Crime
-
വിവിധ പേരുകളില്‍ ഒപി ടിക്കറ്റെടുക്കും, സ്വയം മരുന്നും കുറിക്കും; ലഹരിക്കടിമയായ യുവാവ് പിടിയില്‍
ഇടുക്കി: ഡോക്ടറെ കാണാനെന്ന വ്യാജേന തൊടുപുഴ ജില്ല ആശുപത്രിയിലെ ഒപി ടിക്കറ്റെടുത്ത് അതുപയോഗിച്ച് വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഷെഡ്യൂള്‍ വിഭാഗത്തിലുള്ള മരുന്ന് വാങ്ങുന്നയാള്‍ അറസ്റ്റില്‍. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി കാരിക്കാകുഴിയില്‍ കെ.ആര്‍ രാജേഷ് കുമാറി (32) നെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപി ചീട്ടില്‍ സ്വയം മരുന്നെഴുതിയാണ് തട്ടിപ്പ്. ഇതിനായി ഡോക്ടറുടെ വ്യാജസീലും ഇയാള്‍ ഉണ്ടാക്കി. ഇയാളുടെ പക്കല്‍ നിന്നും വ്യാജ ടിക്കറ്റും സീലും പൊലീസ് പിടിച്ചെടുത്തു. ജില്ല ആശുപത്രിയിലെത്തി വിവിധ പേരുകളില്‍ ഒപി ചീട്ടെടുക്കും. ശേഷം മാറിനിന്ന് സ്വയം മരുന്ന കുറിക്കും. പുറത്തുള്ള ഫാര്‍മസികളില്‍ നിന്നാണ് മരുന്ന് വാങ്ങാറ്. മാനസിക രോഗികള്‍ക്ക് നല്‍കുന്ന മരുന്നിന്റെ കുറിപ്പടിയും ഇയാളുടെ പക്കല്‍ നിന്ന് ലഭിച്ചു. മാനസിക രോഗികള്‍ക്ക് നല്‍കുന്ന മരുന്നാണ് ഇയാള്‍ സ്വയം കുറിപ്പടി തയ്യാറാക്കി വാങ്ങുന്നതെന്ന് ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. കൂടുതല്‍ അളവില്‍ ഇത്തരം മരുന്ന് കഴിച്ചാല്‍ ലഹരിയുണ്ടാകും. ഇതിനായാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്. വ്യാജ രേഖകള്‍ ചമച്ചതിനാണ്…
Read More » -
ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഷിനിയെ വെടിവച്ചത് സുജിത് ചതിച്ചതിന്റെ വൈരാഗ്യത്തിലെന്ന് വനിതാ ഡോക്ടര്‍
തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയതിനെ തുടര്‍ന്നാണിത്. വെടിവച്ച തോക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ മൊഴി നല്‍കിയ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഭര്‍ത്താവിന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് കണ്ടെടുക്കുമെന്ന് വഞ്ചിയൂര്‍ സി.ഐ ഷാനിഫ് പറഞ്ഞു. തോക്ക് അവിടെനിന്ന് മാറ്റിയെങ്കില്‍ കോട്ടയത്തെ വീട്ടില്‍ പരിശോധന നടത്തും. തെളിവു നശിപ്പിച്ചെങ്കില്‍ അതിന് വേറെ കേസെടുക്കും. ഡോക്ടറെ പാല്‍ക്കുളങ്ങര ചെമ്പകശ്ശേരിയിലെ ഷിനിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇവിടെയെത്തിയ വഴിയും വെടിവച്ച രീതിയും രക്ഷപ്പെട്ട മാര്‍ഗവുമെല്ലാം ഡോക്ടര്‍ പൊലീസിനോട് വിവരിച്ചു. ഷിനിയെ അടുത്തുനിന്ന് വെടിവയ്ക്കാനാണ് കൊറിയര്‍ വിതരണത്തിനെന്ന വ്യാജേനയെത്തിയത്. ഷിനി ഇറങ്ങി വന്നില്ലായിരുന്നെങ്കില്‍ തിരിച്ചു പോകുമായിരുന്നു. കൊറിയര്‍ സ്ലിപ്പില്‍ ഒപ്പിടാന്‍ ഷിനി തനിക്കടുത്തേക്ക് വരുമായിരുന്നെന്ന് ഉറപ്പായിരുന്നുവെന്നും പറഞ്ഞു. തന്നെ ചതിച്ച സുജിത്തിനോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിനോട് ആവര്‍ത്തിച്ചു. ഡോക്ടറുടെ പരാതിയില്‍ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ എടുത്ത കേസ് കോടതി കൊല്ലത്തേക്ക് കൈമാറി. ഇരുവരും കൊല്ലത്ത്…
Read More » -
മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ബംഗളൂരുവില്‍ മരിച്ചനിലയില്‍
ബംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് സ്വദേശിനി അതുല്യ ഗംഗാധരന്‍ (19 വയസ്) ആണ് മരിച്ചത്. ബംഗളൂരുവില്‍താമസിക്കുന്ന ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് അതുല്യ മരിച്ച വിവരം പുറത്തറിഞ്ഞത്. ബംഗളൂരുവില്‍ ബിഎസ്സി നഴ്സിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ഹോസ്റ്റലില്‍ അതുല്യക്ക് ഒപ്പം മൂന്ന് സഹപാഠികളും താമസിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍, മരണത്തിന് കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ് നിലവില്‍. അതേസമയം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് പാലക്കാട്ടെ വീട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read More » -
പരിയാരത്ത് വന്‍ ലഹരിവേട്ട; 10 കിലോ കഞ്ചാവുമായി 5 യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത.എം IPS ന്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും പരിയാരം ഇന്‍സ്പെക്ടര്‍ വിനീഷ് കുമാര്‍ എം പി, എസ് ഐ രാഘവന്‍ എന്‍ പി എന്നിവരുടെ നേതൃത്വത്തിലുള്ള പരിയാരം പോലീസും സംയുക്തമായി നടത്തിയ നടത്തിയ പരിശോധനയില്‍ ആണ് പ്രതികള്‍ പിടിയിലായത്. ഇന്നലെ വൈകിട്ട് 06:50 മണിയോടെ അലക്യംപാലം ഗ്രീന്‍സ് റിസോര്‍ടിനു സമീപം നടത്തിയ പരിശോധനയിലാണ് 9.735 കിലോ കഞ്ചാവുമായി അലക്യംപാലം സ്വദേശി തമ്പില്ലന്‍ ഹൗസില്‍ കാര്‍ലോസ് കുര്യയാക്കോസ്(25),ചെറുതാഴം സ്വദേശി പൊന്നാരം വീട്ടില്‍ അഭിജിത്ത് കെ വി (24) എമ്പേറ്റ് സ്വദേശി കല്ലുവെട്ടാം കുഴിയില്‍ ഹൗസില്‍ ഷിബിന്‍ കെ (25), ശ്രീസ്ഥ സ്വദേശി കോയിലേരിയന്‍ ഹൗസില്‍ ഷിജിന്‍ ദാസ്. കെ, (28)വിളയാങ്കോട് സ്വദേശി റോബിന്‍ റോഡ്‌സ് (27) എന്നിവര്‍ പിടിയിലായത്. പ്രതികള്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാനകഞ്ചാവ് വില്‍പ്പനക്കാര്‍ ആണെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ പ്രമോദ് എന്‍…
Read More » -
വെടിയുതിര്‍ത്ത വനിതാ ഡോക്ടര്‍ നാലുദിവസം കസ്റ്റഡിയില്‍; കൊല്ലത്തും എറണാകുളത്തും തെളിവെടുപ്പ്
തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(11) ആണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. പ്രതിയുമായി എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. കൊല്ലത്ത് ഡോക്ടര്‍ താമസിച്ച ക്വാര്‍ട്ടേഴ്സിലടക്കം തെളിവെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. വെടിവെക്കാന്‍ ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായും അന്വേഷണം തുടരും. ജൂലൈയ് 28-നാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരിയില്‍ ഷിനിയെ വനിതാ ഡോക്ടര്‍ വീട്ടില്‍ക്കയറി വെടിവെച്ചത്. എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഷിനിയുടെ കൈപ്പത്തിക്ക് പരിക്കേറ്റിരുന്നു. കാറില്‍ മുഖംമറച്ചെത്തി ആക്രമണം നടത്തിയ വനിതാ ഡോക്ടറെ 30-നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നതായും സുജീത്ത് തന്നെ അവഗണിച്ചതിന്റെ വൈരാഗ്യത്തിലാണ് ഷിനിയെ ആക്രമിച്ചതെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. അതിനിടെ, അറസ്റ്റിലായതിന് രണ്ടാംദിവസം വനിതാ ഡോക്ടര്‍, സുജിത്തിനെതിരേ പീഡനപരാതി നല്‍കി. കൊല്ലത്ത് ഒരുമിച്ച് ജോലിചെയ്തിരുന്ന സമയത്ത് സുജീത്തുമായി സൗഹൃദമുണ്ടായിരുന്നതായും വിവാഹവാഗ്ദാനം നല്‍കി…
Read More » -
ബെല്‍ഫാസ്റ്റില്‍ മലയാളി യുവാവിനെ ആക്രമിച്ചു; കുടിയേറ്റ വിരുദ്ധപ്രക്ഷോഭം പടരുന്നു, ബ്രിട്ടനില്‍ വ്യാപക അറസ്റ്റ്
ലണ്ടന്‍: സൗത്ത്‌പോര്‍ട്ട് കത്തിയാക്രമണത്തിലെ പ്രതി കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ പൊട്ടിപ്പുറപ്പെട്ട അക്രമ പരമ്പരയ്ക്ക് ശമനമില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനു നേരെ ആക്രമണമുണ്ടായി. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയിലായിരുന്നു ആക്രമണം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇതേ യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇതു ചെയ്തവര്‍ക്കെതിരെ യുവാവു ചോദ്യങ്ങള്‍ ഉയര്‍ത്തുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്നു നിലത്തിട്ടു ചവിട്ടുകയായിരുന്നത്രെ. പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതായാണ് വിവരം. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഏറെയും എന്നതു നടപടി എടുക്കുന്നതില്‍ നിന്നു പൊലീസിനെയും പിന്തിരിപ്പിക്കുന്നുണ്ട്. സംഭവത്തിനു പിന്നാലെ, പ്രക്ഷോഭ മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യമായും ഒറ്റപ്പെട്ടും…
Read More » -
ആഫ്രിക്കക്കാരനുമായി സെക്സ് ചെയ്യണം, അശ്ലീല വീഡിയോ കാണാനും നിര്‍ബന്ധം; ഭര്‍ത്താവിനെതിരേ യുവതിയുടെ പരാതി
ലഖ്നൗ: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നതായും മറ്റൊരാളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ഭര്‍ത്താവിനെതിരേ ലഖ്നൗ നാക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം ചൈനയില്‍ താമസിക്കുന്നതിനിടെയാണ് ക്രൂരമായ ശാരീരികപീഡനത്തിനിരയായതെന്നും ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയതെന്നും യുവതിയുടെ പരാതിയിലുണ്ട്. 2015-ലാണ് ഗണേഷ് ഗഞ്ച് സ്വദേശിയായ യുവാവും പരാതിക്കാരിയും വിവാഹിതരായത്. 15 ലക്ഷം രൂപ സ്ത്രീധനം വിവാഹസമയത്ത് വരന്‍ ചോദിച്ചു വാങ്ങിയിരുന്നു. ചൈനയില്‍ ജോലിചെയ്തിരുന്ന വരന്‍ വിവാഹശേഷം അവിടേക്ക് മടങ്ങി. ഏറെ അഭ്യര്‍ഥിച്ചപ്പോള്‍ ഒരുമാസത്തിന് ശേഷം ഇയാള്‍ തിരിച്ചെത്തി. എന്നാല്‍, ഇതിനുശേഷം ദിവസവും മദ്യപിച്ച് മര്‍ദിക്കുന്നത് പതിവായി. യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ഉപദ്രവം വര്‍ധിച്ചു. ശേഷം ചൈനയിലേക്ക് പോയെങ്കിലും അവിടെവെച്ചും ഉപദ്രവം തുടര്‍ന്നു. കോവിഡ് കാലത്ത് നാട്ടിലേക്ക് വരുന്നതിനിടെ തന്റെ വിസയും രണ്ടുലക്ഷം രൂപയും ഭര്‍ത്താവ് കൈക്കലാക്കി. 2022 സെപ്റ്റംബറില്‍ ചൈനയിലേക്ക് മടങ്ങുമ്പോള്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ടരലക്ഷം രൂപ കൂടി ഭര്‍ത്താവ്…
Read More » -
ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ഉപദ്രവിച്ചു; വയോധികനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച യുവതികള്‍ പിടിയില്‍, പൊലീസുകാരനായി തിരച്ചില്‍
മുംബൈ: വയോധികനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച 3 യുവതികള്‍ പൊലീസ് പിടിയില്‍. ഇവരെ സഹായിച്ച പൊലീസുകാരനായി അന്വേഷണം ആരംഭിച്ചു. അഞ്ചുലക്ഷം രൂപയാണു വയോധികനോട് യുവതികള്‍ ആവശ്യപ്പെട്ടത്. പുണെ വിശ്രാംബാഗ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജൂലൈ 29നാണു സംഭവം. സബ് ഇന്‍സ്‌പെക്ടറായ കാശിനാഥിന്റെ സഹായത്തോടെ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു യുവതികളുടെ ശ്രമം. യുവതികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയില്‍ അംഗമാണ് കാശിനാഥ്. 64 കാരനാണു ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയത്. സംഘത്തിലെ ഒരു പെണ്‍കുട്ടി ഇയാളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി. ഇരുവരും സംസാരിക്കുന്നതിനിടെ മുറിയിലെത്തിയ മറ്റുള്ളവര്‍ വയോധികനെ ഭീഷണിപ്പെടുത്തിയശേഷം ശാരീരികമായി ഉപദ്രവിച്ചു. 5 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. ബലംപ്രയോഗിച്ച് കാറില്‍ കയറ്റി എടിഎമ്മിലെത്തിച്ചു പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. കൈവശമുള്ള സ്വര്‍ണം വില്‍ക്കാനും ശ്രമം നടത്തിയതായി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
Read More » -
എടിഎം എന്ന് കരുതി പാസ് ബുക്ക് പ്രിന്റര്‍ മെഷീന്‍ പൊളിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍
മലപ്പുറം: മോഷണത്തിനായി എടിഎം കൗണ്ടറിനുള്ളില്‍ കയറി പാസ്ബുക്ക് പ്രിന്റര്‍ മെഷീനും കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ച അതിഥിത്തൊഴിലാളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെയാണ് ഇയാള്‍ തിരൂര്‍ താഴേപ്പാലത്തുള്ള എസ്ബിഐ ബാങ്കിനോടു ചേര്‍ന്നുള്ള എടിഎം കൗണ്ടറില്‍ കയറിയത്. എടിഎം ആണെന്നു കരുതി, കയ്യിലുണ്ടായിരുന്ന ഇരുമ്പുപാര ഉപയോഗിച്ചു പാസ്ബുക്ക് പ്രിന്റര്‍ മെഷീന്‍ പൊളിച്ചു. ഇതില്‍ പണം കാണാതെ വന്നതോടെ അടുത്തുണ്ടായിരുന്ന കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ചു. എന്നാല്‍, ഇതു പൂര്‍ണമായി പൊളിക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതി കടന്നുകളഞ്ഞു. സിസി ടിവിയില്‍ നിന്നു മോഷണശ്രമം മനസ്സിലാക്കിയ ബാങ്ക് അധികൃതര്‍ വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. സിസിടിവിയില്‍ നിന്ന് ആളെ മനസ്സിലാക്കിയ ശേഷം അന്വേഷണം തുടങ്ങിയ പൊലീസ് താഴേപ്പാലത്തു കറങ്ങി നടക്കുകയായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. മെഷീനുകള്‍ പൊളിച്ചതോടെ ബാങ്കിന് ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. യുപി സ്വദേശിയായ ജിതേന്ദ്ര ബിന്ദ്…
Read More » -
നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലെന്ന് പോലീസ്
കോഴിക്കോട്: പോക്സോ കേസിലുള്‍പ്പെട്ട നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലെന്ന് പോലീസ്. പരാതിയില്‍ കേസെടുത്തതോടെ നടന്‍ ഒളിവില്‍പ്പോവുകയായിരുന്നുവെന്ന് കസബ പോലീസ് പറഞ്ഞു. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച് ഇതുവരെ ഒരുസൂചനയും ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു. അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍, ജൂലായ് 12-ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ അടുത്തയാഴ്ചയാണ് വാദംകേള്‍ക്കല്‍. കഴിഞ്ഞ ജൂണ്‍ എട്ടിനാണു നഗരപരിധിയിലെ വീട്ടില്‍ നടന്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് പോക്‌സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (ഡിസിപിയു) മുഖേന നല്‍കിയ പരാതി കസബ പോലീസില്‍ എത്തുകയായിരുന്നു. പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു കുട്ടിയില്‍നിന്ന് ഇന്‍സ്‌പെക്ടര്‍ മൊഴിയെടുത്തു. പ്രതി നഗരത്തിലെ വിവിധ സുഹൃത്തുക്കളുടെ ഫ്‌ലാറ്റില്‍ മാറിമാറി താമസിച്ചതായി അന്വേഷണ സംഘത്തിനു സൂചന…
Read More »