CrimeNEWS

ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വെള്ള സ്‌കോര്‍പിയോ തിരഞ്ഞ് പോലീസ്

പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സ്വദേശി സന്തോഷിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയുന്നത്. വെള്ള സ്‌കോര്‍പിയോ കാറിലെത്തിയ അഞ്ചം?ഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാണ് പരാതി. ബുധനാഴ്ച രാവിലെയാണ് സംഭവം.

‘സ്‌കോര്‍പിയോ റോഡിനു കുറുകെ ഇടുകയാണുണ്ടായത്. ഇതുകണ്ട് പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനാല്‍ ഇരുചക്രവാഹനത്തില്‍നിന്ന് ഞാന്‍ നിലത്തുവീണു. തുടര്‍ന്ന് രണ്ടുപേര്‍ ബലമായി പിടിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഉച്ചത്തില്‍ അലറിവിളിച്ച് കുതറിയോടിയ ഞാന്‍ അടുത്തുള്ള വീട്ടിലേക്ക് കയറി. അതിനാലാണ് രക്ഷപ്പെട്ടത്’, സന്തോഷ് പറഞ്ഞു.

Signature-ad

അതേസമയം, തട്ടിക്കൊണ്ടുപോകാനുള്ള കാരണം എന്താണെന്നതില്‍ സന്തോഷിനും കൃത്യമായ ഉത്തരമില്ല.സംഘത്തിലുണ്ടായിരുന്നവരെ ഇദ്ദേഹം തിരിച്ചറിഞ്ഞിട്ടുമില്ല.

സിസിടിവിയില്‍ പതിഞ്ഞ വെള്ള സ്‌കോര്‍പിയോ കാര്‍ കേന്ദ്രീകരിച്ച് ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചുദിവസമായി ഒരു സ്‌കോര്‍പിയോ കാര്‍ പ്രദേശത്ത് ചുറ്റി കറങ്ങുന്നതായി നാട്ടുകാരും പറയുന്നു.

Back to top button
error: