Crime
-
57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വര്‍ഷം ജയിലില്‍, വധശിക്ഷ; പ്രതിയാക്കാന്‍ പോലും തെളിവില്ലെന്ന് ഹൈക്കോടതി! ഒടുവില്‍ നഷ്ടപരിഹാരത്തോടെ ഗിരീഷിന് മോചനം
കൊച്ചി: കൊലക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടന്ന ആളെ പത്ത് വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനാക്കി. കുണ്ടറ ആലീസ് വധക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗിരീഷ് കുമാറിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. നിഷ്‌കളങ്കനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വെറുതെ വിട്ടത്. ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസുമാരായ ഡോ. എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് വിധിച്ചു. 2013ലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസ് (57) കൊലചെയ്യപ്പെടുന്നത്. വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌തെന്നും കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു എന്നാണ് കേസ്. തുടര്‍ന്ന് 2018ല്‍ കൊല്ലം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (4) ഗിരീഷ് കുമാറിന് വധശിക്ഷ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഗിരീഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷനു യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടിയത്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവന്‍ പരാജയങ്ങളും…
Read More » -
കലയെ അവസാനമായി കണ്ടത് കൊച്ചിയില്‍, ബന്ധം അവസാനിപ്പിച്ചിരുന്നു; മുന്‍ കാമുകന്റെ മൊഴി
ആലപ്പുഴ: മാന്നാറില്‍ കൊല്ലപ്പെട്ട കലയെ അവസാനമായി കണ്ടത് കൊച്ചിയില്‍ വെച്ചാണെന്നാണ് മുന്‍ കാമുകന്റെ മൊഴി. കലയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. കലയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഭീഷണി നേരിട്ടിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. ”മാന്നാറിലെ വീട്ടില്‍ നിന്ന് പോയ ശേഷം കല ജോലി ചെയ്തത് എറണാകുളത്തെ വസ്ത്രശാലയിലായിരുന്നു. ഒരു തവണ മാത്രമാണ് എറണാകുളത്തെ ജോലി സ്ഥലത്ത് എത്തി കലയെ കണ്ടത്. പിന്നീട് കണ്ടിട്ടില്ല.താന്‍ പിന്നീട് വിദേശത്തായിരുന്നു” തുടങ്ങിയ വിവരങ്ങളാണ് ഇയാള്‍ പൊലീസിന് നല്‍കിയതെന്നാണ് വിവരം. അതേസമയം, കലയെ ഭര്‍ത്താവ് അനില്‍കുമാര്‍ കൊലപ്പെടുത്തിയത് അവിഹിത ബന്ധം ആരോപിച്ചായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്ന കാര്യം. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. അതിനിടെ, കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. തെളിവെടുപ്പും ഇന്ന് നടന്നേക്കും. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. കേസിലെ ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ ഇസ്രായേലില്‍ ആശുപത്രിയിലാണെന്നാണ്…
Read More » -
മദ്യപിച്ചെത്തിയതിനാല്‍ കോളജില്‍ കയറ്റിയില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊന്നു
ബംഗളൂരു: കോളജില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. ബംഗളൂരുവിലെ കെംപപുരയിലുള്ള സിന്ധി കോളജില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജയ് കിഷോര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി ഭാര്‍ഗവ് ജ്യോതി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജിലെ അവസാന വര്‍ഷ ബിഎ വിദ്യാര്‍ഥിയാണ് ഭാര്‍ഗവ്. ബുധനാഴ്ച കോളജ് ഫെസ്റ്റിനിടെ പുറത്തേക്കിറങ്ങിയ ഇയാളെ ജയ് കിഷോര്‍ വിലക്കി. ഫെസ്റ്റിനിടെ പുറത്ത് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമില്ലെന്ന് ഇയാള്‍ അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെ ഭാര്‍ഗവ് പുറത്തിറങ്ങി. അല്പസമയത്തിന് ശേഷം വീണ്ടും ഇയാള്‍ കോളജിലെത്തി ഉള്ളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജയ് കിഷോര്‍ അനുവദിച്ചില്ല. ഭാര്‍ഗവ് മദ്യപിച്ചിരുന്നതിനാല്‍ അകത്തേക്ക് കയറ്റുകയേ ഇല്ലെന്ന് വ്യക്തമാക്കി ഇയാള്‍ വിദ്യാര്‍ഥിയെ തിരിച്ചയച്ചു. അല്‍പസമയത്തിന് ശേഷം ഭാര്‍ഗവ് വീണ്ടുമെത്തി അകത്തേക്ക് കടത്തണമെന്ന് ജയ് കിഷോറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജയ് കിഷോര്‍ സമ്മതിച്ചില്ല. വീണ്ടും പ്രവേശനം നിഷേധിച്ചതോടെ ഭാര്‍ഗവ് കയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് ജയ് കിഷോറിനെ കുത്തുകയായിരുന്നു. ജയ് കിഷോറിന്റെ നെഞ്ചില്‍…
Read More » -
അനിലിനോട് പിണങ്ങി പോയത് കൊച്ചിയിലെ തുണിക്കടയില്‍ ജോലിക്ക്; കലയെ വിളിച്ചുകൊണ്ടുവന്നശേഷം കാറില്‍വച്ച് കൊലപ്പെടുത്തി
ആലപ്പുഴ: മാന്നാര്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട കല ഭര്‍ത്താവ് അനിലുമായി പിണങ്ങി വീട് വിട്ട് പോയത് കൊച്ചിയിലെ തുണിക്കടയില്‍ ജോലി ചെയ്യാനെന്ന് പൊലീസ്. കലയുടെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നു. കലയുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് കൊച്ചിയിലെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. അതിനു പിന്നാലെയാണ് കൊല നടത്തിയത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കല കൊല്ലപ്പെട്ടത് 2009 ഡിസംബര്‍ ആദ്യ ആഴ്ചയിലെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. വലിയ പെരുമ്പുഴയില്‍ വച്ചാണു കൊല്ലപ്പെട്ടതെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്നത് വലിയ പെരുമ്പുഴ പാലത്തിനടുത്തു വച്ചാണെന്നും അനില്‍ വാടകയ്‌ക്കെടുത്ത കാറില്‍ വച്ചാണെന്നും രണ്ടാം പ്രതി ജിനു ഗോപിയുടെ കുറ്റസമ്മതമൊഴിയിലുണ്ട്. കൊല നടക്കുന്ന സമയത്ത് കാറില്‍ അനിലും കലയും മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. കലയ്ക്കു മദ്യം നല്‍കിയെന്നും വിവരമുണ്ട്. കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാനാണ് അനില്‍ മറ്റുള്ളവരുടെ സഹായം തേടിയത്. കേസിലെ പരാതിക്കാരനായ സുരേഷ്…
Read More » -
ബില്ല് മാറിനല്‍കണമെങ്കില്‍ 6000 രൂപ കൈക്കൂലി; അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പിടിയില്‍
തൃശ്ശൂര്‍: കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ആന്റണി എം. വട്ടോളിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. 6,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കൊടകര ബ്ലോക്കിന്റെ പരിധിയിലുള്ള അളഗപ്പനഗര്‍ ഗ്രാമപ്പഞ്ചായത്തിലെ നിര്‍മാണങ്ങള്‍ നടത്തുന്ന കരാറുകാരനാണ് പരാതിക്കാരന്‍. കോണ്‍വെന്റ് റോഡിന്റെ അഴുക്കുചാല്‍ നിര്‍മാണത്തിന്റെ അവസാന ബില്‍ത്തുകയായ 3,21,911 രൂപയുടെ ബില്ല് മാറിനല്‍കുന്നതിലേക്ക് പഞ്ചായത്തില്‍നിന്ന് ആന്റണി എം. വട്ടോളിക്ക് കൈമാറിയിരുന്നു. കരാറുകാരനെ അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വിളിച്ച് ബില്ല് മാറിനല്‍കണമെങ്കില്‍ രണ്ടുശതമാനം തുകയായ 6,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് മധ്യമേഖലാ പോലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് കെ.സി. സേതുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ചൊവ്വാഴ്ച രണ്ടരയോടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി. കരാറുകാരനില്‍നിന്ന് ആന്റണി കൈക്കൂലി വാങ്ങുമ്പോള്‍ പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു കരാറുകാരന്‍ നല്‍കിയതെന്ന് സംശയിക്കുന്ന 50,000 രൂപയും വിജിലന്‍സ്…
Read More » -
ബംഗ്ലാദേശില്‍നിന്ന് മനുഷ്യക്കടത്ത്; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: അതിര്‍ത്തി കടന്ന് മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ ബി.ജെ.പി യുവനേതാവ് അറസ്റ്റില്‍. ബംഗ്ലാദേശികളെ അനധികൃതമായി ഇന്ത്യയിലേക്കു കടക്കാന്‍ സഹായിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ലഖ്നൗ ഭീകര വിരുദ്ധ സ്‌ക്വാഡ്(എ.ടി.എസ്) ആണ് ബംഗാളിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ ബാഗ്ദാഹ് ബ്ലോക്ക് യുവമോര്‍ച്ച സെക്രട്ടറിയായ ബിക്രം റോയ് ആണ് എ.ടി.എസിന്റെ പിടിയിലായത്. നിരവധി തവണ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശ് പൗരന്റെ ഫോണ്‍ സംഭാഷണത്തില്‍നിന്നാണു പ്രതിയെ കുറിച്ച് യു.പി പൊലീസിനു വിവരം ലഭിക്കുന്നത്. തുടര്‍ന്ന് എ.ടി.എസിനെ അന്വേഷണ ചുമതല ഏല്‍പിക്കുകയായിരുന്നു. വ്യാജ രേഖകളുണ്ടാക്കി ആളുകളെ ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്കു കടക്കാന്‍ സഹായിക്കുന്നുവെന്നാണ് ബിക്രം റോയിക്കെതിരായ കുറ്റം. യു.പി പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.ടി.എസ് ബംഗാളിലെ ഇയാളുടെ വീട്ടിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നാണു ദിവസങ്ങള്‍ക്കുമുന്‍പ് എ.ടി.എസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ബിക്രം റോയ് ഒരു ദരിദ്ര കുടുംബാംഗമാണെന്നാണ് ബി.ജെ.പി പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചത്.…
Read More » -
ലോറിയില്‍ നാരങ്ങ കൊണ്ടുപോയ യുവാക്കള്‍ക്കും മര്‍ദനം; പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകരുടെ ക്രൂരമര്‍ദനം
ജയ്പുര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവറെയും ജീവനക്കാരനെയും ഗോ സംരക്ഷകര്‍ അതിക്രൂരമായി മര്‍ദിച്ചു. ചുരു ജില്ലയിലെ സദല്‍പുരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിയാന ഫത്തേഹ്ബാദ് സ്വദേശികളായ സോനു ബന്‍ഷിറാം (29), സുന്ദര്‍ സിങ് (35) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ജയ്പുരില്‍നിന്ന് പഞ്ചാബിലെ ബാത്തിന്‍ഡയിലേക്ക് ലോറിയില്‍ നാരങ്ങ കൊണ്ടുപോവുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ ഒരു സംഘമാളുകള്‍ ബൈക്കിലും ജീപ്പിലും പിന്തുടരാന്‍ തുടങ്ങി. ലോറി ലസേരി ഗ്രാമത്തിലെ ടോള്‍ ബൂത്തിന് സമീപമെത്തിയപ്പോള്‍ ആളുകള്‍ വടി കൊണ്ട് വാഹനത്തെ അടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇവരെ പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. പശുക്കടത്തല്ലെന്ന് ഇരുവരും പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല. ഇവരുടെ മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ടുപേരെയും നിലത്തിട്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. കൂടാതെ മുഖത്ത് ചെരിപ്പുകൊണ്ട് അടിക്കുകയും തലയില്‍ ചവിട്ടുകയും ചെയ്തിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇരുവരെയും പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഏഴുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യത്ത്…
Read More » -
ചായകുടിക്കുന്നതിനിടെ തര്‍ക്കം; ആലുവയില്‍ വയോധികനെ കുത്തിക്കൊന്നു
എറണാകുളം: ആലുവയില്‍ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂര്‍ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഏഴിക്കര സ്വദേശി ശ്രീനിവാസന്‍ ആണ് കൊലപാതകം നടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളും പ്രതിയും സുഹൃത്തുക്കളായിരുന്നു. ഇന്നലെ മദ്യപിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
Read More » -
”അമ്മ ജീവനോടെയുണ്ട്; പൊലീസ് പറയുന്നത് കള്ളം”! പ്രതികരണവുമായി കലയുടെ മകന്‍
ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി മകന്‍ രംഗത്ത്. അമ്മ ജീവനോടെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അത് ഉറപ്പാണെന്നുമാണ് കലയുടേയും അനിലിന്റേയും മകന്‍ പറഞ്ഞത്. പൊലീസ് പറയുന്നതെല്ലാം കള്ളമാണെന്നും പ്രതികരിച്ചു. ”ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. അമ്മ ജീവനോടെയുണ്ട്. അത് എനിക്കറിയാം. ഇവിടെ ഇത്ര അധികം പരിശോധന നടത്തിയിട്ടും എന്തെങ്കിലും കിട്ടിയോ? മുടിയൊക്കെയാണ് കിട്ടിയത്. പൊലീസ് പറയുന്നതെല്ലാം കള്ളമാണ്. അമ്മ ജീവനോടെയുണ്ട്. ഞാന്‍ അമ്മയെ കൊണ്ടുവരും നീ ഒന്നും പേടിക്കേണ്ട അവര്‍ നോക്കീട്ടു പോകട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഞാന്‍ എന്തിനാണ് പേടിക്കുന്നത്. അച്ഛന് കുറെ കടമൊക്കെയുണ്ട്. അതോണ്ട് നാട്ടിലേക്ക് വരുമോ എന്ന് അറിയില്ല. ”- കലയുടെ മകന്‍ പറഞ്ഞു. കലയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലനടത്തിയത് എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2009 ലാണ് കൊലപാതകം നടക്കുന്നത്. അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്.…
Read More » -
പയ്യന്നൂരില്‍ പീഡനക്കേ്‌സ് പ്രതിയുടെ ഹെല്‍ത്ത് ക്ലിനിക്ക് അടിച്ചു തകര്‍ത്തു: നാല് പേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: പീഡനകേസില്‍ അറസ്റ്റിലായ ഫിസിയോ തെറാപ്പിസ്റ്റിന്റെ സ്ഥാപനം ഒരു സംഘം അടിച്ചു തകര്‍ത്തു. സംഭവത്തില്‍ കണ്ടോത്ത് സ്വദേശികളായ നാലുപേരെ പയ്യന്നൂര്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം. ബലാല്‍സംഗ കേസില്‍പ്രതിയെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു അക്രമം. സ്ഥലത്തെത്തിയ പോലീസ് പ്രതികളില്‍ ചിലരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക്, ഫിറ്റ്‌നസ് ആന്റ് ജിംസ്ഥാപനമാണ് അടിച്ചു തകര്‍ത്തത്. പയ്യന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ പോലീസ് ക്വാട്ടേര്‍സിന് സമീപത്തെ ശരത് നമ്പ്യാരെ (42) യാണ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്ജ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പഴയ ബസ് സ്റ്റാന്റിന് സമീപം പ്രതിനടത്തിവരുന്ന സ്ഥാപനത്തിലായിരുന്നു പയ്യന്നൂരിന് സമീപത്തെ 20 കാരി പീഡനത്തിനിരയായത്. ചികിത്സക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇവിടെ നിന്നും…
Read More »