CrimeNEWS

കടം വാങ്ങിയ പണം മടക്കി നല്‍കാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി, അയല്‍വാസിയുടെ കാല്‍ തൂമ്പ കൊണ്ട് തല്ലിയൊടിച്ചു

വയനാട്: കടം വാങ്ങിയ പണം തിരികെ നല്‍കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ചു. പെരിക്കല്ലൂര്‍ ചാത്തംകോട്ട് ജോയിയുടെ വലതു കാലാണ് അറ്റുപോകുന്ന തരത്തില്‍ തല്ലിയൊടിച്ചത്. ജോയിയുടെ ഭൂമി ഈടു വച്ച് അയല്‍വാസിയായ റോജി കെഎസ്എഫ്ഇയില്‍ നിന്ന് ലക്ഷങ്ങള്‍ ലോണ്‍ എടുത്തിരുന്നു. കൂടാതെ വെറെയും തുക വായ്പയായി വാങ്ങിയിരുന്നു.

പണം തിരികെ ചോദിച്ചെങ്കിലും നല്‍കാല്‍ റോജി കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ജോയിയുടെ കാല്‍ റോജി തല്ലിയൊടിക്കുകയായിരുന്നു. ബുധനാഴ്ച ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ ജോയിയെ ആദ്യം വാനിടിച്ച് വീഴ്ത്തി. തുടര്‍ന്ന് റോജിയും സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ രജ്ഞിത്തും ചേര്‍ന്ന് തൂമ്പ കൊണ്ട് ജോയിയുടെ കാല്‍ തല്ലിയൊടിച്ചു.

Signature-ad

ബഹളം കേട്ട് നാട്ടുകാരെത്തിയാണ് അക്രമം തടഞ്ഞത്. പുല്‍പള്ളി പൊലീസ് എത്തി ജോയിയെ ആശുപത്രിയിലെത്തിച്ചു. റോജി പൊലീസ് കസ്റ്റഡിയിലാണ്. മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച ജോയിയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോജിക്കെതിരെ മുമ്പും പരാതികള്‍ ഉണ്ടായിരുന്നതായാണ് വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: