Crime

  • പറവൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വഴക്ക് പതിവെന്ന് നാട്ടുകാര്‍

    എറണാകുളം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പറവൂര്‍ സ്വദേശി വാലത്ത് വിദ്യാധരന്‍ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രണ്ടര വര്‍ഷം മുമ്പാണ് ഇവര്‍ പറവൂറില്‍ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരന്‍. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് ചില മാനസിക പ്രശ്‌നങ്ങള്‍ വനജയ്ക്ക് ഉണ്ടായിരുന്നതായി പറയുന്നു. ഇതുമൂലം ഇവര്‍ക്കിടയില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളാണ് ഉള്ളത്.

    Read More »
  • ഹരിയാനാ പൊലീസിന്റെ ഗുണ്ടാവേട്ട; കൊലക്കേസ് പ്രതിയടക്കം 3 എണ്ണത്തെ തട്ടി

    ചണ്ഡീഗഡ്: ഹരിയാനയില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് ഗുണ്ടകളെ പൊലീസ് വെടിവച്ച് കൊന്നു. ക്രൈം ബ്രാഞ്ചും ഹരിയാന പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്നാണ് ഗുണ്ടകളെ വെടിവച്ചത്. സോനിപത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശിഷ് കാലു, വിക്കി രിധാന, സണ്ണി ഗുജ്ജാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബര്‍ഗര്‍ കിങ് കൊലക്കേസിലെ പ്രതിയാണ്. ഹരിയാനയിലെ വ്യവസായികളില്‍നിന്ന് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് അഞ്ച് പിസ്റ്റളുകള്‍ കണ്ടെടുത്തു. ഈ ഗുണ്ടകളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഹരിയാന പൊലീസ് നേരത്തേ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവര്‍ കുപ്രസിദ്ധ ഗുണ്ട ഹിമാന്‍ഷു ഭാവുവിന്റെ സംഘത്തില്‍പ്പെട്ടവരാണ്. സംഘത്തിലെ വനിതയായ അനുവിന്റെ നേതൃത്വത്തിലാണ് ഡല്‍ഹിയിലെ ബര്‍ഗര്‍ കിങ്ങില്‍ അമന്‍ എന്നയാളെ ഹണി ട്രാപ്പില്‍പ്പെടുത്തി കൊന്നതെന്നു പൊലീസ് പറഞ്ഞു.

    Read More »
  • തിമിംഗല ഛര്‍ദ്ദി പിടികൂടിയ സംഭവം; ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയില്‍

    കൊച്ചി: തിമിംഗല ഛര്‍ദി (ആംബര്‍ഗ്രിസ്) പിടികൂടിയ കേസില്‍ ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയില്‍. കോണ്‍ഗ്രസ് എംപി മുഹമ്മദ് ഹംദുള്ള സയീദിന്റെ അടുത്ത ബന്ധു മുഹമ്മദ് ഇഷാഖ് (31) ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളിയാഴ്ച പിടിയിലായത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് പൊലീസുകാരായ മുഹമ്മദ് നൗഷാദ് ഖാന്‍, ബി.എം ജാഫര്‍ എന്നിവരും പിടിയിലായിരുന്നു. കടവന്ത്ര പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ നിന്നാണ് കഴിഞ്ഞ ദിവസം തിമിംഗല ഛര്‍ദി പിടികൂടിയത്. മുഹമ്മദ് ഇഷാഖ് ഒരാളെ ഏല്‍പ്പിക്കാന്‍ ആണെന്ന് പറഞ്ഞ് ഒരു കവര്‍ നല്‍കിയിരുന്നെന്നും ഇതില്‍ തിമിംഗല ഛര്‍ദിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. വെള്ളിയാഴ്ച പാക്കറ്റ് വാങ്ങാന്‍ ഒരാള്‍ വരുമെന്നും അയാള്‍ക്ക് കൈമാറണമെന്നും മാത്രമാണ് ഇഷാഖ് നിര്‍ദേശം നല്‍കിയിരുന്നതെന്നും ഇവര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ലക്ഷദ്വീപ് തീരത്തു നിന്നാണ് തിമിംഗല ഛര്‍ദി ലഭിച്ചതെന്നും എറണാകുളത്തുള്ള വ്യക്തിക്ക് വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്നും ചോദ്യം ചെയ്യലില്‍ ഇഷാഖ് പറഞ്ഞു.…

    Read More »
  • സ്ഥലംമാറ്റം ഒഴിവാക്കാന്‍ കോണ്‍സ്റ്റബിളില്‍നിന്ന് കൈക്കൂലി; പോലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

    മംഗളൂരു: സ്ഥലംമാറ്റം ഒഴിവാക്കാന്‍ സഹപ്രവര്‍ത്തകനില്‍നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഇന്‍സ്‌പെക്ടറെ ലോകായുക്ത അറസ്റ്റ് ചെയ്തു. കര്‍ണഹടക സ്റ്റേറ്റ് റിസര്‍വ് പോലീസ് (കെ.എസ്.ആര്‍.പി.) കൊണാജെ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിസ് ആണ് 18,000 രൂപ കൈക്കൂലിവാങ്ങവെ പിടിയിലായത്. കൂടെ ജോലിചെയ്യുന്ന കോണ്‍സ്റ്റബിള്‍ അനിലിന്റെ പരാതിയിലാണ് അറസ്റ്റ്. അനിലിന് സ്ഥലംമാറ്റം ഒഴിവാക്കി കൊണാജെ ഓഫീസില്‍ത്തന്നെ തുടരാന്‍ മാസം 6000 രൂപ വീതം മുഹമ്മദ് ഹാരിസ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനകം 50,000 രൂപ അനില്‍ ഹാരിസിന് നല്‍കി. എന്നാല്‍, അച്ഛന് അസുഖമായതിനാല്‍ കഴിഞ്ഞ ഏപ്രില്‍മുതല്‍ അനിലിന് പണം നല്‍കാനായില്ല. ഹാരിസ് നിത്യവും അനിലിനോട് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ അനില്‍ രഹസ്യമായി ലോകായുക്തക്ക് പരാതിനല്‍കി. മൂന്നുമാസത്തെ കൈക്കൂലി തുകയായ 18,000 രൂപ ഒരുമിച്ച് നല്‍കാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് അനില്‍ കഴിഞ്ഞദിവസം തുക ഹാരിസിന് കൈമാറുമ്പോള്‍ ലോകായുക്ത അറസ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
  • പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ എസ് എഫ്.ഐക്കാരെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും; ‘കാപ്പ’യ്ക്കും കഞ്ചാവിനും പിന്നാലെ സിപിഎമ്മിനെ വെട്ടിലാക്കി പുതിയ വിവാദം

    പത്തനംതിട്ട: മന്ത്രിയുടെ സാന്നിധ്യത്തില്‍ സിപിഎമ്മില്‍ ചേര്‍ന്നവരില്‍ വധശ്രമക്കേസിലെ പ്രതിയും. എസ് എഫ്.ഐ. പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മില്‍ ചേര്‍ന്നത്. കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രന്‍ സിപിഎമ്മില്‍ ചേര്‍ന്നത് നേരത്തെ വിവാദമായിരുന്നു. പത്തനംതിട്ട സിപിഎമ്മിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍ പിന്തുടരുന്നതിനിടെയാണ് സംഭവം. വെള്ളിയാഴ്ചയാണ് സുധീഷിനെ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത്. ഇയാള്‍ക്ക് പുറമെ ബിജെപി വിട്ടുവന്ന 61 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. ഇതില്‍ പ്രധാനിയായ ശരണ്‍ ചന്ദ്രന്‍ എന്നയാള്‍ കാപ്പാ കേസ് പ്രതിയെന്ന വിവരം പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി, പിന്നാലെ യദു കൃഷ്ണനെ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയതും തിരിച്ചടിയായി. ഒടുവിലിതാ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമിച്ച പ്രതിയെ മാലയിട്ട് സ്വീകരിച്ചുവെന്ന വിവരം കൂടി പുറത്തുവന്നതോടെ വെട്ടിലായിക്കുകയാണ് പാര്‍ട്ടി. 2023 നവംബറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതിയായ ശരണ്‍ ചന്ദ്രന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. കേസില്‍ സുധീഷ് നാലാംപ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് പത്തനംതിട്ട…

    Read More »
  • ജട്ടിപ്പുറത്ത് മോഷണം, ഓപ്പറേഷനുശേഷം കുളി നിര്‍ബന്ധം; പോലീസിനെ വട്ടംകറക്കി ‘പക്കി’ സുബൈര്‍

    ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ‘പക്കി’ സുബൈര്‍ (51) ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കംകെടുത്തുകയാണ്. ഉദ്യോഗസ്ഥര്‍ പല സംഘങ്ങളായി പിരിഞ്ഞ് രാത്രി മുഴുവന്‍ തിരച്ചിലിലാണ്. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് സുബൈര്‍ മോഷണം തുടരുന്നു. പുലര്‍ച്ചെ ഒന്നിനും മൂന്നിനും മധ്യേയാണ് മോഷണം. രണ്ടുമാസത്തിനിടെ നൂറോളം മോഷണങ്ങള്‍. കുറഞ്ഞത് ഏഴുലക്ഷം രൂപയെങ്കിലും ഇയാള്‍ അപഹരിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കൊല്ലം ശൂരനാട് സ്വദേശിയാണ് പക്കി സുബൈര്‍. 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കൊല്ലം, ഓച്ചിറ, കരുനാഗപ്പള്ളി, മാവേലിക്കര, ഹരിപ്പാട്, കരീലക്കുളങ്ങര, കായംകുളം, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വ്യാപകമായി മോഷണം നടത്തി. മാവേലിക്കര പോലീസ് അടൂരില്‍നിന്ന് ഇയാളെ പിടികൂടി. തുടര്‍ന്നു ജയിലിലായിരുന്ന പ്രതി കഴിഞ്ഞ മേയിലാണ് പുറത്തിറങ്ങുന്നത്. വീണ്ടും മോഷണം തുടങ്ങി. മുന്‍പ് മോഷണം നടത്തിയ സ്ഥലങ്ങളില്‍ത്തന്നെയാണ് രണ്ടാംവരവിലും കയറുന്നത്. കഴിഞ്ഞദിവസം അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സുബൈര്‍ മോഷണം നടത്തിയത്. അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷണത്തിനിറങ്ങുന്നത്. ആയുധം കൊണ്ടുനടക്കാറില്ല. വീടുകളുടെയും കടകളുടെയും…

    Read More »
  • പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുല്‍ ഒന്നാം പ്രതി, വധശ്രമം ചുമത്തി കുറ്റപത്രം

    കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 5 പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലാണ് ഒന്നാം പ്രതി. വധശ്രമം, സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണു രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും പൊലീസ് ഓഫിസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്. ഗാര്‍ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കും എതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതാണ് രാജേഷിനും പൊലീസുകാരനും എതിരായ കുറ്റം. സംഭവത്തിനുശേഷം വിദേശത്തേക്കു കടന്ന രാഹുലിനെ ഇതുവരെ തിരിച്ചെത്തിക്കാനായിട്ടില്ല. രാഹുല്‍ കുറ്റക്കാരനല്ലെന്നറിയിച്ച് യുവതി രംഗത്തെത്തിയിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്നാണ് പെണ്‍കുട്ടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.

    Read More »
  • ചാരക്കേസ് വാര്‍ത്തകള്‍ ഗൂഢാലോചനയ്ക്ക് തുമ്പായി, കേസിന് 23 ദിവസം മുന്‍പേ വാര്‍ത്തകള്‍ വന്നുതുടങ്ങി

    തിരുവനന്തപുരം: ചാരക്കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ സി.ബി.ഐയ്ക്ക് ഏറ്റവും സഹായകമായത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് 23 ദിവസം മുന്‍പേ ചാരക്കേസ് പത്രങ്ങളില്‍ തലക്കെട്ട് വാര്‍ത്തയായതാണ്. ഇന്‍സ്‌പെക്ടര്‍ വിജയനാണ് വിവരം തന്നതെന്ന് പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകര്‍ മൊഴിനല്‍കിയതോടെ അന്വേഷണം വിജയനിലേക്ക് തിരിഞ്ഞു. കുറ്റപത്രത്തില്‍ വിജയന്റെ വഴിവിട്ട പ്രവൃത്തികളെക്കുറിച്ചുള്ള സാക്ഷി മൊഴികള്‍ സി. ബി.ഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ കമ്മിഷണര്‍ എഴുതി നല്‍കുന്ന കേസുകളാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് വിജയന്റെ സഹപ്രവര്‍ത്തകനായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ സി. സുരേഷ് ബാബു മൊഴിനല്‍കി. ചാരക്കേസ് അന്വേഷിക്കാന്‍ അത്തരം ഒരു നിര്‍ദ്ദേശം ഇല്ലായിരുന്നു. 1994 നവംബര്‍ 30ന് അറസ്റ്റ് ചെയ്ത നമ്പിനാരായണനെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഗസ്റ്റ് ഹൗസില്‍ വച്ച് പോലീസ് കസ്റ്റഡിയിലിരിക്കെ ഐ. ബി. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. മര്‍ദ്ദനത്തില്‍ കുഴഞ്ഞുവീണ് അവശനായ നമ്പിനാരായണനെ ചികിത്സിക്കാന്‍ ഡോക്ടറെ കൊണ്ടുവന്നത് താനാണെന്ന് റിട്ട. എസ്.പി ബേബി ചാള്‍സ് മൊഴി നല്‍കി. ഡിവൈ.എസ്.പി ജോഷ്വാ ആണ് ഡോക്ടറെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചത്. തിരുമല ശ്രീകൃഷ്ണ ഹോസ്പിറ്റലിലെ…

    Read More »
  • മിമിക്രിതാരമായ സുഹൃത്തിന്റെ ചതി; സ്ത്രീശബ്ദത്തില്‍ സംസാരിച്ച് ടെക്കിയുടെ 1.40 കോടി മുക്കി

    റായ്പുര്‍: സ്ത്രീശബ്ദത്തില്‍ സംസാരിച്ച് മിമിക്രി താരം നടത്തിയ തട്ടിപ്പില്‍ ടെക്കി യുവാവിന് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ. ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ സ്വദേശിയും പുണെയില്‍ ഐ.ടി. എന്‍ജിനീയറുമായ നിതിന്‍ ജെയിനാണ് പരിചയക്കാരനായ മിമിക്രി താരത്തിന്റെ തട്ടിപ്പില്‍ പണം നഷ്ടമായത്. സംഭവത്തില്‍ പ്രതിയായ രോഹിത് ജെയിനെ ബിലാസ്പുര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മധ്യപ്രദേശ് സ്വദേശിയാണ്. ‘ഏക്ത ജെയിന്‍’ എന്ന പേരില്‍ നിതിനുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ചാണ് മിമിക്രി താരം കൂടിയായ രോഹിത് പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. പുണെയില്‍വെച്ചാണ് പരാതിക്കാരനായ നിതിനും പ്രതി രോഹിതും പരിചയപ്പെടുന്നത്. സംഭാഷണത്തിനിടെ താന്‍ വിവാഹം ആലോചിക്കുന്നതായി നിതിന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ രോഹിത് ഏതാനും പെണ്‍കുട്ടികളുടെ ചിത്രം കാണിച്ചുനല്‍കി. ഇവരെല്ലാം വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടികളാണെന്ന് പറഞ്ഞാണ് അപരിചിതരായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാണിച്ചുനല്‍കിയത്. ഇതില്‍ ഒരു പെണ്‍കുട്ടിയെ നിതിന്‍ ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍ ‘ഏക്ത ജെയിന്‍’ എന്നാണ് പെണ്‍കുട്ടിയുടെ പേരെന്നും വിവാഹക്കാര്യവുമായി മുന്നോട്ടുപോകാമെന്നും രോഹിത് വിശ്വസിപ്പിച്ചു. തുടര്‍ന്ന് മറ്റൊരു നമ്പറില്‍നിന്ന് രോഹിത് തന്നെ ‘ഏക്ത’യാണെന്ന്…

    Read More »
  • വിവാഹച്ചടങ്ങിനിടെ വരന്റെ മൊബൈലിലേക്ക് കാമുകന്റെ കോള്‍; ഒപ്പം അശ്ലീല വീഡിയോയും ചിത്രങ്ങളും, ഒടുവില്‍ വിവാഹം മുടങ്ങി

    ലഖ്‌നൗ: വിവാഹച്ചടങ്ങിനിടെ വധുവിന്റെ അശ്ലീല വീഡിയോയും ഫോട്ടോയും കാമുകന്‍ വരന് അയച്ചുകൊടുത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. വരന്‍ തന്നെയാണ് വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് സംഭവം. ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വരന്റെ മൊബൈലിലേക്ക് കാമുകന്റെ ഫോണ്‍ കോണ്‍ വരുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായതിനാല്‍ കല്യാണത്തില്‍ നിന്നും പിന്‍മാറണമെന്നായിരുന്നു യുവാവിന്റെ ഭീഷണി. എന്നാല്‍ തെളിവ് കാണിക്കാനാണ് വരന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോയും കാമുകന്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി. സംഭവത്തില്‍ വധുവിന്റെ കാമുകനായ കമല്‍ സിങ്ങിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദംപൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹഘോഷയാത്ര കഴിഞ്ഞെത്തിയ അതിഥികളുടെ ഭക്ഷണവും കഴിഞ്ഞിരുന്നു. അഗ്‌നിക്കു ചുറ്റും വധൂവരന്‍മാര്‍ ഏഴുവട്ടം വലംവയ്ക്കുന്ന ചടങ്ങും വധുവിനെ യാത്ര അയക്കലും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കമലിന്റെ ഫോണ്‍കോള്‍ വരുന്നത്.  

    Read More »
Back to top button
error: