Crime

  • ബലാത്സംഗം ആംഗ്യഭാഷയില്‍ വിവരിച്ച് ഇരയായ ഭിന്നശേഷി പെണ്‍കുട്ടി; പ്രതിക്ക് ജീവപര്യന്തം

    മുംബൈ: ബൗദ്ധിക വെല്ലുവിളി നേരിടുന്ന സംസാരശേഷിയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം. ഇരയായ പെണ്‍കുട്ടി താന്‍ നേരിട്ട ക്രൂരത ആംഗ്യഭാഷയില്‍ വിവരിച്ചതിനു പിന്നാലെയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ജില്ലയിലെ വാസൈ പ്രത്യേക കോടതിയാണ് 48കാരനായ സനേഹി ശ്രീകിഷന്‍ ഗൗഡിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എസ്.വി കോന്‍ഗല്‍ ആണ് പോക്‌സോ നിയമപ്രകാരം പ്രതിയെ ശിക്ഷിച്ചത്. 16കാരിയായ പെണ്‍കുട്ടിയെയാണ് അയല്‍വാസിയായ പ്രതി വീട്ടില്‍ ആരുമില്ലാത്ത സമയം പീഡിപ്പിച്ചത്. 2017 ജനുവരിയിലായിരുന്നു സംഭവം. സനേഹി പ്രായപൂര്‍ത്തിയാവാത്ത ഭിന്നശേഷി പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്തതായി വിചാരണയ്ക്കിടെ പ്രോസിക്യൂട്ടര്‍ ജയപ്രകാശ് പാട്ടീല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന്, താന്‍ നേരിട്ട ക്രൂരതകള്‍ പെണ്‍കുട്ടി ആംഗ്യഭാഷയില്‍ മാതാവിനോട് വിവരിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. ആംഗ്യഭാഷയിലൂടെ കാര്യങ്ങള്‍ വിവരിച്ച ഇരയായ പെണ്‍കുട്ടിയടക്കം ഒമ്പത് സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് മിതമായ…

    Read More »
  • ക്രൂരബലാത്സംഗത്തിനുശേഷം കൊന്നു തള്ളിയത് അഞ്ചു സ്ത്രീകളെ; തെലങ്കാനയെ വിറപ്പിച്ച പരമ്പര കൊലയാളി പിടിയില്‍

    ഹൈദരാബാദ്: തെലങ്കാനയില്‍ അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയ പരമ്പര കൊലയാളി പിടിയിലായി. കൂലിപ്പണിക്കാരനായ ബി. കാസമയ്യ എന്ന കാസിമിനെയാണ് മെഹബൂബ്നഗറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മേയില്‍ ഒരുസ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് കാസിമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തതോടെയാണ് ബാക്കി അഞ്ച് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. രണ്ടുവര്‍ഷത്തിനിടെയാണ് പ്രതി അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ കാസിം തെരുവുകളിലാണ് അന്തിയുറങ്ങാറുള്ളത്. അഞ്ച് സ്ത്രീകളെയും ഇയാള്‍ ക്രൂരമായി ബലാത്സംഗംചെയ്തശേഷമാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സ്ത്രീകളില്‍ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയുടെ ക്രൂരതയ്ക്കിരയായ മറ്റൊരാള്‍ മല്ലേഷ് എന്ന കൂലിപ്പണിക്കാരനാണ്. പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഈ കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. 2022 ലാണ് കാസിമിന്റെ കൊലപാതകപരമ്പര ആരംഭിക്കുന്നത്. തെലങ്കാനയിലെ ഭൂത്പുര്‍, ഹന്‍വാഡ, വാണപര്‍ഥി, ബിജിനാപള്ളി, മെഹബൂബ് നഗര്‍ റൂറല്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒടുവില്‍ കഴിഞ്ഞ മെയ് 22-ന് മെഹ്ബൂബ് നഗറില്‍ സ്ത്രീയെ കൊല്ലപ്പെട്ടനിലയില്‍…

    Read More »
  • കെട്ടിയിട്ട് ഷോക്കടിപ്പിച്ചു, ജനനേന്ദ്രിയം തകര്‍ത്തു; നടന്‍ ദര്‍ശനും സംഘവും യുവാവിനെ കൊന്നത് അതിക്രൂരമായി

    ബംഗളൂരു: കന്നഡ സിനിമ നടന്‍ ദര്‍ശനും കൂട്ടാളികളും ചിത്രദുര്‍ഗ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട രേണുകാസ്വാമി(33)യുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകം സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ വ്യക്തമായത്. കേസില്‍ ദര്‍ശനും സുഹൃത്തായ നടി പവിത്ര ഗൗഡ എന്നിവരുള്‍പ്പെടെ 17 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. ചിത്രദുര്‍ഗയില്‍നിന്ന് ബംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയ രേണുകാസ്വാമിയെ ഒരു ഷെഡ്ഡില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. വടികൊണ്ടും മറ്റും യുവാവിനെ നിരന്തരം മര്‍ദിച്ചു. കെട്ടിയിട്ടും ഉപദ്രവം തുടര്‍ന്നു. പിന്നാലെ യുവാവിനെ ഷോക്കേല്‍പ്പിച്ചതായും പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ ഒമ്പതാം തീയതി ബംഗളൂരുവിലെ ഒരു അഴുക്കുചാലില്‍നിന്നാണ് രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുഖത്തിന്റെ പാതിഭാഗം നായ്ക്കള്‍ ഭക്ഷിച്ചനിലയിലായിരുന്നു. ഒരു ചെവിയും മൃതദേഹത്തില്‍ കാണാനില്ലായിരുന്നു. യുവാവിന്റെ ജനനേന്ദ്രിയം തകര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്.  

    Read More »
  • അമ്മയെ കൊന്ന കേസില്‍ ജീവപര്യന്തം; പരോളിലിറങ്ങി അനുജനെയും കൊന്നു

    പത്തനംതിട്ട: മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങിയ പ്രതിയുടെ ഉലക്ക കൊണ്ടുള്ള അടിയേറ്റ് സഹോദരന്‍ മരിച്ചു. പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാര്‍ (61) ആണ് മരിച്ചത്. സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68)നെ അടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 5.30 ന് കുടുംബവീട്ടിലായിരുന്നു സംഭവം. പൊലീസ് പറയുന്നത് – 2005 ല്‍ മാതാവ് കമലാക്ഷി അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മോഹനന്‍ ഉണ്ണിത്താനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ 13 നാണ് പരോളില്‍ ഇറങ്ങിയത്. ജയിലില്‍ നിന്ന് സതീഷ് കുമാറാണ് ഇയാളെ വീട്ടിലെത്തിച്ചത്. ഇന്നലെ വീട്ടില്‍ നിന്ന് പുറത്തുപോയ ശേഷം മദ്യപിച്ചാണ് മോഹനന്‍ ഉണ്ണിത്താന്‍ വീട്ടിലെത്തിയത്. മദ്യപിച്ച് വീട്ടില്‍ വരരുതെന്ന് സതീഷ് കുമാര്‍ പറഞ്ഞതോടെ തര്‍ക്കമുണ്ടായി. ഇതിനിടെ വീട്ടിലെ ഉലക്ക കൊണ്ട് സതീഷ് കുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട മോഹനന്‍ ഉണ്ണിത്താനെ പിന്നീടാണ് പൊലീസ് പിടികൂടിയത്. ഇരുവരും അവിവാഹിതരാണ്.  

    Read More »
  • പെയിന്റിങ് തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍; പിടിയിലായത് പോക്സോ കേസ് പ്രതി

    തിരുവനന്തപുരം: നിര്‍മാണം നടക്കുന്ന വീട്ടില്‍ പെയിന്റിങ് തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍. പത്തനംതിട്ട കോന്നി പൂവന്‍പാറ പുതുവല്‍ പുത്തന്‍വീട്ടില്‍ ഷംനാസിനെ (28)യാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 27-നായിരുന്നു മോഷണം. വെങ്ങാനൂരില്‍ പണിനടക്കുന്ന അജിത്കുമാറിന്റെ വീട്ടില്‍ പെയിന്റിങ്ങിന് എത്തിയ വെണ്ണിയൂര്‍ സ്വദേശി ഫ്രാങ്ക്‌ളിന്റെ 27,000 രൂപ വിലയുളള മൊബൈല്‍ഫോണായിരുന്നു ഇയാള്‍ മോഷ്ടിച്ചത്. ജോലിക്കിടെ കൈവരിയില്‍വെച്ചിരുന്ന ഫോണ്‍ ഇയാള്‍ മോഷ്ടിക്കുകായിരുന്നു എന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. മോഷ്ടിച്ച ഫോണ്‍ വാങ്ങി വില്‍പ്പന നടത്താന്‍ സഹായിച്ച യുവാവിനെയും വാങ്ങാനെത്തിയ യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. പോലീസ് കേസെടുത്തു. കോവളം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസുകളുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

    Read More »
  • പക കാത്തുസൂക്ഷിച്ചത് അഞ്ച് വര്‍ഷം; ഒളിച്ചോടിപ്പോയ മകളുടെ ഭര്‍ത്താവിനെ വീട്ടിലേക്ക് ക്ഷണിച്ച് അരുംകൊല

    ലഖ്‌നൗ: ദുരഭിമാനത്തിന്റെ പേരില്‍ മകളുടെ ഭര്‍ത്താവിനെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പിതാവുള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭാല്‍ സ്വദേശിയായ ഭുലേഷ് കുമാറാണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷം മുന്‍പ് ഭുലേഷ് കുമാര്‍ വീട്ടുകാരെ എതിര്‍ത്താണ് പ്രീതി യാദവ് എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു പ്രീതിയുടെ കുടുംബം പരിഭവം മാറിയെന്ന വ്യാജേന ഭുലേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. യുവാവിനോടൊപ്പം ഭാര്യ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്നും മദ്യപിച്ചതിനുശേഷം ഭുലേഷ് മടങ്ങുന്നതിനിടെയാണ് വാടക കൊലയാളികള്‍ കൊലപ്പെടുത്തിയത്. പ്രീതിയുടെ വീട്ടുകാര്‍ യുവാവിനെ കൊലപ്പെടുത്തുന്നതിനായി വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയാളികള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി പ്രീതിയുടെ പിതാവ് മൂന്ന് ലക്ഷം രൂപയ്ക്കാണ് ആഭരണങ്ങള്‍ പണയം വച്ചത്. യുവാവിന്റെ മൃതദേഹം ജൂണ്‍ 16ന് ഗ്രേറ്റര്‍ നോയിഡയിലെ സുരജ്പൂരില്‍ നിന്നാണ് കണ്ടെടുത്തത്. കൃത്യം ചെയ്യാനുപയോഗിച്ച ആയുധം, ടൗവല്‍, കാര്‍,…

    Read More »
  • അമ്മായിയച്ഛനെയും അളിയനെയും കുത്തിക്കൊന്നു; പൂജപ്പുര ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം

    തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും 5,50,000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. മുട്ടത്തറ കല്ലുംമൂട് രാജീവ്ഗാന്ധി നഗര്‍ പുതുവല്‍ പുത്തന്‍വീട് സ്വദേശി അരുണിനെയാണ് ശിക്ഷിച്ചത്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. അരുണ്‍ തന്റെ ഭാര്യാപിതാവ് പൂജപ്പുര മുടവന്‍മുകള്‍ അനിത ഭവനില്‍ സുനില്‍കുമാര്‍, മകന്‍ അഖില്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. സുനില്‍കുമാറിന്റെ മകള്‍ അപര്‍ണ പ്രതിയുടെ മര്‍ദനം സഹിക്കവയ്യാതെ അവരുടെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഭാര്യയെ വിളിച്ചു കൊണ്ടുപോകുന്നതിനാണ് അരുണ്‍ സുനില്‍ കുമാറിന്റെ വീട്ടിലെത്തിയത്. മകളെ അരുണിനൊപ്പം വിടുന്നില്ലെന്ന് സുനില്‍കുമാറും പോകാന്‍ തയ്യാറല്ലെന്ന് അപര്‍ണയും നിലപാട് സ്വീകരിച്ചതോടെ അരുണ്‍ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ആദ്യം സുനില്‍കുമാറിനെയും തടയാന്‍ ശ്രമിച്ച അഖിലിനെയും കുത്തിവീഴ്ത്തുകയായിരുന്നു. 2021 ഒക്ടോബര്‍ 12-ന് രാത്രി 8.30-ന് ആയിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സാജന്‍ പ്രസാദ് ഹാജരായി.

    Read More »
  • ഗര്‍ഭാശയ കാന്‍സറിന് കീമോ കഴിഞ്ഞിരിക്കെ പീഡനം; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

    പത്തനംതിട്ട: ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് കീമോതെറാപ്പി കഴിഞ്ഞിരിക്കുമ്പോള്‍ ഭര്‍ത്താവ് ബലം പ്രയോഗിച്ച് ലൈംഗിക പീഡനം നടത്തിയ യുവതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ മരിച്ചു. യുവതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് റിമാന്‍ഡിലാണ്. സെര്‍വിക് കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരപ്രവര്‍ത്തിക്ക് ഇരയായി മരിച്ചത്. മെയ് 28 മുതല്‍ ജൂണ്‍ 15 വരെയുള്ള വിവിധ ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന് കാട്ടി 35 വയസുള്ള യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് കൊല്ലമുള സ്വദേശി ജയനെതിരേ കഴിഞ്ഞ 19 ന് പൊലീസ് കേസെടുക്കുകയും വെച്ചൂച്ചിറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പെരുന്തേനരുവിക്ക് സമീപമുള്ള വാടക വീട്ടില്‍ വച്ചാണ് പല തവണ ബലം പ്രയോഗിച്ച് യുവതിയെ ഇയാള്‍ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്. വിസമ്മതിച്ച യുവതിയെ കട്ടിലില്‍ നിന്ന് താഴെയിട്ട് ചവിട്ടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഗുരുതരമായ തോതില്‍ രക്തസ്രാവം ഉണ്ടായി കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്. കോട്ടയം…

    Read More »
  • എംഡിഎംഎ വിറ്റ് ഗോവയില്‍ പോയി അടിച്ചുപൊളിക്കും; പുന്നപ്രക്കാരിയായ 24കാരി അറസ്റ്റില്‍

    കോഴിക്കോട്: രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ 24കാരി അറസ്റ്റില്‍. ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമിയാണ് പിടിയിലായത്. ബംഗളരൂവില്‍നിന്നാണ് അന്വേഷണസംഘം ഇവരെ പിടികൂടിയത്. വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്ന സംഘത്തെ പിടികൂടിയതിന് പിന്നാലെയാണ് ലഹരി കടത്ത് സംഘത്തില്‍ ഉണ്ടായിരുന്നു ജുമിയെ പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതില്‍ കടത്തുകാരിയായി പ്രവര്‍ത്തിച്ചത് ജുമിയയാണെന്നും പൊലീസ് പറഞ്ഞു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി ഇതിലൂടെ ഉണ്ടാക്കുന്ന പണംകൊണ്ട് ആര്‍ഭാടജീവിതം നയിച്ച് ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ വലിയ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കുകയാണ് പതിവ്. മേയ് 19-നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് രണ്ടുകോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. പൊലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവരില്‍ നിലമ്പൂര്‍ സ്വദേശി ഷൈന്‍ ഷാജിയെ ബംഗളൂരുവില്‍നിന്നും രണ്ടാംപ്രതി പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യനെ…

    Read More »
  • ലൈംഗികാതിക്രമത്തില്‍ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യെദ്യൂരപ്പയ്ക്കെതിരായ കുറ്റപത്രം പുറത്ത്

    ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരായ ഗുരുതര കുറ്റങ്ങള്‍ അടങ്ങിയ പോക്സോ കേസിന്റെ കുറ്റപത്രം പുറത്ത്. ലൈംഗികാതിക്രമ സംഭവത്തില്‍ സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ബി.ജെ.പി നേതാവ് പീഡിപ്പിച്ചത്. പീഡനത്തിനുശേഷം കുട്ടിക്കും അമ്മയ്ക്കും പണം നല്‍കി സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ്(സി.ഐ.ഡി) ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 17കാരിയെയാണ് യെദ്യൂരപ്പ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബെംഗളൂരുവിലെ യെദ്യൂരപ്പയുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. മകള്‍ക്കെതിരായ മറ്റൊരു ലൈംഗികാതിക്രമ സംഭവത്തില്‍ നീതി തേടിയുള്ള പോരാട്ടത്തില്‍ സഹായം തേടിയായിരുന്നു അമ്മയും മകളും യെദ്യൂരപ്പയെ സന്ദര്‍ശിച്ചത്. പരാതി കേട്ട യെദ്യൂരപ്പ കുട്ടിയുടെ കൈപിടിച്ച് തൊട്ടടുത്തുള്ള മീറ്റിങ് ഹാളിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അകത്തു കയറിയ ശേഷം ഹാളിലേക്കുള്ള വാതിലടച്ചു. തുടര്‍ന്ന് ലൈംഗിക പീഡനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു അദ്ദേഹം. പീഡിപ്പിച്ചയാളുടെ മുഖം ഓര്‍ക്കുന്നുണ്ടോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ചോദിച്ചത്. ഇതിനു മറുപടി പറയുന്നതിനിടെയാണു കുട്ടിയെ പീഡിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.…

    Read More »
Back to top button
error: