CrimeNEWS

ബാധ്യത തീര്‍ക്കാന്‍ ജ്വല്ലറിയില്‍ ജ്വല്ലറിയില്‍ മോഷണം; കുടുംബ സുഹൃത്തുക്കളായ യുവാവും യുവതിയും കുടുങ്ങി

കൊല്ലം: കടബാധ്യത തീര്‍ക്കാന്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ കുടുംബസുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍. നെടുങ്കാട് കൊല്ലങ്കാവ് സ്വദേശി സുജിത്ത് (31), തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സ്‌നേഹ (27) എന്നിവരാണ് പിടിയിലായത്. ചടയമംഗലത്തെ സ്വര്‍ണക്കടയില്‍ വെള്ളി ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം.

സ്വര്‍ണം വാങ്ങാനെന്ന പേരിലായിരുന്നു യുവാവും യുവതിയും കടയിലെത്തിയത്. മാലയുടെ തൂക്കം നോക്കുന്നതിനിടെ കടയുടമയ്ക്കും ജീവനക്കാര്‍ക്കും നേരെ സ്‌പ്രേ പ്രയോഗിച്ച് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. 10ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ കുടുംബസുഹൃത്തുക്കളായ സ്‌നേഹയെയും സുജിത്തിനെയും ഏറെപണിപ്പെട്ടാണ് ചടയമംഗലം പൊലീസ് പിടികൂടിയത്.

Signature-ad

10 വര്‍ഷം മുന്‍പ് സുജിത്തിന്റെ അച്ഛന്‍ മരിച്ചു. പിതാവിന്റെ 10 ലക്ഷംരൂപയുടെ കടം തീര്‍ക്കാനാണ് മോഷണത്തിനു പദ്ധതിയിട്ടത്. ചെറിയ ജ്വല്ലറികള്‍ നോക്കി ചടയമംഗലം, നിലമേല്‍, കൊട്ടാരക്കര, ആയൂര്‍ എന്നിവിടങ്ങളില്‍ ഇരുവരും പരിശോധന നടത്തി. ഇടയ്ക്ക് രണ്ടു കടകളില്‍ കയറിയെങ്കിലും മോഷണം നടന്നില്ല. ചടയമംഗലത്തെ ജ്വല്ലറിയിലെത്തി ആഭരണം നോക്കുന്നതിനിടെ ഉടമയുടേയും ജീവനക്കാരുടെയും മുഖത്തേക്ക് സ്‌പ്രേ അടിച്ചു. അതിനുശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ രേഖകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

Back to top button
error: