Crime

  • വളാഞ്ചേരി കൂട്ടബലാത്സംഗം; 3 പ്രതികളും കസ്റ്റഡിയില്‍

    മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍ എന്നിവരെയാണു പൊലീസ് പിടികൂടിയത്. മറ്റു രണ്ടു പ്രതികള്‍ പിടിയിലായതറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തെത്തുടര്‍ന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കള്‍ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. ആരോഗ്യനില മോശമായ യുവതി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരൂര്‍ ഡിവൈഎസ്പി പി.പി.ഷംസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായതിനുശേഷം അറസ്റ്റിലേക്ക് കടക്കുമെന്നു പൊലീസ് അറിയിച്ചു.

    Read More »
  • കള്ളക്കടത്ത് മാഫിയയുടെ വിളയാട്ടം: കാസര്‍കോട്  പ്രവാസി യുവാവിനെ  കെട്ടിതൂക്കി ക്രൂരമായി തല്ലിക്കൊന്ന കേസിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്

       ഉത്തരകേരളത്തിൽ കള്ളക്കടത്ത് മാഫിയയുടെ വിളയാട്ടം. കാസർകോട് പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 2022 ജൂണ്‍ 6നാണ് പുത്തിഗെ സ്വദേശി അബൂബകര്‍ സിദ്ദീഖിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഗൾഫിലെ 40 ലക്ഷം രൂപയുടെ ഡോളർ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് സംഭവം.  ഒരാഴ്ച മുമ്പ് ഗള്‍ഫിലേക്ക് പോയ അബൂബകര്‍ സിദ്ദീഖിനെ നാട്ടിലേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം പൈവളിഗെയിലെ വിജനമായ കുന്നിൻ മുകളിൽ മരത്തിൽ തലകീഴായി കെട്ടി തൂക്കി ഇഞ്ചിഞ്ചായി മര്‍ദ്ദിച്ച്  കൊലപ്പെടുത്തുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം കാറില്‍ കയറ്റി ബന്തിയോട് ആശുപത്രിയില്‍ ഉപേക്ഷിച്ച് കൊലയാളി സംഘം രക്ഷപ്പെട്ടു. കള്ളക്കടത്ത് സംഘം ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് പണം ഈടാക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിച്ചു.…

    Read More »
  • ഉറക്കമുണര്‍ന്നപ്പോള്‍ ആണ് പെണ്ണായി! സമ്മതമില്ലാതെ ജനനേന്ദ്രിയം നീക്കിയെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്നും യുവാവിന്റെ പരാതി

    ലഖ്‌നൗ: തന്റെ സമ്മതമില്ലാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയുമായി യുപി സ്വദേശി. മുസഫര്‍നഗര്‍ സ്വദേശിയായ മുജാഹിദ്(20) ആണ് പരാതിയുമായി രംഗത്തെത്തിയത്. ശസ്ത്രക്രിയക്കിടെ തന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതായും യുവാവ് ആരോപിക്കുന്നു. സുഹൃത്തായ ഓംപ്രകാശാണ് തന്നെ ചതിച്ചതെന്ന് മുജാഹിദ് പറയുന്നു. മുസാഫര്‍നഗര്‍ ജില്ലയിലെ പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ഒത്തുചേര്‍ന്നാണ് ഓംപ്രകാശ് കൃത്യം നിര്‍വഹിച്ചതെന്ന് മുജാഹിദ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് തന്നെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് യുവാവ് ചൂണ്ടിക്കാട്ടി. ജൂണ്‍ മൂന്നിന് മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് മുജാഹിദിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തനിക്ക് രോഗമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും മയക്കുമരുന്ന് നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുകയായിരുന്നുവെന്നുമാണ് മുജാഹിദിന്റെ ആരോപണം. ”അവന്‍ എന്നെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിറ്റേന്ന് രാവിലെയായിരുന്നു ഓപ്പറേഷന്‍. ബോധം വന്നപ്പോള്‍ ഞാനൊരു പെണ്‍കുട്ടിയായി മാറിയിരുന്നു” മുജദാഹിദ് വിശദമാക്കി. ഉറക്കമുണര്‍ന്നപ്പോള്‍ സ്ത്രീയാണെന്നും വിവാഹം കഴിക്കാന്‍ ലഖ്‌നൗവിലേക്ക് കൊണ്ടുപോകുമെന്നും ഓംപ്രകാശ് പറഞ്ഞതായി മുജാഹിദ് വ്യക്തമാക്കുന്നു. ”എതിര്‍ത്താല്‍ എന്റെ പിതാവിനെ കൊല്ലുമെന്ന് അദ്ദേഹം…

    Read More »
  • ഗര്‍ഭഛിദ്രത്തിന് ശേഷവും ബലാത്സംഗം ചെയ്തു; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍

    തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുമായി പോലീസ്. കേസില്‍ അറസ്റ്റിലായ ബിനോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോര്‍ട്ട്. പ്രതിയെ മൂന്നു ദിവസത്തേക്ക് പോക്സോ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയുടെ മരണത്തില്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. പ്രതിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ്. പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തെന്നും നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വീഡിയോകള്‍ ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭഛിദ്രത്തിന് ശേഷം മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തു. ഇതിനുപുറമെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതി പെണ്‍കുട്ടിയെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തി. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ പീഡനത്തിന്…

    Read More »
  • ഭര്‍ത്താവിനെ മര്‍ദിക്കുന്നതു ചോദ്യംചെയ്തു; സി.ഐ കരണത്തടിച്ചെന്ന് ഗര്‍ഭിണി

    കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണി. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ സി.ഐ മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. എറണാകുളം നോര്‍ത്തില്‍ ഹോം സ്റ്റേ നടത്തുന്ന യുവതിയുടെ ഭര്‍ത്താവിനെ കഴിഞ്ഞദിവസം നടന്ന കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സംഭവം അന്വേഷിക്കാനായി യുവതി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിനെ പോലീസ് മര്‍ദിക്കുന്നതായി കാണുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വനിതാ പോലീസ് അടക്കം എത്തി അവിടെ നിന്ന് നീക്കാന്‍ ശ്രമിച്ചു. ഇതിനിടെ സി.ഐ. കരണത്തടിച്ചതായാണ് യുവതിയുടെ ആരോപണം. അതേസമയം, യുവതിയുടെ ആരോപണം സി.ഐ. നിഷേധിച്ചു. സ്റ്റേഷനുള്ളില്‍ തര്‍ക്കമുണ്ടായതോടെ പിടിച്ചുമാറ്റുക മാത്രമാണുണ്ടായതെന്നാണ് പോലീസിന്റെ വിശദീകരണം. യുവതിയുടെ ഭര്‍ത്താവിന്റെ പേരില്‍ വേറെയും കേസുകളുണ്ടെന്നും മര്‍ദനമേറ്റതായി പരാതി ലഭിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു. സംഭവശേഷം യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് യുവതി.

    Read More »
  • ഭാര്യയുടെ വിദേശജോലിയെച്ചൊല്ലി കലഹം; മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു

    ഇടുക്കി: പൈനാവില്‍ മകളുടെ ഭര്‍ത്താവിന്റെ പെട്രോള്‍ ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ കൊച്ചു മലയില്‍ അന്നക്കുട്ടി (68) യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ജൂണ്‍ അഞ്ചിനാണ് മരുമകന്‍ സന്തോഷ് അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ചത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൊച്ചുമകള്‍ ലിയക്കും പരുക്കേറ്റിരുന്നു. അന്നക്കുട്ടിയുടെ മകള്‍ പ്രിന്‍സിയുടെ ഭര്‍ത്താവാണ് സന്തോഷ്. ഇതിനുപിന്നാലെ അന്നക്കുട്ടിയുടെയും മകന്‍ ജിന്‍സിന്റെയും വീടുകള്‍ക്കും പ്രതി സന്തോഷ് തീയിട്ടിരുന്നു. വിദേശത്തുള്ള ഭാര്യയെ നാട്ടിലെത്തിക്കണമെന്നും, ശമ്പളം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആക്രമണം. അക്രമത്തിന് പിന്നാലെ ഒളിവില്‍ പോയ സന്തോഷിനെ പിന്നീട് ബോഡിമെട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • ക്യാമറയും ഐഫോണും മോഷ്ടിച്ചത് ‘ഇയാളെ പോലൊരാള്‍’; ഭിന്നശേഷിക്കാരന് കസ്റ്റഡിയില്‍ മര്‍ദനം

    ഇടുക്കി: മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന് പരാതി. മൂവാറ്റുപുഴ സ്വദേശിയും കാമറമാനുമായ അഭിഷേകിനെയാണ് തൊടുപുഴ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. എന്നാല്‍ യുവാവിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തില്‍ മര്‍ദ്ദന പരാതി ഉന്നയിക്കുന്നതാണെന്നുമായിരുന്നു തൊടുപുഴ ഡിവൈഎസ്പിയുടെ വിശദീരണം. മുഖത്തും ശരീരത്തിനും മര്‍ദനമേറ്റ അഭിഷേക് മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സ തേടി. മാസങ്ങള്‍ക്ക് മുന്‍പ് അഭിഷേക് തൊടുപുഴ കോലാനിയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. അവിടുത്തെ ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന ക്യാമറയും ഐഫോണും മോഷ്ടിച്ചെന്നാരോപിച്ചയായിരുന്നു കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് അഭിഷേകിനെ കസ്റ്റിയിലെടുത്തത്. സംഭവദിവസം താന്‍ തൊടുപുഴയിലുണ്ടായിരുന്നില്ലെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാതെയാണ് എസ് ഐ ഉള്‍പ്പെടെ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതെന്നും അഭിഷേക് ആരോപിച്ചു. അതേസമയം, അഭിഷേകിനെ ‘പോലൊരാള്‍’ എന്ന പരാതിയെ തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നെന്നും തൊടുപുഴ പൊലീസ് പറഞ്ഞു. മര്‍ദ്ദനം നടന്നിട്ടില്ലെന്നും യുവാവിന്റെ മെഡിക്കല്‍ പരിശോധനയുള്‍പ്പടെ നടത്തിയതാണെന്നും പൊലീസ് പറഞ്ഞു.  …

    Read More »
  • 10 വര്‍ഷത്തെ അടുപ്പം; 50-കാരന്റെ കൊലപാതകത്തില്‍ കുടുങ്ങിയത് കാമുകി, നടുങ്ങിയത് നാട്ടുകാര്‍

    ആലപ്പുഴ: ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ രാജേഷി (50) ന്റെ കൊലപാതകത്തില്‍ കാമുകി സ്മിത അറസ്റ്റിലായതിന്റെ അമ്പരപ്പില്‍ നാട്ടുകാര്‍. ആര്‍ക്കും ഒരു സംശയത്തിനും ഇടനല്‍കാതെയായിരുന്നു രാജേഷിന്റെ മരണാനന്തരചടങ്ങുകളില്‍ സ്മിതയുടെ പെരുമാറ്റം. രാജേഷിന്റെ സുഹൃത്ത് എന്നനിലയില്‍ സ്മിതയെ രാജേഷിന്റെ അടുത്തബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. ഇങ്ങനെയൊരു ചതി സ്മിതയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഇവരും കരുതിയില്ല. ആരോ ഫോണില്‍ വിളിച്ചറിയിച്ചാണ് രാജേഷിന്റെ മരണം താന്‍ അറിഞ്ഞതെന്നാണ് സ്മിത രാജേഷിന്റെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. രാജേഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയതുമുതല്‍ സംസ്‌കാരം കഴിയുന്നതുവരെ എല്ലാക്കാര്യത്തിലും സ്മിത സജീവമായി ഉണ്ടായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങിയവരോടൊപ്പവും മൃതദേഹത്തോടൊപ്പം ആംബുലന്‍സിലും സ്മിതയുണ്ടായിരുന്നു. രാജേഷിന്റെ ബന്ധുക്കളോട് താന്‍ മൃതദേഹത്തില്‍ കോടിസമര്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോ എന്നും സ്മിത തിരക്കിയിരുന്നു. രാജേഷും സ്മിതയും തമ്മിലുള്ള അടുപ്പത്തിന് പത്തുവര്‍ഷത്തിനടുത്ത് പഴക്കമുണ്ടെന്ന് രാജേഷിന്റെ ബന്ധുക്കള്‍ പറയുന്നു. രാജേഷിന്റെ മദ്യപാനം കാരണം രണ്ടുവര്‍ഷം മുന്‍പ് ഭാര്യ വിവാഹമോചനം നേടിയിരുന്നു. ഇതില്‍ ഒരു ആണ്‍കുട്ടിയുണ്ട്. ഈ കുട്ടി രാജേഷിനൊപ്പമായിരുന്നു. ഈ…

    Read More »
  • ഇന്‍സ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യ; പെണ്‍കുട്ടിയെ വീട്ടിലും റിസോര്‍ട്ടിലും പീഡിപ്പിച്ചു, ഗര്‍ഭഛിദ്രവും നടത്തി

    തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ 18കാരി ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം പോക്സോ കോടതിയാണ് നടപടിയെടുത്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് റിസോര്‍ട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനിടെ പ്രതി ഗര്‍ഭഛിദ്രം നടത്തുന്നതിനായി ഗുളികകള്‍ വാങ്ങി നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനും പെണ്‍കുട്ടിയെ കൊണ്ടുപോയ വാഹനങ്ങള്‍ കണ്ടെത്താനും മറ്റിടങ്ങളില്‍ തെളിവെടുപ്പ് നടത്താനും മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. അതേസമയം, മറ്റാരെയോ രക്ഷിക്കാന്‍ വേണ്ടി ബിനോയിയെ കേസില്‍ കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു. അഞ്ച് മാസം മുമ്പാണ് ഇവര്‍ തമ്മില്‍ പിരിഞ്ഞത്. ഇതിന് ശേഷം സമൂഹമാദ്ധ്യമങ്ങളില്‍ പെണ്‍കുട്ടിക്കെതിരെ പ്രചരണമുണ്ടായി. ബിനോയിയുടെ സുഹൃത്താണ് ഇതിന് പിന്നിലെന്നാണ് വിവരം. 18 വയസാകുന്നതിന് മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാലാണ് ബിനോയിക്കെതിരെ പോക്സോ ചുമത്തിയിരിക്കുന്നത്.…

    Read More »
  • ഭാര്യാപിതാവിനെ ക്രൂരമായി മര്‍ദിച്ചു, ആശുപത്രിയിലും കൊണ്ടുപോയി; ഒന്നുമറിയാത്ത പെരുമാറിയെങ്കിലും മരണത്തില്‍ കുടുങ്ങി

    തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് മഞ്ച സ്വദേശി സുനില്‍കുമാറി(55)നെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകളുടെ ഭര്‍ത്താവായ തേക്കട ചീരാണിക്കര അഭിലാഷ് ഭവനത്തില്‍ അഭിലാഷ് (41) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. തന്റെ ഗ്യാസ് സിലിണ്ടര്‍ എടുത്തു വിറ്റുവെന്നാരോപിച്ച് ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം മഞ്ചയിലെ വീട്ടില്‍ വെച്ച് സുനില്‍കുമാറുമായി അഭിലാഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഉണ്ടായ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ സുനില്‍കുമാറിനൊപ്പം മരുമകനായ പ്രതിയും ആശുപത്രിയില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് സുനില്‍കുമാര്‍ മരിച്ചത്. തുടര്‍ന്ന് നെടുമങ്ങാട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് അഭിലാഷിന്റെ പങ്ക് വെളിവായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്റെ മേല്‍നോട്ടത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം മര്‍ദ്ദനത്തിലേറ്റ പരിക്കുകളാണെന്ന് വ്യക്തമായിരുന്നു. തറയിലിട്ട് ക്രൂരമായി നെഞ്ചത്തും പുറത്തും ചവിട്ടിയതിനെ തുടര്‍ന്ന് സുനില്‍കുമാറിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മറ്റാര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ വളരെ സ്വാഭാവികമായിട്ടായിരുന്നു അഭിലാഷിന്റെ…

    Read More »
Back to top button
error: