CrimeNEWS

പെയിന്റിങ് തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍; പിടിയിലായത് പോക്സോ കേസ് പ്രതി

തിരുവനന്തപുരം: നിര്‍മാണം നടക്കുന്ന വീട്ടില്‍ പെയിന്റിങ് തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍. പത്തനംതിട്ട കോന്നി പൂവന്‍പാറ പുതുവല്‍ പുത്തന്‍വീട്ടില്‍ ഷംനാസിനെ (28)യാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ 27-നായിരുന്നു മോഷണം. വെങ്ങാനൂരില്‍ പണിനടക്കുന്ന അജിത്കുമാറിന്റെ വീട്ടില്‍ പെയിന്റിങ്ങിന് എത്തിയ വെണ്ണിയൂര്‍ സ്വദേശി ഫ്രാങ്ക്‌ളിന്റെ 27,000 രൂപ വിലയുളള മൊബൈല്‍ഫോണായിരുന്നു ഇയാള്‍ മോഷ്ടിച്ചത്.

Signature-ad

ജോലിക്കിടെ കൈവരിയില്‍വെച്ചിരുന്ന ഫോണ്‍ ഇയാള്‍ മോഷ്ടിക്കുകായിരുന്നു എന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. മോഷ്ടിച്ച ഫോണ്‍ വാങ്ങി വില്‍പ്പന നടത്താന്‍ സഹായിച്ച യുവാവിനെയും വാങ്ങാനെത്തിയ യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. പോലീസ് കേസെടുത്തു. കോവളം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസുകളുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: