Crime

  • ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥനെ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു

    തിരുവനന്തപുരം: പൂവാറില്‍ മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗസംഘം വീട്ടുടമയെ മര്‍ദിച്ചതായി പരാതി. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന വിക്രമനാണ് (64) മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. വീട്ടില്‍ തനിച്ചായിരുന്നു വിക്രമന്‍. മതില്‍ചാടിയെത്തിയാണ് സംഘം വീടിനുള്ളില്‍ അതിക്രമിച്ചുകയറിയതെന്നാണ് പറയുന്നത്. വീടിനുള്ളില്‍ ടി.വി കണ്ടുകൊണ്ടിരിക്കെ തടിക്കഷണംകൊണ്ട് ആക്രമിക്കുകയായിരുന്നു. നെറ്റിയില്‍ മുറിവേറ്റിട്ടുണ്ട്. പത്ത് മിനിറ്റോളം മര്‍ദിച്ചുവെന്നാണ് പരാതി. അദ്ദേഹത്തിന്റെ ഭാര്യ മകന്റെ വീട്ടിലായിരുന്നു. സമീപത്ത് വീടുകളില്ലാത്തതിനാല്‍ അക്രമവിവരം ആരും അറിഞ്ഞില്ല. വിക്രമന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. സംഭവത്തില്‍, പൂവാര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • കോട്ടയത്ത് വീട്ടില്‍നിന്ന് കഞ്ചാവ് പിടിച്ച കേസ്: പ്രതി ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു

    കോട്ടയം: നഗരമധ്യത്തില്‍ ചെല്ലിയൊഴുക്കം റോഡിലെ വീട്ടില്‍നിന്ന് 6 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി കോട്ടയം സബ് ജയിലില്‍ വച്ചു കുഴഞ്ഞു വീണു മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണു മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണു നഗരമധ്യത്തില്‍ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍നിന്ന് ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാര്‍ നായിക്കിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്. ഇരുവരെയും നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  

    Read More »
  • മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണി; കൊല്ലത്ത് യുവാവ് ജീവനൊടുക്കി

    കൊല്ലം: ചിതറയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. ചിതറ സ്വദേശി അരുണ്‍ ആണ് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസില്‍ പരാതി നല്‍കി. ചിതറ മുതയില്‍ പെരുവണ്ണാമൂലയില്‍ അരുണിനെ ഞായറാഴ്ചയാണ് വീടിനു സമീപത്തുള്ള ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്ന് അരുണ്‍ 40,000 രൂപ ലോണ്‍ എടുത്തിരുന്നു. അസുഖ ബാധിതന്‍ ആയതോടെ തിരിച്ചടവ് മുടങ്ങി. ജീവനക്കാരുടെ ഭീഷണി കാരണമാണ് അരുണ്‍ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാര്‍ അരുണിന്റെ കുടുംബാംഗങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. അരുണിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ പരിശോധിച്ച് മരണത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസില്‍ പരാതി നല്‍കി.  

    Read More »
  • കൊല്‍ക്കത്ത പീഡനത്തില്‍ ഒന്നിലേറെ പ്രതികള്‍? ഹൈക്കോടതിയില്‍ സംശയം അറിയിച്ച് ഡോക്ടറുടെ മാതാപിതാക്കള്‍

    കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഒന്നിലേറെ പ്രതികളുണ്ടോയെന്ന സംശയം ബലപ്പെടുന്നു. ശരീരത്തില്‍ കണ്ടെത്തിയ ബീജത്തിന്റെ അളവ് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള വിവരങ്ങളാണ് സംശയത്തിനു കാരണം. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചു. അറസ്റ്റിലായ സഞ്ജയ് റോയിക്കു പുറമേ ആരെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയാണോ എന്നായിരിക്കും ഇന്നലെ കേസ് ഏറ്റെടുത്ത സിബിഐ പ്രധാനമായും അന്വേഷിക്കുക. എന്തുകൊണ്ട് ആദ്യം ആത്മഹത്യയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, കോളജ് അധികൃതര്‍ക്കു പങ്കുണ്ടോ, കൊലയ്ക്കുശേഷം എന്തുകൊണ്ട് അധികൃതര്‍ നേരിട്ടു പരാതി നല്‍കിയില്ല തുടങ്ങിയ കാര്യങ്ങളും സിബിഐ അന്വേഷിക്കും. എന്നാല്‍, ആത്മഹത്യയെന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നാണ് പൊലീസിന്റെ വാദം. റോയ് മാത്രമാണ് കൊലയ്ക്കുപിന്നിലെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ശരീരത്തിലേറ്റ പരുക്കുകളുടെ വ്യാപ്തി നോക്കുമ്പോള്‍ കൂട്ടബലാല്‍സംഗം സംശയിക്കണമെന്നു ഡോക്ടറുടെ മാതാപിതാക്കള്‍ക്കൊപ്പം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട ഡോ. സുബര്‍ണ ഗോസ്വാമി പറഞ്ഞു. സിപിഎം അനുകൂല സംഘടനയായ ജോയിന്റ് ഫോറം ഓഫ് ഡോക്ടേഴ്‌സ് അംഗമാണ് ഡോ.സുബര്‍ണ. ഡോക്ടര്‍മാരുടെ…

    Read More »
  • വിദ്യാര്‍ഥികളുടെ പേരില്‍ 12 കോടിയുടെ ചിക്കന്‍ വിംഗ്സുകള്‍ വാങ്ങി മറിച്ചുവിറ്റു; സ്‌കൂള്‍ ജീവനക്കാരിക്ക് 9 വര്‍ഷം തടവ്

    ചിക്കാഗോ(യു.എസ്): വിദ്യാര്‍ഥികള്‍ക്കുള്ള ചിക്കന്‍ വിംഗ്സ് മറിച്ചുവിറ്റ ഇലിനോയിസിലെ സ്‌കൂള്‍ കഫ്തീരിയ ജീവനക്കാരിക്ക് ഒമ്പത് വര്‍ഷം തടവ്. കോവിഡ് മഹാമാരിക്കാലത്താണ് സ്‌കൂള്‍ കുട്ടികള്‍ക്കെന്ന പേരില്‍ 68 കാരിയായ വെരാ ലിഡല്‍ എന്ന ജീവനക്കാരി ചിക്കന്‍ വിംഗ്സുകള്‍ എഴുതിവാങ്ങി തട്ടിപ്പ് നടത്തിയത്. 19 മാസത്തിലേറെ നടത്തിയ തട്ടിപ്പില്‍ ഏകദേശം 12.5 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. ഹാര്‍വി സ്‌കൂള്‍ ഡിസ്ട്രിക്റ്റ് 152-ന്റെ ഫുഡ് സര്‍വീസ് ഡയറക്ടറായിരുന്നു ലിഡല്‍. 10 വര്‍ഷത്തിലേറെയായി ഫുഡ് സര്‍വീസ് ഡയറക്ടറായി ജോലി ചെയ്തുവരികയായിരുന്നു ലിഡല്‍. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ വിദ്യാര്‍ഥികളാരും സ്‌കൂളിലെത്തിയിരുന്നില്ല. ഈ സമയത്താണ് സ്‌കൂളിന്റെ പേരില്‍ ലിഡല്‍ ചിക്കന്‍ വിംഗ്സുകള്‍ വാങ്ങിയത്. 2020 ജൂലൈ മുതല്‍ 2022 ഫെബ്രുവരി വരെ ഓര്‍ഡറുകള്‍ നല്‍കുകയും മറിച്ചു വില്‍ക്കുകയും ചെയ്തു. സ്‌കൂളിന്റെ കാര്‍ഗോ വാനാണ് ചിക്കന്‍ വാങ്ങാനായി ഇവര്‍ ഉപയോഗിച്ചത്. സ്‌കൂളിന്റെ ഭക്ഷണച്ചെലവ് ബജറ്റിനേക്കാള്‍ 300,000 ഡോളര്‍ കൂടുതലായത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. അര്‍ധവാര്‍ഷിക കണക്കെടുപ്പിനിടെ ചിക്കന്‍ വിംഗ്സുകള്‍ വാങ്ങിയതിന്റെ…

    Read More »
  • ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍; ഷാള്‍ കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയും

    തൃശൂര്‍: ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ അബ്ദുള്‍ സിയാദ് – ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10 വയസുകാരനായ ആസിം സിയാദ് ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. അതിനിടെ, കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമ്മേല്‍ റെജിയുടെ മകള്‍ എല്‍വിന റെജി (10) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛന്‍ റെജിയാണ് കുട്ടിയെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ്…

    Read More »
  • അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞ്! ബലാത്സംഗക്കേസ് റദ്ദാക്കി കോടതി

    ചെന്നൈ: ആദ്യകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നു. ഇതേത്തുടര്‍ന്ന് കുഞ്ഞിന്റെ അച്ഛനെതിരായ ബലാത്സംഗക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ‘യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങളൊന്നുമില്ല’എന്നു പറഞ്ഞാണ് ജസ്റ്റിസ് എന്‍. ശേഷസായി പ്രതിയെ കുറ്റവിമുക്തനാക്കിയത്. കടലൂര്‍ സ്വദേശിയായ അവിവാഹിതയായ യുവതി ഗര്‍ഭിണിയായതോടെയാണ് ഇവരുമായി ബന്ധമുണ്ടായിരുന്ന യുവാവിനെതിരേ 2014-ല്‍ ബലാത്സംഗക്കേസ് വന്നത്. ഡി.എന്‍.എ. പരിശോധനയില്‍ കുട്ടി പ്രതിയുടേതെന്നു തെളിഞ്ഞു. കടലൂരിലെ മഹിളാ സെഷന്‍സ് കോടതി 2015-ല്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ് വിധിച്ചു. ഇതിനെതിരേ 2017-ല്‍ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അതിജീവിതയുമായി താന്‍ പലതവണ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരിക്കല്‍പ്പോലും അവര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആദ്യ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും എന്ന പ്രശ്നം ഉയര്‍ന്നത്. ഇക്കാര്യം പ്രതിയും അതിജീവിതയും ചര്‍ച്ചചെയ്ത് തീരുമാനിക്കട്ടേയെന്ന് കോടതി നിര്‍ദേശിച്ചു. ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമതൊരു കുഞ്ഞുകൂടി ജനിച്ചു. കുഞ്ഞിന്റെ അച്ഛന്‍ പ്രതി തന്നെയാണെന്ന് കോടതി തീര്‍ച്ചപ്പെടുത്തി. ഇതോടെയാണ് ഹൈക്കോടതി ബലാത്സംഗക്കേസ് റദ്ദാക്കിയത്.…

    Read More »
  • വാതം കുറുന്തോട്ടിക്കും! പൊലീസ് ഹൈടെക്‌സെല്‍ മുന്‍ മേധാവിയെ കുടുക്കി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം; നഷ്ടമായത് ഏഴ് ലക്ഷം രൂപ

    കൊല്ലം: പൊലീസ് ഹൈടെക്‌സെല്‍ മുന്‍ മേധാവി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ പിള്ളയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ കൊല്ലം സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാളെ കസ്റ്റഡിയില്‍ എടുത്തു. ഓണ്‍ലൈന്‍ ട്രേഡിങ് ഇടനില കമ്പനിയില്‍ ഏഴുലക്ഷം രൂപ ഇദ്ദേഹം നിക്ഷേപിച്ചിരുന്നു. കമ്പനി വ്യാജമാണെന്ന ബോധ്യപ്പെട്ട ഉടന്‍ പരാതി നല്‍കുകയായിരുന്നു. സംഘത്തിലെ രണ്ടുപേര്‍ മലപ്പുറത്ത് പിടിയിലായതായി സൂചനയുണ്ട്. സൈബര്‍ പൊലീസിന്റെ ഇടപെടലില്‍ പകുതിയിലേറെ തുക വീണ്ടെടുത്തതായാണ് വിവരം. സ്റ്റാര്‍മോന്‍ പിള്ളയെ അപരിചിതനായ ഒരാള്‍ ഷെയര്‍ മാര്‍ക്കറ്റ് ബിസിനസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കി. പിന്നീട് സെബിയുടെ അംഗീകാരമുള്ള ഏജന്‍സി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.  

    Read More »
  • ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ? കുഞ്ഞിനെ ഡോണ വീഡിയോകോളിലൂടെ അച്ഛനെ കാണിച്ചെന്ന് പൊലീസ്

    ആലപ്പുഴ: ചോരക്കുഞ്ഞിനെ മറവു ചെയ്ത സംഭവത്തില്‍ മാതാവ് പാണാവള്ളി സ്വദേശി ഡോണ ജോജി (22) ആശുപത്രി വിട്ടശേഷം വിശദമായി ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. പ്രസവിച്ച ശേഷം കുഞ്ഞിനെ പിതാവ് തോമസ് ജോസഫി(24)നു വീഡിയോ കോളിലൂടെ ഡോണ കാണിച്ചു കൊടുത്തെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അപ്പോള്‍ ജീവന്‍ ഉണ്ടായിരുന്നെന്നാണു സൂചന. 24 മണിക്കൂറിനു ശേഷമാണു കുഞ്ഞിനെ തകഴിയില്‍ പാടവരമ്പത്ത് തോമസും സുഹൃത്ത് തകഴി സ്വദേശി അശോക് ജോസഫും ചേര്‍ന്നു മറവു ചെയ്തത്. മരണം സംഭവിക്കാവുന്ന രീതിയില്‍ കുഞ്ഞിനെ കൈകാര്യം ചെയ്തുവെന്ന ജാമ്യമില്ലാ കുറ്റമാണു റിമാന്‍ഡിലുള്ള 3 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. തോമസിനെയും അശോകിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ആലപ്പുഴ ജില്ലാ ജയിലിലുള്ള പ്രതികളെ ഇന്നു കസ്റ്റഡിയില്‍ വിട്ടുകിട്ടുമെന്നാണു സൂചന. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ഡോണയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. രഹസ്യമായി വീട്ടില്‍ പ്രസവിച്ച യുവതി രണ്ടു ദിവസത്തിനു ശേഷം ചികിത്സ തേടിയപ്പോഴാണു…

    Read More »
  • ഡ്യൂട്ടിക്കിടെ വനിത പൊലീസികാരിയെ തല്ലി; സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

    ഇടുക്കി: ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തൊടുപുഴ മുട്ടം സ്റ്റേഷനിലെ സിപിഒ വെങ്ങല്ലൂര്‍ സ്വദേശി സിനാജിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് തൊടുപുഴ സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ സിനാജ് മര്‍ദിച്ചത്. ഡ്യൂട്ടിക്കിടെ വനിത ഉദ്യോഗസ്ഥയെ മര്‍ദിച്ചതിനും സേനയ്ക്ക് അവമതിപ്പുണ്ടാക്കിയതിനുമാണ് നടപടി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊടുപുഴ സിഐയ്ക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാകും തുടര്‍നടപടി. എന്നാല്‍, മര്‍ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന. എന്നിരുന്നാലും രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അച്ചടക്കനടപടിയെടുത്തിരിക്കുന്നത്.

    Read More »
Back to top button
error: