Crime

  • സ്വകാര്യഭൂമി ഇടപാടില്‍ ഡി.ജി.പി. നിയമക്കുരുക്ക്; പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

    തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍. ഭൂമിയിടപാടില്‍ ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം. ബാധ്യത മറച്ചുവെച്ചത് വഞ്ചനാക്കുറ്റം ചുമത്താവുന്ന നടപടിയാണ്. പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടി വരുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഡി.ജി.പിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കൈമാറ്റം തിരുവനന്തപുരം അഡീഷണല്‍ സബ് കോടതി തടഞ്ഞിരുന്നു. ഭൂമി വില്‍പ്പനയ്ക്കായി അഡ്വാന്‍സായി വാങ്ങിയ തുക മടക്കി നല്‍കാത്തതാണ് ഭൂമികൈമാറ്റം തടയാന്‍ ഇടയാക്കിയത്. കേസിനാസ്പദമായ തുക കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ പോലീസ് മേധാവിക്ക് ഇനി ഭൂമി കൈമാറ്റം സാധ്യമാകൂ. വഴുതക്കാട് സ്വദേശി ആര്‍. ഉമര്‍ ഷെരീഫ് ആയിരുന്നു ഹര്‍ജിക്കാരന്‍. ഡി.ജി.പി.യുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരില്‍ പേരൂര്‍ക്കട മണികണ്ഠേശ്വരത്തുള്ള 10.800 സെന്റ് വസ്തുവിന് 74 ലക്ഷം രൂപ വില സമ്മതിച്ച് ഉമര്‍ വസ്തുവില്‍പ്പനക്കരാറുണ്ടാക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. രണ്ടുമാസത്തിനകം ഭൂമികൈമാറ്റം എന്നായിരുന്നു കരാര്‍. കരാര്‍ദിവസം 15 ലക്ഷം രൂപയും പിന്നീട് രണ്ടു തവണയായി 15 ലക്ഷം രൂപയും നല്‍കി. അവസാന തവണ പോലീസ്…

    Read More »
  • ഗാര്‍ഹിക പീഡന പരാതി രജിസ്റ്റര്‍ ചെയ്യാനെത്തി; ഭാര്യയെ എസ്പി ഓഫീസിനു പുറത്ത് കുത്തിക്കൊന്ന് ഹെഡ് കോണ്‍സ്റ്റബിള്‍

    ബംഗളൂരു: ഗാര്‍ഹികപീഡനം സംബന്ധിച്ച് പരാതി നല്‍കാനെത്തിയ യുവതിയെ എസ്പി ഓഫീസിനു പുറത്ത് കുത്തിക്കൊന്ന് ഹഡ് കോണ്‍സ്റ്റബിള്‍. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം. ഗാര്‍ഹിക പീഡന പരാതി രജിസ്റ്റര്‍ ചെയ്യാന്‍ എസ്പി ഓഫീസ് വളപ്പില്‍ എത്തിയ മംമ്ത(37)യെന്ന യുവതിയെ ഭര്‍ത്താവ് ലോക്നാഥ് (40) കുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 17 വര്‍ഷം മുന്‍പു വിവാഹിതരായ ദമ്പതികള്‍ക്കു 2 കുട്ടികളുണ്ട്. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് എസ്പിയോടു പരാതിപ്പെടാനെത്തിയതായിരുന്നു മമത. ഭാര്യയോട് ദേഷ്യപ്പെട്ട ലോക്നാഥ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് നിലത്ത് വീണുകിടന്ന മംമ്തയെ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒരാഴ്ച മുമ്പ് ദമ്പതികള്‍ വഴക്കിട്ടിരുന്നുവെന്നും അന്നുമുതല്‍ ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്നുവെന്നാണ് അയല്‍ക്കാരും ബന്ധുക്കളും പറയുന്നത്. ഭാര്യയെ കുത്തിയശേഷം ഒളിവില്‍പ്പോയ ലോക്‌നാഥിനെ പൊലീസ് കണ്ടെത്തി ഭാരതീയ ന്യായ് സംഹിത 103ാം വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. മംമ്തയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ്…

    Read More »
  • കുട്ടികളുടെ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചു; സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

    കാസര്‍കോട്: ബോവിക്കാനം എയുപി സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം. കുട്ടികളുടെ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചു. ഇന്ന് രാവിലെ അധ്യാപകര്‍ എത്തിയപ്പോഴാണ് ക്ലാസ് മുറിയില്‍ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്. സാധാരണ കുട്ടികള്‍ പുസ്തകങ്ങള്‍ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോവാറുണ്ടെങ്കിലും ചില പുസ്തകങ്ങള്‍ ക്ലാസ്സില്‍ തന്നെ സൂക്ഷിക്കാറുണ്ട്. ക്ലാസ് മുറിക്കുള്ളില്‍ പ്രവേശിച്ചല്ല, ജനല്‍ വഴി ഉള്ളിലേക്കാണ് അജ്ഞാത സംഘം തീയിട്ടത്. മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് വസ്തുക്കള്‍ തീയിടാനും ശ്രമം നടന്നു. തീ ആളിപ്പടര്‍ന്നിരുന്നുവെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല. മുന്‍പും ഈ സ്‌കൂളിന് നേരെ അതിക്രമം ഉണ്ടായിട്ടുണ്ട്. വേനലവധി സമയത്ത് സ്‌കൂളിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. പൊലീസില്‍ പരാതി നല്‍കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.  

    Read More »
  • ‘കാപ്പ’ കണ്ടതോടെ തന്റെ വീരകൃത്യങ്ങളും സിനിമയായി കാണാന്‍ മോഹം; ദീപുവിന്റെ കൊലപാതകത്തിന് മാസങ്ങളുടെ പ്ലാനിങ്

    തിരുവനന്തപുരം: കുപ്രസിദ്ധ ക്രിമിനല്‍ ഗുണ്ടുകാട് സാബുവിന്റെ ജീവിതമാണ് പൃഥ്വിരാജിന്റെ ‘കാപ്പ’ ആയി മാറിയത്. ഷാജി കൈലാസ് ചിത്രം വമ്പന്‍ വിജയവുമായി. ഇതോടെ ചൂഴാറ്റുകോട്ട അമ്പിളിയും തന്റെ കഥ സിനിമയാകണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ചില സുഹൃത്തുക്കളിലൂടെ ചില തിരക്കഥാകൃത്തുക്കളെ സ്വാധീനിച്ചു. മാഫിയാ ജീവിതം സിനിമയാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അമ്പിളിയെന്ന സുനില്‍കുമാര്‍ കൊലക്കേസില്‍ കുടുങ്ങുന്നത്. ക്വാറി ഉടമ മലയിന്‍കീഴ് സ്വദേശി ദീപുവിനെ (46) കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഗുണ്ടാ നേതാവ് ചൂഴാറ്റുകോട്ട അമ്പിളിയ്ക്കൊപ്പം വമ്പന്‍ ഗുണ്ടാ സംഘം ഇപ്പോഴുമുണ്ട്. ദീപുവിന്റെ കൊലയിലും ഈ മാഫിയാ ഇടപെടല്‍ വ്യക്തമാണ്. സിനിമയെ വെല്ലുന്നതാണ് അമ്പിളിയുടെ ക്രിമിനല്‍ ജീവിതം. എസ്‌ഐ പരീക്ഷ പാസായി ഗുണ്ടയായി മാറിയ കഥ. ചാലാ കമ്പോളത്തിലെ അടിയില്‍ തുടങ്ങുന്ന ജീവിതത്തില്‍ കൊലക്കേസുകളുമുണ്ടായി. മുംബൈ ജീവിതവും അനിശ്ചിതത്വങ്ങളുടേതാണ്. ഇതെല്ലാം വെള്ളിത്തരയില്‍ മിന്നിമറിയുമെന്നത് കാണാന്‍ അമ്പിളി ആഗ്രഹിച്ചിരുന്നു. തന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കാന്‍ മാസങ്ങള്‍ക്കു മുന്‍പ് ചിലര്‍ സമീപിച്ചിരുന്നതായി അമ്പളി തമിഴ്നാട് പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.…

    Read More »
  • ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കം; കളി കാണാന്‍പോയ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

    അഹമ്മദാബാദ്: ഗുജറാത്തില്‍ ക്രിക്കറ്റ് മത്സരം കാണാന്‍ പോയ യുവാവ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടു. ആനന്ദിലെ ലെ ചിഖോദ്രയില്‍ കഴിഞ്ഞ 22 നായിരുന്നു സംഭം. പോള്‍സണ്‍ കോമ്പൗണ്ടില്‍ താമസിക്കുന്ന തുണക്കച്ചവടക്കാരനായ സല്‍മാന്‍ വൊഹ്ര (23) ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ കാണാന്‍ പോയതായിരുന്നു സല്‍മാനും സുഹൃത്ത് ഷൊഹൈബും. ഇവിടെ വാഹ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് ഷൊഹൈബും മറ്റു ചിലരുമായി തര്‍ക്കമുണ്ടായി. ഒരു സംഘം യുവാക്കാള്‍ സല്‍മാന്റെ ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവിടെനിന്ന് പോയ സംഘം ഏതാനും ആളുകളെക്കൂട്ടി വീണ്ടും തിരിച്ചെത്തി. ആള്‍ക്കൂട്ടം സല്‍മാനെ ഷൊഹൈബായി തെറ്റിദ്ധരിച്ച് മര്‍ദിക്കാന്‍ തുടങ്ങി. ഷൊഹൈബിനെ രക്ഷിക്കാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയ സല്‍മാനെ സംഘം വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ആള്‍ക്കൂട്ടം സല്‍മാനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സല്‍മാന്റെ ചലനമറ്റപ്പോള്‍ മാത്രമാണ് ആള്‍ക്കൂട്ടം തല്ലുന്നത് നിര്‍ത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ശഷം ചിലര്‍ ചേര്‍ന്ന് എഴുന്നേല്‍പ്പിച്ച് കുടിക്കാന്‍ വെള്ളം നല്‍കി, ഒരു ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.…

    Read More »
  • ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു, മറ്റൊരാള്‍ക്കൊപ്പം താമസം; യുവതിയെ നടുേറാഡില്‍ മര്‍ദിച്ച് തൃണമൂല്‍ നേതാവ്

    കൊല്‍ക്കത്ത: ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ പൊതുമധ്യത്തില്‍ യുവതിയെയും യുവാവിനെയും മര്‍ദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. ബംഗാളിലെ ഉത്തരദിനാശ്പൂരിലെ ചൊപ്രയിലാണു സംഭവം. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാള്‍ക്കൊപ്പം ജീവിച്ചു എന്നാരോപിച്ചാണു തൃണമൂല്‍ നേതാവ് താജ്മൂലിന്റെ നേതൃത്വത്തില്‍ സംഘം യുവതിയെ മര്‍ദിച്ചത്. യുവതിയുടെ പ്രവൃത്തി സമൂഹത്തിനു യോജിച്ചതല്ലെന്നും മര്‍ദനത്തില്‍ തെറ്റു പറയാനാവില്ലെന്നും വ്യക്തമാക്കി തൃണമൂല്‍ എംഎല്‍എയും സംഭവത്തെ ന്യായീകരിച്ചു. ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു മറ്റൊരു പുരുഷനൊപ്പം താമസം തുടങ്ങി എന്നാരോപിച്ചാണു ചൊപ്രയില്‍ സ്ത്രീയെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷനെയും പൊതുമധ്യത്തില്‍ ആള്‍ക്കൂട്ടം വിചാരണ നടത്തിയത്. ഇതിനുശേഷം പാര്‍ട്ടി നേതാവ് മുളവടികൊണ്ട് ഇരുവരെയും അടിക്കുകയായിരുന്നു. അടികൊണ്ട് അവശയായി വീണ സ്ത്രീയെ ഇയാള്‍ നിലത്തിട്ടു ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ട്ടി അനുഭാവികള്‍ തന്നെയാണു പ്രചരിപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇതിനു പിന്നാലെയാണ് ഉത്തരദിനാശ്പൂര്‍ എംഎല്‍എ സംഭവത്തെ ഭാഗികമായി ന്യായീകരിച്ചു രംഗത്തെത്തിയത്. സമൂഹത്തിനു ചേരാത്തവിധത്തിലുള്ള സ്ത്രീയുടെ പ്രവൃത്തിയോട് ആള്‍ക്കൂട്ടം ഇത്തരത്തില്‍ പ്രതികരിച്ചതില്‍ തെറ്റു പറയാനാവില്ലെന്നും അദ്ദേഹം…

    Read More »
  • കൊല്ലാന്‍ ആയുധം വാങ്ങി നല്‍കി; ക്വാറി ഉടമയുടെ കൊലപാതകത്തില്‍ രണ്ടാം പ്രതി അറസ്റ്റില്‍

    തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതി സുനില്‍ കുമാറാണ് അറസ്റ്റിലായത്. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനില്‍. ഇയാള്‍ കഴിഞ്ഞ 3 ദിവസമായി ഒളിവിലായിരുന്നു. പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ മെഡിക്കല്‍ സ്ഥാപനം നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാന്‍ ആയുധങ്ങള്‍ അമ്പിളിയ്ക്ക് വാങ്ങി നല്‍കിയതെന്നാണു പൊലീസ് നിഗമനം. കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയില്‍ കൊണ്ടുവിട്ടതു സുനിലാണ്. ഇയാളുടെ കാര്‍ കന്യാകുമാരിയ്ക്ക് സമീപം കുലശേഖരത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയോടെ പാറശാലയില്‍നിന്നാണ് സുനില്‍ കുമാറിനെ പൊലീസ് പിടികൂടിയത്.  

