Crime

  • മദ്യപിച്ചെത്തിയ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയതിന് വൈദ്യുതി വിച്ഛേദിച്ചു; വിജിലന്‍സ് അന്വേഷണം

    തിരുവനന്തപുരം: മദ്യപിച്ചെത്തിയ കെടാകുളം കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിച്ചതായി ആക്ഷേപം. വര്‍ക്കല അയിരൂര്‍ സ്വദേശി പറമ്പില്‍ രാജീവ് അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് കുംടുംബത്തിന് വൈദ്യുതി നിഷേധിക്കാന്‍ കാരണമെന്നാണ് പരാതി. സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിന് കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍ ഉത്തരവിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ പ്രതികരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ രാജീവിന്റെ വീട്ടിലെ വൈദ്യുതിമീറ്ററില്‍ നിന്നും തീ ആളിപ്പടര്‍ന്നു. ഇത് കണ്ട സമീപത്തെ ബേക്കറി ഉടമ രാജീവിനോട് ഫോണില്‍ വിളിച്ചറിയിച്ചു. രാജീവ് കുടുംബങ്ങളെ വിളിച്ചുണര്‍ത്തി വീടിന് പുറത്തിറക്കി. തുടര്‍ന്ന് കെടാകുളം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചു. അര മണിക്കൂര്‍ കഴിഞ്ഞാണ് രണ്ട് ലൈന്‍മാന്മാര്‍ എത്തിയത്. എന്നാല്‍ ജീവനക്കാര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചശേഷം എങ്ങനെയാണ് തീ പിടിച്ചതെന്ന് നോക്കുവാന്‍ ആവശ്യപ്പെട്ട രാജീവിനെ അസഭ്യം വിളിച്ചതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി പിന്‍വലിച്ചാല്‍…

    Read More »
  • പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തും; മലയാളികളായ ഇടത് എംപിമാര്‍ക്ക് ഖാലിസ്ഥാന്‍ ഭീഷണി സന്ദേശം

    ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനമാരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹിയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്നാണ് സന്ദേശം ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള സിപിഎം രാജ്യസഭാംഗങ്ങളായ വി.ശിവദാസന്‍, എ.എ റഹീം എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി വൈകി ഭീഷണി സന്ദേശം കിട്ടിയത്. ‘സിഖ് ഫോര്‍ ജസ്റ്റിസ്’ എന്ന ഖാലിസ്ഥാന്‍ തീവ്രവാദ വിഭാഗമെന്ന് അവകാശപ്പെടുന്നവരുടെ സന്ദേശമാണ് ലഭിച്ചത്. ഖാലിസ്ഥാന് അനുകൂലമല്ലെങ്കില്‍ രണ്ട് എംപിമാരും വീട്ടിലിരിക്കേണ്ടി വരുമെന്നും സന്ദേശത്തിലുണ്ട്. ഇരുവരും ഉടന്‍തന്നെ സന്ദേശത്തെക്കുറിച്ച് ഡല്‍ഹി പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പൊലീസ് വീട്ടിലെത്തി വി. ശിവദാസന്‍ എം.പിയില്‍ നിന്നും വിവരശേഖരണം നടത്തി. പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്ന് വൈകാതെ ഒരുകൂട്ടം യുവാക്കള്‍ പാര്‍ലമെന്റിനുള്ളില്‍ ഇരച്ചുകയറി നിറങ്ങളുള്ള പൊടി വിതറിയ സംഭവമുണ്ടായിരുന്നു. നിലവില്‍ സി.എസ്.ഐ.എഫിനാണ് പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതല. ശക്തമായ നിയന്ത്രണമാണ് ഇവിടെയുള്ളത്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് സമ്മേളനമാണ് ഇന്ന്…

    Read More »
  • റോഡ് നിര്‍മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി

    ഭോപ്പാല്‍: റോഡ് നിര്‍മാണത്തിനെതിരെ സമരം നടത്തിയ രണ്ടു സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ട്രക്കില്‍ നിന്ന് സ്ത്രീകളുടെ ദേഹത്ത് മണ്ണ് തട്ടുന്നത് വീഡിയോയില്‍ കാണാം. ശനിയാഴ്ച ഹിനോത ജോറോട്ട് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് മംഗാവ പൊലീസ് അറിയിച്ചു. മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളാണ് റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ചിരുന്നത്. റോഡുപണിക്കായി മണ്ണും ചരലുമായി എത്തിയ ട്രക്കിന് സമീപത്തിരുന്നായിരുന്നു പ്രതിഷേധം. ഇതിനിടയിലാണ് ട്രക്കിലുണ്ടായ മണ്ണ് രണ്ടുപേരുടെയും ദേഹത്തേക്ക് തട്ടിയത്. ഇരുവരുടെയും കഴുത്തറ്റം മണ്ണ് നിറക്കുകയും ചെയ്തു. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തിയത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കരിങ്കല്ല് ഇടുന്നതിനെതിരെയാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്നാണ് സ്ത്രീകളുടെ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. അതേസമയം, രേവ ജില്ലയിലെ ഈ സംഭവം സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ്…

    Read More »
  • ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ തര്‍ക്കം; തൃശൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

    തൃശൂര്‍: പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളും സതീഷും സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം ബാറില്‍ വെച്ച് നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മലങ്കര വര്‍ഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. മൂന്നു പ്രതികളെയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.  

    Read More »
  • യുവാവിന്റെ മരണം കൊലപാതകം; മര്‍ദിച്ചത് അമ്മാവനും മക്കളും, മൂന്നുപേരും പിടിയില്‍

    കൊല്ലം: അഞ്ചല്‍ ഇടയം സ്വദേശി ഉമേഷിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടയം നിതിന്‍ഭവനില്‍ ദിനകരന്‍ (59), മക്കളായ നിതിന്‍ (23), രോഹിത് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉമേഷിന്റെ അമ്മാവനും മക്കളുമാണ്. ഇടയം ഉദയഭവനില്‍ ഉമേഷ് (45) ജൂണ്‍ 16-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മര്‍ദനമേറ്റതാണ് മരണകാരണമെന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം പോലീസ് ദിനകരനെയും മക്കളെയും കസ്റ്റഡിയിലെടുത്തത്. പോലീസ് പറയുന്നത്: ഉമേഷും പ്രതികളും അടുത്തടുത്ത വീടുകളിലാണ് താമസം. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഉമേഷ് ദിനകരന്റെ വീട്ടിലെത്തി അസഭ്യം പറയാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ദിനകരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജൂണ്‍ എട്ടിന് ഉമേഷ് ദിനകരന്റെ വീട്ടിലെത്തി അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ദിനകരനും മക്കളും ചേര്‍ന്ന് ഉമേഷിനെ മര്‍ദിച്ചു. പരിക്കേറ്റ ഉമേഷ് ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടില്‍ കഴിഞ്ഞു. മര്‍ദനമേറ്റ വിവരമറിഞ്ഞ് ഉമേഷിന്റെ അമ്മ സാവിത്രി എത്തി പുനലൂര്‍ താലൂക്ക്…

    Read More »
  • യുഎസില്‍ ഇന്ത്യന്‍വംശജന്‍ വെടിയേറ്റു മരിച്ചു, കൊലപാതകം ഭാര്യയുടെ കണ്‍മുന്നില്‍

    വാഷിങ്ടന്‍: യുഎസിലെ ഇന്‍ഡ്യാന സംസ്ഥാനത്തെ ഇന്‍ഡ്യാനപ്പൊലിസില്‍ ഇന്ത്യന്‍ വംശജന്‍ ഭാര്യയുടെ കണ്‍മുന്നില്‍ റോഡില്‍ വെടിയേറ്റു മരിച്ചു. ആഗ്ര സ്വദേശി ഗവിന്‍ ദസോര്‍ (29) ആണു കൊല്ലപ്പെട്ടത്. മെക്‌സിക്കോക്കാരിയായ വിവിയാന സമോറയുമായി ദസോറിന്റെ വിവാഹം കഴിഞ്ഞ മാസം 29ന് ആയിരുന്നു. റോഡില്‍ ട്രക്ക് ഡ്രൈവറുമായുണ്ടായ വാക്കുതര്‍ക്കമാണു വെടിവയ്പിനിടയാക്കിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാറില്‍ ഭാര്യയുമൊത്ത് പോകുകയായിരുന്ന ദസോര്‍ കാറില്‍ നിന്നിറങ്ങി ട്രക്ക് ഡ്രൈവറുടെ അടുത്തേക്കു തോക്കുമായി ആക്രോശിച്ചുകൊണ്ടു പോകുന്നതിന്റെയും ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്ക് ഡ്രൈവര്‍ വെടിവയ്ക്കുന്നതിന്റെയും വിഡിയോ ലഭ്യമായിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ആത്മരക്ഷാര്‍ഥമാണു വെടിയുതിര്‍ത്തതെന്ന നിഗമനത്തില്‍ വിട്ടയച്ചു.

    Read More »
  • കൊച്ചിയില്‍ വന്‍കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ സംഘം അറസ്റ്റില്‍; പിടിയിലായവരില്‍ കുപ്രസിദ്ധ മോഷ്ടാവിന്റെ മകനും

    കൊച്ചി: നഗരത്തില്‍ വന്‍കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ നാലുപേരടങ്ങിയ മോഷണ സംഘം പിടിയില്‍. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് കീഴ്മഠത്തില്‍ ഹൗസില്‍ മുഹമ്മദ് തായി (22), ചക്കുംകടവ് അമ്പലത്താഴം എം.പി. ഹൗസില്‍ എം.പി. ഫാസില്‍ (23), ചേളന്നൂര്‍ എട്ടേരണ്ട് ഉരുളുമല വീട്ടില്‍ ഷാഹിദ് എന്ന ഷാനു (20), ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി വീട്ടില്‍ ഗോകുല്‍ (21) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഫസലുദ്ദീന്റെ മകനാണ് ഫാസില്‍. മുഹമ്മദ് തായിയെയും ഷാഹിദിനെയും മോഷണ മുതലുമായാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. മുഹമ്മദ് തായി പതിന്നാലും ഷാഹിദ് ആറും മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയപ്പോഴാണ് മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30-ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കൊച്ചി പ്രോവിഡന്‍സ് റോഡിലെ ഒരു വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് അതിനടുത്തുള്ള ടര്‍ഫിന്റെ ഓഫീസില്‍ കയറി വാച്ചും സമീപത്തെ മറ്റൊരു ഓഫീസില്‍ കയറി മൊബൈല്‍ഫോണും മോഷ്ടിച്ചു.…

    Read More »
  • ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിച്ചില്ല, മക്കളുടെ മുന്നില്‍ സ്‌കൂട്ടറുകാരിയുടെ മൂക്കിടിച്ച് പഞ്ചറാക്കി; ദമ്പതികള്‍ പിടിയില്‍

    മുംബൈ: സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ സംഭവത്തില്‍ വയോധികനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. പൂനെയില്‍ രണ്ട് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ജെര്‍ലിന്‍ ഡിസില്‍വ എന്ന യുവതിക്കാണ് ദുരവസ്ഥയുണ്ടായത്. സംഭവത്തില്‍ പ്രതിയായ സ്വപ്നില്‍ കെക്രേയെയും ഭാര്യയെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികള്‍ക്ക് യുവതിയുടെ വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലം കൊടുക്കാത്ത വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കെക്രേ യുവതിയുടെ മുടി ശക്തമായി വലിച്ച് മൂക്കില്‍ ബലമായി ഇടിക്കുകയായിരുന്നു. ഇതോടെ ജെര്‍ലിന്റെ മൂക്കില്‍ നിന്ന് അമിത രക്തസ്രാവം ഉണ്ടാകാന്‍ തുടങ്ങി. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററായ യുവതി സംഭവത്തെക്കുറിച്ചുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തുവന്നത്. ‘രണ്ട് മക്കളോടൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്നു. രണ്ട് കിലോമീറ്ററോളം പ്രതി അമിത വേഗത്തില്‍ പിന്നാലെ വരികയായിരുന്നു. ഞാന്‍ ഇടതുവശത്തേക്ക് സ്‌കൂട്ടര്‍ മാറ്റി. പക്ഷെ അയാള്‍ എന്നെ ഓവര്‍ടേക്ക് ചെയ്ത് സ്‌കൂട്ടറിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തുകയായിരുന്നു. ദേഷ്യപ്പെട്ട് കാറില്‍ നിന്നിറങ്ങിയ സ്വപ്നില്‍ എന്നെ…

    Read More »
  • ഇന്‍സ്റ്റഗ്രാമില്‍ സണ്‍ഗ്ലാസ് ധരിച്ച പ്രൊഫൈല്‍ ചിത്രം; ഗുജറാത്തില്‍ ദളിത് യുവാവിന് ക്രൂരമര്‍ദനം

    അഹമ്മദാബാദ്: ഗുജറാത്തില്‍ തലപ്പാവും സണ്‍ഗ്ലാസും ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് മുന്നാക്ക ജാതിക്കാര്‍. സബര്‍ക്കാന്ത ജില്ലയിലെ സയേബപൂര്‍ ഗ്രാമത്തിലെ 24 കാരനാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. ഭംഗിയുള്ള വസ്ത്രത്തിനൊപ്പം സണ്‍ഗ്ളാസും തലപ്പാവും ധരിച്ച ചിത്രം എടുത്തതാണ് മുന്നാക്ക ജാതിക്കാരെ പ്രകോപിപ്പിച്ചത്. ഓട്ടോ ഓടിച്ചാണ് അജയ് പര്‍മര്‍ എന്ന യുവാവ് കുടുംബം പുലര്‍ത്തുന്നത്. ഇക്കഴിഞ്ഞ 18 ന് ഓട്ടോയുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ നവനഗര്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തുവെച്ച് രണ്ടുപേര്‍ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുയായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ പുതിയ പ്രൊഫൈല്‍ ചിത്രത്തെ കുറിച്ച് പറഞ്ഞായിരുന്നു മര്‍ദനമെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രൊഫൈല്‍ ചിത്രം ഡിലീറ്റ് ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിയതിനാലാണ് മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്ന് അജയ് പറഞ്ഞു. വീട്ടിലേക്ക് പോകുന്നതിനിടയില്‍ തന്നെ മര്‍ദിക്കാന്‍ 25 ഓളം ആളുകള്‍ സംഘടിച്ചെത്തിയിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും സുഹൃത്ത് പറഞ്ഞു.…

    Read More »
  • തമിഴ്‌നാട്ടില്‍ ബി.എസ്.പി നേതാവിനെ വെട്ടിക്കൊന്ന കേസ്; ബി.ജെ.പി വനിതാനേതാവും അണ്ണാഡി.എം.കെ കൗണ്‍സിലറും പിടിയില്‍

    ചെന്നൈ: ബി.എസ്.പി തമിഴ്നാട് പ്രസിഡന്റ് കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നകേസില്‍ നിരവധി കേസുകളില്‍ പ്രതിയും ബി.ജെ.പി വനിതാനേതാവുമായ അഞ്ജലൈ പിടിയില്‍. നോര്‍ത്ത് ചെന്നൈയിലെ ജില്ലാനോതാവായിരുന്ന അഞ്ജലൈ ഒളിവിലായിരുന്നു. അഞ്ജലൈക്ക് പുറമെ അണ്ണാഡി.എം.കെ കൗണ്‍സിലര്‍ ആയ അഡ്വ ഹരിഹരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി നോര്‍ത്ത് ചെന്നൈ ജില്ലാ വനിതാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു അഞ്ജലൈ. കൊലപാതകത്തില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ അഞ്ജലൈ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പത്തോളം സ്റ്റേഷനുകളില്‍ അഞ്ജലൈക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് പത്ത്ലക്ഷം രൂപ ആഞ്ജലൈ കൈമാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പുറമെ കൊലപാതകം നടത്താനെത്തിയ പ്രതികള്‍ക്ക് താമസസൗകര്യവും ഒരുക്കിയത് അഞ്ജലൈയാണെന്ന് പൊലീസ് പറയുന്നു. കൊലപാതകകേസില്‍ ഇതുവരെ 15 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ തിരുവെങ്കിടം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ, പ്രതികള്‍ കൂവം നദിയില്‍ എറിഞ്ഞ മൊബൈല്‍ ഫോണുകള്‍ പൊലീസ് സംഘം കണ്ടെത്തി. ഈ മാസം അഞ്ചിനാണ് അക്രമിസംഘം വീടിന് സമീപത്തുവെച്ച് ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നത്.…

    Read More »
Back to top button
error: