CrimeNEWS

ചിറ്റൂരില്‍ അച്ഛനെയും മകനെയും റോഡില്‍ വലിച്ചിഴച്ച കേസില്‍ ട്വിസ്റ്റ്; നുണപ്രചാരണമാണ് നടക്കുന്നതെന്ന് കാറിലുണ്ടായവര്‍

കൊച്ചി: ചിറ്റൂരില്‍ അച്ഛനെയും മകനെയും റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ നടക്കുന്നത് നുണപ്രചാരണമെന്ന് കാറിലുണ്ടായിരുന്നവര്‍. ബൈക്ക് നമ്പര്‍ നോട്ട് ചെയ്യാനാണ് പിന്തുടര്‍ന്നെത്തിയതാണ് കാര്‍ യാത്രക്കാര്‍ പറയുന്നത്.അക്ഷയും പിതാവുമാണ് തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ഇവര്‍ പറയുന്നു.

ഞായറാഴ്ച രാത്രിയാണ് സൗത്ത് ചിറ്റൂരില്‍ റോഡിലെ ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിന് യുവാവിന് കാര്‍ യാത്രികരുടെ ക്രൂരമര്‍ദനമേറ്റെന്ന പരാതി ഉയര്‍ന്നത്. കാറില്‍ ഒരു കിലോമീറ്ററോളം യുവാവിനെയും പിതാവിനെയും റോഡിലൂടെ വലിച്ചുകൊണ്ടുപോയതായും ഇവര്‍ ആരോപിച്ചു. അക്ഷയ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ഇയാള്‍ ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ ഇയാളെ കൂട്ടാനായി സഹോദരിയും എത്തിയിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ ഇവരുടെ ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് അക്ഷയ് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

Signature-ad

എന്നാല്‍, ഇവരുടെ ബൈക്കിന്റെ നമ്പര്‍ കണ്ടെത്തി പൊലീസില്‍ പരാതി നല്‍കാനാണ് പിന്തുടര്‍ന്ന് പോയതെന്നാണ് കാറിലുള്ളവര്‍ പറയുന്നത്. അക്ഷയും പിതാവും മര്‍ദിച്ചപ്പോള്‍ രക്ഷപ്പെടുന്നതിനിടെയാണ് വലിച്ചിഴച്ച് കൊണ്ടുപോയതെന്നും കാറിലുള്ളവര്‍ പറയുന്നു. നാട്ടുകാരും പിടിച്ചുനിര്‍ത്തി മര്‍ദിച്ചെന്നും കാര്‍ യാത്രക്കാര്‍ പറയുന്നു. ഇവരുടെ പരാതിയില്‍ അക്ഷയ്, പിതാവ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുകൂട്ടരെയും ഇന്ന് ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

Back to top button
error: