Crime

  • മേയര്‍ക്ക് അശ്ലീല ഫോണ്‍ സന്ദേശം: എറണാകുളം സ്വദേശിയടക്കം 2 പേര്‍ക്ക് ജാമ്യം

    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി ബസ് തടഞ്ഞിട്ട് യാത്രക്കാരെ റോഡില്‍ ഇറക്കിവിട്ട് ഡ്രൈവറുമായി പൊതുനിരത്തില്‍ നടന്ന തര്‍ക്കം സംബന്ധിച്ച് തലസ്ഥാന ജില്ലാ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊബൈല്‍ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച കേസില്‍ എറണാകുളം സ്വദേശിയടക്കം 2 പേര്‍ക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്ത എറണാകുളം കരിയാട്ടുകുന്നേല്‍ സ്വദേശി ശ്രീജിത്തിനും രാജേഷ് രമണനുമാണ് ജാമ്യം നല്‍കിയത്. ശ്രീജിത്തിന് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയും രാജേഷിന് ഹൈക്കോടതിയുമാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് എറണാകുളത്തെ വീട്ടില്‍നിന്നാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക നമ്പറിലെത്തിയ അശ്ലീല കമന്റുകളെ തുടര്‍ന്ന് മേയര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. മേയര്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ രണ്ടുകേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മെയ് മാസത്തിലാണ് സംഭവം നടന്നത്. മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ രാജേഷ് രമണന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട്, സ്മാര്‍ട്ട് പിക്സ് യൂട്യൂബ് ചാനല്‍, ചില്ലക്കാട്ടില്‍…

    Read More »
  • ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് മക്കളെയും നദിയിലെറിഞ്ഞ് കാമുകന്‍

    മുംബൈ: ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം നദിയില്‍ തള്ളി കാമുകന്‍. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ടു മക്കളെയും ജീവനോടെ നദിയിലെറിഞ്ഞു. പൂനെയിലെ ഇന്ദുരിയിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. ആശുപത്രിയിലായിരുന്നു യുവതി മരിച്ചത്. സംഭവത്തില്‍ പ്രതി ഗജേന്ദ്ര ദഗാഡ്കൈറെയും കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്. സോലാപൂര്‍ സ്വദേശിയായ 25കാരിയാണു മരിച്ചത്. ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷം തലേഗാവില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു യുവതി കഴിഞ്ഞിരുന്നത്. ഗജേന്ദ്രയുമായി പ്രണയത്തിലായിരുന്നു ഇവര്‍. ഇതിനിടെ കഴിഞ്ഞ ജൂലൈ ആറിനാണ് തലേഗാവ് ധബാഡെയിലെ ബന്ധുവീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് യുവതി വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍, രണ്ടു ദിവസത്തിനുശേഷം യുവതിയെ ഫോണില്‍ ബന്ധപ്പെടാനായിരുന്നില്ല. തുടര്‍ന്നു മകളെ കാണാനില്ലെന്നു പറഞ്ഞു മാതാപിതാക്കള്‍ പിംപ്രി ചിഞ്ച്വാഡ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവതിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഗജേന്ദ്രയെ പിടികൂടിയത്. ചോദ്യംചെയ്യലില്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരും കുറച്ചു നാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ലൈംഗിക ബന്ധത്തിനിടെ ഗര്‍ഭമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താനായി കലംബോലിയിലെ…

    Read More »
  • കടം വാങ്ങിയ പണം മടക്കി നല്‍കാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി, അയല്‍വാസിയുടെ കാല്‍ തൂമ്പ കൊണ്ട് തല്ലിയൊടിച്ചു

    വയനാട്: കടം വാങ്ങിയ പണം തിരികെ നല്‍കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ചു. പെരിക്കല്ലൂര്‍ ചാത്തംകോട്ട് ജോയിയുടെ വലതു കാലാണ് അറ്റുപോകുന്ന തരത്തില്‍ തല്ലിയൊടിച്ചത്. ജോയിയുടെ ഭൂമി ഈടു വച്ച് അയല്‍വാസിയായ റോജി കെഎസ്എഫ്ഇയില്‍ നിന്ന് ലക്ഷങ്ങള്‍ ലോണ്‍ എടുത്തിരുന്നു. കൂടാതെ വെറെയും തുക വായ്പയായി വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചെങ്കിലും നല്‍കാല്‍ റോജി കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ജോയിയുടെ കാല്‍ റോജി തല്ലിയൊടിക്കുകയായിരുന്നു. ബുധനാഴ്ച ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ ജോയിയെ ആദ്യം വാനിടിച്ച് വീഴ്ത്തി. തുടര്‍ന്ന് റോജിയും സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ രജ്ഞിത്തും ചേര്‍ന്ന് തൂമ്പ കൊണ്ട് ജോയിയുടെ കാല്‍ തല്ലിയൊടിച്ചു. ബഹളം കേട്ട് നാട്ടുകാരെത്തിയാണ് അക്രമം തടഞ്ഞത്. പുല്‍പള്ളി പൊലീസ് എത്തി ജോയിയെ ആശുപത്രിയിലെത്തിച്ചു. റോജി പൊലീസ് കസ്റ്റഡിയിലാണ്. മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച ജോയിയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോജിക്കെതിരെ മുമ്പും പരാതികള്‍ ഉണ്ടായിരുന്നതായാണ്…

    Read More »
  • ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടി; തിരിച്ചുവന്നപ്പോള്‍ വീട്ടില്‍ കയറ്റിയില്ല, ഐ.എ.എസുകാരന്റെ ഭാര്യ ജീവനൊടുക്കി

    ഗാന്ധിനഗര്‍: ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി. ഗുജറാത്ത് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു. തമിഴനാട് സ്വദേശികളാണ് ദമ്പതികള്‍. രണ്‍ജീത് കുമാറിന്റെ ഗാന്ധിനഗര്‍ സെക്ടര്‍ 19-ലെ വീട്ടില്‍വെച്ചാണ് സൂര്യ വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം ഉള്‍പ്പെട്ട സൂര്യ തിരികെ ഭര്‍ത്താവിനൊപ്പം താമസിക്കാനെത്തിയപ്പോള്‍ ഇവരെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതോടെയാണ് യുവതി വിഷംകഴിച്ച് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. വിഷം കഴിച്ച ശേഷം യുവതി തന്നെ 108-ല്‍ വിളിച്ച് ആംബുലന്‍സ് വരുത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഒന്‍പതുമാസം മുന്‍പാണ് കാമുകനും ഗുണ്ടാനേതാവുമായ ‘മഹാരാജ ഹൈക്കോര്‍ട്ട്’ എന്നയാള്‍ക്കൊപ്പം സൂര്യ ഒളിച്ചോടിയത്. ഇതിനുപിന്നാലെ മധുരയില്‍നിന്ന് 14 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മഹാരാജയും സൂര്യയും ഇവരുടെ കൂട്ടാളി സെന്തില്‍കുമാറും പ്രതികളായി. കുട്ടിയുടെ അമ്മയുമായുള്ള…

    Read More »
  • ചിറ്റൂരില്‍ അച്ഛനെയും മകനെയും റോഡില്‍ വലിച്ചിഴച്ച കേസില്‍ ട്വിസ്റ്റ്; നുണപ്രചാരണമാണ് നടക്കുന്നതെന്ന് കാറിലുണ്ടായവര്‍

    കൊച്ചി: ചിറ്റൂരില്‍ അച്ഛനെയും മകനെയും റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ നടക്കുന്നത് നുണപ്രചാരണമെന്ന് കാറിലുണ്ടായിരുന്നവര്‍. ബൈക്ക് നമ്പര്‍ നോട്ട് ചെയ്യാനാണ് പിന്തുടര്‍ന്നെത്തിയതാണ് കാര്‍ യാത്രക്കാര്‍ പറയുന്നത്.അക്ഷയും പിതാവുമാണ് തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ഇവര്‍ പറയുന്നു. ഞായറാഴ്ച രാത്രിയാണ് സൗത്ത് ചിറ്റൂരില്‍ റോഡിലെ ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിന് യുവാവിന് കാര്‍ യാത്രികരുടെ ക്രൂരമര്‍ദനമേറ്റെന്ന പരാതി ഉയര്‍ന്നത്. കാറില്‍ ഒരു കിലോമീറ്ററോളം യുവാവിനെയും പിതാവിനെയും റോഡിലൂടെ വലിച്ചുകൊണ്ടുപോയതായും ഇവര്‍ ആരോപിച്ചു. അക്ഷയ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ഇയാള്‍ ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ ഇയാളെ കൂട്ടാനായി സഹോദരിയും എത്തിയിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ ഇവരുടെ ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് അക്ഷയ് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. എന്നാല്‍, ഇവരുടെ ബൈക്കിന്റെ നമ്പര്‍ കണ്ടെത്തി പൊലീസില്‍ പരാതി നല്‍കാനാണ് പിന്തുടര്‍ന്ന് പോയതെന്നാണ് കാറിലുള്ളവര്‍ പറയുന്നത്. അക്ഷയും പിതാവും മര്‍ദിച്ചപ്പോള്‍ രക്ഷപ്പെടുന്നതിനിടെയാണ് വലിച്ചിഴച്ച് കൊണ്ടുപോയതെന്നും കാറിലുള്ളവര്‍ പറയുന്നു. നാട്ടുകാരും പിടിച്ചുനിര്‍ത്തി മര്‍ദിച്ചെന്നും കാര്‍ യാത്രക്കാര്‍ പറയുന്നു. ഇവരുടെ പരാതിയില്‍…

    Read More »
  • യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിട്ടില്ല; ബസ് തടഞ്ഞ് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു

    ഇടുക്കി: യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജീപ്പ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചതായി പരാതി. മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മൂലമറ്റം സ്വദേശി ജോബിന്‍ തോമസിനാണ് (39) മര്‍ദനമേറ്റത്. സംഭവത്തിന് പിന്നാലെ ജീപ്പ് ഡ്രൈവര്‍ ഒളിവില്‍ പോയി. ഞായറാഴ്ച രാത്രി 9.30ന് പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം. മൂന്നാറില്‍ നിന്ന് തേനിക്ക് പോകുന്നതിനായി ബസില്‍ കയറിയ യാത്രക്കാരെ ട്രിപ്പ് ജീപ്പില്‍ കൊണ്ടുപോകുന്നതിന് ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തര്‍ക്കം. ഇതിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് മദ്യ ലഹരിയിലായിരുന്ന ഇയാള്‍ ബസിനുള്ളില്‍ കയറി ജോബിനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ജീപ്പുമായി ദേവികുളം ഭാഗത്തേക്ക് കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് ജോബിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.  

    Read More »
  • ചാലക്കുടിപ്പുഴയില്‍ ചാടിയവര്‍ രക്ഷപ്പെട്ടു; വന്നത് സ്വര്‍ണ ഇടപാടിന്, നാല് ലക്ഷം തട്ടിയെടുത്തു, പോയത് അങ്കമാലിക്ക്

    തൃശൂര്‍: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റിന്റെ മൊഴി ശരിവച്ച് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. നാലംഗ സംഘം സ്വര്‍ണ്ണ ഇടപാടിന് എത്തിയതെന്നാണ് വിവരം. മുക്കു പണ്ടം കാണിച്ച് പണം തട്ടിയെടുത്ത് നാലംഗ സംഘം ഓടിരക്ഷപ്പെട്ടെന്നാണ് പരാതിക്കാര്‍ പൊലീസിന് മൊഴി നല്‍കിയത്. ഏഴ് ലക്ഷം രൂപയുടെ സ്വര്‍ണ ഇടപാടിനായാണ് സംഘം എത്തിയത്. എന്നാല്‍ സ്വര്‍ണം നല്‍കണമെങ്കില്‍ ആദ്യം അഡ്വാന്‍സ് നല്‍കണമെന്ന് വന്നവര്‍ നിലപാടെടുത്തു. റെയില്‍വെ ട്രാക്കിലായിരുന്നു സംഘം ഉണ്ടായിരുന്നത്. പണം ലഭിച്ചയുടനെ ഇവര്‍ മുക്കുപണ്ടം കാട്ടി. അപ്പോഴേക്കും ട്രെയിന്‍ വന്നു. നാല് ലക്ഷം രൂപയുടെ ബാഗുമായി പ്രതികള്‍ ട്രാക്കിലൂടെ ഓടി. ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ പുഴയിലേക്ക് ചാടി. കോഴിക്കോട് സ്വദേശിയുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയാണ് ഇവര്‍ ചാലക്കുടിയിലെത്തിയതെന്നും എന്നാല്‍ ഈ നാലംഗ സംഘത്തെ പണം നഷ്ടപ്പെട്ടവര്‍ക്ക് അറിയില്ലെന്നുമാണ് പൊലീസിന് ലഭിച്ച മൊഴി. ട്രെയിന്‍ വന്നപ്പോള്‍ ട്രാക്കില്‍ നിന്ന് പുഴയിലേക്ക് എടുത്തുചാടിയ ഇവരെ കുറിച്ച് ലോക്കോ…

    Read More »
  • മുഹ്‌റം ഘോഷയാത്രക്ക് വെള്ളം കൊടുക്കുന്നതിനിടെ ഏഴു വയസുകാരിയെ കാണാതായിട്ട് മൂന്നു വര്‍ഷം; പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളുടെ തിരോധാനം തുടരുമ്പോള്‍

    ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ അവശേഷിക്കുന്ന ന്യുനപക്ഷ സമുദായങ്ങളിലെ പെണ്‍കുട്ടികളുടെ ദുരൂഹമായ തിരോധാനങ്ങള്‍ തുടരുന്നു. സിന്ധ് പ്രവിശ്യയില്‍ 2021-ല്‍ കാണാതായ ഹിന്ദു പെണ്‍കുട്ടി പ്രിയാകുമാരിയെ ഇനിയും കണ്ടെത്തിയിട്ടില്ല. കാണാതാവുമ്പോള്‍ വെറും എഴുവയസ്സുമാത്രമാണ് കുട്ടിക്കുണ്ടായിരുന്നത്. പാക്കിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയിലെ സുക്കൂറിനടുത്തുള്ള ഒരു ചെറിയ പട്ടണമായ സംഗ്രാറിലെ തന്റെ വീടിനടുത്തുള്ള മുഹറം ആഷുറ ഘോഷയാത്രയ്ക്ക് സര്‍ബത്ത് വിളമ്പുന്നതിനിടെ 2021 ഓഗസ്റ്റ് 19-ന് ആണ് പ്രിയാകുമാരിയെ കാണാതവുന്നത്. ഇത്രയും കാലം കഴിഞ്ഞിട്ടും തന്റെ മകളെ വീണ്ടെടുത്തിട്ടില്ലെന്ന് കാണിച്ച്, മാതാപിതാക്കളായ രാജ് കുമാര്‍ പാലും ഭാര്യ വീണാ കുമാരിയും വെള്ളിയാഴ്ച കറാച്ചിയിലെ ക്ലിഫ്ടണ്‍ ഏരിയയിലെ പ്രശസ്തമായ ടീന്‍ തല്‍വാര്‍ ലാന്‍ഡ്മാര്‍ക്കില്‍ പ്രതിഷേധ പ്രകടനം നടത്തി. തങ്ങളുടെ മകളെ അന്വേഷിക്കുകയാണെന്നും അവളെ ഉടന്‍ കണ്ടെത്തിത്തരണമെന്നും ഇരുവരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളും, ന്യൂനപക്ഷ അവകാശ- മനുഷ്യാവകാശ സംഘടനകളും, ഇപ്പോള്‍ ഏറ്റെടുത്തിരിക്കയാണ്. സംഭവം രാജ്യാന്തര തരത്തില്‍ എത്തിയതോടെ, സിന്ധ് ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. കേസില്‍ പ്രത്യേക…

    Read More »
  • എട്ടാംക്ലാസുകാരന് 24കാരിയായ ടീച്ചറിന്റെ ‘സ്‌പെഷ്യല്‍’ കോച്ചിങ്; കണ്ടെത്തിയത് രക്ഷിതാക്കള്‍

    വാഷിംഗ്ടണ്‍ : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് സോഷ്യല്‍ മീഡിയ വഴി നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്ത അദ്ധ്യാപിക അറസ്റ്റില്‍. യു.എസിലെ വില്‍മിംഗ്ടണിലുള്ള സെന്റ് മേരി മഗ്ദലന്‍ സ്‌കൂളിലെ മുന്‍ അദ്ധ്യാപിക അലനിസ് പിനിയോണ്‍ ആണ് അറസ്റ്റിലായത്. എട്ടാം ക്ലാസിലെ അദ്ധ്യാപികയായിരുന്ന ഇവര്‍ തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിക്ക് സ്‌നാപ്പ് ചാറ്റ് വഴി നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തെന്നാണ് പരാതി . കുട്ടിയുടെ രക്ഷിതാക്കളാണ് അദ്ധ്യാപിക തങ്ങളുടെ മകന് നഗ്‌നചിത്രങ്ങള്‍ അയച്ചത് കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ന്യൂ കാസില്‍ കൗണ്ടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ അലനിസും വിദ്യാര്‍ത്ഥിയും സ്‌നാപ്പ് ചാറ്റില്‍ നിരന്തരം ചാറ്റ് ചെയ്തിരുന്നതായും നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് അദ്ധ്യാപികയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ അദ്ധ്യാപികയെ പിന്നീട് വിമന്‍സ് കറക്ഷണല്‍ സെന്ററിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും മറ്റ് കുട്ടികളോടും ഇത്തരം പെരുമാറ്റം ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

    Read More »
  • ബാധ്യത തീര്‍ക്കാന്‍ ജ്വല്ലറിയില്‍ ജ്വല്ലറിയില്‍ മോഷണം; കുടുംബ സുഹൃത്തുക്കളായ യുവാവും യുവതിയും കുടുങ്ങി

    കൊല്ലം: കടബാധ്യത തീര്‍ക്കാന്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ കുടുംബസുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍. നെടുങ്കാട് കൊല്ലങ്കാവ് സ്വദേശി സുജിത്ത് (31), തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സ്‌നേഹ (27) എന്നിവരാണ് പിടിയിലായത്. ചടയമംഗലത്തെ സ്വര്‍ണക്കടയില്‍ വെള്ളി ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. സ്വര്‍ണം വാങ്ങാനെന്ന പേരിലായിരുന്നു യുവാവും യുവതിയും കടയിലെത്തിയത്. മാലയുടെ തൂക്കം നോക്കുന്നതിനിടെ കടയുടമയ്ക്കും ജീവനക്കാര്‍ക്കും നേരെ സ്‌പ്രേ പ്രയോഗിച്ച് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. 10ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ കുടുംബസുഹൃത്തുക്കളായ സ്‌നേഹയെയും സുജിത്തിനെയും ഏറെപണിപ്പെട്ടാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. 10 വര്‍ഷം മുന്‍പ് സുജിത്തിന്റെ അച്ഛന്‍ മരിച്ചു. പിതാവിന്റെ 10 ലക്ഷംരൂപയുടെ കടം തീര്‍ക്കാനാണ് മോഷണത്തിനു പദ്ധതിയിട്ടത്. ചെറിയ ജ്വല്ലറികള്‍ നോക്കി ചടയമംഗലം, നിലമേല്‍, കൊട്ടാരക്കര, ആയൂര്‍ എന്നിവിടങ്ങളില്‍ ഇരുവരും പരിശോധന നടത്തി. ഇടയ്ക്ക് രണ്ടു കടകളില്‍ കയറിയെങ്കിലും മോഷണം നടന്നില്ല. ചടയമംഗലത്തെ ജ്വല്ലറിയിലെത്തി ആഭരണം നോക്കുന്നതിനിടെ ഉടമയുടേയും ജീവനക്കാരുടെയും മുഖത്തേക്ക് സ്‌പ്രേ അടിച്ചു. അതിനുശേഷം സ്‌കൂട്ടറില്‍…

    Read More »
Back to top button
error: