Crime
-
ഭര്‍ത്താവിന്റെ സുഹൃത്തായ 63 കാരനുമായി അവിഹിതം, തര്‍ക്കം, ഒടുവില്‍ കേസും; കോടതിമുറിയില്‍ 38 കാരിയായ അഭിഭാഷകയെ കുത്തിവീഴ്ത്തി
ബംഗളൂരു: കോടതിക്കുള്ളില്‍ അഭിഭാഷകയെ 63-കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം. അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമല(38)യ്ക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഏവരെയും നടുക്കിയ സംഭവം. കുത്തേറ്റ വിമലയും കെട്ടിട നിര്‍മാണ കമ്പനിയുടമയായ ജയറാമും നേരത്തെ അടുപ്പത്തിലായിരുന്നു. പിന്നീട് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയറാമിനെതിരേ വിമല വധശ്രമം ആരോപിച്ച് കേസ് നല്‍കി. ഈ കേസിന്റെ വിചാരണയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് കേസിലെ വാദംകേള്‍ക്കല്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെ കൈയില്‍ കറിക്കത്തിയുമായി എത്തിയ ജയറാം റെഡ്ഡി കോടതിമുറിയിലെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന വിമലയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒട്ടേറെതവണ യുവതിക്ക് കുത്തേറ്റതായാണ് വിവരം. ഉടന്‍തന്നെ കോടതിമുറിയിലുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തി പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ജയറാം റെഡ്ഡി, ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നുവെന്നാണ് വിമല പോലീസിന് നല്‍കിയ മൊഴി. വിമലയും ജയറാമും പിന്നീട് അടുപ്പത്തിലായി. എന്നാല്‍, പിന്നീട് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി.…
Read More » -
കോടതിയില്‍ ഹാജരാക്കുന്നതിനിടെ തടവുകാരന്‍ കടന്നുകളഞ്ഞു; ശ്രീലങ്കന്‍ പൗരനായി തിരച്ചില്‍
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന തടവുകാരന്‍ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയി. ലഹരിക്കേസിലെ പ്രതിയായ ശ്രീലങ്കന്‍ സ്വദേശി അജിത് കിഷോറാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെളുത്ത ടീഷര്‍ട്ട് ധരിച്ച ഇയാള്‍ നഗരത്തില്‍ തന്നെ കാണും എന്ന നിഗമനത്തിലാണ് പൊലീസ്. ടീഷര്‍ട്ടിന്റെ ഇടതു കൈഫ്‌ളാപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് എന്ന് എഴുതിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ലഹരിക്കേസില്‍ അജിത് കിഷോര്‍ എറണാകുളത്തുവച്ചാണ് പിടിയിലായത്. എറണാകുളം ജില്ലാ ജയിലില്‍ നിന്ന് അടുത്തിടെയാണ് പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളെ കണ്ടെത്തുന്നവര്‍ 9995230327 ഈ നമ്പറില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
Read More » -
ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കടത്തി; സിനിമ സ്റ്റൈല്‍ കവര്‍ച്ച പാലക്കാട്ട്
പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയില്‍ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു. കാറിലും ജീപ്പിലും ബൈക്കിലുമായി എത്തിയ സംഘമാണ് 50 പോത്തുകളെയും 27 മൂരികളെയും കടത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആന്ധ്രയില്‍ നിന്നും ഉരുക്കളുമായി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. കോട്ടയം കുറവിലങ്ങാട് സ്വദേശി ജോബിയുടേതായിരുന്നു ഉരുക്കള്‍. ലോറി തടഞ്ഞ സംഘം ലോറിയിലുണ്ടായിരുന്നവരെ കാറിലേക്കും ജീപ്പിലേക്കും മാറ്റി. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന പോത്തുകളെയും മൂരികളെയും കിഴക്കഞ്ചേരി പഞ്ചായത്തിലെ രണ്ടു സ്ഥലങ്ങളിലേക്കായി മാറ്റുകയായിരുന്നു. തുടര്‍ന്ന് ലോറി, ഡ്രൈവര്‍ക്ക് തന്നെ തിരിച്ചു കൊടുത്തു. ലോറിക്കാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്ന് പൊലീസ് ഉരുക്കളെ കണ്ടെത്തി. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ സജീര്‍, ഷമീര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ സ്റ്റൈലില്‍ ലോറി തടഞ്ഞ് ഉരുക്കളെ തട്ടിയെടുത്തതെന്ന് പൊലീസ് സൂചിപ്പിച്ചു.
Read More » -
അമ്മയുടെ മുന്നിലിട്ട് രണ്ട് മക്കളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ 30 വര്‍ഷം ജീവപര്യന്തമാക്കി
കൊച്ചി: അമ്മയുടെ മുന്നില്‍വെച്ച് രണ്ട് മക്കളേയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. റാന്നി കീക്കൊഴൂര്‍ മാടത്തേത്ത് വീട്ടില്‍ ഷിബു എന്ന തോമസ് ചാക്കോയുടെ (47) വധശിക്ഷയാണ് റദ്ദാക്കിയത്. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, വി.എം.ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ചാണ് വധശിക്ഷ ഒഴിവാക്കിയത്. അതേസമയം മുപ്പത് വര്‍ഷത്തെ ജീവപര്യന്തം തടവുശിക്ഷക്കും അഞ്ച് ലക്ഷം പിഴ ഈടാക്കാനും കോടതി വിധിച്ചു. ഇളവുകളില്ലാതെയാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരുക. അമ്മയുടെ കണ്‍മുന്നിലിട്ട് രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിധിയെഴുതിയാണ് പത്തനംതിട്ട ജില്ലാ അഡീഷണല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍, വിചാരണ കോടതിയുടെ വിധി ശരിവെച്ച ഹൈക്കോടതി കൊലപാതകത്തിനു വധശിക്ഷയാണോ അതോ നിശ്ചിത കാലയളവിലേക്കുള്ള ജീവപര്യന്തമാവുമോ ഉചിതമാവുക എന്നു പരിശോധിക്കുകയായിരുന്നു. ഇതിനുശേഷമാണ് വധശിക്ഷ റദ്ദുചെയ്യുകയും ജീവപര്യന്തത്തിന് വിധിക്കുകയും ചെയ്തത്. കൂടാതെ പ്രതിയുടെ ജയില്‍ ജീവിത റിപ്പോര്‍ട്ടും പരിഗണിച്ചാണ് ജീവപര്യന്തമായി ശിക്ഷ കുറച്ചത്. സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് 2013-ലാണ് മാടത്തേത്ത് വീട്ടില്‍ ഷിബു എന്ന…
Read More » -
പൊലീസ് വാഹനത്തെ ഓവര്‍ടേക്ക് ചെയ്തു; ദലിത് യുവാവിനെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി
ഭോപ്പാല്‍: പൊലീസ് വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതിന് ദലിത് യുവാവിനെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഖജുരാഹോയിലാണ് സംഭവം നടന്നത്. ശുചീകരണതൊഴിലാളിയായ രോഹിത് വാല്‍മീകിയാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജൂലൈ 18 ന് തന്റെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് പൊലീസിന്റെയും ഇലക്ട്രിസിറ്റി വകുപ്പിന്റെ ഔദ്യോഗികവാഹനങ്ങളെ താന്‍ മറികടന്നത്. എന്നാല്‍, ചില പൊലീസുകാര്‍ തന്നെ അധിക്ഷേപിക്കുകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായാണ് പരാതി. ജൂലൈ 20 നാണ് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയത്. പരാതി ലഭിച്ചതായും അന്വേഷണം നടത്തിവരികയുമാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അതേസമയം, ഗുജറാത്തില്‍ തലപ്പാവും സണ്‍ഗ്ലാസും ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സബര്‍ക്കാന്ത ജില്ലയിലെ സയേബപൂര്‍ ഗ്രാമത്തിലെ 24 കാരനാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. ഭംഗിയുള്ള വസ്ത്രത്തിനൊപ്പം സണ്‍ഗ്‌ളാസും തലപ്പാവും ധരിച്ച ചിത്രം എടുത്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
Read More » -
എഐവൈഎഫ് നേതാവ് ഷാഹിന വീട്ടില്‍ മരിച്ചനിലയില്‍; കാരണം വ്യക്തമായില്ല, വിരലടയാള വിദഗ്ധര്‍ എത്തി, അന്വേഷണം ശക്തം
പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിച്ച നിലയില്‍ കണ്ടെത്തിയ മണ്ണാര്‍ക്കാട്ടെ വടക്കുമണ്ണത്തെ വാടക വീട്ടില്‍ പൊലീസ് വിശദമായ പരിശോധന നടത്തി. ഫോറന്‍സിക്, വിരലടയാള വിദഗ്ധന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാര്‍ക്കാട് മണ്ഡലം ജോ.സെക്രട്ടറിയും പാര്‍ട്ടി പരിപാടികളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. വീടിന്റെ വാതിലുകള്‍, തൂങ്ങി മരിച്ച മുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയത്. വിരലടയാളങ്ങളും ശേഖരിച്ചു. മരിച്ച ഷാഹിനയുടെ ഡയറി, ഫോണ്‍ എന്നിവ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ച് വരികയാണ്. ഷാഹിനയുടെ എടേരത്തെ വീട്ടിലെത്തി ബന്ധുക്കളുടെയും മൊഴിയെടുത്തു. ഷാഹിന ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ വിപണന സ്ഥാപനവുമായി ബന്ധപ്പെട്ടും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേ സമയം സ്വാഭാവിക നടപടിയുടെ ഭാഗമായാണ് പരിശോധനയെന്ന്…
Read More » -
പോക്സോ കേസില്‍ മുങ്ങിയിട്ട് മൂന്നു വര്‍ഷം; പ്രതിയെ ഓട്ടോയ്ക്കുള്ളില്‍ കീഴ്പ്പെടുത്തി വനിതാ സി.പി.ഒ
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വനിതാ സി.പി.ഒയുടെ നേതൃത്വത്തില്‍ പിടികൂടി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പത്തനംതിട്ട മാര്‍ക്കറ്റിലായിരുന്നു സംഭവം. ഒരു സ്ത്രീ ഓട്ടോറിക്ഷയ്ക്ക് കൈകാണിക്കുന്നു. നിര്‍ത്തിയ ഓട്ടോയിലേക്ക് കയറുന്നു. പിന്‍സീറ്റിലിരിക്കുന്ന ആളിനെ ഓട്ടോയ്ക്കുള്ളില്‍ത്തന്നെ ഇവര്‍ കൈകള്‍കൊണ്ട് കുരുക്കി അനങ്ങാനാകാത്ത നിലയിലാക്കുന്നു. ആളുകളെല്ലാം സ്തബ്ധരായി. ”ഓട്ടോ പോലീസ് സ്റ്റേഷനിലേക്ക് വിട്ടോളൂ” എന്ന് ഡ്രൈവറോട് സ്ത്രീ പറയുന്നു. അപ്പോഴേക്കും സിവില്‍ പോലീസ് ഓഫീസര്‍മാരായ ആകാശ് ചന്ദ്രന്‍, അനുരാജ്, മണികണ്ഠന്‍ എന്നിവരെത്തി. അനുരാജും മണികണ്ഠനുംകൂടി ഓട്ടോയില്‍ കയറി. അടുത്തുതന്നെയുള്ള പോലീസ് സ്റ്റേഷനില്‍ ഓട്ടോ എത്തിയപ്പോഴാണ് സ്ത്രീ, മഫ്തിയിലായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസറായിരുന്നെന്ന് പിന്നാലെയെത്തിയവര്‍ക്ക് മനസ്സിലായത്. ആര്‍.കൃഷ്ണകുമാരി എന്ന കൃഷ്ണ കീഴ്പ്പെടുത്തിയത് മൂന്നുവര്‍ഷമായി മുങ്ങിനടന്ന പോക്സോ കേസ് പ്രതിയെയായിരുന്നു. തൃപ്പൂണിത്തുറ നടമ കോശ്ശേരിയില്‍ സുജിത്ത്(42) ആണ് പിടിയിലായത്. പത്തനംതിട്ടയില്‍ വാടകയ്ക്ക് താമസിച്ചിരുന്നപ്പോഴാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ വിചാരണ ഘട്ടങ്ങളില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി അറസ്റ്റ്‌വാറന്റ്…
Read More » -
ചാലക്കുടി വ്യാജ സ്വര്‍ണം തട്ടിപ്പ്; പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേര്‍ കൂടി പിടിയില്‍
എറണാകുളം: സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയശേഷം ചാലക്കുടി പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേര്‍ കൂടി പിടിയില്‍. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അസം സ്വദേശികളാണ് പിടിയിലായത്. ഇതോടെ ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പില്‍ നാലു പ്രതികളും പൊലീസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന അസം സ്വദേശി അബ്ദുള്‍ സലാമിനെ നേരത്തെ പിടികൂടിയിരുന്നു. പണം സംഘത്തിലുള്ള മറ്റുള്ളവര്‍ കൊണ്ടു പോയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. സ്വര്‍ണം തരാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളില്‍ നിന്നാണ് നാലു ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തത്. പണവുമായി രക്ഷപ്പെടുന്നതിനായി പുഴയില്‍ ചാടിയപ്പോള്‍ പരിക്കേറ്റയാളാണ് നേരത്തെ പിടിയിലായ അബ്ദുള്‍ സലാം. ഇയാളെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മറ്റു പ്രതികള്‍ കടന്നു കളയുകയായിരുന്നു. നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് ഇവര്‍ നാദാപുരം സ്വദേശിയില്‍നിന്ന് പണം കൈപ്പറ്റിയത്. വ്യാജ സ്വര്‍ണം കൈമാറി ട്രാക്കിലൂടെ പോവുന്നതിനിടെ ട്രെയിന്‍ വന്നപ്പോള്‍ പുഴയിലേക്കു ചാടി. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു പേര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന്…
Read More » -
ട്രെയിന്‍ കണ്ട് പുഴയില്‍ ചാടിയവരില്‍ ഒരാള്‍ ആശുപത്രിയില്‍ കസ്റ്റഡിയില്‍; പണവുമായി മൂന്നു പേര്‍ മുങ്ങി
തൃശൂര്‍: ട്രെയിന്‍ വരുന്നതുകണ്ട് റെയില്‍പ്പാലത്തില്‍നിന്ന് പുഴയില്‍ചാടിയത് തട്ടിപ്പ് സംഘം. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പണം തട്ടി പുഴയില്‍ ചാടിയ ഇതരസംസ്ഥാന സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശി അബ്ദുള്‍ സലാമാണ് പിടിയിലായത്. പണം സംഘത്തിലുള്ള മറ്റുള്ളവര്‍ കൊണ്ടു പോയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. സ്വര്‍ണം തരാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളില്‍ നിന്നാണ് നാലു ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തത്. പണവുമായി രക്ഷപ്പെടുന്നതിനായി പുഴയില്‍ ചാടിയപ്പോള്‍ പരിക്കേറ്റയാളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലാക്കിയ ശേഷം മറ്റു മൂന്ന് പ്രതികള്‍ കടന്നു കളയുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുമ്പോള്‍ അബ്ദുള്‍ സലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് ഇവര്‍ നാദാപുരം സ്വദേശിയില്‍നിന്ന് പണം കൈപ്പറ്റുകയായിരുന്നു. വ്യാജ സ്വര്‍ണം കൈാമാറി ട്രാക്കിലൂടെ പോവുന്നതിനിടെ ട്രെയിന്‍ വന്നപ്പോള്‍ പുഴയിലേക്കു ചാടി. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു…
Read More » -
കൈ കാണിച്ചിട്ട് നിര്‍ത്തിയില്ല, പോലീസ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; 3 പേര്‍ പിടിയില്‍
കോട്ടയം: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതിരിക്കുകയും പോലീസിന്റെ വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (39), ഈരാറ്റുപേട്ട നടക്കല്‍ പൊന്തനാല്‍പറമ്പ് ഭാഗത്ത് തൈമഠത്തില്‍ സാത്താന്‍ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് യാക്കൂബ് (33), പുലിയന്നൂര്‍ തെക്കുംമുറി ഭാഗത്ത് തെക്കേതില്‍ അഭിലാഷ് രാജു (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ജില്ലയില്‍ മയക്കുമരുന്ന് വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ലഹരിവിരുദ്ധ സ്‌ക്വാഡ് വാഹന പരിശോധന നടത്തിയിരുന്നു. അപ്പോള്‍ ഈരാറ്റുപേട്ടക്ക് സമീപം കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇവര്‍ സഞ്ചരിച്ചുവന്ന കാര്‍ നിര്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചു. എന്നാല്‍ ഇവര്‍ വാഹനം നിര്‍ത്താതെ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇവര്‍ വാഹനം ഇടിപ്പിച്ചതില്‍ പോലീസ് വാഹനങ്ങള്‍ക്ക് സാരമായ കേടുപാട്…
Read More »