Crime

  • ഡ്യൂട്ടിക്കിടെ വനിത പൊലീസികാരിയെ തല്ലി; സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

    ഇടുക്കി: ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തൊടുപുഴ മുട്ടം സ്റ്റേഷനിലെ സിപിഒ വെങ്ങല്ലൂര്‍ സ്വദേശി സിനാജിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് തൊടുപുഴ സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ സിനാജ് മര്‍ദിച്ചത്. ഡ്യൂട്ടിക്കിടെ വനിത ഉദ്യോഗസ്ഥയെ മര്‍ദിച്ചതിനും സേനയ്ക്ക് അവമതിപ്പുണ്ടാക്കിയതിനുമാണ് നടപടി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊടുപുഴ സിഐയ്ക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാകും തുടര്‍നടപടി. എന്നാല്‍, മര്‍ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന. എന്നിരുന്നാലും രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അച്ചടക്കനടപടിയെടുത്തിരിക്കുന്നത്.

    Read More »
  • മകള്‍ ആത്മഹത്യ ചെയ്തുവെന്ന് ഫോണ്‍കോള്‍; ആശുപത്രിയിലെത്തിയ പിതാവ് കണ്ടത് നഗ്നമായ മൃതദേഹം

    കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍.കെ. കര്‍ മെഡിക്കല്‍ കോളേജില്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തോട് ആദ്യഘട്ടത്തില്‍ പോലീസ് അറിയിച്ചത് മകള്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നുവെന്ന് കുടുംബം. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തണമെന്നും മകള്‍ ആത്മഹത്യ ചെയ്തു എന്നും അറിയിച്ചായിരുന്നു ആശുപത്രിയില്‍ നിന്ന് കോള്‍ വന്നതെന്ന് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു. എന്നാല്‍ മൂന്ന് മണിക്കൂറോളം ആരേയും അകത്ത് കടത്താതെ പുറത്ത് കാത്ത് നിര്‍ത്തിയെന്നും കുടുംബം ആരോപിച്ചു. ആദ്യഘട്ടത്തില്‍ ആത്മഹത്യ എന്ന് വരുത്തിത്തീര്‍ത്ത കൊല്‍ക്കത്ത പോലീസ് പിന്നീട് തിരുത്തുകയായിരുന്നു. മകളെ ഒരുനോക്ക് കാണണമെന്ന് ആശുപത്രി അധികൃതരോട് വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ കേണപേക്ഷിച്ചു. എന്നാല്‍ അവര്‍ മൂന്നു മണിക്കൂറോളം മാതാപിതാക്കളെ കാത്തുനിര്‍ത്തിയെന്നും ഡോക്ടറുടെ ബന്ധു പറഞ്ഞു. മൂന്ന് മണിക്കൂറിന് ശേഷം അകത്തോട്ട് പോകാന്‍ പിതാവിന് അവര്‍ അനുമതി നല്‍കി. അകത്തേക്ക് പോയി തിരിച്ചെത്തിയ പിതാവിന്റെ ഫോണില്‍ മകളുടെ ഫോട്ടോ എടുക്കാന്‍ അനുവദിച്ചിരുന്നു. അവളുടെ ശരീരത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. അവളുടെ കാലുകള്‍ 90 ഡിഗ്രിയില്‍…

    Read More »
  • തൃശൂര്‍ ഹീവാന്‍ നിക്ഷേപ തട്ടിപ്പ്: കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസന്‍ കസ്റ്റഡിയില്‍

    തൃശൂര്‍: ഹീവാന്‍ നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പില്‍ കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസന്‍ കസ്റ്റഡിയില്‍. ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയരക്ടറാണ് ശ്രീനിവാസന്‍. കാലടിയില്‍നിന്നാണ് തൃശൂര്‍ സിറ്റി പൊലീസ് പിടികൂടിയത്. പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹീവാന്‍ നിധി ലിമിറ്റഡ്, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ വഴി കോടികളുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്. വന്‍ പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ നിക്ഷേപം സ്വീകരിച്ചതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പലിശയോ നിക്ഷേപമോ തിരിച്ചുനല്‍കുകയും ചെയ്തില്ല. കേസില്‍ ആഗസ്റ്റ് അഞ്ചിന് ഹീവാന്‍ ചെയര്‍മാന്‍ ടി.എ സുന്ദര്‍ മേനോനെ അറസ്റ്റ് ചെയ്തിരുന്നു. ഹീവാന്‍ കമ്പനിയുടെയും ഉടമകളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നടപടികളുമുണ്ടാകും.  

    Read More »
  • എസ്.ഐ. പ്രതിയെ പിടിക്കാനിറങ്ങിയത് ഗുണ്ടകളെയും കൂട്ടി! ആളുമാറി യുവാവിനെയും ഭാര്യയെയും പൂശി

    കൊല്ലം: ഗുണ്ടകളെ കൂട്ടി പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ. ആളുമാറി യുവാവിനെയും ഭാര്യയെയും മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്തു. കാട്ടാക്കട എസ്.ഐ. മനോജ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചടയമംഗലം സ്വദേശിയായ സുരേഷിനെയും ഭാര്യയെയും ആളുമാറി വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തിലാണ് നടപടി. ചടയമംഗലത്ത് എസ്.ഐയായിരിക്കെയാണ് മനോജ് ഗുണ്ടകളെയും കൂട്ടി പ്രതിയെ പിടിക്കാനിറങ്ങിയത്. വധക്കേസിലെ പ്രതിയെന്ന് കരുതി ദളിത് യുവാവായ സുരേഷിനെ പിടികൂടാനായിരുന്നു ഇവരുടെ ശ്രമം. ആളുമാറിയതാണെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സുരേഷ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും എസ്.ഐ. മനോജ് ഇയാളെ വെറുതെവിട്ടില്ല. സുരേഷിനെ മര്‍ദിച്ചെന്നും കൈകളില്‍ വിലങ്ങിട്ട് കുനിച്ചുനിര്‍ത്തി ഇടിച്ചെന്നുമായിരുന്നു എസ്.ഐക്കെതിരെയുള്ള പരാതി. സുരേഷിന്റെ ഭാര്യയെയും ഇവര്‍ ആക്രമിച്ചിരുന്നു. ഒരു പോലീസുകാരനും മൂന്ന് ഗുണ്ടകളുമാണ് എസ്.ഐ. മനോജിന്റെ ‘അന്വേഷണസംഘ’ ത്തിലുണ്ടായിരുന്നത്. ചടയമംഗലത്ത് ജോലിചെയ്യുന്നതിനിടെ മേഖലയിലെ ഗുണ്ടകളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന എസ്.ഐ. ഒടുവില്‍ പ്രതികളെ പിടികൂടാനും ഗുണ്ടകളെ കൂട്ടി ഇറങ്ങുകയായിരുന്നു. നേരത്തെ ആലപ്പുഴയില്‍ ജോലിചെയ്യുന്നതിനിടെയും മനോജിനെതിരേ പരാതികളുണ്ടായിരുന്നു. ദളിത്…

    Read More »
  • ഡോണ ഗര്‍ഭഛിദ്രത്തിനു ശ്രമിച്ചു, അലസിയെന്നു കരുതി; പരാജയപ്പെട്ടതോടെ രഹസ്യ പ്രസവം

    ആലപ്പുഴ: തകഴിയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മ പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറ ഡോണ ജോജി (22) നേരത്തേ ഗര്‍ഭഛിദ്രത്തിനു ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. അതു പരാജയപ്പെട്ടപ്പോഴാണ്, രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി തീരുമാനിക്കാം എന്നതിലേക്കു ഡോണയും കുഞ്ഞിന്റെ അച്ഛനായ തോമസ് ജോസഫും എത്തിയത്. ഗര്‍ഭഛിദ്രത്തിനു ഗുളിക കഴിച്ചെന്നും ഗര്‍ഭം അലസിയെന്നാണു കരുതിയതെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോണ പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. ഇരുവരുടെയും ഫോണ്‍വിളി വിവരങ്ങള്‍ കോടതിയുടെ അനുവാദത്തോടെ പരിശോധിക്കാനും ആലോചിക്കുന്നു. ജനിച്ചു മണിക്കൂറുകള്‍ കഴിഞ്ഞാണ് കുഞ്ഞിനെ പോളിത്തീന്‍ കവറിലാക്കി ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. അപ്പോള്‍ ജീവനുണ്ടായിരുന്നെന്നും ജനിച്ചപ്പോള്‍ കരഞ്ഞെന്നും പിന്നെ കരഞ്ഞില്ലെന്നുമാണു ഡോണ നല്‍കിയ മൊഴി. പക്ഷേ മരിച്ചിരുന്നുവെന്നാണ് തോമസിന്റെ മൊഴി. ഡോണാ ജോജി കഴിഞ്ഞ ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം…

    Read More »
  • സിപിഎം-എസ്ഡിപിഐ സംഘട്ടനം; കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച 5 പേര്‍ പിടിയില്‍

    തിരുവനന്തപുരം: സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസിനു നേരേ ഇന്നലെ രാത്രി ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പൊലീസ് പിടിയില്‍. പല ക്രിമിനല്‍ കേസുകളിലും പ്രതികളായവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 2 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഇന്നലെ എസ്ഡിപിഐ പ്രവര്‍ത്തകനായ കിള്ളി സ്വദേശി ഹാജയ്ക്ക് ആദ്യം വെട്ടേറ്റിരുന്നു. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇതിനു പിന്നാലെയാണ് സിപിഎം ഓഫീസിനു നേരെ ആക്രമണം നടന്നത്. ജനുവരിയില്‍ കിള്ളിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയെ ഇന്നലെ വൈകിട്ട് കിള്ളിയിലെ ടര്‍ഫില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്കു തുടക്കമെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് എത്തുന്നതിനിടെയാണ് ഹാജയ്ക്ക് വെട്ടേറ്റത്. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും എസ്ഡിപിഐ പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

    Read More »
  • അടിച്ച ടിക്കറ്റിന്റെ പകര്‍പ്പെടുത്ത് പണം തട്ടി; രണ്ടു പേര്‍ അറസ്റ്റില്‍

    ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമായ ഭാഗ്യക്കുറിയുടെ ഒറിജിനലിനെ വെല്ലുന്ന പകര്‍പ്പെടുത്ത് ലോട്ടറി ഏജന്‍സികളില്‍ നിന്നടക്കം പണം തട്ടിയ രണ്ടുപേരെ പോലീസ് പിടികൂടി. ബാലഗ്രാം സ്വദേശികളായ കണ്ണങ്കേരില്‍ സുബിന്‍(35), മണിമന്ദിരത്തില്‍ അനീഷ്(41) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ എട്ടിന് നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ പകര്‍പ്പ് നിര്‍മിച്ചായിരുന്നു പണം തട്ടിയത്. ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ വാഹനങ്ങളില്‍ കറങ്ങിനടന്ന് പണം തട്ടിയ സംഘത്തെ നെടുങ്കണ്ടം പൊലീസ് പിടികൂടി കട്ടപ്പന പൊലീസിനു കൈമാറുകയായിരുന്നു. നറുക്കെടുപ്പില്‍ 5000 രൂപ സമ്മാനം ലഭിച്ച ഭാഗ്യക്കുറിയുടെ പകര്‍പ്പെടുത്ത് പല ഏജന്‍സികളില്‍ നിന്നായി പണം കൈക്കലാക്കുകയായിരുന്നു. കട്ടപ്പനയിലെയും തൂക്കുപാലത്തെയും രണ്ട് ഏജന്‍സികളില്‍ നിന്നും നെടുങ്കണ്ടത്തെ ഒരു ഏജന്‍സിയില്‍ നിന്നുമാണ് പണം തട്ടിയത്.  

    Read More »
  • അകത്തായത് ബലാത്സംഗ, കൊലപാതകക്കേസുകളില്‍; ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന് വീണ്ടും പരോള്‍

    ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന് വീണ്ടും പരോള്‍. ഇരട്ട ബലാത്സംഗത്തിന് 20 വര്‍ഷം തടവും രണ്ട് കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തവും ശിക്ഷിക്കപ്പെട്ട് റോത്തകിലെ സുനരിയ ജയിലില്‍ കഴിയുന്ന ഗുര്‍മീത് കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 21 ദിവസത്തെ പരോളാണ് ലഭിച്ചത്. ശിക്ഷാ കാലയളവിനിടയില്‍ 10 തവണയാണ് ഗുര്‍മീതിന് പരോള്‍ ലഭിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ 6.30ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഗുര്‍മീതിനെ ആശ്രമത്തില്‍ നിന്നും രണ്ടു വാഹനങ്ങളെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പരോള്‍ കാലയളവില്‍ ബാഗ്പത് ആശ്രമത്തില്‍ താമസിക്കുമെന്നാണ് റിപ്പോര്‍ട്ട്. റാം റഹീമിന്റെ താല്‍ക്കാലിക മോചനത്തെ ചോദ്യം ചെയ്ത് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) സമര്‍പ്പിച്ച ഹരിജി ആഗസ്ത് 9 ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പരോള്‍. പക്ഷപാതമില്ലാതെ പരോളിനുള്ള ഏത് അപേക്ഷയും അതോറിറ്റി പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ക്ക് ഒന്നിലധികം ശിക്ഷകള്‍ അനുഭവിക്കുന്ന റാം റഹീമിനെ മോചിപ്പിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും…

    Read More »
  • അവിവാഹിത പ്രസവിച്ചത് സ്വന്തം വീട്ടില്‍, കുഞ്ഞിനെ സണ്‍ഷേഡില്‍ ഒളിപ്പിച്ചു; കുഴിച്ചിടാമെന്ന് നിര്‍ദേശിച്ചത് കാമുകനെന്ന് യുവതി

    ആലപ്പുഴ: ചേര്‍ത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്നുപേരും അറസ്റ്റില്‍. കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി (22), കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് ഭവനില്‍ അശോക് ജോസഫ് (30) എന്നിവരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഇവരെ റിമാന്‍ഡു ചെയ്തു. ഡോണയൊഴികെയുള്ളവര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ ഏഴാം തീയതി പുലര്‍ച്ചെ വീട്ടില്‍വച്ചായിരുന്നു യുവതിയുടെ പ്രസവം. തുടര്‍ന്ന് കുഞ്ഞിനെ വീടിന്റെ സണ്‍ഷേഡില്‍ ഒളിപ്പിച്ചു. ശേഷം കുഞ്ഞിനെ കാമുകനെ ഏല്‍പ്പിക്കുകയായിരുന്നു. തോമസ് ജോസഫും അശോക് ജോസഫും ചേര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയത്. അടുത്ത ദിവസം ബ്ലീഡിംഗ് ഉണ്ടായതിനെത്തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടി. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ പ്രസവിച്ച കാര്യം പറഞ്ഞു. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ആക്കിയിരിക്കുകയാണെന്നും കള്ളം പറഞ്ഞു. മാത്രമല്ല ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായിട്ടായിരുന്നു മറുപടി നല്‍കിയത്. ഇതുകേട്ട് സംശയം തോന്നി ആശുപത്രി…

    Read More »
  • അഖില്‍ സി.വര്‍ഗീസിന് പിടി ഉന്നതങ്ങളിലോ? കോട്ടയം നഗരസഭ പെന്‍ഷന്‍ തട്ടിപ്പിലെ പ്രതിയെ അഞ്ച് ദിവസമായിട്ടും പിടികൂടിയില്ല

    കോട്ടയം: നഗരസഭയിലെ ജീവനക്കാരനായിരുന്ന അഖില്‍ സി.വര്‍ഗീസ് നടത്തിയ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ അന്വേഷണത്തിലെ മെല്ലേപ്പോക്ക് വിമര്‍ശിക്കപ്പെടുന്നു. മുമ്പും സമാനമായ വിധത്തില്‍ തട്ടിപ്പു നടത്തിയിട്ടുള്ള അഖിലിന് പിന്നില്‍ ഉന്നതരുണ്ടെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. കേസില്‍ പൊലീസ് അന്വേഷണത്തില്‍ ഇപ്പോഴും മെല്ലെപ്പോക്കാണ്. അന്വേഷണം പോലീസ് ഏറ്റെടുത്ത് 5 ദിവസം കഴിഞ്ഞിട്ടും ഒളിവിലുളള അഖിലിനെക്കുറിച്ച് ഒരുവിവരവും കിട്ടിയിട്ടില്ല. ഇത് രാഷ്ട്രീയ സ്വാധീനം മൂലമെന്നാണ് ആരോപണം. ഗൗരവമുളള തട്ടിപ്പായതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് സൂചനയമുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോട്ടയം നഗരസഭയിലെ മുന്‍ ജീവനക്കാരന്‍ അഖില്‍ സി വര്‍ഗീസ് നടത്തിയ പെന്‍ഷന്‍ തട്ടിപ്പ് നഗരസഭ കണ്ടെത്തുന്നത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതല്‍ ഒളിവില്‍ കഴിയുന്ന അഖിലിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ജോലി നോക്കുന്ന കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇയാളുടെ ബന്ധുക്കളെ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം കാരണമാണ് അഖിലിനെ പിടികൂടാന്‍ കഴിയാത്തതെന്ന ആരോപണം ശക്തമാണ്. 3…

    Read More »
Back to top button
error: