Crime

  • ദേ പിന്നേം ദര്‍ശന്‍! മുന്‍ മാനേജരെ കാണാതായിട്ട് എട്ട് വര്‍ഷം, അടിമുടി ദുരൂഹത

    ബംഗളുരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള കന്നഡ സൂപ്പര്‍ താരം ദര്‍ശനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. നടന്‍ ദര്‍ശന്‍ തൊഗുദീപയുടെ മാനേജര്‍ ശ്രീധറെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടന്റെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ നടന്‍െ്‌റ മുന്‍ മാനേജരുടെ തിരോധാനവുമായി ബന്ധപ്പെട്ടും അഭ്യൂഹങ്ങള്‍ പരക്കുന്നു. ദര്‍ശന്‍െ്‌റ മുന്‍ മാേനജരും കര്‍ണാടക ഗഡക് സ്വദേശിയായ മല്ലികാര്‍ജുനെ കുറിച്ച് എട്ടു വര്‍ഷമായി ഒരു വിവരവുമില്ല. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശിയായ ആരാധകന്‍ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ദര്‍ശന്റെ വ്യക്തിജീവിതവും വാര്‍ത്തകളിലിടം പിടിക്കാന്‍ തുടങ്ങിയിട്ട് നാളുകളായിരുന്നു. കേസില്‍ ദര്‍ശന്റെ പങ്ക് വ്യക്തമായതോടെ ദര്‍ശന്റെ പേരില്‍ നേരത്തേ തന്നെയുള്ള കേസുകളും മറ്റും തലപൊക്കിത്തുടങ്ങി. ഇതിന് പിന്നാലെയാണിപ്പോള്‍ മുന്‍ മാനേജരുടെ തിരോധാനവും. മാനേജരേക്കാളുപരി വ്യക്തിജീവിതത്തിലും ദര്‍ശനോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മല്ലികാര്‍ജുന്‍ എന്നാണ് വിവരം. ദര്‍ശന്റെ ഫിലിം ഷെഡ്യൂളുകളും മറ്റ് പ്രൊഫഷണല്‍ കാര്യങ്ങളും ക്രമീകരിക്കുന്നതിന് പുറമെ നിര്‍മാണത്തിലും വിതരണത്തിലും…

    Read More »
  • ബേക്കല്‍കോട്ട കാണാനെത്തിയ കമിതാക്കള്‍ക്കുനേരെ ആക്രമണം; പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

    കാസര്‍കോട്: ബേക്കല്‍കോട്ട കാണാനെത്തിയ യുവാവിനെയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. സംഭവത്തില്‍ മൂന്ന് പേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ കോട്ടയിലേക്ക് കാറിലെത്തിയ കാറഡുക്ക സ്വദേശിയായ യുവാവിനും പെണ്‍സുഹൃത്തിനുമാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ പളളിക്കര സ്വദേശിയായ അബ്ദുല്‍ വാഹിദ് (25), ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി അഹമ്മദ് കബീര്‍, മൊവ്വല്‍ കോളനിയിലുളള ശ്രീജിത്ത് (26) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി സാദിഖ് എന്ന യുവാവിനായുളള തിരച്ചില്‍ തുടരുകയാണ്. ബേക്കല്‍ കോട്ടയിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ചാണ് നാലംഗ സംഘം ഇവരെ ആക്രമിച്ചത്. യുവാവിനെയും സുഹൃത്തിനെയും പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനുശേഷം കാറില്‍നിന്നു വലിച്ചിറക്കുകയായിരുന്നു. പിന്നാലെ യുവാവിന്റെ കൈയിലെ ബ്രേസ്ലെറ്റും ഊരി വാങ്ങി. യുവതിയുടെ കൈയിലുണ്ടായിരുന്നു 5000 രൂപയും ബലം പ്രയോഗിച്ച് സംഘം കൈക്കലാക്കി. പിന്നാലെ പ്രതികളിലൊരാള്‍ എത്തിയ ബൈക്കിന്റെ നമ്പര്‍ യുവാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലാണ് പ്രതികള്‍ അറസ്റ്റിലായത്. പിടിയിലായവര്‍ മുന്‍പും ബേക്കല്‍കോട്ട കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.…

    Read More »
  • വിവാഹിതയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു, വനിതാ നേതാവിന് ലഹരി നല്‍കി നഗ്‌ന വീഡിയോ ചിത്രീകരിച്ചെന്നും ആരോപണം

    പത്തനംതിട്ട: പീഡനക്കേസ് പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു. തിരുവല്ല കോട്ടാലില്‍ ലോക്കല്‍ കമ്മിറ്റി അംഗം സി.സി.സജിമോനെയാണ് തിരിച്ചെടുത്തത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിലും ഡിഎന്‍എ പരിശോധനയില്‍ കൃത്രിമം കാണിച്ച കേസിലും പ്രതിയാണ്. വനിതാ നേതാവിന് ലഹരി നല്‍കി നഗ്‌ന വീഡിയോ ചിത്രീകരിച്ചെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്. 2018ലാണ് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം സജിമോന്‍ ഡിഎന്‍എ പരിശോധയില്‍ അട്ടിമറിക്ക് ശ്രമിച്ചത്. പരിശോധനയില്‍ കൃത്രിമം നടത്താന്‍ സഹായിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സജിമോനെതിരെ പാര്‍ട്ടി നടപടിയെടുത്തു. രണ്ടു വര്‍ഷത്തിനുശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. 2022ല്‍ വനിതാ നേതാവിന്റെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ചതായി പരാതിയുയര്‍ന്നു. അന്വേഷണത്തിനുശേഷം പാര്‍ട്ടി പുറത്താക്കി. കണ്‍ട്രോള്‍ കമ്മിഷന്റെ തീരുമാനപ്രകാരമാണ് ഇപ്പോള്‍ തിരിച്ചെടുക്കുന്നത്. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്…

    Read More »
  • ദര്‍ശന്റെ മാനേജര്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നടന്റെ ഫാം ഹൗസില്‍ നിന്ന്

    ബംഗളൂരു: സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നട നടന്‍ ദര്‍ശന്‍ തൊഗുദീപയുടെ മാനേജര്‍ ശ്രീധറെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടന്റെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പെടല്‍ കാരണം ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. തന്റെ പ്രിയപ്പെട്ടവരെ ഈ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ശ്രീധര്‍ പറയുന്ന വിഡിയോ സന്ദേശവും പൊലീസിനു ലഭിച്ചു. ശ്രീധര്‍ മരിച്ചതോടെ, ദര്‍ശന്‍ ഉള്‍പ്പെട്ട കൊലപാതക കേസുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ദര്‍ശന്‍ അറസ്റ്റിലായിരുന്നു. ദര്‍ശന്റെ കടുത്ത ആരാധകനായ ഇയാള്‍ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. സംഭവത്തില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പവിത്രയെയും…

    Read More »
  • ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് കാര്‍ ഓടിച്ചുകയറ്റി കൊലപാതകം; രാജ്യസഭാ എംപിയുടെ മകള്‍ക്ക് ജാമ്യം

    ചെന്നൈ: നടപ്പാതയില്‍ ഉറങ്ങിക്കിടന്ന യുവാവിന് മുകളിലൂടെ ആഡംബര കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യസഭാ എംപി ബീഡ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരിക്ക് ജാമ്യം. അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന കാര്‍ ബസന്ത് നഗറിലെ പാതയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സൂര്യ എന്ന യുവാവിന് മുകളിലൂടെ കയറുന്നത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവസ്ഥലത്തുനിന്ന് അപ്പോള്‍ തന്നെ മാധുരി ഓടി രക്ഷപ്പെട്ടു. ആളുകള്‍ തടിച്ചുകൂടിയതോടെ മാധുരിയുടെ സുഹൃത്തും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇവരും പിന്നീട് അവിടെ നിന്നു പോയി. ആളുകള്‍ സൂര്യയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 24കാരനായ സൂര്യ പെയിന്ററാണ്. എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ വിവാഹിതനാകുന്നത്. അപകടത്തെ തുടര്‍ന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൂര്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി. സിസിടിവി പരിശോധിച്ചപ്പോഴാണ് കാര്‍ ബിഎംആര്‍ ഗ്രൂപ്പിന്റെതാണെന്ന് തിരിച്ചറിയുന്നത്. മാധുരിയെ അറസ്റ്റുചെയ്‌തെങ്കിലും ജാമ്യം നല്‍കുകയായിരുന്നു.  

    Read More »
  • തലശ്ശേരിയില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ചു; സ്‌ഫോടനം പറമ്പില്‍നിന്ന് കിട്ടിയ വസ്തു തുറന്നപ്പോള്‍

    കണ്ണൂര്‍: തലശ്ശേരി കുടക്കളത്ത് ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ടു. കുടക്കളം സ്വദേശി വേലായുധന്‍ (80) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം. പറമ്പില്‍നിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ പറമ്പിലുള്ള ആള്‍താമസമില്ലാത്ത വീടിന്റെ വരാന്തയ്ക്ക് സമീപത്തുവെച്ചാണ് കളഞ്ഞുകിട്ടിയ വസ്തു വയോധികന്‍ തുറന്നത്. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. ആറ് മാസം മുന്‍പ് പാനൂരിലുണ്ടായ സമാനസംഭവത്തില്‍ ആക്രി ശേഖരിക്കുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വഴിയരികില്‍നിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

    Read More »
  • യുവാവ് ബാറിനു സമീപം മരിച്ച നിലയില്‍; രണ്ടുപേര്‍ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

    ആലപ്പുഴ: ചെന്നിത്തല തൃപ്പെരുംതുറ ‘കാര്‍ത്തിക’യില്‍ രാജേഷ് (46) മാവേലിക്കരയില്‍ ബാറിനു സമീപം മരിച്ചതു കൊലപാതകമെന്നു സംശയം. രണ്ടുപേര്‍ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. രാജേഷിന്റെ തലയില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നു രാവിലെയാണു രാജേഷിനെ മരിച്ച നിലയില്‍ കണ്ടത്. രാജേഷും മറ്റു മൂന്നുപേരും ഇന്നലെ ബാറിലെത്തി മദ്യപിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായെന്നും പിന്നീടു ബാറിന് എതിര്‍വശത്തെ ബാങ്കിന്റെ വരാന്തയില്‍ വച്ച് അടിപിടിയുണ്ടായെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

    Read More »
  • ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ആത്മഹത്യ; സൈബര്‍ അധിക്ഷേപത്തില്‍ പങ്കില്ലെന്ന് മുന്‍ കാമുകന്‍

    തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുന്‍സറുടെ ആത്മഹത്യയില്‍ മുന്‍ കാമുകനെ ചോദ്യം ചെയ്ത് പൂജപ്പുര പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ഇയാളുടെ മൊഴി. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചതെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. മൊഴി വിശദമായി പരിശോധിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്. മരണത്തില്‍ പരാതി ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച വൈകിട്ട് ആറരയോട് കൂടിയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മരിച്ചു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്ന കുട്ടി ഇന്‍സ്റ്റഗ്രാമില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് ഇതില്‍ മനംനൊന്തെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ പിന്നീട് പോസ്റ്റ് ചെയ്യുന്ന ഓരോ കണ്ടന്റിനും വ്യാപക വിമര്‍ശനമാണ് കുട്ടി നേരിട്ടിരുന്നത്. ആത്മഹത്യക്ക് പിന്നില്‍ ഇയാളാണോ എന്നറിയാനായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍. സംഭവത്തില്‍ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.  

    Read More »
  • തൊട്ടപ്പുറത്തെ മേശയിലെ ‘ടച്ചിങ്‌സ്’ എടുത്തു; പത്തനംതിട്ടയില്‍ ബാറിനു പുറത്ത് കൂട്ടയടി

    പത്തനംതിട്ട: മദ്യപാനത്തിനിടെ ‘ടച്ചിങ്‌സി’നെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമല ബാറിന് പുറത്താണ് കൂട്ടയടി നടന്നത്. മൂന്നംഗങ്ങളുള്‍പ്പെടുന്ന രണ്ട് സംഘങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കം. തിങ്കളാഴ്ച രാത്രി 9.15-നായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുണ്‍, ശ്യാം എന്നിവര്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്. നന്നുവക്കാട് സ്വദേശികളായ ഷിജു പി. ജോസ്, അഭിലാഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് ഇവരെ മര്‍ദിച്ചത്. മേശ മാറി ടച്ചിങ്‌സ് എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടയടിയിലേക്ക് നയിച്ചത്. ബാറിനുള്ളില്‍ സംഘം അടിയുണ്ടാക്കിയതോടെ ജീവനക്കാര്‍ ഇടപെട്ട് ഇവരെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് ബാറിന് പുറത്തുവെച്ച് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയത്. ഹെല്‍മറ്റ് ഉപയോഗിച്ച് യുവാക്കളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദനമേറ്റ് രണ്ട് യുവാക്കള്‍ ബോധരഹിതരായി നിലത്തുവീണു. ഹെല്‍മറ്റ് ഉപയോഗിച്ചുള്ള അടിയേറ്റ ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്. മൂന്നംഗസംഘത്തിലെ ഒരാള്‍ നിലത്തുവീണ് കിടക്കുന്ന രണ്ട് യുവാക്കളുടെ തലയില്‍ ഹെല്‍മറ്റ് ഉപയോഗിച്ച് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്രൂരമായി അടിയേല്‍ക്കുന്നതുകണ്ട്, ‘ചത്തുപോകത്തേയുള്ളൂ’ എന്ന് ദൃക്‌സാക്ഷികള്‍…

    Read More »
  • കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള ആദ്യ പദ്ധതി പാളി, പിന്നീട് വെടിവച്ചു കൊന്നു; മൂന്നു വര്‍ഷത്തിനു ശേഷം ഭാര്യ പിടിയില്‍

    ചണ്ഡീഗഡ്: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനുമായി ചേര്‍ന്ന് പദ്ധതിയിടുക, അത് പാളിയപ്പോള്‍ പിന്നീട് വെടിവച്ചു കൊലപ്പെടുത്തുക…2021ല്‍ ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന കൊലപാതകക്കേസില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയിലായിരിക്കുകയാണ്. പാനിപ്പത്ത് സ്വദേശിയായ വിനോദ് ബരാദ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭാര്യ നിധിയും കാമുകന്‍ സുമിതും അറസ്റ്റിലായത്. സുമിതുമായി അടുപ്പത്തിലായിരുന്ന നിധി ഭര്‍ത്താവിനെ ഒഴിവാക്കാന്‍ പദ്ധതിയിട്ടിരുന്നു. 2021 ഒക്ടോബര്‍ 5ന് വാഹനാപകടത്തിലൂടെ വിനോദിനെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നത്. അന്ന് പഞ്ചാബ് രജിസ്‌ട്രേഷിനുള്ള ഒരു വാഹനം വിനോദിനെ ഇടിച്ചുതെറിപ്പിക്കുകയാണ് ഉണ്ടായത്. മരണത്തില്‍നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും വിനോദിന്റെ രണ്ടു കാലുകളും അപകടത്തില്‍ ഒടിഞ്ഞിരുന്നു. പിന്നീട് രണ്ടു മാസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 15ന് പാനിപ്പത്തിലെ സ്വവസതിയില്‍ വച്ച് വിനോദ് വെടിയേറ്റു മരിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ വിനോദിന്റെ അമ്മാവന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ദേവ് സുനാറിനെ അറസ്റ്റ് ചെയ്തു. പതിനഞ്ച് ദിവസത്തിന് ശേഷം, ബതിന്ഡ നിവാസിയായ ദേവ് സുനാര്‍ ഒത്തുതീര്‍പ്പിനായി വിനോദിനെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. തുടര്‍ന്ന് ദേവ്…

    Read More »
Back to top button
error: