Crime
-
”അയാം ദി സോറി… കുറേ നുണ പറഞ്ഞു, രാഹുലേട്ടനെ മിസ് ചെയ്യുന്നു”! പന്തീരാങ്കാവ് കേസില്‍ യുവതിയുടെ വെളിപ്പെടുത്തല്‍
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയായ യുവതി. സമൂഹമാധ്യമത്തിലാണ് യുവതി ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിനെ പിന്തുണച്ച് വിഡിയോയുമായി രംഗത്തെത്തിയത്. രാഹുല്‍ നിരപരാധിയാണെന്നും താന്‍ മുന്‍പ് പറഞ്ഞതു കളവാണെന്നുമാണു പരാതിക്കാരി പറയുന്നത്. ഏറെ വിവാദമുണ്ടാക്കിയ കേസ് ഇതോടെ പുതിയ വഴിത്തിരിവിലെത്തി. കുറ്റബോധമുണ്ടെന്ന് പറഞ്ഞാണ് യുവതി സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവച്ചത്. ”മനസ്സില്‍ കുറ്റബോധമുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നിലും പൊലീസിന് മുന്നിലും കുറേയധികം നുണകള്‍ പറഞ്ഞു. എന്നെ അത്രയേറെ സ്‌നേഹിച്ച ഭര്‍ത്താവ് രാഹുലിനെക്കുറിച്ച് വളരെ മോശമായി പറഞ്ഞതില്‍ വിഷമമുണ്ട്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായി. തെറ്റായ ആരോപണങ്ങള്‍ രാഹുലിനെതിരെ ഉന്നയിച്ചു. എന്റെ മാത്രം തെറ്റാണത്. ഇതിനൊന്നും താല്‍പര്യമില്ലെന്ന് പലപ്പോഴും കുടുംബത്തോട് പറഞ്ഞിരുന്നു. സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞു മര്‍ദിച്ചെന്നു പറയണമെന്നു കുടുംബക്കാര്‍ നിര്‍ബന്ധിച്ചു. ബെല്‍റ്റ് വച്ച് അടിച്ചു, ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്തു മുറുക്കി എന്നു പറഞ്ഞതും തെറ്റായ ആരോപണമാണ്. ആരുടെ കൂടെ നില്‍ക്കണമെന്ന് അറിയില്ലായിരുന്നു. മാതാപിതാക്കളുടെ കൂടെ നില്‍ക്കണമെന്നാണ് ആ…
Read More » -
ബി.ജെ.പി ഐ.ടി സെല്‍ മേധാവിക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആര്‍.എസ്.എസ് അംഗം
ന്യൂഡല്‍ഹി: ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ സ്ത്രീപീഡന ആരോപണം. ആര്‍.എസ്.എസ് അംഗം ശാന്തനു സിന്‍ഹയാണ് ആരോപണം ഉന്നയിച്ചത്. പശ്ചിമ ബംഗാളില്‍വച്ച് മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. അതേസമയം, ശാന്തനു സിന്‍ഹക്കെതിരെ മാനനഷ്ടത്തിന് 10 കോടി ആവശ്യപ്പെട്ട് അമിത് മാളവ്യ വക്കീല്‍ നോട്ടീസയച്ചു. സിന്‍ഹ മാപ്പ് പറയണമെന്നും തെറ്റായ പോസ്റ്റ് പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. അമിത് മാളവ്യക്കെതിരെ ബി.ജെ.പി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
Read More » -
കിടക്ക് 140 വര്‍ഷം അകത്ത്! എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവും ഒന്‍പത് ലക്ഷം പിഴയും
മലപ്പുറം: പോക്സോ കേസില്‍ പ്രതിക്ക് 140 വര്‍ഷം കഠിന തടവ്. എട്ടു വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ. പ്രതിക്ക് 9,75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മഞ്ചേരി അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവായ പ്രതി രണ്ടു വര്‍ഷമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. നേരത്തേ, പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 110 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പിപി മോഹനനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ലായിരുന്നു ആസ്പദമായ സംഭവം നടന്നത്. മുണ്ടക്കയം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന ഷൈന്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
Read More » -
മരിച്ച യുവാവിനെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചു; മര്‍ദിച്ച് കൊന്നത് സുഹൃത്തുക്കള്‍, അറസ്റ്റ്
തൃശ്ശൂര്‍: കുന്നംകുളത്ത് മരിച്ചനിലയില്‍ യുവാവിനെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ചുരുളഴിയുന്നു. സംഭവം കൊലപാതകമാണെന്നും യുവാവിനെ ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കളാണ് കൃത്യത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു. കേസില്‍ സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്താനി സ്വദേശി വിഷ്ണു(26)വിനെയാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. സുഹൃത്തുക്കളായ മൂന്നുപേര്‍ ബൈക്കിലിരുത്തിയാണ് വിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ബൈക്കില്‍നിന്ന് വീണ് അപകടം സംഭവിച്ചെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ വിഷ്ണു മരിച്ചനിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ സുഹൃത്തുക്കളോട് കൂടുതല്‍വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഇവര്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആശുപത്രിയിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി മൂവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിഷ്ണുവിന്റെ സുഹൃത്തുക്കളായ ഷിജിത്ത്, ശ്രീശാന്ത്, വിഷ്ണുരാജ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെയാണ് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. സംഭവസ്ഥലത്തുവെച്ച് യുവാവിനെ പ്രതികള്‍ മര്‍ദിക്കുന്നതിന്റെയും യുവാവ് തലയിടിച്ച് വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചിറ്റഞ്ഞൂരിലെ പഴയ ആര്‍ത്താറ്റ് പഞ്ചായത്ത് ഓഫീസിന്…
Read More » -
നടി നൂര്‍ മാളബികയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് സിനിമാ സംഘടന
മുംബൈ: നടിയും മോഡലുമായ നൂര്‍ മാളബിക ദാസിനെ മുംബൈ ലോഖണ്ഡവാലയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. എന്നാല്‍ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധമുണ്ടായതില്‍ സംശയം തോന്നിയ തൊട്ടടുത്ത ഫ്‌ലാറ്റിലെ താമസക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോടും ആവശ്യപ്പെട്ടു. വെബ്സീരീസായ ‘ദ് ട്രയലി’ലും ഏതാനും ഹിന്ദി ചിത്രങ്ങളിലും നൂര്‍ മാളബിക അഭിനയിച്ചിട്ടുണ്ട്.
Read More » -
ക്രൂരം: യുവാവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി നദിയിൽത്തള്ളി
ബെംഗളൂരുവിൽ യുവാവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി നദിയിൽത്തള്ളി. സ്വകാര്യ കമ്പനി ജീവനക്കാരനായ കെ.വി ശ്രീനാഥാണ് (34) കൊല്ലപ്പെട്ടത്. സുഹൃത്തായ മാധവ് റാവുവാണ് കൊലനടത്തിയത്. മേയ് 29-ന് നടന്ന സംഭവം ഇന്നലെ (ശനി) പ്രതിയെ പിടികൂടിയപ്പോഴാണ് പുറത്തറിഞ്ഞത്. പിനാകിനി നദിയിൽ തള്ളിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തിവരുകയാണ്. സാമ്പത്തികത്തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. 28-ന് ജോലിക്കായി പോയ ശ്രീനാഥ് തിരികെ എത്താത്തതിനെ തുടർന്ന് ഭാര്യ പരാതിനൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ ശ്രീനാഥ് മാധവ് റാവുവിൻ്റെ വീട്ടിലെത്തിയതായി അറിഞ്ഞു. തിരിച്ചുപോയതിൻ്റെ ലക്ഷണങ്ങൾ കണ്ടില്ല. മാധവ് റാവു ഒളിവിലാണെന്നു കണ്ടെത്തി. വീട്ടിൽ രക്തക്കറകളും കണ്ടു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പൊലീസ് മാധവ് റാവുവിനെ അറസ്റ്റുചെയ്തു.
Read More » -
പത്താം ക്ലാസുകാരന് റാഗിങ്ങിന്റെ പേരില്‍ മര്‍ദനം; ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
വയനാട്: റാഗിങ്ങിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.സംഭവത്തില്‍ ആറു വിദ്യാര്‍ഥികളെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തത്. അസഭ്യം പറയല്‍, മര്‍ദനം, ആയുധം കൊണ്ട് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസുകാരന് മര്‍ദനമേല്‍ക്കുന്നത്. മര്‍ദനമേറ്റ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്. സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു. അമ്പലവയല്‍ സ്വദേശിയായ ശബരിനാഥിനെയാണ് പരിചയപ്പെടാന്‍ എന്ന പേരില്‍ ക്ലാസില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയാണ് മര്‍ദിച്ചത്. മുഖത്തിന്റെ ഇരുഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റ വിദ്യാര്‍ഥിയെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ബത്തേരി പൊലീസാണു കേസ് അന്വേഷിക്കുന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്നും ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി മടക്കിയെന്നും വിദ്യാര്‍ഥിയുടെ കുടുംബം ആരോപിച്ചിരുന്നു.
Read More » -
നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് അമ്മ; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്
കോഴിക്കോട്: നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസെടുത്തു. കുട്ടിയുടെ മാതാവാണ് കസബ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ മുതലെടുത്ത് കൂട്ടിക്കല്‍ ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതി ലഭിച്ചതിനുപിന്നാലെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ടെലിവിഷന്‍ അവതാരകനായി കരിയര്‍ ആരംഭിച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം, പതിനേഴുകാരനെ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച മുന്‍ സൈനികനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചല്‍ ആലഞ്ചേരിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന സ്ഥാപനം നടത്തുന്ന വയയ്ക്കല്‍ സ്വദേശി ശിവകുമാറാണ് അറസ്റ്റിലായത്. സൈന്യത്തില്‍ ചേരാന്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിയെ ശിവകുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുതറിയോടിയ വിദ്യാര്‍ത്ഥി ശിവകുമാറിനെ തള്ളിമാറ്റി പുറത്തേക്കോടിയാണ് രക്ഷപ്പെട്ടത്. സമീപത്തെ പെട്രോള്‍ പമ്പില്‍ വിവരം അറിയിച്ചു. ഏരൂര്‍ പൊലീസ് ശിവകുമാറിനെ…
Read More » -
ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; കെഎസ്ഇബി പ്യൂണിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കെഎസ്ഇബി ചീഫ് ഓഫീസിലെ പ്യൂണിന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി വിനീത് കൃഷ്ണ്‍ വിപിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വ്യാജ രേഖയുണ്ടാക്കിയതിനടക്കം ഇയാള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. കെഎസ്ഇബി വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിനീത് കൃഷ്ണന്റെ തട്ടിപ്പുകള്‍ പുറത്തായത്. കെഎസ്ഇബിയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകള്‍. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിക്കാനായി ഇയാള്‍ നിരവധി വ്യാജ സര്‍ക്കാര്‍ രേഖകള്‍ നിര്‍മിക്കുകയും ചെയ്തു. കേരള, തമിഴ്‌നാട്, ബീഹാര്‍ സര്‍ക്കാരുകള്‍ എന്നിവര്‍ നല്‍കിയ അനുമോദന പത്രങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ പോസ്റ്റിങ് ഓര്‍ഡര്‍ എന്നിവടക്കം വ്യാജമായി നിര്‍മിച്ചു. കെഎസ്ഇബിയുടെ ആവശ്യപ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിയത്. വിനീതിനെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം ലഭിച്ചു. തട്ടിപ്പിലൂടെ സാന്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തില്‍ നിന്നേ മനസ്സിലാക്കാനാകൂ എന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇയാളെ കെഎസ്ഇബി സസ്‌പെന്‍ഡ് ചെയ്തത്.
Read More » -
തിര. പെരുമാറ്റച്ചട്ടം പിന്‍വലിച്ചു; പിന്നാലെ ടി.പി. വധക്കേസ് പ്രതികള്‍ക്ക് പരോള്‍
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണ് പരോള്‍. അതേസമയം തിരഞ്ഞെടുപ്പിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്. പത്ത് പ്രതികളും ജയിലിന് പുറത്തെത്തി. നേരത്തേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ച് ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസ് കൂടി കൊടി സുനിയുടെ പേരിലുണ്ട്. അതിനാല്‍ കൊടി സുനിക്ക് പരോള്‍ അനുവദിച്ചില്ല. കുന്നോത്ത് പറമ്പ് സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള രണ്ട് പ്രതികള്‍ക്കാണ് പരോള്‍ അനുവദിക്കാതിരുന്നത്. ഇരുവര്‍ക്കും മൂന്നുവര്‍ഷം ശിക്ഷ അനുവദിച്ചശേഷം മാത്രമായിരിക്കും പരോള്‍ നല്‍കുക. ശാഫി, കിര്‍മാണി മനോജ്, ടി.കെ. രജീഷ് അടക്കമുള്ള പ്രതികള്‍ക്കാണ് പരോള്‍ ലഭിച്ചത്. നേരത്തേയും ടി.പി. വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് കൂടുതല്‍ തവണ പരോള്‍ അനുവദിക്കുന്നതായി കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും പരോള്‍. എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാലത്ത്…
Read More »