Crime
-
തിര. പെരുമാറ്റച്ചട്ടം പിന്‍വലിച്ചു; പിന്നാലെ ടി.പി. വധക്കേസ് പ്രതികള്‍ക്ക് പരോള്‍
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണ് പരോള്‍. അതേസമയം തിരഞ്ഞെടുപ്പിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്. പത്ത് പ്രതികളും ജയിലിന് പുറത്തെത്തി. നേരത്തേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ച് ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസ് കൂടി കൊടി സുനിയുടെ പേരിലുണ്ട്. അതിനാല്‍ കൊടി സുനിക്ക് പരോള്‍ അനുവദിച്ചില്ല. കുന്നോത്ത് പറമ്പ് സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള രണ്ട് പ്രതികള്‍ക്കാണ് പരോള്‍ അനുവദിക്കാതിരുന്നത്. ഇരുവര്‍ക്കും മൂന്നുവര്‍ഷം ശിക്ഷ അനുവദിച്ചശേഷം മാത്രമായിരിക്കും പരോള്‍ നല്‍കുക. ശാഫി, കിര്‍മാണി മനോജ്, ടി.കെ. രജീഷ് അടക്കമുള്ള പ്രതികള്‍ക്കാണ് പരോള്‍ ലഭിച്ചത്. നേരത്തേയും ടി.പി. വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് കൂടുതല്‍ തവണ പരോള്‍ അനുവദിക്കുന്നതായി കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും പരോള്‍. എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാലത്ത്…
Read More » -
ശൂരനാട് സ്വദേശി ഓടയില്‍ മരിച്ച നിലയില്‍; ദുരൂഹതയില്ലെന്ന് ചങ്ങനാശേരി പൊലീസ്
കോട്ടയം: കൊല്ലം ശൂരനാട് സ്വദേശിയെ ചങ്ങനാശേരി റെയില്‍വേ ജംക്ഷനു സമീപം കാത്തിരിപ്പുകേന്ദ്രത്തിനു പിറകിലെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. വെള്ളിയാഴ്ച രാവിലെയാണ് ശൂരനാട് തെക്കേമുറി സ്വദേശി റംസാന്‍ നിവാസില്‍ റംസാന്‍ അലി (36)യെ ഓടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. സമീപത്തെ കോണ്‍ക്രീറ്റ് മതില്‍ ദേഹത്തു പതിച്ച നിലയിലായിരുന്നു. ഇതു സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചു. എന്നാല്‍, ഓടയില്‍ നിന്നു വലിഞ്ഞു കയറാനുള്ള ശ്രമത്തിനിടിയില്‍ കോണ്‍ക്രീറ്റ് മതിലില്‍ പിടിച്ചപ്പോള്‍ ഇതു മറിഞ്ഞ് റംസാന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണമെന്ന് പറയുന്നു. തങ്ങളുടെ വിലയിരുത്തല്‍ സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവസമയം റംസാന്‍ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. കാത്തിരിപ്പുകേന്ദ്രത്തില്‍ ഉറങ്ങാന്‍ കിടക്കാനോ മറ്റോ ശ്രമിക്കുമ്പോള്‍ നിലതെറ്റി തൊട്ടുപിറകിലുള്ള ഓടയ്ക്കുള്ളില്‍ വീഴുകയായിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ സംഭവസ്ഥലത്ത് അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്തിയിട്ടില്ല. ചങ്ങനാശേരിയില്‍ കര്‍ട്ടന്റെയും ചവിട്ടുവിരിയുടെയും ഇന്‍സ്റ്റാള്‍മെന്റ്…
Read More » -
ഒരുമിച്ചിരുന്ന് മദ്യപിച്ചു; വീട്ടിലേക്ക് മടങ്ങവെ തമാശയ്ക്ക് ദേഹത്ത് മൂത്രമൊഴിച്ചു, സുഹൃത്തിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു
ലഖ്‌നൗ: ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങവെ ദേഹത്തേക്ക് മൂത്രമൊഴിച്ച സുഹൃത്തിനെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സിക്കന്തരാബാദ് സ്വദേശി രാഹുല്‍ കുമാര്‍(32)നെയാണ് സുഹൃത്തായ അങ്കുര്‍ കുമാര്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് ഉറങ്ങുന്നതിനിടെയാണ് രാഹുലിനെ പ്രതി ആക്രമിച്ചത്. നിരവധി തവണ കുത്തേറ്റ രാഹുല്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രാഹുലും പ്രതിയായ അങ്കുറും ഉള്‍പ്പെടെ സുഹൃത്തുക്കളായ അഞ്ചംഗസംഘം വ്യാഴാഴ്ച രാത്രി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പാര്‍ട്ടിയില്‍വെച്ച് മദ്യപിച്ച് കാറില്‍ മടങ്ങിയ സുഹൃത്തുക്കള്‍ യാത്രയ്ക്കിടെ മൂത്രമൊഴിക്കാനായി വാഹനം നിര്‍ത്തി. ഇതിനിടെ രാഹുല്‍ തമാശയ്ക്ക് അങ്കുറിന്റെ ദേഹത്ത് മൂത്രമൊഴിച്ചു. മറ്റുള്ളവരും ഇത് കണ്ട് അങ്കുറിനെ കളിയാക്കി. ഇതോടെ രാഹുലും അങ്കുറും തമ്മില്‍ തര്‍ക്കമാകുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് അഞ്ചുപേരും കാറില്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. എന്നാല്‍, തന്റെ ദേഹത്ത് മൂത്രമൊഴിക്കുകയും മര്‍ദിക്കുകയുംചെയ്ത രാഹുലിനോടുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൂട്ടുകാര്‍ക്കിടയില്‍ അപമാനിതനായതും ഇയാള്‍ക്ക് സഹിക്കാനായില്ല. ഇതോടെ വ്യാഴാഴ്ച പുലര്‍ച്ചെ പ്രതി രാഹുലിന്റെ വീട്ടിലെത്തി.…
Read More » -
തൃശൂരില്‍ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി ചെന്നൈയില്‍ അറസ്റ്റില്‍
തൃശൂര്‍: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പ്രതിയായ പോള്‍ ഗ്ലാസ്സണെ ചെന്നെയില്‍ നിന്നാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയില്‍ വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടര്‍ ഡേവിസ് തോമസിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറില്‍ നിന്നും 81 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന് പൊലീസ് പറഞ്ഞു.
Read More » -
വീടിന് മുന്നില്‍ ബസ് നിര്‍ത്തിയില്ല; കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചതായി പരാതി
കോഴിക്കോട്: വീടിനു മുന്നില്‍ ബസ് നിര്‍ത്തിയില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നും കക്കാടംപൊയിലിലേക്ക് പോവുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവര്‍ പ്രകാശനെയാണ് ബസ്സ് ഓടിക്കൊണ്ടിരിക്കെ മര്‍ദിച്ചത്. തിരുവമ്പാടി പോലീസ് കേസ് എടുത്തു ബുധനാഴ്ച ഉച്ചയ്ക്ക് കൂടരഞ്ഞി മങ്കയത്ത് വെച്ചാണ് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. മങ്കയം സ്വദേശി അപ്പച്ചന്‍ മര്‍ദിച്ചു എന്നാണ് പ്രകാശന്റെ പരാതി. അപ്പച്ചന്റെ വീടിന് മുന്നിലൂടെയാണ് ബസ്സ് പോകുന്നത്. വീടിന് മുന്നിലെത്തിയപ്പോള്‍ ഇയാള്‍ ബെല്ലടിച്ചു. തിരക്കുള്ള ഇടുങ്ങിയ റോഡായതിനാല്‍ ബസ് അല്‍പം മുന്നിലുള്ള സ്റ്റോപ്പില്‍ നിര്‍ത്താന്‍ പോകുന്നതിനിടെ മര്‍ദ്ദിക്കുകയാിരുന്നെന്ന് ഡ്രൈവര്‍ പ്രകാശന്‍ പറഞ്ഞു. അപ്രതീക്ഷിതമായുള്ള അക്രമത്തില്‍ ബസ്സ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് തെന്നിമാറി. പ്രകാശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകാശന്റെ പരാതിയില്‍ തിരുവമ്പാടി പോലീസ് കേസെടുത്തു.
Read More » -
ആശുപത്രിയില്‍ 9 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; ചികിത്സയില്‍ കഴിഞ്ഞിരുന്ന 74-കാരന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം. ചികിത്സയിലുള്ള പിതാവിന് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയോടാണ് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരുരോഗി അതിക്രമം കാട്ടിയത്. സംഭവത്തില്‍ പ്രതിയായ 74-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുത്തശ്ശിക്കൊപ്പമാണ് ഒമ്പതുവയസ്സുകാരിയും ആശുപത്രിയിലെത്തിയിരുന്നത്. കുട്ടിയുടെ പിതാവ് ഒരാഴ്ചയായി ചികിത്സയിലാണ്. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ കുട്ടിയും മുത്തശ്ശിക്കൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു. ഇതിനിടെയാണ് അതിക്രമമുണ്ടായത്. മുത്തശ്ശി മരുന്ന് വാങ്ങാനായി പോയ സമയത്താണ് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുള്ള പ്ലാമൂട്ടുകട സ്വദേശി വര്‍ഗീസ്(74) പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ആശുപത്രി ജീവനക്കാരും മറ്റ് കൂട്ടിരിപ്പുകാരും ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് വെള്ളറട പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More » -
‘കണ്ട് രസിക്ക്, നിന്റെ നക്കാപ്പിച്ചയ്ക്ക് നിന്റെ മോനെ ഇങ്ങനയേ നോക്കാന്‍ പറ്റത്തുള്ളൂടാ’ കുഞ്ഞിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ച് യുവതി
ആലപ്പുഴ: മാന്നാറില്‍ ഒരു വയസുള്ള കുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദിച്ചതായി പരാതി. കൂട്ടുംപേരൂര്‍ സ്വദേശിനിയാണ് കുഞ്ഞിനെ മര്‍ദിച്ചത്. മര്‍ദന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി, അമ്മ തന്നെ അച്ഛന് അയച്ചുകൊടുക്കുകയും ചെയ്തു. ”ദേണ്ടേ കാണ്, കണ്ട് രസിക്ക്” എന്നും പറഞ്ഞാണ് യുവതി ഒരു വയസുള്ള മകനെ ക്രൂരമായി ഉപദ്രവിക്കുന്നത്. ‘നീ തരുന്ന നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിക്കും നിന്റെ കുഞ്ഞിനെ ഇങ്ങനയേ നോക്കാന്‍ പറ്റത്തുള്ളൂടാ, നീ പോയ് കേസ് കൊടുക്കണം, അതു തന്നെയാണ് എന്റെ ആവശ്യം.’- എന്നും യുവതി കുഞ്ഞിനെ മര്‍ദിക്കുന്നതിനിടയില്‍ പറയുന്നുണ്ട്. ഇതും വീഡിയോയിലുണ്ട്. അമ്മയുടെ മര്‍ദനമേറ്റ് ശരീരം വേദനിച്ച കുട്ടി കരയുന്നു, എന്നിട്ടും ഇവര്‍ കുട്ടിയെ വീണ്ടും മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇവരുടേത് പുനര്‍വിവാഹമായിരുന്നുവെന്ന് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് യുവതി. മറ്റൊരാളെക്കൂടി വിവാഹം ചെയ്തതിന് ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയതെന്നാണ് വിവരം. ഈ ദേഷ്യമായിരിക്കാം കുഞ്ഞിനോട് തീര്‍ത്തതെന്നാണ് സൂചന.…
Read More » -
വനിതാപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; DYFI നേതാവിന്റെപേരില്‍ കേസ്
കൊല്ലം: വിദ്യാര്‍ഥി, യുവജന സംഘടനാ ഭാരവാഹിയായിരുന്ന നേതാവ് സാമൂഹികമാധ്യമത്തിലൂടെ പാര്‍ട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവര്‍ത്തകരുടെയും മോര്‍ഫ്ചെയ്ത അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. ജില്ലാ ഭാരവാഹിയും ഡി.വൈ.എഫ്.ഐ. കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അന്‍വര്‍ഷായുടെപേരില്‍ കൊല്ലം റൂറല്‍ സൈബര്‍ക്രൈം പോലീസ് കേസെടുത്തു. അപമാനത്തിനിരയായ സി.പി.ഐ. വനിതാനേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ സൈബര്‍ക്രൈം പോലീസില്‍ പരാതി നല്‍കിയിരുന്നു. സി.പി.എം. നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ ഉത്തരവാദിയായ അന്‍വര്‍ഷായെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന വനിതാനേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരായ പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ അശ്‌ളീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സംഭവം വിവാദമായതോടെ നേതാക്കള്‍ ഇരയായവരെ അനുനയിപ്പിക്കാനും യുവനേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി സംഭവം ഒതുക്കാനും ശ്രമിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ അപമാനത്തിനിരയായ സി.പി.ഐ. വനിതാനേതാവ് ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു. വനിതാനേതാവിന്റെ ചിത്രം അശ്ലീലഗ്രൂപ്പില്‍ വന്നതോടെ സുഹൃത്ത് ഇവരെ വിവരം അറിയിച്ചു. മറ്റുള്ളവരുടേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളും വിവരങ്ങളും സ്‌ക്രീന്‍ഷോട്ടെടുത്ത് സി.പി.എം. ജില്ലാ…
Read More » -
പരിചയപ്പെടാന്‍ എന്നു പറഞ്ഞ് 15കാരനെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി; കത്രിക കൊണ്ട് നെഞ്ചില്‍ കുത്തി
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥിക്കുനേരെ സഹപാഠികളുടെ ആക്രമണം. മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരീനാഥി(15)നാണ് സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റു. മുഖത്തും നെഞ്ചിലും കത്രികകൊണ്ട് കുത്തുകയായിരുന്നു. ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അമ്പലവയല്‍ സ്വദേശിയായ ശബരിനാഥിനെ പരിചയപ്പെടാന്‍ എന്ന പേരിലാണ് ക്ലാസില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. ശബരീനാഥ് മൂലങ്കാവ് സ്‌കൂളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ഥിയാണെന്നാണ് വിവരം. അതിനാല്‍ സംഭവം റാഗിങിന്റെ ഭാഗമാണോ എന്നാണ് സംശയം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും അക്രമിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. സംഭവം അന്വേഷിക്കുകയാണെന്നും രക്ഷിതാക്കളോട് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ കുട്ടിയുടെ മൊഴിയെടുത്ത ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്ന് ബത്തേരി പോലീസും വ്യക്തമാക്കി. അതേസമയം, ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശബരീനാഥിന് മതിയായ ചികിത്സ നല്‍കിയില്ലെന്ന പരാതിയുമുണ്ട്. ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രിയില്‍ നിന്ന് സമ്മര്‍ദ്ധമുണ്ടായെന്ന ഗുരുതര ആരോപണവും രക്ഷിതാക്കള്‍ ഉന്നയിച്ചു. നിലവില്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശബരീനാഥന്‍.
Read More » -
പൂട്ടിയ ഷോറൂമിലെ കാറെടുത്ത് കറക്കം; സെയില്‍സ് മാനേജര്‍ക്ക് 3.42 ലക്ഷം പിഴ
കൊച്ചി: മോട്ടോര്‍ വാഹനവകുപ്പ് അടച്ചുപൂട്ടിയ കാര്‍ ഷോറൂമിലെ പുത്തന്‍ വാഹനത്തില്‍ കറങ്ങിയ സെയില്‍സ് മാനേജര്‍ക്ക് ‘എട്ടി’ന്റെപണി. ചേര്‍ത്തല സ്വദേശി വിഷ്ണുവിനെതിരേയാണ് എറണാകുളം ആര്‍.ടി.ഒ. കെ. മനോജിന്റെ നടപടി. ഇയാള്‍ 3.42 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്ക്കണം. പ്രവര്‍ത്തനരഹിതമായ ഷോറൂമിലെ വാഹനം ചട്ടംപാലിക്കാതെ നിരത്തിലിറക്കിയതിനാണ് നടപടി. ഇന്‍ഫോപാര്‍ക്ക്-എക്‌സ്പ്രസ് ഹൈവേയില്‍ സ്‌കൂള്‍വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കിടെയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഐ. അസീം, സെയില്‍സ് മാനേജറുടെ നമ്പറില്ലാ കാര്‍ പിടിച്ചത്. പരിശോധനയില്‍ മാസങ്ങള്‍ക്കു മുന്‍പ് ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പൂട്ടിയ മരടിലെ കാര്‍ ഷോറൂമിലെ വാഹനമാണെന്ന് കണ്ടെത്തി. കാര്‍ ഷോറൂമിലെ വാഹനം നമ്പര്‍പ്ലേറ്റില്ലാതെ പുറത്തിറക്കണമെങ്കില്‍ ഒരുവര്‍ഷത്തെ ടാക്‌സ് അടച്ച രേഖ, ട്രേഡ് സര്‍ട്ടിഫിക്കറ്റ്, എന്നിവ കൂടാതെ ഫോം 19 അനുമതിപത്രം എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍ ഇതൊന്നുമില്ലാതെ ഒരുവര്‍ഷമായി ഈ കാര്‍ സെയില്‍സ് മാനേജര്‍ ഉപയോഗിച്ചുവരുകയായിരുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. ഷോറൂം വാഹനമായതിനാല്‍ ആരും പരിശോധിക്കില്ലെന്ന ധാരണയിലാണ് വാഹനം ഉപയോഗിച്ചുപോന്നത്. ഇതുവരെ 19,500 കിലോമീറ്ററോളം…
Read More »