    Read More »
  • പിറന്നാള്‍ പാര്‍ട്ടിയില്‍ ഭര്‍ത്താവ് പുകഴ്ത്തി സംസാരിച്ചില്ല; സോഡയില്‍ വിഷം കലര്‍ത്തി ഭാര്യ, അറസ്റ്റ്

    വാഷിംഗ്ടണ്‍: ഭര്‍ത്താവിനായി സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് തന്നെ പുകഴ്ത്തി സംസാരിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ പങ്കാളിക്കുള്ള സോഡയില്‍ വിഷം കലര്‍ത്തി. യു.എസിലെ മസോറിയിലാണ് സംഭവം. മിഷേല്‍ വൈ. പീറ്റേഴ്സ് (47) ആണ് ഗ്യാരേജ് റഫ്രിജറേറ്ററില്‍ തന്റെ ഭര്‍ത്താവ് സൂക്ഷിച്ചിരുന്ന ‘മൗണ്ടന്‍ ഡ്യൂവി’ന്റെ 2-ലിറ്റര്‍ ബോട്ടിലില്‍ രഹസ്യമായി വിഷം കലര്‍ത്തിയത്. തിങ്കളാഴ്ചയാണ് മിഷേലിനെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ 50-ാം പിറന്നാളിനോട് അനുബന്ധിച്ച് താന്‍ സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിയില്‍ ഭര്‍ത്താവ് തന്നെ പ്രശംസിച്ച് സംസാരിച്ചില്ലെന്ന കാരണത്താലാണ് വിഷം കലര്‍ത്തിയതെന്ന് മിഷേല്‍ പൊലീസിനോട് പറഞ്ഞു. മേയ് 1ന് മൗണ്ടന്‍ ഡ്യൂ കുടിച്ചപ്പോള്‍ അരുചി അനുഭവപ്പെട്ടെങ്കിലും താന്‍ വീണ്ടുമത് കുടിച്ചുവെന്ന് ഭര്‍ത്താവ് പറഞ്ഞു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. തൊണ്ടവേദന, ചുമ, തവിട്ട്, മഞ്ഞ കഫം, വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉണ്ടായെന്നും അദ്ദേഹം പറയുന്നു. സംശയം തോന്നിയ ഇയാള്‍ വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജില്‍ നിന്ന് സോഡയെടുത്ത് വിഷം കലര്‍ത്തുന്നത്…

    Read More »
  • കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിയെത്തി; വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍

    കോഴിക്കോട്: കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍. പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. സ്ത്രീ ഒഴുകി വരുന്നത് കണ്ടതോടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന എടക്കാട് സ്വദേശി ഡോണ്‍ എഡ്വിനും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. മൊകവൂര്‍ സ്വദേശിയാണ് വീട്ടമ്മ. ആദ്യം നീര്‍നായയാണെന്നാണ് കരുതിയതെന്നും തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ കൈയും തലയും വെള്ളത്തിനു മുകളില്‍ കണ്ടതോടെ വെള്ളത്തിലേക്ക് ചാടിയതെന്ന് ഇവര്‍ പറഞ്ഞു. സ്ത്രീയെ കരയ്ക്കെത്തിച്ച ശേഷം യുവാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി, യുവാക്കളോടൊപ്പം വെള്ളത്തിലിറങ്ങി. രണ്ടരമീറ്ററോളം ഉയരവും ഒരാള്‍പ്പൊക്കത്തില്‍ വെള്ളവുമുള്ള കനാലില്‍നിന്ന് സാഹസികമായാണ് സ്ത്രീയെ കരയ്ക്കെത്തിച്ചത്. പൊലീസ് വാഹനത്തില്‍ത്തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഒരു മണിക്കൂറിലേറെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ബീച്ചാശുപത്രിയിലേക്ക് മാറ്റി. കാല്‍വരിഞ്ഞുമുറുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചതാകാനാണ് സാധ്യതയെന്നും ഇവരില്‍നിന്ന് മൊഴിയെടുത്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും എലത്തൂര്‍ പൊലീസ് പറഞ്ഞു.  

    Read More »
  • ചാവക്കാട്ട് നടുറോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു; കാപ്പാ കേസ് പ്രതി കസ്റ്റഡിയില്‍

    തൃശൂര്‍: ചാവക്കാട് റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് സ്‌േഫാടനം. ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ഒരുമനയൂര്‍ സ്വദേശി ഷെഫീക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.15-ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടായത്. പരിസരവാസികള്‍ എത്തിയപ്പോള്‍ സ്ഥലത്ത് പുക ഉയരുന്നനിലയിലായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ സ്ഥലത്ത് വെളുത്തനിറത്തിലുള്ള വസ്തുക്കളും കുപ്പിച്ചില്ലുകളും കണ്ടെത്തി. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ നാടന്‍ ബോംബ് നിര്‍മിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കസ്റ്റഡിയിലുള്ള ഇരുപതോളം ക്രിമിനല്‍കേസുകളില്‍ ഷെഫീക്ക് പ്രതിയാണെന്നാണ് വിവരം. ഷെഫീക്കിനെതിരേ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു. ഇയാളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് പറയുന്നു.    

    Read More »
Back to top button
error: