CrimeNEWS

യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിട്ടില്ല; ബസ് തടഞ്ഞ് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു

ഇടുക്കി: യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജീപ്പ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചതായി പരാതി. മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മൂലമറ്റം സ്വദേശി ജോബിന്‍ തോമസിനാണ് (39) മര്‍ദനമേറ്റത്. സംഭവത്തിന് പിന്നാലെ ജീപ്പ് ഡ്രൈവര്‍ ഒളിവില്‍ പോയി.

ഞായറാഴ്ച രാത്രി 9.30ന് പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം. മൂന്നാറില്‍ നിന്ന് തേനിക്ക് പോകുന്നതിനായി ബസില്‍ കയറിയ യാത്രക്കാരെ ട്രിപ്പ് ജീപ്പില്‍ കൊണ്ടുപോകുന്നതിന് ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തര്‍ക്കം. ഇതിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് മദ്യ ലഹരിയിലായിരുന്ന ഇയാള്‍ ബസിനുള്ളില്‍ കയറി ജോബിനെ മര്‍ദിക്കുകയായിരുന്നു.

Signature-ad

തുടര്‍ന്ന് ജീപ്പുമായി ദേവികുളം ഭാഗത്തേക്ക് കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് ജോബിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: