Crime
-
കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ഹോട്ടലില്‍ അഴിഞ്ഞാടിയ ‘ഒ.സി’ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഹോട്ടലില്‍ അതിക്രമം കാണിച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്കെതിരെ നടപടി. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എ. രാധാകൃഷ്ണനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബാലുശേരി അറപ്പീടികയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രാധാകൃഷ്ണന്‍ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എസ്.ഐ. മദ്യപിച്ചിരുന്നതായാണ് വിവരം. കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതാണ് എസ്.ഐ യെ പ്രകോപിതനാക്കിയതെന്നാണ് ജീവനക്കാരുടെ ആരേപണം. ഭക്ഷണം കഴിച്ച് സ്ഥിരമായി പണം നല്‍കാതെ പോകുന്നതായും ജീവനക്കാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് രാധാകൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്.
Read More » -
തൃത്താലയില്‍ അധ്യാപിക ജീവനൊടുക്കി; പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചു
പാലക്കാട്: തൃത്താലയില്‍ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യ ശ്രമം നടത്തി. പരുതൂര്‍ മൂര്‍ക്കതൊടിയില്‍ സജിനി(44)യാണ് മരിച്ചത്. സജിനി വെസ്റ്റ് കൊടുമുണ്ട ഗവ. ഹൈസ്‌കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. അമ്മയുടെ മരണത്തിന് പിന്നാലെയാണ് സജിനിയുടെ മകളും ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ പട്ടാമ്പി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിനകത്ത് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സജിനിയെ കണ്ടെത്തിയത്. മകളാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഇവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിന് ശേഷമാണ് അമിതമായി ഗുളികകള്‍ കഴിച്ച നിലയില്‍ മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയും മകളും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് സജിനി ജീവനൊടുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. അമ്മയുടെ മരണം ഉണ്ടാക്കിയ ആഘാതമാണ് മകളെയും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. സജിനിയുടെ ഭര്‍ത്താവ് പീതാംബരന്‍ മുന്‍ സൈനികനാണ്.
Read More » -
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസ്: 22-ാംപ്രതി പിടിയില്‍
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ 22-ാംപ്രതി പിടിയില്‍. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്‌സലാണ് പിടിയിലായത്. എഎസ്പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പൊള്ളാച്ചിയില്‍ ഭാര്യ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. കേസില്‍ നേരത്തെ 21 പ്രതികള്‍ പിടിയിലായിരുന്നു. 2022 നവംബര്‍ 15 ന് രാവിലെയാണ് എലപ്പുള്ളി സ്വദേശിയും ആര്‍.എസ്.എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ ഭാര്യക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിലെ കാറിലെത്തിയ പ്രതികള്‍ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Read More » -
അര്‍മീനിയയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 5.5 ലക്ഷം
പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 5.5 ലക്ഷം രൂപ തട്ടിയെന്ന് പരാതി. മാരാമണ്‍ സ്വദേശി സോന സുരേഷാണ് തട്ടിപ്പിനിരയായത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലൂടെ ജോലിക്കായി അര്‍മീനിയയിലെത്തിയ ശേഷമാണ് ചതിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത് എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരനും സുഹൃത്തുമായ കണ്ണൂര്‍ സ്വദേശി അനുരാജാണ് യുവതിയില്‍നിന്ന് പലതവണയായി പണം കൈപ്പറ്റിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഉള്‍പ്പെടെയുള്ള മറ്റു 3 പേരുടെ വിവരങ്ങള്‍ ലഭ്യമല്ല. പച്ചക്കറി ഫാക്ടറിയില്‍ പാക്കേജിങ് ഡിവിഷനില്‍ ജോലി ശരിയാക്കിയെന്നു പറഞ്ഞാണ് സോനയെ അര്‍മീനിയയിലേക്ക് അയച്ചത്. അവിടെയെത്തിയ ശേഷമാണ് ജോലിയില്ലെന്നും താമസസ്ഥലം പോലും ഒരുക്കിയിട്ടില്ലെന്നും അറിഞ്ഞത്. പിന്നീട് അവിടെത്തന്നെയുള്ള ഒരു വീട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്നവരും ഇതുപോലെ ചതിക്കപ്പെട്ട് എത്തിയവരായിരുന്നു. വന്‍തുക മുടക്കി ജോലിക്കായി എത്തിയിട്ട് വെറുംകയ്യോടെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍, വിസ കാലാവധി അവസാനിച്ചിട്ടും അവിടെ തുടരുന്നവരായിരുന്നു അവര്‍. തുടര്‍ന്ന് നാട്ടില്‍ വിവരം അറിയിക്കുകയും അനുരാജുമായി…
Read More » -
ടോക്കണ്‍ വിളിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് വനിതാ ഡോക്ടറെ മര്‍ദിച്ചു; പ്രതി പിടിയില്‍
കൊല്ലം: മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച പ്രതി പിടിയില്‍. ടോക്കണ്‍ വിളിക്കുന്നത് വൈകുന്നുവെന്ന് പറഞ്ഞായിരുന്നു കൈയേറ്റം. പിലാഞ്ഞിയോട് സ്വദേശി ബിനുവിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് ബിനു വനിതാ ഡോക്ടറെ മര്‍ദിച്ചത്. ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ എത്തിയ ബിനു ഏറെ സമയം കഴിഞ്ഞും ടോക്കണ്‍ വിളിക്കാത്തത്തില്‍ പ്രകോപിതനായി മര്‍ദിച്ചു എന്നാണ് പരാതി. ബിനു വനിതാ ഡോക്ടറെ ക്യാബിനുള്ളില്‍ കയറി മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ ജീവനക്കാരെയും രോഗികളെയും ഇയാള്‍ മര്‍ദിച്ചു. സ്ത്രീകളായ രോഗികളെ ഉള്‍പ്പെടെ പ്രതി അസഭ്യം പറഞ്ഞെന്നും പരാതി ഉണ്ട്. മദ്യ ലഹരിയില്‍ അക്രമാസക്തനായ പ്രതിയെ ആശുപത്രി ജീവനക്കാരും രോഗികളും ഏറെ പണിപെട്ട് പിടികൂടി പൊലീസിലേല്‍പിച്ചു. ആശുപത്രി സംരക്ഷണ നിയമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഡ്യൂട്ടി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു ബിനുവിന്റെ അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
വാക്കുതര്‍ക്കത്തിനിടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ സഹോദരിമാര്‍ മരിച്ചു
മലപ്പുറം: എടപ്പാള്‍ പോത്തനൂരില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്ല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ തൃശൂര്‍ മെഡി. കോളജ് ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെ പോത്തനൂരിലെ വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡി. കോളജിലേക്ക് മാറ്റുകയായിരുന്നു. അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഇരുവരും വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വിധവയായ കല്ല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. മക്കളില്ല. കൂറ്റനാട് വാവനൂരില്‍ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്‍ക്കൊപ്പം ബുധനാഴ്ചയാണ് മാണിക്യപാലത്തെ കല്ല്യാണി താമസിച്ചിരുന്ന വീട്ടിലെത്തിയത്. തങ്കമണിയുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കല്ല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് വിവരം. കല്യാണിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്ക് പൊള്ളലേറ്റത് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പൊന്നാനി പൊലീസ് ഇന്‍ക്വസ്റ്റ്…
Read More » -
സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു
കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇടക്കൊച്ചി പഴേക്കാട്ട് വീട്ടില്‍ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. തര്‍ക്കത്തിനിടയില്‍ ജോയിയെ തള്ളിയിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു.
Read More » -
തീരമേഖലയില്‍ വീണ്ടും തൊഴില്‍ തട്ടിപ്പ്; പൂന്തുറയില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 15 ലക്ഷം
തിരുവനന്തപുരം: ജില്ലയില്‍ തീരദേശ മേഖല കേന്ദ്രീകരിച്ച് വീണ്ടും തൊഴില്‍ തട്ടിപ്പ്. റഷ്യയില്‍ ജോലി വാഗ്ദാനം അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ തട്ടിപ്പിനിരയാക്കിയ വാര്‍ത്ത ചര്‍ച്ചയായതിനു പിന്നാലെയാണ് പൂന്തുറയില്‍നിന്നു സമാനമായ വാര്‍ത്ത പുറത്തുവരുന്നത്. ഹോങ്കോങ്ങില്‍ മക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പൂന്തുറയില്‍ ഒരു സ്ത്രീയില്‍നിന്നാണ് 15 ലക്ഷം രൂപ തട്ടിയെടുത്തത്. ജെസ് ക്ലീന്‍ എന്ന സ്ത്രീയുടെ പരാതിയില്‍ പൂന്തുറ പൊലീസ് മുട്ടത്തറ സ്വദേശികളായ രണ്ടു പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഹോങ്കോങ്ങിലെ പ്രമുഖ സ്ഥാപനത്തിലെ ജോലിക്കുള്ള വീസയാണെന്നു പറഞ്ഞ് ഇവര്‍ക്ക് ടൂറിസ്റ്റ് വീസ നല്‍കുകയായിരുന്നു. ജെസ്സിന്റെ മക്കള്‍ ഹോങ്കോങ്ങില്‍ എത്തിയപ്പോഴാണ് അത്തരത്തിലൊരു സ്ഥാപനമില്ലെന്ന് അറിയുന്നത്. തട്ടിപ്പിന് ഇരയായ യുവാക്കള്‍ നാട്ടിലേക്കു തിരിച്ചുപോന്നു. ഹോങ്കോങ്ങില്‍ ജോലി ഒഴിവുകള്‍ ഉണ്ടെന്നു പറഞ്ഞ് ജനുവരിയില്‍ രണ്ടുപേര്‍ തന്നെ സമീപിക്കുകയായിരുന്നുവെന്ന് ജെസ് പരാതിയില്‍ പറയുന്നു. പ്രതിമാസം ഒന്നരലക്ഷം രൂപ ശമ്പളത്തിലാണ് ഒരു സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തത്. വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കി വിശ്വാസം ആര്‍ജിച്ച ശേഷം വീസാ നടപടികള്‍ക്കായി 15…
Read More » -
ആണ്‍വേഷം കെട്ടി ഗര്‍ഭിണി, ഒപ്പം ഭര്‍ത്താവും; സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ആഭരണം കവര്‍ന്നു
ആലപ്പുഴ: സ്‌കൂട്ടര്‍യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന വ്യാജേന മൂന്നുപവന്റെ ആഭരണം പൊട്ടിച്ചെടുത്ത കേസില്‍ അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്ത് (37), ഭാര്യ രാജി (32) എന്നിവരാണു പിടിയിലായത്. പ്രജിത്ത് ഓടിച്ച സ്‌കൂട്ടറിനുപിന്നില്‍ ആണ്‍വേഷംകെട്ടിയാണ് രാജി ഇരുന്നതെന്നും മോഷണശേഷം വേഷംമാറിയാണ് ഇരുവരും രക്ഷപ്പെട്ടതെന്നും കേസന്വേഷിച്ച കരീലക്കുളങ്ങര എസ്.എച്ച്.ഒ. എന്‍. സുനീഷ് പറഞ്ഞു. മേയ് 25-നു രാത്രി ഏഴരയോടെ മുട്ടത്തുനിന്ന് നാലുകെട്ടുംകവലയിലേക്കുള്ള എന്‍.ടി.പി.സി. റോഡിലായിരുന്നു സംഭവം. രാമപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി, പള്ളിപ്പാട് നാലുകെട്ടുംകവല കവലയ്ക്കല്‍ ആര്യ(23)യാണ് ആക്രമിക്കപ്പെട്ടത്. പിടിച്ചുപറിച്ച ആഭരണങ്ങള്‍ പ്രതികള്‍ വിറ്റിരുന്നു. പോലീസ് ഇതു വീണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെടുത്തു. ആര്യയുടെ സ്‌കൂട്ടറിനുപിന്നില്‍ പ്രതികള്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തെറിച്ചുവീണ ആര്യയെ രക്ഷിക്കാനെന്ന ഭാവത്തില്‍ എഴുന്നേല്‍പ്പിച്ചശേഷം മാലപൊട്ടിക്കാന്‍ ശ്രമിച്ചു. അപകടം തിരിച്ചറിഞ്ഞ ആര്യ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രജിത്ത് മുടിക്കുപിടിച്ചുനിര്‍ത്തി കൈച്ചെയിനും പാദസരങ്ങളിലൊന്നും മോതിരവും ഊരിയെടുത്തു. തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു. ശക്തമായി മഴയുണ്ടായിരുന്നു. മോഷണത്തിനിടെ പ്രതികള്‍…
Read More » -
ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; ഹെല്‍മറ്റുണ്ടായിരുന്നിട്ടും തലയ്ക്ക് ഗുരുതര പരിക്ക്, ദുരൂഹത
കോട്ടയം: പുതുപ്പള്ളി ചാലുങ്കല്‍പ്പടിയില്‍ ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും ബന്ധുക്കളും. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പില്‍ രഘൂത്തമന്റെ മകന്‍ വിഷ്ണു രാജ്(30) ആണ് മരിച്ചത്. പരുമലയില്‍ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെല്‍മെറ്റ് ധരിച്ചിരുന്നു. എന്നിട്ടും തലയ്ക്ക് ഗുരുതര പരിക്കേറ്റതും സംശയമുളവാക്കുന്നു. ചാലുങ്കപ്പടിയിലെ വളവിലാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയ യാത്രക്കാരാണ് അപകട വിവരമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയില്‍ ഓടയ്ക്കുള്ളില്‍ നിന്നും വിഷ്ണുരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിഷ്ണുരാജിന്റെ ബുള്ളറ്റിന്റെ പിന്‍ഭാഗത്ത് ക്രാഷ് ഗാര്‍ഡുകള്‍ ചളുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും വാഹനം ഇടിച്ച് ഓടയില്‍ വീണതാണോയെന്ന് പരിശോധിക്കുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുറമേ മുറിവുകളൊന്നുമില്ലെങ്കിലും തലയോട്ടി തകരുന്നതിന് കാരണമായ…
Read More »