Crime

  • ബൈക്കില്‍ കറങ്ങി കുഴല്‍പ്പണ വിതരണം; 20 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

    മലപ്പുറം: ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം പഴമള്ളൂര്‍ സ്വദേശി പണ്ടാരത്തൊടി റാഷിദ്(29)നെയാണ് കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാടാമ്പുഴ ക്ഷേത്രത്തിന് സമീപം പോലീസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ബൈക്കിലെത്തിയ യുവാവിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് 20,93,000 രൂപയുടെ കുഴല്‍പ്പണം സൂക്ഷിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണംചെയ്യാനായാണ് പണം കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു.

    Read More »
  • മദ്യലഹരിയില്‍ സ്ത്രീകളെ കാറിടിച്ച് വീഴ്ത്തി; നടി രവീണ ടണ്ഠനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

    മുംബൈ: ബോളിവുഡ് നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റതായി പരാതി. സംഭവത്തില്‍ നടിയെയും കാര്‍ ഡ്രൈവറെയും നാട്ടുകാര്‍ കൈകാര്യം ചെയ്തു. ശനിയാഴ്ച രാത്രി ഖാറിലെ കാര്‍ട്ടര്‍ റോഡിലായിരുന്നു നാടകീയമായ രംഗങ്ങള്‍ അരങ്ങേറയത്. നടിയെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാര്‍ക്ക് ചെയ്യാനായി റിവേഴ്‌സ് ചെയ്യുന്നതിനിടെ നടിയുടെ കാര്‍ ഡ്രൈവര്‍ വയോധികയെ അടക്കം മൂന്നുപേരെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് പരിക്കേറ്റ സ്ത്രീകളും നാട്ടുകാരും ചേര്‍ന്ന് നടിയെയും ഡ്രൈവറെയും ചോദ്യം ചെയ്തു. കാറില്‍ നിന്ന് ഇറങ്ങിവന്ന രവീണയും ഡ്രൈവറും മദ്യ ലഹരിയിലായിരുന്നുവെന്നും തങ്ങളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തെന്നും ആരോപണവുണ്ട്. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. കൈയേറ്റത്തിനിടെ ‘തള്ളരുത്’,’എന്നെ തല്ലരുത്’,’വീഡിയോ ഷൂട്ട്’ ചെയ്യരുതെന്നെല്ലാം നടി പറയുന്നത് കേള്‍ക്കാം.. തന്റെ മൂക്കില്‍ നിന്ന് രക്തം വന്നെന്നും നിങ്ങളെ ജയിലില്‍ കയറ്റുമെന്നും പരിക്കേറ്റ സ്ത്രീകളിലൊരാള്‍ പറയുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ഒത്തുതീര്‍പ്പ് ചെയ്യാനാണ് പൊലീസ് നിര്‍ബന്ധിക്കുന്നതെന്നും പരിക്കേറ്റ…

    Read More »
  • വളര്‍ത്തുപൂച്ചയെ കാണാത്തതിനെച്ചൊല്ലി തര്‍ക്കം; മുത്തച്ഛനെ ‘വെട്ടിക്കൂട്ടി ആശുപത്രിയിലാക്കി’ പേരക്കുട്ടി

    തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് (79) വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരിലാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ കേശവനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വളര്‍ത്തുപൂച്ചയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാട്ടൂര്‍ പൊലീസ് ആണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശ്രീകുമാര്‍ ലഹരിയിലാണു മുത്തച്ഛനെ ആക്രമിച്ചതെന്നാണു വിവരം. ലഹരിക്ക് അടിമയായ യുവാവ് വധശ്രമ കേസില്‍ പ്രതിയാണ്.

    Read More »
  • റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിന്റെ 2 ലക്ഷം തട്ടി; യുവതിയും സംഘവും അറസ്റ്റില്‍

    കൊച്ചി: യുവതി സിനിമയെക്കുറിച്ചിട്ട റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവില്‍നിന്നു പണം തട്ടിയ സംഘം അറസ്റ്റില്‍. കേസ് ഒത്തുതീര്‍ക്കാന്‍ മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍നിന്നാണ് ഇരുപതു ലക്ഷം രൂപ ആവശ്യപ്പെട്ടത്. രണ്ടുലക്ഷം രൂപ നല്‍കിയ യുവാവിനോട് മൂന്നുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്. ജസ്ലി സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു റീല്‍സ് കണ്ടതിനു പിന്നാലെയാണ് യുവാവ് അശ്ലീല ചുവയുള്ള സന്ദേശമയച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജസ്ലി ഏരൂര്‍ പൊലീസില്‍ ഇന്നലെ പരാതി നല്‍കി. സ്വമേധയാ കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ പൊലീസ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനിടെയാണ് കേസ് പിന്‍വലിക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ യുവതി സമീപിച്ചത്. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ആദ്യം രണ്ടു ലക്ഷം രൂപ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. മൂന്നു ലക്ഷം കൂടി നല്‍കാന്‍ തയാറെടുക്കുന്നതിനിടെയാണ് പൊലീസ് ഇടപെടുകയും സംഘത്തെ…

    Read More »
  • കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി; ചിതറയില്‍ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു

    കൊല്ലം: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു. കൊല്ലം ചിതറയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചത്. ചിതറ ചള്ളിമുക്ക് സ്വദേശി 22 വയസുള്ള വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴം ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുയായിരുന്നു. ഈ സമയത്ത് ഭര്‍ത്താവും കുട്ടിയും വീട്ടില്‍ ഇല്ലായിരുന്നു. വിഷ്ണുവിന് ഒരു ഗ്ലാസ് വെള്ളം കൊടുത്തുപ്പോള്‍ ഒരു ഗ്ലാസ് കൂടി ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി യുവതി അടുക്കളയിലേക്ക് പോയപ്പോള്‍ അകത്ത് കയറിയ വിഷ്ണു യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ബഹളം വച്ചതോടെ വിഷ്ണു ഓടിരക്ഷപ്പെട്ടു. യുവതി അയല്‍ക്കാരെയും ബന്ധുക്കളെയും അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയെ പ്രദേശത്തുനിന്നു തന്നെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് ചിതറ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • വീട്ടിലെ അടുക്കളയില്‍ ചാരായ നിര്‍മാണം; ചാലക്കുടിക്കാരന്‍ ‘ചങ്ങാതി’ അറസ്റ്റില്‍

    തൃശൂര്‍: വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍. പരിയാരം മണലായി വേങ്ങൂരാന്‍ വീട്ടില്‍ റിജുവിനെയാണ് ചാലക്കുടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് സമീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും 10ലിറ്റര്‍ വ്യാജ ചാരായവും 80ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ അടുക്കളയില്‍ നിന്നും ഇവ പിടിച്ചെടുത്തത്. സ്വന്തം ഉപയോഗത്തിനും വില്പനക്കായുമാണ് വ്യാജ ചാരായം നിര്‍മ്മിക്കുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അസി. ഇന്‍സ്‌പെക്ടര്‍മാരായ ജെയ്‌സണ്‍ ജോസ്, കെ.എന്‍ സുരേഷ്, ഇ.പി ദിബോസ്, പി.പി ഷാജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

    Read More »
  • മലദ്വാരത്തില്‍ ഒളിപ്പിച്ച് എയര്‍ ഹോസ്റ്റസിന്റെ സ്വര്‍ണ്ണക്കടത്ത്; സൊറാബിയെ റാക്കറ്റുമായി ബന്ധപ്പെടുത്തിയത് സുഹൈല്‍

    കണ്ണൂര്‍: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താനുള്ള ശ്രമത്തിനിടെ എയര്‍ ഹോസ്റ്റസ് പിടിയിലായ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് സീനിയര്‍ കാബിന്‍ ക്രൂ തില്ലങ്കേരി സ്വദേശി തനലോട്ട് സുഹൈലിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 10 വര്‍ഷമായി കാബിന്‍ ക്രൂവായി ജോലി ചെയ്യുകയാണ്. കോടതിയില്‍ ഹാജരാക്കിയ സുഹൈലിനെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ദിവസം മസ്‌കറ്റില്‍നിന്ന് കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയര്‍ ഹോസ്റ്റസായ കൊല്‍ക്കത്ത സ്വദേശിനി സൊറാബി ഖാതൂനെയാണ് സ്വര്‍ണക്കടത്തിന് അറസ്റ്റുചെയ്തത്. സ്വര്‍ണക്കടത്ത് സംഘവുമായി സൊറാബിയെ ബന്ധപ്പെടുത്തുന്നതില്‍ സുഹൈലിന് കാര്യമായ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡി.ആര്‍.െഎ. നടത്തിയ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച 960 ഗ്രാം സ്വര്‍ണ്ണമായി സൊറാബിയെ പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലിന്‌ശേഷം മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ സൊറാബിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി.ആര്‍.ഐ. വൃത്തങ്ങള്‍ അറിയിച്ചു. മുമ്പ്…

    Read More »
  • അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്: ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍

    കൊച്ചി: അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി സാബിത്ത് നാസര്‍ മൊഴിനല്‍കിയിരുന്നു. ഹൈദരാബാദ് കേന്ദ്രമായുള്ള സംഘമാണ് തങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് സാബിത്ത് നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഹൈദരാബാദിലാണ് കേസിലെ പ്രധാന കണ്ണികളുള്ളതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ അന്വേഷണ സംഘമാണു പ്രതിയെ വലയിലാക്കിയത്. ഇയാളെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. തുടക്കത്തില്‍ നെടുമ്പാശ്ശേരി പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണത്തിനു രൂപംനല്‍കുകയായിരുന്നു. ഇന്നലെയാണ് അന്വേഷണസംഘം ഹൈദരാബാദിലെത്തി പരിശോധന ആരംഭിച്ചത്.  

    Read More »
  • 49 സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ പന്നിത്തീറ്റയാക്കി; കൊടുംകുറ്റവാളിയെ ജയിലില്‍ സഹതടവുകാരന്‍ തല്ലിക്കൊന്നു

    ഒട്ടാവ(കാനഡ): 49 സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പന്നികള്‍ക്ക് ഭക്ഷണമാക്കിയ കൊടുകുറ്റവാളി ജയിലില്‍ സഹതടവുകാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കനേഡിയന്‍ സീരിയര്‍ കില്ലറായ റോബര്‍ട്ട് പിക്ടണാ(71) ണ് മരിച്ചത്. വാന്‍കൂവറിന് സമീപമുള്ള തന്റെ പന്നി ഫാമിലേക്ക് സ്ത്രീകളെ കൊണ്ടുവന്ന് കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ പന്നിക്ക് തീറ്റയായി നല്‍കുകയായിരുന്നു. കൊടുംകുറ്റവാളിയായ പിക്ടണ് 25 വര്‍ഷത്തേക്ക് പരോള്‍ പോലും നല്‍കാന്‍ പാടില്ലെന്ന് കോടതി വിധിച്ചിരുന്നു. മേയ് 19 ന് ക്യൂബെക്ക് പ്രവിശ്യയിലെ പോര്‍ട്ട്-കാര്‍ട്ടിയര്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ മറ്റൊരു അന്തേവാസി നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിക്ടണ്‍ വെള്ളിയാഴ്ച മരിച്ചുവെന്ന് കറക്ഷണല്‍ സര്‍വീസ് ഓഫ് കാനഡ പ്രസ്താവനയില്‍ അറിയിച്ചു. പിക്ടണിനെ ആക്രമിച്ച 51 കാരനായ തടവുകാരന്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് വക്താവ് ഹ്യൂഗ്‌സ് ബ്യൂലിയു വ്യക്തമാക്കി.പടിഞ്ഞാറന്‍ കാനഡയില്‍ പന്നി ഫാം നടത്തുകയായിരുന്നു പിക്ടണ്‍. 2007ലാണ് പിക്ടണ്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 26 സ്ത്രീകളെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാല്‍ താന്‍ 49 സ്ത്രീകളെ കൊന്നതായി പിക്ടണ്‍ ഒരു രഹസ്യ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.തുടര്‍ന്ന്…

    Read More »
  • കിടപ്പുരോഗിയുടെ കഴുത്തറത്ത് അമ്മ ജീവനൊടുക്കി; മകള്‍ ഗുരുതരാവസ്ഥയില്‍

    തിരുവനന്തപുരം: കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ നടുക്കിയ സംഭവം. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകള്‍ ബിന്ദുവിനെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്. കിടപ്പുരോഗിയായ ബിന്ദുവിനെ മുറിവേറ്റ് ഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ലീലയുടേത്. ഇവരുടെ മകന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ലീല സാഹസത്തിനു മുതിര്‍ന്നതെന്നാണ് പ്രാഥമിക വിവരം. നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

    Read More »
Back to top button
error: