പത്തനംതിട്ട: വള്ളിക്കോട് തൃക്കോവില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. ക്ഷേത്രത്തിന്റെ മതില്‍ചാടി ഉള്ളില്‍ കടന്ന ശേഷം പിന്നിലെ വാതില്‍ തുറന്നാണ് മോഷണം നടന്നത്. 200 തൂക്കുവിളക്ക്, 30 വലിയ ആട്ടവിളക്ക്, ദേവീനട, മഹാദേവര്‍ നട എന്നിവിടങ്ങളിലെ തൂക്കുവിളക്ക് എന്നിവയാണ് മോഷണം പോയത്.
പൊലീസും വിരല്‍ അടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി. ക്ഷേത്രപരിസരത്തു നിന്നു ലഭിച്ച മോഷ്ടാവിന്റേതെന്നു കരുതുന്ന തോര്‍ത്തില്‍ നിന്നു മണംപിടിച്ച് നായ തൃപ്പാറ ഭാഗത്തേക്ക് ഓടി. അവിടെ അച്ചന്‍കോവിലാറ്റിലേക്കുള്ള വഴി വരെ ഓടിയ ശേഷം നിന്നു. വള്ളിക്കോട് മുതല്‍ തൃപ്പാറ വരെയുള്ള ഭാഗത്തെ വീടുകളിലെ സിസിടിവി പൊലീസ് പരിശോധിക്കുകയാണ്.