്തുവിളവീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ബിന്ദു(42), മകന്‍ അമല്‍രാജ് (17) എന്നിവരാണ് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പൊള്ളലേറ്റ രാജേന്ദ്രന്‍ (53) തത്ക്ഷണം മരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. രാജേന്ദ്രനും ബിന്ദുവും കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി അകന്നു കഴിയുകയായിരുന്നു. ഞായറാഴ്ച ബിന്ദു തന്റെ തയ്യല്‍ മെഷീനും വാഷിംഗ് മെഷീനും മറ്റ് സാധനങ്ങളും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അയിരൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. വാഷിംഗ് മെഷീന്‍ ഒഴികെ മറ്റെല്ലാ സാധനങ്ങളും എടുക്കുന്നതിന് അനുവദിക്കാമെന്ന് സ്റ്റേഷനില്‍ വച്ച് രാജേന്ദ്രന്‍ സമ്മതിച്ചു. തുടര്‍ന്ന് വൈകിട്ട് 3ന് കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു മകനെയും മകന്റെ രണ്ട് സുഹൃത്തുക്കളെയും മകള്‍ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. അച്ഛനുമായുള്ള അസ്വാരസ്യങ്ങളെത്തുടര്‍ന്ന് സാന്ദ്ര വീടിനുള്ളില്‍ കയറിയില്ല. മകനും സുഹൃത്തുക്കളും ചേര്‍ന്ന് സാധനങ്ങള്‍ എടുക്കുന്നതിനിടെ രാജേന്ദ്രന്‍ വാതില്‍ കുറ്റിയിട്ട് സ്വന്തം…

    Read More »
  • കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: 21 പവന്‍ സ്വര്‍ണം കൂടി വീണ്ടെടുത്തു

    കാസര്‍കോട് : കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ സ്വര്‍ണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. കേരള ബാങ്ക് പെരിയ ശാഖയില്‍ 7.34 ലക്ഷത്തിന് പണയപ്പെടുത്തിയ 21 പവന്‍ സ്വര്‍ണമാണ് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചുപിടിച്ചത്. കേസില്‍ ജയിലില്‍ കഴിയുന്ന കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനില്‍കുമാര്‍ ബന്ധുവിന്റെ പേരില്‍ പണയപ്പെടുത്തിയ സ്വര്‍ണമാണിത്. ഇതോടെ കേസില്‍ ആകെ 1.6 കിലോ സ്വര്‍ണം വീണ്ടെടുക്കാനായി. അനില്‍കുമാറും അബ്ദുള്‍ഗഫൂറും ചേര്‍ന്ന് കേരള ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ പണയപ്പെടുത്തിയ 135 പവനും അബ്ദുള്‍ ഗഫൂര്‍ പെരിയ ശാഖയില്‍ പണയപ്പെടുത്തിയ 50 പവനും നേരത്തേ വീണ്ടെടുത്തിരുന്നു. അന്ന് പക്ഷേ അനില്‍കുമാര്‍ ബന്ധുവിന്റെ പേരില്‍ പണയപ്പെടുത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നില്ല. ഇവര്‍ക്കൊപ്പം പിടിയിലായ അഹമ്മദ് ബഷീര്‍ ബന്ധുക്കളുടെ പേരില്‍ ദേശസാത്കൃത ബാങ്കിന്റെ പെരിയ, പള്ളിക്കര ശാഖകളില്‍ 50 ലക്ഷത്തിന് പണയപ്പെടുത്തിയ സ്വര്‍ണാഭരണമാണ് വീണ്ടെടുക്കാനുള്ളത്. അതിനുള്ള നിയമനടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. തട്ടിപ്പ്…

    Read More »
  • അമ്പടാ വീരാ! ക്യൂആര്‍കോഡില്‍ ചെറിയൊരു കൃത്രിമം; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ 4.15 കോടി രൂപ പോക്കറ്റിലാക്കി

    ഹൈദരാബാദ്: ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി 4.15 കോടി തട്ടിയെടുത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍. വാടകയ്ക്ക് താമസസൗകര്യം ഒരുക്കുന്ന കൊണ്ടാപൂരിലെ സ്വകാര്യ കമ്പനിയിലെ പേയ്മെന്റ് ക്യൂആര്‍ കോഡില്‍ മാറ്റം വരുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കോ ലിവിങ് പ്രോപ്പര്‍ട്ടീസ് എന്ന പേരില്‍ വാടകയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്ന ഇസ്താര പാര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതേപ്പറ്റി പോലീസില്‍ പരാതി നല്‍കിയത്. ക്യൂആര്‍ കോഡ് വഴിയാണ് കമ്പനി തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും വാടകപണം വാങ്ങുന്നത്. ഈ പണം കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. കമ്പനിയിലെ 15 ജീവനക്കാര്‍ തങ്ങളുടെ കസ്റ്റമേഴ്സിനോട് പണം വ്യക്തിഗത അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു എന്ന് പോലീസിലെ ഇക്കണോമിക് ഒഫന്‍സസ് വിംഗിന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു. മാസങ്ങള്‍ക്കുള്ളില്‍ ജീവനക്കാര്‍ 4.15 കോടി രൂപയാണ് തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് എത്തിച്ചതെന്ന് കമ്പനി ആരോപിച്ചു, ഓഡിറ്റിലാണ് തട്ടിപ്പിന്റെ കാര്യം വെളിച്ചത്തായത്. തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കമ്പനി പോലീസിനെ സമീപിച്ചത്. കേസില്‍ അന്വേഷണം നടത്തിവരികയാണെന്നും…

    Read More »
  • പാക് ചാരസംഘടനയ്ക്കായി ചാരവൃത്തി; ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്

    മുംബൈ: പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്കായി ചാരവൃത്തി നടത്തിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. ബ്രഹ്‌മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡില്‍ സീനിയര്‍ എന്‍ജിനീയറായിരുന്ന നിശാന്ത് അഗര്‍വാളിനെയാണ് നാഗ്പുര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനൊപ്പം 14 വര്‍ഷത്തെ കഠിനതടവും മൂവായിരം രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. ബ്രഹ്‌മോസ് മിസൈലിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് ചോര്‍ത്തിനല്‍കിയതിന് 2018-ലാണ് നിശാന്ത് അറസ്റ്റിലായത്. ബ്രഹ്‌മോസിലെ മിസൈല്‍ സെന്ററില്‍ സാങ്കേതിക ഗവേഷണ വിഭാഗത്തിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്. ഇക്കാലയളവിലാണ് മിസൈലുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഐ.എസ്.ഐ.യ്ക്ക് ചോര്‍ത്തിനല്‍കിയത്. മിലിട്ടറി ഇന്റലിജന്‍സും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഭീകരവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് നിശാന്തിനെ പിടികൂടിയത്. തുടര്‍ന്ന് ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധ വകുപ്പകളടക്കം ചുമത്തി ഇയാള്‍ക്കെതിരേ കേസെടുക്കുകയും ജയിലിലടക്കുകയുമായിരുന്നു. വിചാരണ തടവുകാരനായി കഴിയുന്നതിനിടെ കഴിഞ്ഞ ഏപ്രിലില്‍…

    Read More »
  • ഐ.എ.എസ്. ദമ്പതിമാരുടെ മകള്‍ കെട്ടിടത്തിന്റെ പത്താംനിലയില്‍നിന്ന് ചാടി ജീവനൊടുക്കി

    മുംബൈ: ഐ.എ.എസ്. ഉദ്യോഗസ്ഥരായ ദമ്പതിമാരുടെ മകള്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്ര കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരായ വികാസ് റസ്തോഗിയുടെയും രാധിക റസ്തോഗിയുടെയും മകള്‍ ലിപി റസ്തോഗി(27)യാണ് മുംബൈ നഗരത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. സെക്രട്ടറിയേറ്റിന് സമീപത്തെ കെട്ടിടത്തിലെ പത്താംനിലയില്‍നിന്നാണ് യുവതി ചാടിയതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഹരിയാണയിലെ സോണിപത്തില്‍ നിയമവിദ്യാര്‍ഥിനിയായിരുന്നു ലിപി. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പരീക്ഷയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് യുവതിയെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. ലിപിയുടെ പിതാവ് വികാസ് റസ്തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അമ്മ രാധിക റസ്തോഗി ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്നു.  

    Read More »
  • വീണ്ടും ബോംബ് ഭീഷണി; മുംബൈ വിമാനം അഹമ്മദാബാദിലിറക്കി

    ന്യൂഡല്‍ഹി: വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വിമാനം പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. 186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഭീഷണികള്‍ കാരണം വിവിധ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. പാരീസില്‍ നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിനായിരുന്നു ഞായറാഴ്ച ബോംബ് ഭീഷണി ഉയര്‍ന്നത്. 294 യാത്രക്കാരും 12 ജീവനക്കാരും അടങ്ങുന്ന വിമാനത്തിനുള്ളില്‍ നിന്ന്, ബോംബ് സന്ദേശം അടങ്ങിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ജീവനക്കാരാണ് കുറിപ്പ് കണ്ടെത്തുന്നത്. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളില്‍ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്. പിന്നാലെ വിവരം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം അധികൃതരെ അറിയിക്കുകയയിരുന്നു. വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായ…

    Read More »
  • പുഴുങ്ങിയ കോഴിമുട്ടയേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം; ഭാര്യ ജീവനൊടുക്കി

    ബംഗളൂരു: പുഴുങ്ങിയ കോഴിമുട്ട പങ്കിടുന്നതിനെച്ചൊല്ലി ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ (31) യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനില്‍കുമാറിനെ (35) പോലീസ് അറസ്റ്റുചെയ്തു. മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. പെയിന്റ് ഫാക്ടറിയില്‍ ജീവനക്കാരായ ഇരുവരും രണ്ടുമക്കള്‍ക്കൊപ്പം മച്ചൊഹള്ളിയിലായിരുന്നു താമസം. ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പൂജയും അനില്‍കുമാറും നിസ്സാര കാരണങ്ങള്‍ക്ക് വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം അത്താഴസമയത്ത് അനില്‍കുമാര്‍ കുടുംബനാഥനായതിനാല്‍ ഒരു മുട്ട അധികംവേണമെന്ന് പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നില്ലെന്നു പറഞ്ഞ് അനില്‍കുമാര്‍ പൂജയെ വഴക്കുപറയുകയും ചെയ്തു. പിന്നീട് അനില്‍കുമാറും കുട്ടികളും ഉറങ്ങുന്നതിനിടെ പൂജ കെട്ടിടത്തില്‍നിന്ന് ചാടി മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.  

    Read More »
  • ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ കാണാതായി; പോലീസിന്റെ തിരച്ചില്‍, അഭ്യര്‍ഥന

    ലോസ് ഏഞ്ചല്‍സ്: ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ കാണാതായി. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോ(സി.എസ്.യു.എസ്.ബി)യിലെ വിദ്യാര്‍ഥിനിയായ നീതിഷ കണ്ഡുല(23)യെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മേയ് 25-നാണ് നിതീഷയെ കാണാതായതെന്ന് പോലീസ് പറഞ്ഞു. ലോസ് ഏഞ്ചല്‍സിലാണ് വിദ്യാര്‍ഥിനിയെ അവസാനമായി കണ്ടത്. കാലിഫോര്‍ണിയ രജിസ്ട്രേഷനിലുള്ള ടൊയോട്ട കൊറോള കാറായിരുന്നു പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിനുശേഷം മേയ് 30-നാണ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിതീഷയുടെ ഉയരവും ശരീരപ്രകൃതവും ഉള്‍പ്പെടെ വിശദീകരിച്ചുള്ള അറിയിപ്പും ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

    Read More »
  • മുംബൈ സ്ഫോടന പരമ്പരക്കേസ് പ്രതി ജയിലില്‍ കൊല്ലപ്പെട്ടു, സഹതടവുകാര്‍ ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ചു

    മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതിയെ സഹതടവുകാര്‍ മര്‍ദ്ദിച്ചെന്ന് കൊലപ്പെടുത്തി. 59കാരനായ മുഹമ്മദ് അലി ഖാന്‍ എന്ന മനോജ് കുമാര്‍ ഗുപ്തയാണ് അക്രമത്തില്‍ മരിച്ചത്. കഴിഞ്ഞദിവസം കോലാപ്പൂരിലെ കലംബ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. കുളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിയേറ്റാണ് മുഹമ്മദ് അലി ഖാന്‍ കൊല്ലപ്പെട്ടത്. തര്‍ക്കത്തിനിടയില്‍ സഹ തടവുകാര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് മുഹമ്മദ് അലിയുടെ തലയില്‍ അടിക്കുകയായിരുന്നു. ബോധം പോയി നിലത്ത് വീണ മുഹമ്മദ് അലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു മുഹമ്മദ് അലിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതീക്, ദീപക് നേതാജി, സന്ദീപ് ശങ്കര്‍, ഋതുരാജ് വിനായക്, സൗരഭ് വികാസ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.  

    Read More »
  • ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി കീഴടങ്ങി

         കോട്ടയം വടവാതൂരില്‍ ഭാര്യയുടെ കാമുകനെന്ന സംശയത്തിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. കോടതിയില്‍ കീഴടങ്ങിയ പ്രതി ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി അജീഷിന്റെ (42) അറസ്റ്റ് മണര്‍കാട് പൊലീസ്   രേഖപ്പെടുത്തി. കഴിഞ്ഞ 25-ന് വൈകീട്ടാണ് കുമരകം ചെങ്ങളം സ്വദേശി രഞ്ജിത്തി(40)നെ അജീഷ് വെട്ടികൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോ(32)യ്ക്കും വെട്ടേറ്റിരുന്നു. .  രാത്രി 7.30-ന് വടവാതൂര്‍ കുരിശിനു സമീപമായിരുന്നു ആക്രമണം. ആക്രമണത്തിനുശേഷം നാട്ടുകാര്‍ കൂടിയതോടെ അജീഷ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൊല്ലപ്പെട്ട രഞ്ജിത്ത് അജീഷിന്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ്. കോട്ടയം വടവാതൂര്‍ ശാന്തിഗ്രാം കോളനിയിലേക്കുള്ള വഴിയില്‍ പതുങ്ങിയിരുന്നാണ് അജീഷ് ആക്രമണം നടത്തിയത്. ബസിറങ്ങി വന്ന രഞ്ജിത്തും  സുഹൃത്ത് റിജോയും തൻ്റെ ഭാര്യയുടെ പിന്നാലെ വന്നവരാണെന്ന് കരുതിയായിരുന്നു അജീഷിന്റെ ആക്രമണം. സംശയരോഗിയായ അജീഷ് നിരന്തരം ഉപദ്രവിക്കുന്നെന്നും ഇയാൾ മദ്യത്തിന് അടിമയാണെന്നും കാട്ടി അജീഷിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കുടുംബാംഗങ്ങൾ തമ്മിൽ നടന്ന ചർച്ചയിൽ ഈ പരാതി ഒത്തുതീർപ്പാക്കുകയും ചെയ്തു.…

    Read More »
Back to top button
error: