CrimeNEWS

അമ്മയെ കൊന്ന കേസില്‍ ജീവപര്യന്തം; പരോളിലിറങ്ങി അനുജനെയും കൊന്നു

പത്തനംതിട്ട: മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങിയ പ്രതിയുടെ ഉലക്ക കൊണ്ടുള്ള അടിയേറ്റ് സഹോദരന്‍ മരിച്ചു. പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാര്‍ (61) ആണ് മരിച്ചത്. സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68)നെ അടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് 5.30 ന് കുടുംബവീട്ടിലായിരുന്നു സംഭവം. പൊലീസ് പറയുന്നത് – 2005 ല്‍ മാതാവ് കമലാക്ഷി അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മോഹനന്‍ ഉണ്ണിത്താനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ 13 നാണ് പരോളില്‍ ഇറങ്ങിയത്. ജയിലില്‍ നിന്ന് സതീഷ് കുമാറാണ് ഇയാളെ വീട്ടിലെത്തിച്ചത്. ഇന്നലെ വീട്ടില്‍ നിന്ന് പുറത്തുപോയ ശേഷം മദ്യപിച്ചാണ് മോഹനന്‍ ഉണ്ണിത്താന്‍ വീട്ടിലെത്തിയത്.

Signature-ad

മദ്യപിച്ച് വീട്ടില്‍ വരരുതെന്ന് സതീഷ് കുമാര്‍ പറഞ്ഞതോടെ തര്‍ക്കമുണ്ടായി. ഇതിനിടെ വീട്ടിലെ ഉലക്ക കൊണ്ട് സതീഷ് കുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട മോഹനന്‍ ഉണ്ണിത്താനെ പിന്നീടാണ് പൊലീസ് പിടികൂടിയത്. ഇരുവരും അവിവാഹിതരാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: