Crime
-
ഞെട്ടിക്കുന്ന അരുംകൊല: റോഡപകടം കൊലക്കേസായി, ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച 90 ലക്ഷം തട്ടാൻ വനിതാ മാനേജറുടെ ക്വട്ടേഷൻ
കൊല്ലം ആശ്രാമത്ത് ജൂൺ 19നുണ്ടായ വാഹനാപകടത്തിൽ 80കാരൻ മരിച്ചത് കൊലക്കേസായി മാറുന്നു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ചുരുളഴിയുന്നത്. ബിഎസ്എൻഎല്ലിൽ ഉന്നത തസ്തികയിലിരുന്ന് വിരമിച്ച പാപ്പച്ചൻ എന്നയാളാണ് മരിച്ചത്. ഇത് റോഡ് അപകടമാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന യഥാർത്ഥ വിവരങ്ങൾ പുറത്തു വന്നത്. വിരമിച്ചപ്പോൾ ആനുകൂല്യമായി കിട്ടിയ 90 ലക്ഷം രൂപ കൊല്ലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ സ്ഥാപനത്തിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. പക്ഷേ അദ്ദേഹം സ്വന്തം കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം വനിതയായ മാനേജർ അടക്കമുള്ളവർക്ക് അറിയാമായിരുന്നു. ഇദ്ദേഹം ഇല്ലാതായാൽ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി മനസിലാക്കിയാണ് മാനേജർ സരിതയും അക്കൌണ്ടൻ്റും ചേർന്ന് ആസൂത്രണം നടത്തിയത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ അനി ക്രിമിനലിനെ സമീപിച്ചാണ് ക്വട്ടേഷൻ ഉറപ്പിച്ചത്. പാപ്പച്ചൻ്റെ അക്കൌണ്ടിലെ 90 ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷം പ്രതിഫലമായി നൽകാം…
Read More » -
200 തൂക്കുവിളക്ക്, 30 വലിയ ആട്ടവിളക്ക്; വള്ളിക്കോട് തൃക്കോവില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച
പത്തനംതിട്ട: വള്ളിക്കോട് തൃക്കോവില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. ക്ഷേത്രത്തിന്റെ മതില്‍ചാടി ഉള്ളില്‍ കടന്ന ശേഷം പിന്നിലെ വാതില്‍ തുറന്നാണ് മോഷണം നടന്നത്. 200 തൂക്കുവിളക്ക്, 30 വലിയ ആട്ടവിളക്ക്, ദേവീനട, മഹാദേവര്‍ നട എന്നിവിടങ്ങളിലെ തൂക്കുവിളക്ക് എന്നിവയാണ് മോഷണം പോയത്. പൊലീസും വിരല്‍ അടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി. ക്ഷേത്രപരിസരത്തു നിന്നു ലഭിച്ച മോഷ്ടാവിന്റേതെന്നു കരുതുന്ന തോര്‍ത്തില്‍ നിന്നു മണംപിടിച്ച് നായ തൃപ്പാറ ഭാഗത്തേക്ക് ഓടി. അവിടെ അച്ചന്‍കോവിലാറ്റിലേക്കുള്ള വഴി വരെ ഓടിയ ശേഷം നിന്നു. വള്ളിക്കോട് മുതല്‍ തൃപ്പാറ വരെയുള്ള ഭാഗത്തെ വീടുകളിലെ സിസിടിവി പൊലീസ് പരിശോധിക്കുകയാണ്.
Read More » -
പള്ളിയിലേക്ക് പോയ വീട്ടമ്മയെ ഓവുചാലില്‍ തള്ളിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
പാലക്കാട്: പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോവുകയായിരുന്ന വീട്ടമ്മയെ ഓവുചാലിലേക്ക് തള്ളിയിട്ട ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ ബുധനാഴ്ച രാവിലെ 6.30-നാണ് സംഭവം. പൂഞ്ചോല കണ്ണംകുളം വീട്ടില്‍ ജോണിന്റെ ഭാര്യ ജെസ്സി(59)യുടെ ആഭരണങ്ങളാണ് കവര്‍ന്നത്. ഇവര്‍ പൂഞ്ചോലയിലുള്ള പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്കായി പോകുന്ന സമയം കുറ്റിയാംപാടം എന്ന സ്ഥലത്തുവെച്ച് പുറകിലൂടെ വന്ന ഒരാള്‍ വഴിയരികിലെ ചാലിലേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയും മുക്കാല്‍ പവനോളം തൂക്കംവരുന്ന സ്വര്‍ണ മോതിരവും സ്വണംമുക്കിയ രണ്ട് വളകളും ബലപ്രയോഗത്തിലൂടെ ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഈ സമയം വഴിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പിടിവലിക്കിടെ ജെസ്സിക്ക് നിസ്സാര പരിക്കേറ്റു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read More » -
ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍
കണ്ണൂര്‍: പോക്‌സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ ടെലി കമ്യുണിക്കേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുല്‍ റസാഖിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ്് ചെയ്തത്. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്്. രണ്ടാം ഭാര്യ നല്‍കിയ പീഡന കേസില്‍ അബ്ദുല്‍ റസാഖ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. ഇതിനിടയിലാണ് പോക്‌സോ കേസില്‍ ഇയാള്‍ പിടിയിലാകുന്നത്. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പാണ് 16കാരിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് (28) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെയും മറ്റൊരു പെണ്‍കുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണം നടക്കവെയാണ് പുതിയ പരാതി. മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങള്‍ക്ക് മുമ്പ് അരീക്കോട്ടേക്ക് മാറിയത്.
Read More » -
പിന്‍വലിച്ച നോട്ട് മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവാവിന് നഷ്ടമായത് 57 ലക്ഷം
കാസര്‍കോട്: പിന്‍വലിച്ച 1000 രൂപയുടെ നോട്ട് മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് 57 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പള്ളിക്കര മുക്കൂട് കാരക്കുന്നിലെ ബിഎസ് വില്ലയില്‍ ഇബ്രാഹിം ബാദുഷ (33) യുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ ബേക്കല്‍ പൊലീസ് കേസെടുത്തു. ഹദ്ദാദ് നഗറിലെ സമീര്‍ (ടൈഗര്‍ സമീര്‍), കോട്ടപ്പാറയിലെ ഷെരീഫ്, ഗിരി കൈലാസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കുമെതിരേയാണ് കേസ്. 1000 രൂപയുടെ നോട്ട് മാറ്റിക്കൊടുക്കാന്‍ സ്ഥാപനമുണ്ടെന്നും ഇതുവഴി നോട്ട് മാറ്റിയെടുത്ത് കോടികള്‍ ലാഭമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023 ജനുവരി 15നും 2023 ഓഗസ്റ്റ് 30നുമിടയിലാണ് തട്ടിപ്പ് നടന്നത്. പ്രതികള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേന ജീവനക്കാരനെ അയച്ചും നോട്ടെടുക്കാന്‍ വന്ന വാഹനവും വിഡിയോദൃശ്യങ്ങളും കണിച്ചായിരുന്നു തട്ടിപ്പ്. ഷെരീഫിന്റെ കൈവശം റിസര്‍വ് ബാങ്ക് പിന്‍വലിച്ച 1000 രൂപ കറന്‍സിയുടെ 125 കോടി രൂപയുണ്ടെന്ന് ഇബ്രാഹിമിനെ സമീര്‍ വിശ്വസിപ്പിച്ചു. ഡല്‍ഹി ആസ്ഥാനമായ ഒരു കമ്പനി ഈ നോട്ടുകള്‍ വാങ്ങി, റിസര്‍വ് ബാങ്കില്‍…
Read More » -
ലഗേജില്‍ എന്തെന്ന് ചോദിച്ചപ്പോള്‍ ‘ബോംബ്’ എന്ന് യാത്രക്കാരന്‍; നെടുമ്പാശേരിയില്‍ വിമാനം വൈകിയത് 2 മണിക്കൂര്‍
കൊച്ചി: ലഗേജില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ തമാശയായി പറഞ്ഞത് കാരണം നെടുമ്പാശേരിയില്‍ വിമാനം രണ്ടു മണിക്കൂര്‍ വൈകി. ഇതോടെ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. തായ് എയര്‍ലൈന്‍സില്‍ പോകാനെത്തിയ ആഫ്രിക്കയില്‍ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിന്റെ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചുറ്റിച്ചത്. പ്രശാന്തും ഭാര്യയും മകനും കൂടാതെ മറ്റു നാലു പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ബാഗിലെന്താണെന്ന് ചോദിച്ചത് പ്രശാന്തിന് ഇഷ്ടപ്പെട്ടില്ല. ബാഗില്‍ ബോംബാണെന്ന് പ്രശാന്ത് ആവര്‍ത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ബാഗ് തുറന്നു പരിശോധന നടത്തിയ ശേഷം ഇയാളുടെ വിമാന യാത്ര തടഞ്ഞു. ഇതോടെ ഭാര്യയും മകനും യാത്ര ചെയ്യാനില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതിനുശേഷം ഒരേ ടിക്കറ്റായതിനാല്‍ വിമാനത്തിനകത്ത് കയറ്റിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു നാലു പേരുടെ ലഗേജുകള്‍ കൂടി വിമാനത്തില്‍ നിന്നിറക്കി വീണ്ടും പരിശോധനക്ക് വിധേയമാക്കി. പുലര്‍ച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30ന് മാത്രമാണ് ഇതുമൂലം പുറപ്പെട്ടത്.…
Read More » -
കുടുംബവഴക്ക്: ഭാര്യാ മാതാവിനെ മരുമകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു, സംഭവം ആറ്റിങ്ങലിൽ
ആറ്റിങ്ങൽ: ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്മെന്റ്സിൽ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടിൽ പ്രീതയെയാണ് (50) മരുമകൻ കൊലപ്പെടുത്തിയത്. പ്രീതയുടെ ഭർത്താവും കെഎസ്ആർടിസി ഉദ്യോഗസ്ഥനുമായിരുന്ന ബാബു പരുക്കുകളോടെ ആശുപത്രിയിൽ. മരുമകൻ വർക്കല മംഗലത്തുവീട്ടിൽ അനിൽ കുമാറിനെ (40) ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും വധശ്രമത്തിനും ഇയാളുടെ പേരിൽ കേസെടുത്തു. അനിൽകുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനിൽ കുമാർ കയ്യിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.
Read More » -
കാമിനിമൂലം കലഹം, കൊലപാതകം; സ്യൂട്ട്‌കേസില്‍ മൃതദേഹവുമായി രണ്ടു ഭിന്നശേഷിക്കാര്‍ അറസ്റ്റില്‍
മുംബൈ: സ്യൂട്ട്കേസില്‍ മൃതദേഹവുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മുംബൈയിലെ ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ജയ് പ്രവീണ്‍ ചാവ്ദ, കൂട്ടാളി ശിവ്ജീത് സുരേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചും രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാമനെ ഉല്‍ഹാസ്നഗറില്‍ വെച്ചുമാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ മൃതദേഹവുമായി ട്രെയിനില്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ ലഗേജ് പരിശോധനയ്ക്കിടെയാണ് സ്യൂട്ട്‌കേസില്‍ മൃതദേഹം കണ്ടെത്തിയത്. പൈധോനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് വ്യക്തമായി. സാന്താക്രൂസില്‍ താമസിക്കുന്ന അര്‍ഷാദ് അലി ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതിയുടെ വീട്ടില്‍ നടന്ന വിരുന്നിനിടെ പെണ്‍സുഹൃത്തിന്റെ പേരിലുണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ കയ്യാങ്കളിയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. തുടര്‍ന്ന് മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്യാന്‍ പ്രതികള്‍ തീരുമാനിച്ചു. ഇതിനായാണ് മൃതദേഹം സ്യൂട്ട്‌കേസിലാക്കി റെയില്‍വേ…
Read More » -
വിവാഹമോചനത്തര്‍ക്കം; റിട്ട.എഐജി സിവില്‍ സര്‍വീസ് മരുമകനെ കോടതിവളപ്പില്‍ വെടിവെച്ചുകൊന്നു
ചണ്ഡീഗഡ്: പഞ്ചാബ് പൊലീസ് റിട്ട.എഐജി മരുമകനെ കോടതിവളപ്പില്‍ വെടിവെച്ചുകൊന്നു. ഇന്ത്യന്‍ സിവില്‍ അക്കൗണ്ട് സര്‍വീസ് (ഐസിഎഎസ്) ഉദ്യോഗസ്ഥനായ ഹരിപ്രീത് സിങാണ് കൊല്ലപ്പെട്ടത്. ഹരിപ്രീത് സിങ്ങിന്റെ ഭാര്യാപിതാവും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ മല്‍വിന്ദര്‍ സിങ് ആണ് കോടതിക്കുള്ളില്‍വെച്ച് വെടിവെച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ കൃഷി മന്ത്രാലയത്തിലെ അക്കൗണ്ട്സ് കണ്‍ട്രോളറായിരുന്ന ഹരിപ്രീത് സിങ്, വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് ചണ്ഡീഗഡ് ജില്ലാ കോടതിയിലെത്തിയത്. ഭാര്യ അമിതോജ് സിങ്ങുമായയുള്ള വിവാഹമോചന കേസിന്റെ നടപടികള്‍ 2023 മുതല്‍ ആരംഭിച്ചതാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങളും സെക്ടര്‍ 43-ലുള്ള ചണ്ഡീഗഡ് ജില്ലാ കോടതി കോംപ്ലക്സില്‍ എത്തിയിരുന്നു. വിവാഹമോചന കേസിലെ നാലാമത് മധ്യസ്ഥ നടപടിക്കായാണ് ഇവര്‍ എത്തിയത്. മാതാപിതാക്കള്‍ക്കൊപ്പമാണ് ഹരിപ്രീത് സിങ് കോടതിയില്‍ എത്തിയത്. അമിതോജിനൊപ്പം പിതാവ് മല്‍വിന്ദര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ മല്‍വിന്ദര്‍ സിങ് ശുചിമുറിയിലേക്ക് പോകണമെന്ന് പറഞ്ഞു. ശുചിമുറിയിലേക്കുള്ള വഴി എങ്ങോട്ടാണെന്ന് മല്‍വിന്ദര്‍ ഹരിപ്രീതിനോട് ചോദിച്ചു. തുടര്‍ന്ന്…
Read More » -
ചുറ്റും സി.സി.ടി.വിയും സുരക്ഷാ ജീവനക്കാരും; എന്നിട്ടും കാസര്‍കോട് ജില്ലാ കോടതിയില്‍ കള്ളന്‍ കയറി
കാസര്‍കോട്: ജില്ലാ കോടതിയില്‍ കള്ളന്‍ കയറി. ചുറ്റിലുമുണ്ടായിരുന്ന സി.സി.ടി.വി. ക്യാമറകളെയും സുരക്ഷാജീവനക്കാരെയും അവഗണിച്ചാണ് മുഖം മറച്ചെത്തിയ കള്ളന്‍ കോടതിയിലേക്ക് കയറിയത്. കോടതിക്ക് സമീപത്ത് ഒരു പോലീസ് സ്റ്റേഷനുമുണ്ട്. എന്നാല്‍ കള്ളന്‍ കോടതിയിലേക്ക് കടന്നത് ആരും അറിഞ്ഞില്ല. രേഖകള്‍ സൂക്ഷിക്കുന്ന റെക്കോഡ് മുറിയുടെ പൂട്ടുള്‍പ്പെടെ തകര്‍ത്ത കള്ളന്‍ സുരക്ഷാജീവനക്കാര്‍ എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. കോടതി ജീവനക്കാര്‍ രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് കോടതി കെട്ടിടത്തില്‍ കള്ളന്‍ കയറിയത്. കൈയിലുണ്ടായിരുന്ന കമ്പിപ്പാരയുപയോഗിച്ച് ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്‍ അകത്ത് കടന്നത്. കോടതിവരാന്ത മുഴുവന്‍ നടന്നെത്തിയതായും സംശയമുണ്ട്. ഒന്നാം നിലയില്‍ ജില്ലാ ജഡ്ജിയുടെ ചേംബറിന് പുറത്ത് കള്ളന്‍ കമ്പിപ്പാര പിടിച്ചുനില്‍ക്കുന്ന സി.സി.ടി.വി. ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. മുഖംമൂടി ധരിച്ച ഒരാള്‍ പ്രവേശനകവാടത്തിലൂടെ നടന്നുപോകുന്നതും ഓടിരക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളുമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് താഴത്തെ നിലയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ റെക്കോര്‍ഡ് മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ത്തത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ മുറിയുടെ പുറത്തുള്ള ഗ്രില്‍…
Read More »