Crime

  • പീഡനവിവരത്തിനൊപ്പം പെണ്‍കുട്ടി ‘മറ്റു ചിലതും’ വെളിപ്പെടുത്തി; യുവാവിനൊപ്പം 57കാരനും പിടിയില്‍

    പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിവരം പൊലീസിനോട് പറയുന്നതിനിടെ, അഞ്ചുവര്‍ഷം മുമ്പ് പീഡിപ്പിച്ച 57കാരന്റെ പേരും 17കാരി വെളിപ്പെടുത്തി. രണ്ടുപേരേയും പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ മരുത്തോര്‍വെട്ടം ഗീതാ കോളനിയില്‍ കൃഷ്ണജിത്ത് (20), ചുമത്ര കോട്ടാലി ആറ്റുചിറയില്‍ ചന്ദ്രാനന്ദന്‍ (57) എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റുചെയ്തത്. ഫെബ്രുവരി 9ന് രാത്രിയാണ് കൃഷ്ണജിത്ത് പെണ്‍കുട്ടിയെ ചേര്‍ത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ അച്ഛന്റെ ഫോണിലൂടെ ബന്ധപ്പെട്ട് വിളിച്ചിറക്കിയശേഷം ബസില്‍കയറ്റി ഇയാള്‍ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ശിശുക്ഷേമസമിതിയില്‍നിന്ന് ലഭിച്ച വിവരപ്രകാരം, തിരുവല്ല പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. തിരച്ചിലില്‍ പ്രതി തൃപ്പൂണിത്തുറയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. വിവരങ്ങള്‍ പൊലീസിനോട് പറയുന്നതിനിടെയാണ് ചന്ദ്രാനന്ദന്‍ പീഡിപ്പിച്ച വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. 2020ലാണ് സംഭവം. ഏഴാംക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ഭയന്നിട്ടാണ് അന്ന് ആരോടും പറയാഞ്ഞതെന്നും കൗണ്‍സിലിങ്ങിനിടെ കുട്ടി പറഞ്ഞു. കേസെടുത്ത തിരുവല്ല പൊലീസ് ഉടനടി…

    Read More »
  • ‘മഞ്ജുവിനും കാവ്യയ്ക്കും അറിയാത്ത പല കാര്യങ്ങളും അയാള്‍ക്കറിയാം; ചതിക്കില്ലെന്ന് വിചാരിച്ച ദിലീപ് ഇങ്ങനെ ചെയ്തപ്പോഴാണ് ചിലത് വെളിപ്പെടുത്തിയത്’

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനെതിരെ വന്‍വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ദിലീപ് ഒന്നരക്കോടി രൂപയ്ക്കാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇതില്‍ 80 ലക്ഷം കിട്ടാനുണ്ടെന്നും പള്‍സര്‍ സുനി സ്വകാര്യ ചാനലിലോട് പറഞ്ഞു. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കെതിരെയും സുനി ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ക്വട്ടേഷന്റെ ബാക്കി പണം ആവശ്യപ്പെട്ട് ജയിലില്‍നിന്ന് അപ്പുണ്ണിയെ വിളിച്ചിരുന്നുവെന്നും, നീ എന്തുവേണമെങ്കിലും ചെയ്തോ എന്നായിരുന്നു അപ്പുണ്ണിയുടെ മറുപടിയെന്നും സുനി പറഞ്ഞു. ചതിക്കില്ല എന്നു വിശ്വസിച്ച ദിലീപ് ഇങ്ങനെ ചെയ്തപ്പോഴാണ് പണം കിട്ടില്ലെന്ന് ഉറപ്പായതെന്നും സുനി വെളിപ്പെടുത്തി. അതിന് ശേഷമാണ് കുറച്ച്, കുറച്ച് കാര്യങ്ങള്‍ പുറത്തുപറയാന്‍ തുടങ്ങിയത്. ദിലീപിനെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നത് അപ്പുണ്ണിയായിരുന്നു. ദിലീപ് പറയുന്നതിന് അനുസരിച്ചാണ് അപ്പുണ്ണി സംസാരിക്കാറുണ്ടായിരുന്നത്. മഞ്ജുവിനും കാവ്യയ്ക്കും അറിയാത്ത കാര്യങ്ങള്‍ വരെ അപ്പുണ്ണിക്കറിയാം. അപ്പുണ്ണിയാണ് ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍. അറസ്റ്റിലായ രണ്ടു മാസം വരെ ഒന്നും പുറത്ത് പറയാതെ പിടിച്ചുനിന്നു. അപ്പുണ്ണി തള്ളിപ്പറഞ്ഞില്ലായിരുന്നെങ്കില്‍…

    Read More »
  • ചാരിറ്റി പ്രവര്‍ത്തകന്റെ ബാഗ് തട്ടിയെടുത്തു; ട്രാഫിക് എസ്.ഐയ്‌ക്കെതിരേ നടപടി ശുപാര്‍ശ

    തിരുവനന്തപുരം: യുവാവിന്റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ട്രാഫിക് ഗ്രേഡ് എസ്.ഐക്ക് എതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ (സൗത്ത് മേഖല) ഗ്രേഡ് എസ്.ഐ: പി.പ്രദീപിനെതിരെ(46)യാണ് വകുപ്പുതല നടപടിയുണ്ടാകുക. ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന കര്‍ണാടക സ്വദേശി വിജയയുടെ ബാഗ് തട്ടിയെടുത്ത് പണം അപഹരിച്ച കേസില്‍ വിഴിഞ്ഞം പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് എസ്.ഐയെ സിറ്റിപോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ (സൗത്ത് മേഖല) അസി. കമ്മീഷണര്‍ ആര്‍.സുരേഷും സിറ്റിപോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 31-ന് കഴക്കൂട്ടം കാരാട് ദേശീയപാതയിലെ തിരുവല്ലം ജങ്ഷനില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കയായിരുന്നു എസ്.ഐ. ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍, വൈകിട്ട് 4.30- ഓടെയായിരുന്നു എസ്.ഐ. ഡ്യൂട്ടിയിലെത്തിയത്. ഇതേക്കുറിച്ചുളള വിശദീകരണം അസി.കമ്മീഷണര്‍ എസ്.ഐയില്‍നിന്ന് തേടിയിരുന്നു. ഡ്യൂട്ടിയില്‍ വൈകിയെത്തിനാണ് എസ്.ഐയ്‌ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുക. കഴിഞ്ഞ 31-ന് വൈകിട്ട് മൂന്നരയോടെയായിരുന്നു…

    Read More »
  • രണ്ട് തവണ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പാസായി; മെയിന്‍ പരീക്ഷ തോറ്റിട്ടും പ്രതീക്ഷ കൈവിട്ടില്ല; മൂന്ന് വനിതാ ഐബി ഉദ്യോഗസ്ഥരുമായി ഒരേ സമയം അടുപ്പം സൂക്ഷിച്ച ‘റോമിയോ’; വനിതാ ഉദ്യോഗസ്ഥയുടെ ആത്മഹത്യ ആദ്യം അറിഞ്ഞതും സുകാന്ത്

    കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ ഐബിയ്ക്ക്. ആരോപണ വിധേയനായ സുഹൃത്ത് സുകാന്തിന് ഒരേ സമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങൾ. മരിച്ച പത്തനംതിട്ടക്കാരി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പത്തനംതിട്ടക്കാരി ഉൾപ്പെടെ 3 വനിത ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം സൂക്ഷിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ എന്ന് കൈരളി ടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സുകാന്ത് സുരേഷ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് പത്തനംതിട്ടക്കാരിയുമായി മാത്രമായിരുന്നു എന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഐ ബി ഉദ്യോഗസ്ഥരും പൊലീസും കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് വനിത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്. പത്തനംതിട്ടക്കാരിയുടെ ശമ്പളം പലതവണയായി സുകാന്ത് അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. സുകാന്തിനെ കണ്ടെത്താൻ ഐബി വിപുലമായ തിരച്ചിൽ നടത്തുന്നില്ല. അൺ ഓതറൈസ്ഡ് ആബ്സന്റായ സുകാന്തിനെ പുറത്താക്കാൻ വേണ്ടി കൂടിയാണ്…

    Read More »
  • പ്രതിഫലം ഒന്നരക്കോടി, ഇനിയും 80 ലക്ഷം കിട്ടാനുണ്ട്; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പള്‍സര്‍ സുനി

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് ആണെന്നാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി പറയുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി വ്യക്തമാക്കി. 2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് കൊച്ചിയിലെ ലൊക്കേഷനിലേക്കുള്ള യാത്രാമദ്ധ്യേയാണ് യുവനടി ആക്രമിക്കപ്പെട്ടത്. കൃത്രിമ വാഹനാപകടം സൃഷ്ടിച്ചാണ് സുനിയും സംഘവും നടിയുടെ വാഹനത്തില്‍ കയറിപ്പറ്റിയത്. നടിയെ കൂട്ടിക്കൊണ്ടുവരാന്‍ നിയോഗിച്ച ഡ്രൈവര്‍ മാര്‍ട്ടിനും അക്രമികള്‍ക്ക് കൂട്ടുനിന്നു. കൊച്ചി മേഖലയില്‍ നടിയുമായി ഒരു മണിക്കൂറിലധികം കറങ്ങി ക്രൂരമായി പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഒടുവില്‍ വാഹനം ഉപേക്ഷിച്ച് കടന്നു. കേസുമായി…

    Read More »
  • നടിയെ ആക്രമിക്കാൻ ദിലീപ് വാ​ഗ്ദാനം ചെയ്തത് ഒന്നരക്കോടി, ഫോൺ നഷ്ടപ്പെട്ടില്ല, തന്റെ കയ്യിലുണ്ട്, മുൻപും നടിമാരെ ആക്രമിച്ചിട്ടുണ്ട്, പിന്നീട് അത് ഒതുക്കിത്തീർത്തു- നിർണായക വെളിപ്പെടുത്തലുമായി പൾസർ സുനി

    കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപാണ് എന്നാണ് പൾസുനിയുടെ വെളിപ്പെടുത്തൽ. ക്വട്ടേഷൻ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പൾസർ സുനി പറയുന്നു. മുഴുവൻ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോൾ പലപ്പോഴായി താൻ ദിലീപിൽ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു. റിപ്പോർട്ടർ ടി വി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ. അതേസമയം മെമ്മറി കാർഡ് പോലീസിനു കിട്ടിയത് കുരുക്കായി, അത് പോലീസിനു കിട്ടിയില്ലെങ്കിൽ എങ്ങനെയെങ്കിലും പുറത്തിറങ്ങിയേനെ, മെമ്മറി കാർഡ് കൊടുത്തത് തന്റെ അഭിഭാഷകയുടെ കയ്യിലാണെന്നും സുനി വെളിപ്പെടുത്തുന്നു. കൂടാതെ അന്നു കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടിട്ടില്ലെന്നും മൊബൈൽ സൂക്ഷിച്ചിരിക്കുന്നത് പുറത്തു പറയാൻ പറ്റാത്ത രഹസ്യമാണെന്നുമാണ് സുനി പറയുന്നത്. കൂടാതെ താൻ നേരത്തെയും നടിമാരെ ആക്രമിച്ചിട്ടുണ്ട്.…

    Read More »
  • 6 വയസ്സുകാരി മകളും അമ്മായിയമ്മയും അടക്കം 3 പേരെ വെടിവെച്ചുകൊന്നു; അതേ തോക്കുകൊണ്ട് ജീവനൊടുക്കി യുവാവ്

    ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ യുവാവ് മകളേയും ഭാര്യാമാതാവിനേയും ഭാര്യാസഹോദരിയേയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി. ബലേഹൊന്നൂര്‍ സ്വദേശി രത്നാകര്‍ ഗൗഡ (40) ആണ് മൂന്നുപേരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇയാളുടെ ആക്രമണത്തില്‍ ഭാര്യാസഹോദരീഭര്‍ത്താവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. രത്നാകറുടെ ഭാര്യ സ്വാതി ഇയാളുമായി പിരിഞ്ഞ് താമസിക്കുകായിരുന്നു. ഇതുസംബന്ധിച്ച് ഭാര്യയുടെ വീട്ടില്‍വെച്ച് ഭാര്യാമാതാവുമായി തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ഇയാള്‍ ആക്രമിച്ചത്. സ്വാതിയുടെ അമ്മ ജ്യോതി (50), സഹോദരി സിന്ധു (24), ആറുവയസ്സുള്ള മകള്‍ മൗല്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരീഭര്‍ത്താവ് അവിനാഷ് (38)ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടുവര്‍ഷം മുമ്പാണ് രത്നാകറും സ്വാതിയും വിവാഹിതരായത്. രണ്ടുവര്‍ഷമായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. സ്‌കൂള്‍ ബസ് ഡ്രൈവറാണ് രത്നാകര്‍. കൊലപാതകസമയത്ത് സ്വാതി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ പ്രതി തോക്ക് ഉപയോഗിച്ചാണ് സ്വയംജീവനൊടുക്കിയത്. ഇതിന് മുമ്പ് ഇയാള്‍ വാട്സാപ്പില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ‘ഞാന്‍ എന്റെ തീരുമാനമെടുത്തു. ഭാര്യ എന്നെ ചതിച്ച് രണ്ടുവര്‍ഷംമുമ്പ് വിട്ടുപോയി. മകളെപ്പോലും ഉപേക്ഷിച്ചാണ് അവള്‍…

    Read More »
  • എക്സ്ട്രാ നടിയായുള്ള പരിചയം സിനിമാമേഖലയുമായി അടുപ്പിച്ചു; മൂന്നു സിനിമകളില്‍ മുഖം കാണിച്ചു, കഞ്ചാവുമായി പിടിയിലായ തസ്ലിമ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി

    ആലപ്പുഴ: രണ്ട് കോടിയിലേറെ വിലവരു ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ക്രിസ്റ്റിനയെന്ന തസ്ലിമ സുല്‍ത്താന വന്‍ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് വിവരം. കണ്ണൂര്‍ സ്വദേശിയായ തസ്ളിമ തമിഴ് സിനിമയില്‍ എക്സ്ട്രാ നടിയായും സ്‌ക്രിപ്റ്റ് പരിഭാഷകയുമായി പ്രവര്‍ത്തിച്ചിരുന്നു. ഈ ബന്ധമുപയോഗിച്ചാണ് മലയാള സിനിമാക്കാരുമായി അടുത്തത്. ഇതോടെ കൊച്ചിയിലേക്ക് ചുവടുമാറ്റി. മൂന്ന് മലയാളം സിനിമകളിലും മുഖം കാണിച്ചു. തൃക്കാക്കര കേന്ദ്രീകരിച്ച് മസാജ് പാര്‍ലര്‍ നടത്തിയിരുന്നു. മയക്കു മരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെ വീണ്ടും തമിഴ്നാട്ടിലേക്ക് കളംമാറ്റി. എന്നാല്‍ മംഗലാപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ലഹരി ഇടപാട് തുടര്‍ന്നു. ആലപ്പുഴയില്‍ പിടികൂടിയ കഞ്ചാവ് മുപ്പത് ലക്ഷം രൂപയ്ക്ക് കോഴിക്കോട് സ്വദേശിയാണ് കൈമാറിയത്. തമിഴ്നാട് തിരുവള്ളൂര്‍ ഉലകനാഥപുരം ഫോര്‍ത്ത് സ്ട്രീറ്റില്‍ താമസിക്കുന്ന ക്രിസ്റ്റീനയെന്ന തസ്ളീമ സുല്‍ത്താന്‍ (41), ആലപ്പുഴ മണ്ണഞ്ചേരി മല്ലന്‍വെളിയില്‍ ഫിറോസ് (26) എന്നിവരെയാണ് എക്സൈസ് ചൊവ്വാഴ്ച രാത്രി വിദഗ്ദ്ധമായി വലയിലാക്കിയത്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ പലര്‍ക്കും ലഹരിവസ്തുക്കള്‍ കൈമാറിയിട്ടുണ്ടെന്ന്…

    Read More »
  • പണി കൊടുത്തത് വിനോദ സഞ്ചാരി പകർത്തിയ വീഡിയോ!! കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ ഗായകൻ എംജി ശ്രീകുമാറിന് 25,000 രൂപ പിഴ

    കൊച്ചി: കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എംജി ശ്രീകുമാറിന് പിഴ ഒടുക്കി. എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി കായലിലേക്കു വലിച്ചെറിയുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ഇതോടെ പിഴയായി 25,000 രൂപ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് അയക്കുകയായിരുന്നു. വീഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് നൽകിയത്. വീഡിയോ പരിശോധിച്ചതിൽ നിന്നും ഗായകന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാനായില്ല. നാലു ദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെ മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ മന്ത്രിയും പ്രതികരിച്ചിരുന്നു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പരാതി ലഭിച്ചതോടെ തദ്ദേശ…

    Read More »
  • ഓണ്‍ലൈനായി പശുവില്‍പന; കര്‍ഷകന്‍ കബളിപ്പിക്കപ്പെട്ടു, തട്ടിപ്പുകാര്‍ കവര്‍ന്നത് ഒരു ലക്ഷം രൂപ!

    കണ്ണൂര്‍: പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പശുക്കച്ചവടത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുത്ത സംഭവം മുന്‍പ് കേട്ടു കേള്‍വി പോലുമുണ്ടാകില്ല. മട്ടന്നൂരിലാണ് പശുക്കളെ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് മുന്‍ പ്രവാസിയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തിരി തേങ്ങാ പിണ്ണാക്ക്,ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ഇത്രയും കൊടുത്താല്‍ പാല് ശറപറാന്ന് ഒഴുകും. പരസ്യം വന്നത് രാജസ്ഥാനിലെ യൂട്യൂബറുടെ പേജില്‍. ഇത് കണ്ട മട്ടന്നൂര്‍ കുമ്മാനം സ്വദേശി റഫീഖ് 10 പശുക്കളെയും രണ്ട് എരുമകളെയും ഓര്‍ഡര്‍ ചെയ്തു. ആകെ 5,60,000 രൂപ. ഒരു ലക്ഷം അഡ്വാന്‍സ്. ബാക്കി തുക പശുക്കള്‍ വീട്ടിലെത്തുമ്പോള്‍ നേരിട്ട് നല്‍കണമെന്നായിരുന്നു കരാര്‍. വില്‍പ്പനക്കാരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ അയാളുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പശു ഫാമിന്റെ ചിത്രങ്ങള്‍ എല്ലാം അയച്ചു നല്‍കി. കരാര്‍ പ്രകാരം റഫീഖ് 25,000 രൂപ ബാങ്ക്…

    Read More »
Back to top button
error: