Crime
-
ഭാര്യയെ സംശയം, വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു: ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: അമ്പൂരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഈരുരിക്കല്‍ വീട്ടില്‍ രാജിയാണ് (39) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രാജിയുടെ ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കുറച്ചുനാളുകളായി അടുത്തടുത്ത വീടുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. രാവിലെ അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയതിനു ശേഷം മനോജിന്റെ വീടിനു മുന്നിലൂടെ പോകുകയായിരുന്ന രാജിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജി ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മനോജും രാജിയും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഭാര്യയെ മനോജിന് സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read More » -
എസ്ബിഐ മുന്‍ ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു; രണ്ട് ലക്ഷത്തിന്റെ വജ്രവും നഷ്ടമായി
കാസര്‍കോട്: മാതമംഗലത്ത് എസ്ബിഐ മുന്‍ ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും കവര്‍ന്നു. മാതമംഗലം പാണപ്പുഴ റോഡിലെ ജയപ്രസാദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജയപ്രസാദും ഭാര്യ ദീപയും ആയുര്‍വേദ ചികിത്സക്കായി തളിപ്പറമ്പിനടുത്ത് ആശുപത്രിയിലായിരുന്നു. സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയില്‍ മോഷ്ടക്കാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്നിനും 3.45-നും ഇടയിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേര്‍ ടോര്‍ച്ചുമായി വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. തുടര്‍ന്ന് അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും വജ്രവും മോഷ്ടിക്കുകയുമായിരുന്നു. വീട്ടുകാര്‍ ആശുപത്രിയിലായതിനാല്‍ വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യാന്‍ വേണ്ടി വന്നപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ ജയപ്രസാദിനെ അറിയിച്ചു. തുടര്‍ന്ന് പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ വാതില്‍ പൊളിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്‍വെട്ടിയും കത്രികയും വീടിന് സമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Read More » -
ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വെള്ള സ്‌കോര്‍പിയോ തിരഞ്ഞ് പോലീസ്
പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സ്വദേശി സന്തോഷിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയുന്നത്. വെള്ള സ്‌കോര്‍പിയോ കാറിലെത്തിയ അഞ്ചം?ഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാണ് പരാതി. ബുധനാഴ്ച രാവിലെയാണ് സംഭവം. ‘സ്‌കോര്‍പിയോ റോഡിനു കുറുകെ ഇടുകയാണുണ്ടായത്. ഇതുകണ്ട് പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനാല്‍ ഇരുചക്രവാഹനത്തില്‍നിന്ന് ഞാന്‍ നിലത്തുവീണു. തുടര്‍ന്ന് രണ്ടുപേര്‍ ബലമായി പിടിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഉച്ചത്തില്‍ അലറിവിളിച്ച് കുതറിയോടിയ ഞാന്‍ അടുത്തുള്ള വീട്ടിലേക്ക് കയറി. അതിനാലാണ് രക്ഷപ്പെട്ടത്’, സന്തോഷ് പറഞ്ഞു. അതേസമയം, തട്ടിക്കൊണ്ടുപോകാനുള്ള കാരണം എന്താണെന്നതില്‍ സന്തോഷിനും കൃത്യമായ ഉത്തരമില്ല.സംഘത്തിലുണ്ടായിരുന്നവരെ ഇദ്ദേഹം തിരിച്ചറിഞ്ഞിട്ടുമില്ല. സിസിടിവിയില്‍ പതിഞ്ഞ വെള്ള സ്‌കോര്‍പിയോ കാര്‍ കേന്ദ്രീകരിച്ച് ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചുദിവസമായി ഒരു സ്‌കോര്‍പിയോ കാര്‍ പ്രദേശത്ത് ചുറ്റി കറങ്ങുന്നതായി നാട്ടുകാരും പറയുന്നു.
Read More » -
വനിതാ പൊലീസുകാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു; തെലങ്കാന എസ്.ഐ അറസ്റ്റില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തോക്കിന് മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ജയശങ്കര്‍ ഭൂപാലപ്പള്ളി ജില്ലയിലെ കാളേശ്വരം പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.വി.എസ്. ഭവാനിസെന്‍ ഗൗഡിനെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റ് ചെയ്ത ഗൗഡിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 15 ന് കാളേശ്വരം പദ്ധതിയുടെ ലക്ഷ്മി പമ്പ് ഹൗസിന് സമീപമുള്ള പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ വെച്ചാണ് വനിതാ കോണ്‍സ്റ്റബിള്‍ (42) ബലാത്സംഗത്തിനിരയായത്. ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ റിവോള്‍വര്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി അവര്‍ ആരോപിച്ചു. സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഗൗഡ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് എസ്‌ഐയുടെ സര്‍വീസ് റിവോള്‍വര്‍ പിടിച്ചെടുത്ത് കസ്റ്റഡിയിലെടുത്തു. വിവിധ വകുപ്പുകള്‍ പ്രകാരം എസ്.ഐക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് വനിതാ പൊലീസുകാരെയും ലൈംഗികമായി പീഡിപ്പിച്ചതായി എസ്‌ഐക്കെതിരെ കൂടുതല്‍…
Read More » -
കുവൈറ്റ് തീപിടിത്തം; മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അഹമ്മദി ഗവര്‍ണറേറ്റില്‍ 46 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും ഒരു കുവൈറ്റ് പൗരനും കസ്റ്റഡിയിലായെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തവരെ രണ്ടാഴ്ചത്തേക്ക് തടവില്‍ വയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ഉത്തരവനുസരിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15000 ഡോളര്‍ (12.5 ലക്ഷം രൂപ) വീതം നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നു. അതത് രാജ്യത്തെ എംബസികള്‍ക്കാവും പണം കൈമാറുക. മരിച്ച 50പേരില്‍ 46പേര്‍ ഇന്ത്യക്കാരും മറ്റ് മൂന്നുപേര്‍ ഫിലിപ്പീന്‍സുകാരുമാണ്. ഒരാള്‍ ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കുവൈറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ രീതിയില്‍ തീ പടരാനുള്ള കാരണം കണ്ടെത്താനാണ് അന്വേഷണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എക്സിലൂടെ അറിയിച്ചു.…
Read More » -
സഹോദരന്‍ വീട്ടിലിരുന്നു ചിക്കന്‍ബിരിയാണി കഴിച്ചു, സസ്യാഹാരിയായ 16-കാരന്‍ ജീവനൊടുക്കി
ചെന്നൈ : സഹോദരന്‍ ചിക്കന്‍ബിരിയാണി വീട്ടില്‍ കൊണ്ടുവന്നു കഴിച്ചതിന്റെ പേരിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി. ചെന്നൈക്ക് സമീപം താംബരത്ത് നടന്ന സംഭവത്തില്‍ കുവൈത്തില്‍ ജോലിചെയ്യുന്ന ബാബുവിന്റെ മകന്‍ താരിസാണ് (16) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇളയസഹോദരന്‍ ഗോകുല്‍ വീട്ടിലിരുന്നു ചിക്കന്‍ബിരിയാണി കഴിച്ചതാണ് സസ്യാഹാരിയായ താരിസിനെ പ്രകോപിപ്പിച്ചത്. താരിസ് സസ്യാഹാരിയായതിനാല്‍ വീട്ടില്‍ മാംസവിഭവങ്ങള്‍ പാകം ചെയ്യാറില്ലായിരുന്നു. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ബക്രീദ് ആഘോഷത്തില്‍ പങ്കെടുത്ത ഗോകുല്‍ അപ്പോള്‍ ലഭിച്ച ചിക്കന്‍ബിരിയാണി വീട്ടില്‍ കൊണ്ടുവന്നു കഴിച്ചു. താരിസ് ഇതിനെ ചോദ്യംചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നീട് മുറിയില്‍ കയറി വാതില്‍ അടച്ചിരുന്ന താരിസിനെ ഏറെ നേരമായിട്ടും പുറത്തേക്ക് കാണാതെവന്നതോടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Read More » -
സസ്‌പെന്‍ഷനിലായിരുന്ന പ്രധാന അധ്യാപിക താക്കോലുമായി കടന്നു കളഞ്ഞു; കാഞ്ഞിരമറ്റത്ത് സ്‌കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റി
എറണാകുളം: കാഞ്ഞിരമറ്റത്ത് സസ്‌പെന്‍ഷനിലായിരുന്ന പ്രധാനധ്യാപിക താക്കോലുകളുമായി കടന്നുകളഞ്ഞതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റിയതായി പരാതി. കാഞ്ഞിരമറ്റം കെ.എം.ജെ. പബ്ലിക്ക് സ്‌കൂളിലെ പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദാണ് കംപ്യൂട്ടര്‍, സയന്‍സ് ലാബുകളുടെയും പ്രിന്‍സിപ്പാള്‍ റൂമിന്റെയും താക്കോലുമായി കടന്നു കളഞ്ഞത്. വ്യാജരേഖ ചമച്ചാണ് ജോലിയില്‍ പ്രവേശിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കെ.എം.ജെ. പബ്ലിക്ക് സ്‌കൂളിലെ പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെയാണ് ലൗലി താക്കോലുമായി കടന്നു കളഞ്ഞത്. ഒരു മാസമായിട്ടും താക്കോല്‍ തിരികെ തരാന്‍ അധ്യാപിക തയ്യാറായിട്ടില്ലെന്നാണ് പരാതി. സ്‌കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സ്‌കൂള്‍ അധികൃതര്‍ മുളന്തുരുത്തി പൊലീസിനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Read More » -
വിമാനത്തില്‍ സഹയാത്രക്കാരുമായി അടി, ജീവനക്കാരനെ കടിച്ച് യുവതി
ലഖ്നൗ: വിമാനത്തിലുണ്ടായ തര്‍ക്കത്തില്‍ ഫ്ളൈറ്റ് ജീവനക്കാരനെ കടിച്ച് പരിക്കേല്‍പ്പിച്ച യുവതിക്കെതിരെ കേസ്. ആഗ്ര സ്വദേശിനിയായ യുവതിക്കെതിരെയാണ് ലഖ്നൗ സരോജിനി നഗര്‍ പൊലീസ് കേസെടുത്തത്. ലഖ്നൗ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കാണ് യുവതിയെത്തിയത്. വിമാനത്തില്‍ കയറിയതും ഇവര്‍ പ്രകോപനമേതുമില്ലാതെ സഹയാത്രക്കാരോട് ചൂടാകാന്‍ തുടങ്ങി. ഫ്ളൈറ്റ് ജീവനക്കാരെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇവരെ വിമാനത്തില്‍ നിന്നിറക്കാന്‍ ശ്രമിക്കവേ ജീവനക്കാരിലൊരാളുടെ കയ്യില്‍ ഇവര്‍ കടിക്കുകയായിരുന്നു. സിഐഎസ്എഫ് എത്തിയാണ് പിന്നീട് ഇവരെ വിമാനത്തില്‍ നിന്നിറക്കിയത്. തുടര്‍ന്ന് സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ഐപിസി 324, 504 വകുപ്പുകള്‍ പ്രകാരം മനപ്പൂര്‍വ്വം പരിക്കുണ്ടാക്കിയതിനും സമാധാനാന്തരീക്ഷം തകര്‍ത്തതിനുമാണ് യുവതിയെക്കെതിരെ കേസ്. മുംബൈയിലുള്ള സഹോദരിയെ സന്ദര്‍ശിക്കാനാണ് യുവതി യാത്ര തിരിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിമാനത്താവളത്തിലെത്തിയത് മുതല്‍ ഇവര്‍ അസ്വസ്ഥയായിരുന്നുവെന്നും സരോജിനി നഗര്‍ എസ്എച്ച്ഒ ശൈലേന്ദ്ര ഗിരി കൂട്ടിച്ചേര്‍ക്കുന്നു.
Read More » -
കാന്‍സര്‍ ബാധിച്ച് ഭാര്യ മരിച്ചു; ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഐ.സി.യുവില്‍ ജീവനൊടുക്കി
ഗുവാഹത്തി: കാന്‍സര്‍ ബാധിച്ച് ഭാര്യ മരിച്ച ദുഃഖം താങ്ങാനാകാതെ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ആശുപത്രിയുടെ ഐ.സി.യുവില്‍ ജീവനൊടുക്കി. അസം ആഭ്യന്തര വകുപ്പില്‍ സെക്രട്ടറിയായ സിലാദിത്യ ചേതിയെയാണ് ആശുപത്രിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍െ്‌റ ഭാര്യ ഭാര്യ ദീര്‍ഘനാളായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് ചേതിയ ജീവനൊടുക്കിയത്. ഭാര്യയുടെ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ചേതിയ അവധിയിലായിരുന്നു. നില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഭാര്യ മരിച്ചു. ഭാര്യയ്ക്ക് വേണ്ടി തനിക്ക് പ്രാര്‍ഥിക്കണമെന്നും കൂടെയുണ്ടായിരുന്ന ഡോക്ടറോടും നഴ്സിനോടും കുറച്ച് നേരം പുറത്തിറങ്ങി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഇരുവരും വെടിയൊച്ച കേട്ട് എത്തി നോക്കിയപ്പോഴും ചേതിയയെ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. 2009 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ചേതിയ അസമിലെ ടിന്‍സുകിയ, സോനിത്പൂര്‍ ജില്ലകളിലെ പൊലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പില്‍…
Read More » -
ഭാര്യയോടൊപ്പം ഒരുമിച്ച് മുന്നോട്ട് പോകും, എല്ലാം ഒത്തുതീര്‍പ്പായി; പന്തീരാങ്കാവ് കേസില്‍ വീണ്ടും ട്വിസ്റ്റ്
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളായ രാഹുല്‍ പി.ഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊലീസിനു നോട്ടിസ്. താനും ഭാര്യയുമായി ഉണ്ടായിരുന്നതു തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നു എന്നും അതു പരിഹരിച്ച സാഹചര്യത്തില്‍ ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ പറയുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. നിലവിലുള്ള ക്രിമിനല്‍ കേസ് മൂലം ഭാര്യയും ഭര്‍ത്താവുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കുന്നില്ല. പൊലീസിന്റെ തുടര്‍ച്ചയായ ഇടപെടലിനെ തുടര്‍ന്നാണിത് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തന്നെ രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്നു കാണിച്ചുള്ള യുവതിയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് എ.ബദറുദീന്റെ ബഞ്ചെ് കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി. തെറ്റിദ്ധാരണകള്‍ നീങ്ങുകയും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ കേസ് റദ്ദാക്കണം. ഈ കേസ് തുടരുന്നത് തങ്ങളോടു ചെയ്യുന്ന കടുത്ത അനീതിയും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായിരിക്കും. തങ്ങള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ പൊതുസമൂഹത്തെ ബാധിക്കുന്നവയല്ല. തെറ്റിദ്ധാരണകളെല്ലാം തമ്മില്‍…
Read More »